ഇസ്രയേലും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള കുടിപ്പകയുടെ വേരെന്താണ്?
================================================
ലോകമഹായുദ്ധത്തിനു ശേഷം ഇസ്രയേൽ എന്ന യഹൂദരാഷ്ട്രം അവരുടെ പൂർവ്വികനായ ജേക്കബ്ബിനു അവരുടെ ദൈവമായ യഹോവ നൽകിയ അതേ സ്ഥാനമെന്ന് വിശ്വസിയ്ക്കുന്ന പ്രദേശത്ത് സ്ഥാപിച്ചു നൽകുകയും, അതിനായി അവിടെ നൂറ്റാണ്ടുകളായി വസിച്ച് വന്ന ഇസ്ലാം മത വിശ്വാസികളായ പാലസ്തീനികളെ തുരത്തിയതുമാണോ പ്രശ്നം?
അങ്ങനെ ഒരു രാഷ്ട്രം സ്ഥാപിച്ച് നൽകുമ്പോഴും ഇന്ത്യക്കിരുപുറവും കിഴക്കൻ പാകിസ്ഥാനും പടിഞ്ഞാറൻ പാകിസ്ഥാനും (ഭാഗ്യം കൊണ്ട് കിഴക്കൻ പിന്നീട് ബംഗ്ലാദേശ് ആയി, അല്ലെങ്കിൽ ഇതിലും വലുത് നമുക്കനുഭവിയ്ക്കേണ്ടി വന്നേനേ, ഇന്ത്യയുടെ നെഞ്ചത്തൂടെ അവരു ട്രയിനും, വിമാനവും വിട്ട് കളിച്ചേനേ!) നൽകിയതു പോലെ പരസ്പരബന്ധമില്ലാത്ത "ഗാസ" എന്ന വാലിനും, "വെസ്റ്റ് ബാങ്ക്" എന്ന തലയ്ക്കും ഇടയിൽ ഈ ഉടൽ ഫിറ്റ് ചെയ്ത് എന്നെന്നേയ്ക്കുമായി പ്രശ്നം സൃഷ്ടിച്ചതാരാണ്?
ഇസ്രയേൽ സ്ഥാപിച്ചതിനെ തുടർന്ന് ചുറ്റുമുള്ള എല്ലാ അറബ് രാജ്യങ്ങളും ചേർന്ന്, കടുക് മണിയോളമില്ലാത്ത ആ രാജ്യത്തിനെതിരേ യുദ്ധം ചെയ്ത് തോറ്റ് തൊപ്പിയിട്ടതിനാലാണോ?
നമുക്ക് ബൈബിളിലെ ഉത്പ്പത്തികഥ വരെ ഒന്ന് പോയി നോക്കാം...
================================================
ആദമിൻറ്റെ വംശത്തിലെ പ്രമുഖനും ഗോത്രതലവനുമായ എബ്രഹാമിനു പിറന്ന രണ്ട് മക്കളുടെ കഥ (ഉത്പ്പത്തികഥ 16.1.16)
ഈ കഥ ബൈബിളിലും ഖുറാനിലും ഉണ്ടെങ്കിലും ഒന്നിൽ നിന്നു മറ്റൊന്നിലെത്തുമ്പോൾ തലതിരിഞ്ഞാണു കാര്യങ്ങൾ!
ആദ്യം ബൈബിൾ പറഞ്ഞാൽ അബ്രഹാമിനു ഹാഗർ എന്ന അടിമസ്ത്രീയിൽ പിറന്നവൻ ആണു ഇഷ്മയേൽ, അതായത് ജാരസന്തതി. ശരിയായ ഭാര്യയായ സാറയിൽ ജനിച്ചത് ഇസഹാക്ക്. അബ്രഹാമിനു കൂടുതൽ ഇഷ്ടം ഇഷ്മയേലിനോടായിരുന്നു, അവനെ അടുത്ത ഗോത്രത്തലവൻ ആക്കാൻ ആഗ്രഹിച്ചു, എന്നാൽ സാറയുടെ തലയണമന്ത്രത്തിൽ ഇസഹാക്ക് ഗോത്രത്തലവനാകുന്നു.(ഉത്പ്പത്തികഥ 21.9)
അങ്ങനെ അധികാരത്തിലെത്തിയ ഇസഹാക്ക് ഇഷ്മായേലിനേയും മാതാവായ ഹാഗറിനേയും രാജ്യത്ത് നിന്ന് ഓടിച്ച് വിടുന്നു. ഒരു മാലാഖ ഈ സമയത്ത് ഇഷ്മയേലിനും അവൻറ്റെ സന്തതി പരമ്പരകൾക്കും ഇസഹാക്കിനോടും മറ്റ് സഹോദരന്മാരോടും നിരന്തര വൈരം ഉണ്ടായിരിയ്ക്കും എന്ന് പ്രഖ്യാപിയ്ക്കുന്നു.(ഉത്പ്പത്തികഥ 16.11.12)
ഇസഹാക്കിൽ (ഐസക്ക്) നിന്നും ജൂതന്മാരും, ഇഷ്മയേലിൽ (ഇസ്മയിൽ) നിന്നും മുസ്ലീങ്ങളും ഉണ്ടായി.
വയസനായ ഇസഹാക്കിനു കാഴ്ച്ചശക്തി നഷ്ടപ്പെട്ടു, ശബ്ദത്താലും ഗന്ധത്താലും ആണു അയാൾ ആളുകളെ മനസ്സിലാക്കിയിരുന്നത്. ഇസഹാക്കിനും ആദ്യമകനായ ഇസായെ ഗോത്രത്തലവൻ ആക്കണം എന്നായിരുന്നു ആഗ്രഹം എന്നാൽ ഈസ്സായ്ക്ക് ജൂതന്മാരേക്കാൾ ഇഷ്മയേലിൻറ്റെ പിൻഗാമികളോടായിരുന്നു അടുപ്പം. വീണ്ടും ഇഷമയേലിയന്മാർക്ക് അധികാരം ലഭിയ്ക്കാനുള്ള സാധ്യത അറിഞ്ഞ് ഇരുവരുടേയും മാതാവായ റബേക്ക ഈസ്സാ സ്ഥലത്തില്ലായിരുന്ന സമയത്ത് ഇളയമകൻ ജേക്കബ്ബിനെ കൊണ്ട് ഈസ്സായുടെ ചെമ്മരിയാടിൻറ്റെ തോലിനാൽ നിർമ്മിച്ച കുപ്പായവും മറ്റും ധരിപ്പിച്ച് ഇസഹാക്കിൻറ്റെ മുന്നിലെത്തിച്ച്, ഗോത്ര തലവൻറ്റെ അധികാരചിഹ്നമായ വടി ആവശ്യപ്പ്പെട്ടു. ഗന്ധത്തിൽ ഈസ്സാ ആണെന്ന് തെറ്റിദ്ധരിയ്ക്ക്പ്പെട്ട് ഇസഹാക്ക് അധികാരം ജേക്കബ്ബിനു കൈമാറി, ചതിയുടെ രണ്ടാംപ്രഹരം അങ്ങനെ ഇഷമയേലിയന്മാർക്ക് കിട്ടി.
ഖുറാനിലെത്തുമ്പോൾ ഇഷ്മായേൽ ഹാഗർ എന്ന ശരിയായ ഭാര്യയിലും, ഇസഹാക്ക് സാറ എന്ന സ്ത്രീയിൽ ജാരസന്തതിയായും പിറക്കുന്നു.
അബ്രഹാം മകനെ ദൈവത്തിനു ബലി നൽകാനൊരുങ്ങുകയും, ദൈവം ഒരാടിനെ പകരം വാങ്ങി മകനെ തിരിച്ച് നൽകുകയും ചെയ്യുന്നു (ഉത്പ്പത്തികഥ 22)
ഇവിടെ ബലി നൽകിയത് യഥാർത്ഥമകനായ ഇസഹാക്കിനെ ആണെന്ന് ബൈബിളും, അല്ല യഥാർത്ഥമകനായ ഇഷമായേലിനെ ആണെന്ന് ഖുറാനും തർക്കിക്കുന്നു.
എന്തായാലും ജൂതരും, മുസ്ലീങ്ങളും സഹോദരങ്ങൾ ആണെന്നതിൽ തർക്കമില്ല, ജാരസന്തതി ആരാണെന്നതിലേ തർക്കമുള്ളൂ!
No comments:
Post a Comment