ഒരു പൊടിയ്ക്കടങ്ങൂ... ഇനി മന്ദബുദ്ധി അല്ലാത്ത
ഒരു പ്രതിപക്ഷനേതാവ് ഉണ്ട്!
=============================================
"ഫാഷൻ പരേഡും വ്യാവസായിക കൂട്ടി കൊടുപ്പുമല്ല ഭരണം" എന്ന് ദില്ലി, ബീഹാർ തിരഞ്ഞെടുപ്പുകളിലൂടെ ജനങ്ങൾ ഉപദേശിയ്ക്കുന്നു.
1984
നു ശേഷം കേവൽ ഭൂരിപക്ഷം നല്കി ഒരു അധികാരത്തിലേറിയ ജനങ്ങളെ, അവർ ജയിപ്പിച്ച വ്യക്തികളെ മാറ്റി നിർത്തി, പരാജയപ്പെടുത്തിയ, സമ്മതി ദാനത്തിലൂടെ വിശ്വാസമില്ല എന്ന് വ്യക്തമാക്കിയ അരുണ്‍ ജെയ്റ്റ്ലി, സ്മിതാ ഇറാനി പോലെയുള്ളവരെ ഭരണത്തിന്റെ പ്രധാന ചുമതലകളിൽ പ്രതിഷ്ഠിയ്ക്കുമ്പോൾ,
അതവരുടെ വോട്ടുകൾക്ക് , അഭിപ്രായങ്ങൾക്ക് പുല്ലുവിലയേ നല്കുന്നുള്ളൂവെന്ന സന്ദേശമാണെന്ന്
തിരിച്ചറിയാനുള്ള വിവേകം ഒക്കെ രാഷ്ട്രീയക്കാർ കഴുതകൾ എന്ന് വിളിയ്ക്കുന്ന ജനങ്ങൾക്കായിരിയ്ക്കുന്നു!
"ക്രൂഡ്ഡ് ഓയിലിന് വില ഇനിയും കുറഞ്ഞാൽ നികുതി ഇനിയും വർദ്ധിപ്പിയ്ക്കും," ഇതേ ആളുകൾ തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞ
40 രൂപയുടെ പെട്രോലും അതിനായി നിരത്തിയ കണക്കുകളും എവിടെ?
ഇപ്പോൾ അംബാനിയും, ഐ.ഓ.സി,
ബി.പി, എസ്.ആർ.
ഓയിൽ, എന്നിവരൊക്കെ സ്വന്തം..... അവർ വാങ്ങി ക്കൊടുക്കുന്ന ആസ്തികളിൽ മയങ്ങിയപ്പോൾ,
ആ കാഴ്ച്ചയിൽ മറന്നപ്പോൾ, ഈ വർഷം കാവിപ്പൂക്കൾ കൊണ്ടാവട്ടേ ജനങ്ങളുടെ നെഞ്ചിൽ പൊങ്കാല എന്നങ്ങ് തീരുമാനിച്ചു.
അധികാരത്തിനായി "വിദേശകള്ളപ്പണം
മുഴുവൻ തിരിച്ച് പിടിയ്ക്കും,
ഓരോ ഇന്ത്യക്കാരന്റെയും അക്കൌണ്ടിൽ
16 ലക്ഷം
രൂപ വീതം!"
. അധികാരത്തിൽ എത്തി വിദേശകള്ളപ്പണത്തിന്റെ
ലഭിച്ചപ്പോൾ, വിഹിതവും, അവിഹിതവും, മാസപ്പിരിവും നടത്താനുള്ള സുവർണ്ണാവസരം മാത്രം പട്ടികകൾ. സർക്കാർ പൂഴ്ത്തിയ വിദേശബാങ്കുകളുടെ അക്കൗണ്ട് നമ്പരും,
വിശദവിവരങ്ങളും ഇപ്പോൾ മാദ്ധ്യമപ്രവർത്തകർ പ്രസിദ്ധീകരിച്ചപ്പോൾ,
"തെളിവു കൊണ്ട് വരൂ... ആളെ കൊണ്ട് വരൂ... പണം ചുമന്നു കൊണ്ട് വരൂ... എന്നാൽ ഞങ്ങൾ ചേർന്ന് തിന്നോളാം" എന്ന് സർക്കാർ! ഇനിയിവിടെ ബോംബ് ഉണ്ടാക്കുന്നെന്ന് കണ്ടാൽ,
ഒരു കൊണ്ട് വന്നാൽ നോക്കാം" എന്ന നിലയിലെ പ്രസ്താവനകൾ!
"ഗാന്ധിയെ വധിച്ചത് പോലെ കേജരിവാളിനേയും
വധിയ്ക്കുമെന്ന്"
ഹിന്ദുമാഹാസഭയുടെ വെളിവില്ലായ്മകൾ!
മറുഭാഗത്ത് ജനങ്ങളെ ബാധിയ്ക്കുന്ന ആയിരമായിരം പ്രശ്നങ്ങൾ കിടക്കുമ്പോൾ പ്രധാനമന്ത്രിയുടെ കുപ്പായത്തിന്റെ തയ്യലും,
ശുക്ലത്തിന്റെ ഗന്ധവും അന്വേഷിച്ച് നടക്കുന്ന പ്രതിപക്ഷനേതാവല്ലാത്ത നേതാവ്!
ഇവർ സൃഷ്ടിച്ച ഒരു വലിയ പഴുതിലൂടെ കേജരിവാൾ കടന്നു വരുന്നു. ജനകീയ വിഷയങ്ങൾ കുറഞ്ഞ പക്ഷം ഉന്നയിയ്ക്കാനെങ്കിലും തയ്യാറുള്ള ഒരു സാധാരണക്കാരനിൽ ജനങ്ങൾ പ്രതീക്ഷ അര്പ്പിച്ച്ചിരിയ്ക്കുന്നു.
ഇത് അംബാനിയുടേയും, അദനിയുടേയും തോൽവിയല്ല. ഈ മഹാരാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അവകാശങ്ങൾ ചോദിയ്ക്കുന്നവനോട് കാട്ടിൽ പോകാൻ ആക്രോശിയ്ക്കുന്ന അഹന്തയ്ക്കുള്ള മറുപടി!
ദില്ലിയ്ക്കൊരു
മുഖ്യമന്ത്രി അല്ല ഇവിടെ ഉണ്ടായിരിയ്ക്കുന്നത്,
ഭാരതത്തിനൊരു പ്രതിപക്ഷ നേതാവാണ്.
അല്ലയോ സീസർ... കരുതിയിരുന്നോളൂ.. ജനപിന്തുണയുടെ കരുത്തിൽ ഇതാ ബ്രൂട്ടസ്സ് ജനിച്ച്ചിരിയ്ക്കുന്നു!
No comments:
Post a Comment