Tuesday, October 21, 2014

ലിലിത്തും ലോകവനിതാദിനവും (Lilith & the World Women's day)

വനിതകളുടെ അന്നത്തെ പോസ്റ്റിംഗുകൾ കണ്ടപ്പോൾ വനിത എന്നാൽ ഫെമിനിസ്റ്റ് എന്നാണർത്ഥം എന്നും, പുരുഷന്മാരെല്ലാം മാസ്ക്കുലിനിസ്റ്റുകൾ ആണെന്നും, അന്നൊരു ദിവസം എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടു കൊള്ളൂ എന്ന ഭീഷണിയും അവയിലുണ്ടെന്ന് തോന്നി!

ഇതിൽ അത്ര വലിയ കുറ്റമൊന്നും കാണാനുമാവില്ല; ആദി വനിതയെന്ന് പാശ്ചാത്യർ പറയുന്ന ലിലിത്ത് മുതൽ ഈ പ്രവണത പ്രകടിപ്പിച്ചിരുന്നു. അതിനാൽ ഇന്ന് നമുക്ക് ലിലിത്തിനെ പറ്റി പറയാം!

ദൈവം സൃഷ്ടി നടത്താൻ തുനിഞ്ഞിറങ്ങിയ ആഴ്ച്ചയിൽ വിവിധ ജന്തുക്കളെ ഇണകളായി സൃഷ്ടിച്ചപ്പോൾ മനുഷ്യനെ മാത്രം ഒറ്റയ്ക്ക് സൃഷ്ടിച്ചെന്ന വാദദം  പൊള്ളയാണെന്ന് ആദ്യം മനസ്സിലാക്കുക.

മനുഷ്യനെ സൃഷ്ടിയ്ക്കുക എന്ന ഉദ്ദേശത്തോടെ അതിനുള്ള മിശ്രിതം സൃഷ്ടിച്ച ദൈവം ഒരാണിനും ഒരു പെണ്ണീനും സൃഷ്ടിയേകാൻ വേണ്ടത്ര അതുണ്ടാക്കി. ദൈവത്തിൻറ്റെ കണക്ക് കൃത്യമായതിനാൽ അത് മിച്ചം വന്നതോ, തികയാതിരിയ്ക്കുകയോ ചെയ്തുമില്ല. അങ്ങനെ ആദമും, ലിലിത്തും സൃഷ്ടിയ്ക്കപ്പെട്ടു.

ഒരേ മിശ്രിതത്തിൽ നിന്നുണ്ടായതിനാലും, ഒരേ സമയം സൃഷ്ടിയ്ക്കപ്പെട്ടതിനാലും ആദമിനു യാതൊരുവിധ മേൽക്കോയ്മയും അവകാശപ്പെടാനോ, ലിലിത്ത് അതംഗീകരിയ്ക്കുവാനോ തയ്യാറായിരുന്നില്ല. എന്തിലും ഏതിലും ഞാനോ നീയോ എന്ന തർക്കം ദൈവത്തിൻറ്റേയും ഉറക്കം കെടുത്തി.

ആഹാരത്തിനായി മരത്തിലെ ഫലങ്ങളോ, മണ്ണിലെ മൂലങ്ങളോ പറിയ്ക്കുന്നതിൽ തുടങ്ങിയ തർക്കങ്ങൾ, ആദ്യം ആര് എന്ന് എന്തിലുമേതിലും വാചകത്തിലും, കൈക്രിയകളിലും കൂടി പുരോഗമിച്ചു. ഉഴപ്പി നടക്കുന്ന ആണവർഗ്ഗത്തെയും അദ്ധ്വാനിച്ച് കുടുംബം പുലർത്തുന്ന പെൺവർഗ്ഗത്തെയും എല്ലാ ജീവജാലങ്ങളിലും സൃഷ്ടിച്ച ദൈവവും ശിങ്കിടി ആദവും വനരാജകുടുംബത്തിൽ സിംഹി നാട്‌ വിറപ്പിച്ചും കഷ്ടപ്പെട്ട്‌ വേട്ടയാടിയും ഇരതേടുന്നതും സിംഹം സുന്ദരനും മടിയനുമായി അത്‌ സാപ്പിട്ടും ജടയിലെ പേൻ കൊന്നും സുഖിയ്ക്കുന്നതും ചൂണ്ടിക്കാട്ടിയപ്പോൾ ലിലിത്ത്‌ ആദത്തിന്റെ അപ്പനെ പുലഭ്യം പറഞ്ഞു, നിർഭാഗ്യവശാൽ അത് ദൈവത്തെ ആയിരുന്നു!

രതിക്രിയയിൽ ഏർപ്പെടുമ്പോൾ ആരു മുകളിൽ എന്നത് മുതൽ രതിമൂർച്ച ഒരവകാശം എന്ന നിലയിൽ വരെ ലിലിത്ത് വാദിച്ചു; ഉണർന്നെണീറ്റ സ്ത്രീശരീരത്തിൻറ്റെ മോഹം അടങ്ങും വരെ രതി തുടരണമെന്ന ലിലിത്തിൻറ്റെ വാദം ആദമിനേയും, ദൈവത്തേയും ഒരുപോലെ ഭയപ്പെടുത്തി.



അങ്ങനെ ദൈവവും ആദവും ചേർന്ന് ആദ്യ ഫെമിനിസ്റ്റായ ലിലിത്തിനെ ചതിയിൽ തോൽപ്പിച്ച് വകവരുത്തി. വാരിയെല്ലിൻറ്റെ അവകാശം സ്ഥാപിയ്ക്കപ്പെട്ട രണ്ടാാമത്തെ സ്ത്രീയെ സൃഷ്ടിച്ചു. അവളുടെ പിൻഗാമികൾ ചിലപ്പോൾ ഹവ്വയായും, ചിലപ്പോൾ ലിലിത്തായും, മിക്കപ്പോഴും ഇതിനു രണ്ടിനുമിടയിലും ജീവിയ്ക്കുന്നു. അന്നൊരു ദിവസമെങ്കിലും അവർ മനസ്സു കൊണ്ടെങ്കിലും ലിലിത്ത് ആയിക്കൊള്ളട്ടേ!




ഇനിയൊരു യാഥാർത്ഥമാസ്ക്കുലിനിസ്റ്റ് കടിതം!

വുമൺ എമ്പവർമെൻറ്റ് (സ്ത്രീശാക്തീകരണം)നെ പറ്റി പറയുമ്പോൾ ഇൻറ്റർകോഴ്സ്സ് (സംഭോഗം) വേണ്ടാ മാസ്റ്റർബേഷൻ (സ്വയംഭോഗം) ചെയ്ത് കൊള്ളാം, അതിലാണു സംതൃപ്തിയും സ്വാതന്ത്ര്യവും എന്ന് വനിതാദിനത്തിൽ ഉദ്ഘോഷിയ്ക്കുന്ന എല്ലാ പെൺശിങ്കങ്ങൾക്കും നല്ലനമസ്ക്കാരം!!!
==============================================

ഉത്പത്തികഥകളിൽ 2 സ്ത്രീകളുടെ സൃഷ്ടിയെപ്പറ്റി പ്രദിപാദിയ്ക്കുന്നു, 

1. ആദ്യത്തേത് ആദാമിനോടൊപ്പം അതേ പൊടിയിൽ നിന്നും സൃഷ്ടിച്ച സ്ത്രീ. ഈ ആദ്യ വനിതയെ പറ്റിയുള്ള പരാമർശ്ശങ്ങൾ ഉല്പത്തി 1 ആമദ്ധ്യായം 26  - 29  വരെ, 2 ആമദ്ധ്യായം 4   - 8  വരെ, 5 ആമദ്ധ്യായം 1  - 2 വരെ വാക്യങ്ങളിൽ ഉണ്ട്. ഇവിടെ മൂന്നിടത്തും ആദമും ആ സ്ത്രീയും ഒരേ സമയം ഒരേ സ്ഥലത്തെ മണ്ണിൽ നിന്നെടുത്ത  പൊടിയും ചെളിയും കലർന്ന മിശ്രിതത്തിൽ നിന്നും സൃഷ്ടിയ്ക്കപ്പെട്ടു എന്ന് വ്യക്തമായി പറയുന്നു.എന്നാൽ ഹീബ്രുവിലുള്ള നിരവധി ഗ്രന്ഥങ്ങൾ ആദത്തോടൊപ്പം ആദമാ എന്ന സ്ത്രീയെ കൂടി സൃഷ്ടിച്ചു എന്നും അവളുടെ ശരീരം മൂടൽമഞ്ഞിനാൽ നനയ്ക്കപ്പെട്ടു എന്നും പരാമർശിയ്ക്കുന്നു.

2. രണ്ടാമത്തേത് പിന്നീട് ആദാമിന്റെ വാരിയെല്ലിൽ നിന്നും സൃഷ്ടിച്ച സ്ത്രീ. 
രണ്ടാമത്തെ സ്ത്രീ, ഹവ്വയുടെ സൃഷ്ടി പ്രതിപാദിയ്ക്കുന്ന ഉല്പത്തി 2 മദ്ധ്യായം 21 - 25 വരെ വാക്യങ്ങളിൽ അവളെ ആദാമിന്റെ വാരിയെല്ലിൽ നിന്നും സൃഷ്ടിച്ചുവെന്ന് കൃത്യമായി പറയുന്നു.


ഉല്പത്തി 2  ആമദ്ധ്യായം 6  ൽ (ഹീബ്രു), പരമ്പരകളുടെ സൃഷ്ടി സ്വർഗ്ഗത്തിന്റേതും, ഭൂമിയുടേതുമായി അതായത് എതിർ സ്വഭാവമുള്ള  രണ്ട് ജീവികളെ ഒരേ സമയം സൃഷ്ടിച്ചു. മനുഷ്യൻ (ആദം) മണ്ണിൽ നിന്നും ദൈവത്തിന്റെ ഇഷ്ടത്താൽ സ്വർഗ്ഗീയ ശ്വാസം നേടുന്നു (ഭൂമീപുത്രൻ). ആദമാ അല്ലെങ്കിൽ ലിലിത്ത് വീണുപോയ മാലാഖാമാരുടെ ഇഷ്ടത്താലും, ലൂസിഫറിന്റെ ചലിയ്ക്കുന്ന ജലത്താലും (സ്വർഗ്ഗീയവനിത). ആദമിനെ സൃഷ്ടിയ്ക്കുമ്പോൾ ഈ ജലം മൂടൽ മഞ്ഞായി വന്ന് മണ്ണിനെ കുഴയ്ക്കുന്നതായി പറയുന്നു. വേണമെങ്കിൽ ദൈവം മണ്ണെടുത്തപ്പോൾ ലൂസിഫർ അത് തന്റെ മായാജലം  നൽകി കുഴച്ചു പിന്നെ ദൈവം ആദമിനെ സൃഷ്ടിച്ച സമയം കൊണ്ട് സാത്തനും സ്വർഗ്ഗത്തീന്ന് ദൈവം ഓടിച്ചുവിട്ട മാലാഖമാരും ചേർന്ന് ലിലിത്തിനെയും സൃഷ്ടിച്ചു എന്നും വ്യാഖ്യാനിയ്ക്കാം.

ഉല്പത്തി 1 ആമദ്ധ്യായം 26  - 29  വരെ, 5 ആമദ്ധ്യായം 1  - 2 വരെ പറയുന്നത് ആദ്യമായി മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ഒരു പുരുഷനും സ്ത്രീയ്ക്കും ജന്മം നൽകിയെങ്കിലും പുരുഷനെ മാത്രമേ ദൈവം തന്റെ രൂപത്തിൽ സൃഷ്ടിച്ചുള്ളൂ. സ്ത്രീയ്ക്ക് ദൈവമാണ് ജന്മം നല്കിയതെങ്കിലും ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നില്ല, ആ മൂടൽമഞ്ഞ് മണ്ണിൽ നിന്ന് സൃഷ്ടിച്ച രൂപം ആയിരുന്നു അവൾക്ക്. അതായത് സാത്തൻ ദൈവത്തിന്റെ സൃഷ്ടി കുളമാക്കി. ദൈവം തന്റെ രൂപത്തിൽ ആരാണിനെ സൃഷ്ടിച്ച് വരുമ്പഴേയ്ക്കും സാത്താൻ ഒരു പെണ്ണിന്റെ രൂപം പൂർത്തിയാക്കി വച്ച് കഴിഞ്ഞിരുന്നു; ദൈവത്തിന് പിന്നാകെ ചെയ്യാനുണ്ടായിരുന്നത് ഊതി ശ്വാസം കേറ്റുക മാത്രമായിരുന്നു. ഹവ്വയെ ദൈവത്തിന്റെ രൂപത്തിൽ തന്നെയാവണം ആദാമിന്റെ വാരിയെല്ലൂരി ആയതിനാൽ സൃഷ്ടിച്ചത്. 

ഉല്പത്തി 1 ആമദ്ധ്യായം 26  - 29  വരെ ആദ്യ സ്ത്രീയെ സൃഷ്ടിച്ച ദൈവം ആ സ്ത്രീയ്ക്ക് എല്ലാ വൃക്ഷങ്ങളിലെയും ഫലങ്ങൾ കഴിയ്ക്കുവാൻ അനുവാദം നൽകുന്നു. പിന്നീട് അത് അബദ്ധമായീന്ന് ദൈവത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടാവണം അതിനാൽ ഉല്പത്തി 2  ആമദ്ധ്യായം 15   - 17   വരെ ദൈവം ആദമിനെ താക്കീത് ചെയ്യുന്നു എല്ലാ മരത്തിലെയും ഫലങ്ങൾ കഴിയ്ക്കരുതെന്നും, പ്രത്യേകിച്ച്  അറിവിൻറെ മരത്തിലെ കായ് കഴിയ്ക്കരുതെന്നും, അതിനെ കാത്ത് കൊള്ളണമെന്നും. അതിന് ശേഷമാണ് ഉല്പത്തി 2  ആമദ്ധ്യായം 18 - 25    വരെ ഹവ്വയെ സൃഷ്ടിയ്ക്കുന്നത്. അതായത് ഹവ്വയെ സൃഷ്ടിയ്ക്കുന്നതിന് മുമ്പേ തന്നെ ദൈവം ആദ്യം വരുത്തിയ തെറ്റ് തിരുത്തി, താക്കീതും നൽകി. ഹവ്വ ജനിച്ചപ്പോഴേ എല്ലാ മരങ്ങളിലെയും ഫലങ്ങൾ കഴിയ്ക്കുവാൻ അനുവാദം ഇല്ലായിരുന്നു, അപ്പോൾ എല്ലാ മരങ്ങളിലെയും ഫലങ്ങൾ കഴിയ്ക്കാൻ അനുവാദമുള്ള 1 ആമദ്ധ്യായത്തിലെ സ്ത്രീ ഹവ്വ അല്ല.

ഉൽപ്പത്തി 2 :18  ആദം ഒറ്റയ്ക്കല്ല സൃഷ്ടിയ്ക്കപ്പെട്ടത്. പിന്നീടാണ് ഒറ്റപ്പെട്ടത്, അപ്പോഴാണ് ദൈവം ഹവ്വയെ സൃഷ്ടിച്ചത്  അതും ബീസ്റ്റ് ഓഫ് ദ ഫീൽഡ്ഡ് ൽ നിന്നും തനിയ്ക്ക് പറ്റിയ ഒരിണയെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ,  

ഉൽപ്പത്തി 2 :18 ആദത്തിന് ഒരു സഹായി ആയി "മുമ്പ് അവന് കാട്ടിക്കൊടുത്തത് ഒന്നിനെ പോലെ" ഹവ്വയെ സൃഷ്ടിച്ചു. അതായത് മറ്റൊരു സ്ത്രീയെ ഹവ്വയുടെ ജനനത്തിന് മുമ്പ് ആദം കണ്ടിട്ടുണ്ട്, അവളുടെ പകരക്കാരി ആയിരുന്നു ഹവ്വ.


ഉൽപ്പത്തി 2 :23 ആദം ഉണർന്ന് ഹവ്വയെ കണ്ട് അതിശയത്തോടെ ചോദിച്ചു "ഇത്തവണ ഇതാണോ?" ഹീബ്രുവിലെ "ഹപാം" ഇത്തവണ എന്നർത്ഥത്തിൽ പ്രയോഗിയ്ക്കുന്നത് ഒരു സംഭവത്തിന്റെ ആവർത്തനത്തിൽ ആദ്യത്തേതുമായി താരതമ്യം ചെയ്യുമ്പോഴാണ്. ഇത്തവണ "എല്ല് എന്റെ എല്ലിൽ നിന്ന്, മാംസം എന്റെ മാംസത്തിൽ നിന്ന്"  പക്ഷേ ആദ്യ സ്ത്രീ കുഴച്ച ചെളിയിൽ നിന്നായിരുന്നു.

ഉത്പത്തിക്കഥ 3 ആം അദ്ധ്യായം 1 ആം വാക്യം അനുസരിച്ച് സർപ്പം എന്ന് വിളിച്ചത് പാമ്പിനെ അല്ല. അത് നിലത്തെ വന്യമൃഗം അല്ലെങ്കിൽ ക്രൂരനായ മനുഷ്യജീവി എന്നർത്ഥം വരുന്ന “beast of the field”. എന്തായാലും അത് ഉൽപ്പത്തി കഥകൾ പ്രകാരം ആത്മാവും, മനസ്സും, വികാരങ്ങളും ഉള്ള ഉയർന്ന സസ്തനികളെ ആണ് “beast of the field” എന്ന് പറയുന്നത്, അത് ഉരഗങ്ങളോ, താഴ്ന്ന മൃഗങ്ങളോ അല്ല. ലിലിത്തിനെ ബീസ്റ്റ് എന്ന് വിളിയ്ക്കുന്നത് അവൾ മനുഷ്യരെ പോലെയല്ല, കാരണം ആദം മാത്രമാണ് ദൈവത്തെ പോലെ, അവൾ അവൾക്ക് രൂപം നൽകിയ ലൂസിഫറിനെ പോലെ രൂപവും, മനുഷ്യന്റെ മനസ്സും, സാത്താന്റെ വക്രബുദ്ധിയും, ക്രൂരതയും, ആത്മാവും ഉണ്ടെന്ന് കരുതേണ്ടിയിരിയ്ക്കുന്നു.

ജോബ് 26 : 13 ലും ഇസഹാക്ക് 27:1 ലും ഉള്ള   ഏദനിൽ നിന്നും സമുദ്രത്തിലെ താവളത്തിലേയ്ക്ക് പറക്കുന്ന ചിറകുള്ള സർപ്പം ലിലിത്ത് ആണെന്നും സാങ്കീർത്തനങ്ങൾ 74:14 ലെ ദൈവം തല തകർക്കുന്ന ലെവിയത്താനും ലിലിത്ത് തന്നെ എന്ന വാദവുമുണ്ട്.

ഇസഹാക്ക് 34 ൽ ലിലിത്ത് എന്ന പേരുള്ള രക്ഷസ്സിനെ വിവരിയ്ക്കുന്നു,  പക്ഷിയെപ്പോലെ ചിറകുകളുള്ള ഭീകരമായ ജീവി കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നവൾ.


ഇതൊക്കെ ലിലിത്തിന്റെ സൃഷ്ടിയും, വധവും, ആത്മാവിന്റെ നിലനിൽപ്പുമൊക്കെ സൂചിപ്പിച്ച് കൊണ്ട് പഴയനിയമത്തിലും, പുതിയ നിയമത്തിലും അവശേഷിയ്ക്കുന്നു.

No comments:

Post a Comment