Monday, October 20, 2014

അഷ്ടപദി 6 - സഖീ ഹേ കേശി മദന ( Ashtapadi 6 - Sakhee he kesi madana - Malayalam )

ജയദേവൻ എഴുതിയ അഷ്ടപദിയിലെ 5 ആം പദം "സഖീ ഹേ കേശിമഥനാ" പരിഭാഷ ഇവിടെ ചേർക്കുന്നു.

ഗണയതി ഗുണ ഗ്രാമം ഭാമം ഭ്രമദപി നേഹതേ
വഹതിഛാ പരീതോഷം ദോഷം വിമുഛതി ദൂരതാഹാ
യുവതിഷു വലതൃഷ്ണേ കൃഷ്ണേ വിഹാരിണീ മാംവിനാ
പുനരപി മനോ വാമം കാമം കരോതി കരോമി കിം?

ഹേ, സഖീ, എന്റെ മനസ്സ് വളരെ വിചിത്രമായി പെരുമാറുന്നതറിയുക. എന്റെ സ്നേഹഭാജനമായ കൃഷ്ണൻ മറ്റു ഗോപസ്ത്രീകളുമായി ക്രീഡകളിൽ ഏർപ്പെടുന്നത് കണ്ടിരിയ്ക്കുമ്പോൾ പോലും എനിയ്ക്ക് അവനോട് ദേഷ്യപ്പെടുവാൻ ആവുന്നില്ല. ഞാൻ അവനായി മനസ്സാ ദാഹിയ്ക്കുന്നു, അതിൽപ്പരം ഞാൻ ഇനി എന്ത് ചെയ്യാൻ?
==================================================

1.നിഭൃത നികുഞ്ജ ഗൃഹം ഗത യാ നിശി രഹസി നിലീയ വസന്തം
ചകിത വിലോകിത സകല ദിശാ രതി രഭസ ഭരേണാ ഹസന്തം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം

ഹേ, സഖീ, ഒരു സായം സന്ധ്യയിൽ മുൻധാരണപ്രകാരം ആളൊഴിഞ്ഞ ഒരു വള്ളിക്കുടിലിൽ ഞാൻ അവനെ തേടി പോയി. അവനോ, യഥേഷ്ട സുഖദായകൻ അവിടെ നേരത്തേ മുതൽ എന്നെ കാത്ത് മറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു, ഭയചകിതയായ ഞാൻ അവനെ കാണാതെ കുഴങ്ങുമ്പോൾ, അവൻ മയക്കുന്ന ചിരിയുമായി എന്നെ ആവേശഭരിതയാക്കി എന്റെ മുന്നിൽ വന്നു, അതിവേഗത്തിൽ ആത്മാർത്ഥമായി എന്നെ വാരിപ്പുണർന്നു. ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.

2.പ്രഥമ സമാഗമ ലജ്ജിതായ പടു ചാതു ശതൈ രണുകൂലം
മൃദു മധുര സ്മിത ഭാഷിതയാ ശിതിലീകൃത ജഘന ദുകൂലം
സഖീ ഹേകേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം

അത് ഞങ്ങളുടെ പ്രഥമ സമാഗമം ആരിയുന്നു. കൃഷ്ണൻ നൂറുകണക്കിനു മധുര മൊഴികളാലും മധുരസ്മിതത്താലും വിദഗ്ദ്ധമായി എന്നെ അവനിലേയ്ക്ക് ചേർത്തു.ഞാൻ മൃദുവും മധുരവുമായി അവനോട് മറുപടികൾ നൽകവേ അവൻ പൊടുന്നനെ എന്റെ അരയിലെ വസ്ത്രം ഉരിഞ്ഞപ്പോൾ ഞാൻ ലജ്ജിതയും മൂകയും ആയിപ്പോയി. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)

3.കിസലയ ശയന നിവേശിത യാ ചിര മുരസി മമൈ വശയാനം
കൃത പരിരംഭണ ചുംബനായാ പരിരഭ്യാ കൃതാധാരാ പാനം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം

എന്നെ പച്ചിലകൾ ആകുന്ന മെത്തയിൽ കിടത്തിയിട്ട്, മുഴുവൻ നേരവും കൃഷ്ണൻ എൻറ്റെ നെഞ്ചിൽ കിടന്നു കൊണ്ട് എന്നെ വാരിപ്പുണരുകയും നിമ്നാധരങ്ങളെ പൂക്കളിൽ നിന്നും തേൻ ശേഖരിയ്ക്കും പോലെ ചുംബിച്ചു കൊണ്ടുമിരുന്നു. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)

4.അലസ നിമീലിത ലൊചനായ പുളകാവലി ലളിത കപോലം
ശ്രമ ജല സകല കളേബരായ വര മദന മദാദതിലോലം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം

ശാരീരികമായി തളർന്നവശയായ ഞാൻ വിയർപ്പിൽ കുളിച്ച് കണ്ണൂകൾ അടച്ച് കിടന്നു. അവന്റെ അധരങ്ങൾ സ്പർശിച്ചപ്പോൾ എന്റെ ശരീരമാസകല്മ് ഒരു ആനന്ദത്തിൻറ്റെ മുറിപ്പെടുത്തുന്ന സുഖം നിറഞ്ഞു. എന്നിലെ കൃഷ്ണന്റെ മെല്ലെയും വേഗത്തിലുമുള്ള അധരചലങ്ങളിൽ,ഞാൻ സകലതും മറന്നു പോയി. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)

5.കോകില കളാരവ കൂജിതായ ജിത മനസിജ തന്ത്ര വിചാരം
ശ്ലഥ കുസുമാകുല കുന്തളായ നഖാ ലിഖിത ഘന സ്തന ഭാരം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം

പ്രണയ രതികലകളിൽ നിപുണനും കുശലനും ആയിരുന്ന കൃഷ്ണൻ നിശ്ചയദാർഢ്യത്തോടെ പരിസമാപ്തിയിലേയ്ക്ക് നീങ്ങുമ്പോൾ, ഞാൻ പ്രാവിനെയോ പോലെ കുറുകുകയും, കുയിലിനെ പോലെ കൂജനശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് സ്വയമറിഞ്ഞു. എന്റെ മുടി കെട്ടിലെ പൂവുകൾ ഞെരിഞ്ഞമർന്നിരുന്നു, കൂന്തൽ അഴിയുകയും കുരുക്ക് പിണയുകയും ചെയ്തിരുന്നു. അവൻ എന്റെ തുളുമ്പുന്ന സ്തനങ്ങളിൽ നഖക്ഷതങ്ങൾ ഏൽപ്പിച്ചിരുന്നു. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)

6. ചരണ രണിത മണീ നൂപുരായ പരിപൂരിതാ സുരത വിതാനം
മുഖര വിശൃംഘല മേഖലായാ സകച ഗ്രഹ ചുംബന ദാനം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം

ഈണചേരലിന്റെ വിവിധ രീതികളിൽ സ്ഥിതികളിൽ അവനെന്നിൽ പടർന്നപ്പോൾ എന്റെ രത്നങ്ങൾ കോർത്ത പാദസരം കിലുങ്ങുന്ന സ്വനം പതിവിലും കൂടുതലായി മുഴങ്ങിക്കേട്ടു. നാഭിയെ ചുറ്റിക്കിടന്ന സ്വർണ്ണ അരഞ്ഞാണം അഴിഞ്ഞ് വീണിരുന്നു. കൃഷ്നൻ എന്റെ മുടികെട്ടിൽ ബലമായി പിടിച്ച് അവനിലേയ്ക്ക് ചേർത്ത് എന്നെ ചുംബിച്ചു കൊണ്ട് ആഗ്രഹനിവൃത്തി വരുത്തി. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)


7. രതി സുഖ സമയ രസാലസായാധാര മുകുളിത നയന സരോജം
നിസ്സഹ നിപതിത തനു ലതായാ മധുസൂദന മുദിത മനോജം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം

രതിയുടെ ആലസ്യത്തിൽ അവൻ തന്റെ ലഹരി നിറഞ്ഞ വടിവാർന്ന ശരീരം ഇലകളാകുന്ന മെത്തയിൽ അമർത്തി കിടന്നു. തളർച്ചയിലും അവൻ പാതി തുറന്ന കണ്ണൂകളോടെ എന്നെ ചൂഴ്ന്ന് നോക്കുന്നതറിഞ്ഞ, ഞാൻ അവനിലെ ഇനിയുമടങ്ങാത്ത മോഹം വീണ്ടും ഉണരുന്നതും തിരിച്ചറിഞ്ഞു. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)

8.ശ്രീജയദേവ ഭണിത മിദ മതിശയ മധുരിപ നിധു വന ശീലം
സുഖ മുത്കണ്ഠിത ഗോപവധൂ കഥിതം വിതനോടു സലീലം
സഖീ ഹേ കേശി മദന മുദാരം

സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം

ശ്രീജയദേവൻ ഇവിടെ ശ്രീകൃഷ്ണന്റെ മനോഹരമായ രാസക്രീഡയുടെ പാടുന്നു. ഇത് രാധ തന്റെ സഖിയോട് അതിയായ ഹർഷനിർവൃതിയോടെ പറഞ്ഞതുമാണ്. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)

No comments:

Post a Comment