മധ്യതരണ്യാഴിയുടെ തീരത്ത് ഉദയം ചെയ്തവർ, ആര്യന്മാർ ആയാലും, ജൂതൻ, ഇസ്ലാം, കൃസ്ത്യൻ ആയാലും ഒരേ പൊരുത്തക്കേടുകൾ കാണാൻ കഴിയും.
ദൈവം മനുഷ്യനെ, അല്ലെങ്കിൽ തൻറ്റെ ജനതയെ ( അതായത് അദ്ദേഹത്താൽ സൃഷ്ടിയ്ക്കപ്പെടാത്ത വേറേ ജനത ഉണ്ടായിരുന്നു, അവരെ കണ്ട് അതുപോലെ ഒന്ന് സൃഷ്ടിയ്ക്കാനാണു ശ്രമം) സൃഷ്ടിയ്ക്കാൻ തീരുമാനിച്ച് മണ്ണ് കുഴച്ച് ആദാമിനേയും ലിലിത്തിനേയും സൃഷ്ടിച്ചു. ഒരേ മണ്ണീൽ നിന്നു ജനിച്ച അവർ ഒരുമയോടെ ഭാര്യാഭർത്താക്കന്മാർ ആയി സുഖമായി ജീവിച്ചോളും എന്ന് ദൈവം കണക്ക് കൂട്ടി, എന്നാൽ അടപടലേ പിഴച്ചു. ആദ്യ ഫെമിനിസ്റ്റായ ലിലിത്ത് ആദാമിൻറ്റേയും, ദൈവത്തിൻറ്റേയും മേധാവിത്വം അംഗീകരിച്ചില്ല; കായ് കനികൾ തേടുന്നത് മുതൽ ലൈംഗികതയിൽ മുകളിൽ ആര്? എന്നതിൽ വരെ തർക്കം. ഒടുവിൽ ദൈവവും ആദമും ചേർന്ന് ലിലിത്തിനെ ഒതുക്കി, ഇല്ലാതാക്കി.
പിന്നീട് ദൈവം അപ്പോത്തിക്കിരിയുടെ കുപ്പായം അണിഞ്ഞ് ഒരു ശസ്ത്രക്രിയ അങ്ങ് നടത്തി. വാരിയെല്ലിൽ നിന്നും ഒരു സ്ത്രീ, എന്നും ഒരു എല്ലിനു കടക്കാരി! കടബാധ്യതയിൽ ഹവ്വ ഒതുങ്ങി ജീവിച്ചിരിക്കണം, ഏതായാലും രണ്ട് കുട്ടികൾ പിറന്നു ആബേലും, കായീനും. ഇവർ വളർന്ന് വലുതായപ്പോൾ രണ്ടാളും ദൈവത്തിനു നൈവേദ്യം നൽകി പ്രാർത്ഥിച്ചു. കർഷകനായ കായീൻ പഴവർഗ്ഗങ്ങളും, ആട്ടിടയനായ ആബേൽ ഏറ്റവും നല്ല ഇളം ആടിൻറ്റെ ഇറച്ചിയും ദിവ്യബലി നൽകി. അൽപ്പം കടിച്ച് പറിയ്ക്കുകയും, മിനുങ്ങുകയും ഒക്കെ ചെയ്യാറുണ്ടായിരുന്ന ദൈവത്തിനു സ്വാഭാവികമായും നോണ്വെജിറ്റേറിയൻ ആണിഷ്ടപ്പെട്ടതും, സ്വീകരിച്ചതും. അതോടെ വെജിറ്റേറിയനായ കായീൻ ഒരു നോണ്വെജിറ്റേറിയൻ പണിയൊപ്പിച്ചു,ആബേലിനെ വധിച്ചു.
പിന്നെ ഭയപ്പെട്ട് നോദ് എന്ന കിഴക്കൻ ദേശത്തേയ്ക്ക് പലായനം ചെയ്തു. അവിടെ അവൻ അവൻ റ്റെ ഭാര്യയെ കണ്ടെത്തി, അവളിൽ ഇനോക്ക് എന്ന പുത്രനു ജന്മം നൽകി! ഇവനെവിടുന്നാ ഭാര്യയെ കിട്ടിയത്?
ആകെ മൂന്ന് പേർ ആദം, ലിലിത്, ഹവ്വ; ഇതിൽ ലിലിത്തിനെ ഭർത്താവും ദൈവവും ചേർന്ന് വധിച്ചു. പിന്നെ രണ്ട് കുട്ടികൾ ഉണ്ടായതിൽ ഒരാൾ മറ്റയാളെ വധിച്ചു, വീണ്ടും മൂന്നു പേർ മാത്രം. (പിന്നീട് 930 വർഷത്തെ ജീവിതത്തിൽ സേത്ത് എന്ന പുത്രൻ, പിന്നീട് രണ്ട് പുത്രന്മാർ, രണ്ട് പുത്രിമാർ എന്നിങ്ങനെ 7 കുട്ടികൾ വർക്കാകെ ഉണ്ടായി) അതായത് സാധ്യതകൾ
1. ആദ്യ മനുഷ്യൻറ്റെ മകനോടൊപ്പം ആയാളുടെ ഭാര്യ ഓടിപ്പോയി
2 . ഈ ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യൻറ്റെ പുത്രൻ. വേറേ ദൈവം സൃഷ്ടിച്ച ഒരു സ്ത്രീയെ വിവാഹം കഴിച്ചു, അങ്ങനെ രണ്ട് ദൈവങ്ങളുടെ സങ്കരസന്തതികൾ പിറന്നു.
ഇനി ഹിന്ദുക്കളുടെ ഉത്പ്പത്തിയിലെ കാര്യം പറയാം
സ്ക്കന്ദപുരാണത്തിൽ ബ്രഹ്മാവ് സൃഷ്ടിയുടെ ഇടയിൽ വൃക്ഷങ്ങൾ സൃഷ്ടിച്ചു, വൃക്ഷങ്ങൾ തിങ്ങിക്കൂടി വനം ആയി. ഒരു ദിവസം ബ്രഹ്മാവ് നോക്കുമ്പോൾ ഒരപരിചിതൻ അവിടെ സുഖമായി താമസിയ്ക്കുന്നു. ഇവനാരെടാ? ഞാൻ സൃഷ്ടിയ്ക്കാത്ത ഒരുവൻ? എന്തായാലും ബ്രഹ്മാവ് കയ്യെത്താത്ത ദൂരെ നിന്ന് അവനെ "വില്വ" അഥവാ വേക്ഷത്തിനു ചുവട്ടിൽ കണ്ടവൻ എന്നർത്ഥത്തിൽ "വില്ലവൻ" എന്ന് വിളീച്ചു. ഇന്ദ്രൻ ആൾ ഉശിരനാണെന്ന് കണ്ട് മൂന്ന് ലോകങ്ങളുടേയും ഭരണത്തിൻറ്റെ ചുമതല തന്നെ നൽകി. ഇദ്ദേഹം വിഷ്ണുഭക്തൻ ആയിരുന്നു. ഒരിയ്ക്കൽ കപില എന്ന ശൈവൻ അവിടെയെത്തി ബില്ലവനുമായി സൗഹൃദത്തിലായി. സംഭാഷണങ്ങളിൽ ശൈവ - വൈഷ്ണവ മേൽക്കോയ്മയുടെ തർക്കമായി, ഇന്ദ്രൻറ്റെ വജ്രായുധം വാങ്ങി വില്ലവൻ കപിലയെ വധിച്ചു. എന്നാൽ ശിവൻ കപിലയെ മരണമുക്തനാക്കി. വില്ലവൻ വിഷ്ണുവിൻറ്റെ അടുക്കലെത്തിൽ ലോകത്തെ സകല ജീവികളും തന്നെ ഭയപ്പെടണം, അതിനു വരം ചോദിച്ചു, കിട്ടിയില്ല. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും കപിലയെ കണ്ട് മുട്ടി അവർ വീണ്ടും സൗഹൃദത്തിലായി, വില്ലവൻ കൂറുമാറി ശൈവനായി.
മുമ്പും മെഹർഗാവിലെ ജനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്, കർണ്ണടകത്തിൽ ഇന്നു വില്ലവൻ ഈഴവരിലെ വിഭാഗം തന്നെയാണ്. ആഫ്രിക്കയിലും മെഡിറ്ററേനിയൻ കടൽക്കരയിലും മാത്രമല്ല ഭാരത വനങ്ങളിലും ഉത്പ്പത്തി ഉണ്ടായിട്ടുണ്ട്. അതാരാണെന്ന് ബ്രഹ്മാവിനു പിടി കിട്ടിയില്ല്. അതായത് ആര്യൻറ്റെ പ്രയാണത്തിൽ വന്നുപെട്ട ആ ജനതയെ തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. യഥാർത്ഥത്തിൽ ഈ വക കഥകളെല്ലാം ഗ്രീക്ക് ഇതിഹാസകഥകൾ പഠിയ്ക്കുന്നത് പോലെ ഗോത്രചരിത്രവും, രാജ്യങ്ങളുമായി വേണം കണക്കാക്കാൻ, അങ്ങനെ വരുമ്പോൾ
1.ശാക്തേയർ കരുത്തരും ബുദ്ധിമാന്മാരുമായതിനാൽ പലായനത്തിൽ തളർന്ന ആര്യന്മാർ തങ്ങളുടെ ജനങ്ങളെ ഭരിയ്ക്കുവാൻ, നയിയ്ക്കുവാൻ അഥവാ മൂന്ന് ലോകം ( ശൈവരുടെ പർവ്വതരാജ്യം, വൈഷ്ണവരുടെ നദീതടസമതലരാജ്യം, ശാക്തേയരുടെ വനരാജ്യം) എന്നിവരുമായി സന്ധി ഉണ്ടാക്കാൻ അവരെ നിയോഗിച്ചു.
2.ആസ്ട്രല്ലോയ്ഡ്ഡുകളുടെ സഹായത്തോടേയും അവർക്ക് വഴങ്ങിയുമാണിവർ കഴിഞ്ഞിരുന്നത്.
3. ശൈവരുമായി സൗഹൃദവും യുദ്ധവും ഉണ്ടായി, സാംബവരെ തോൽപ്പിച്ചെങ്കിലും അവരുടെ നേതാവ് സദാശിവൻ അവരെ പുനർസംഘടിപ്പിച്ചു.
4. വിശ്വവിജയത്തിനു ആസ്ട്രലോയ്ഡ്ഡുകളുടെ സഹായം ചോദിച്ചെങ്കിലും ലഭിച്ചില്ല.
5. ഈ അവസരം ശൈവർ (നീഗ്രോയ്ഡ്ഡ്സ്സ്) മുതലെടുത്തു, വീണ്ടും സന്ധി ചെയ്തു, ക്രമേണ അവരുടെ നേതാവായ ശിവനെ നേതാവായി അംഗീകരിച്ചൂ.
ഏത് വഴി പോയാലും ദൈവത്തിനു മുമ്പേ ചില മനുഷ്യർ സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു, അഥവാ ഈ പറയുന്ന് ദൈവമല്ല യഥാർത്ഥദൈവം. ഇവരൊക്കെ പറയുന്ന ദൈവത്തെ സൃഷ്ടിച്ച മറ്റൊരുദൈവം വേറേയുണ്ട്. അതിനാൽ തന്നെ കോപ്പർനിക്കസ്സിനും, മഗല്ലനും മുമ്പ് ചാടിക്കേറി ജനിച്ച്, എത്ര വലിയ കുന്നിൻറ്റെ മുകളിലല്ല, ബഹിരാകാശത്ത് നിന്നു നോക്കിയാൽ പോലും ഭൂമി ഒരു ഗോളമായതിനാൽ, അതിൻറ്റെ മൂന്നിലൊന്ന് മാത്രമേ കാണാൻ കഴിയൂ എന്നും, ലോകത്തെ മുഴുവൻ രാജ്യങ്ങളുടേയും മഹത്വം അല്ല, വെറും മൂന്നിൽ ഒന്നു മാത്രമേ താൻ കണ്ടുള്ളൂ എന്നു പോലും അറിയാത്ത ദൈവത്തോടും, ദൈവപുത്രനോടും നമുക്ക് സഹതപിയ്ക്കാം!
No comments:
Post a Comment