Friday, December 18, 2015

ശകുന്തളയുടെ ജഘനഗൗരവം

കാളിദാസൻ അതിരസികനായിരുന്നു എന്നത് തർക്ക്മില്ലാത്ത കാര്യമാണ്. 

അഭിജ്ഞാനശാകുന്തളത്തിലെ 3 ആം അങ്കത്തിലേയ്ക്ക്.....

കണ്വാശ്രമത്തിൽ അതിഥിയായി താമസിച്ചിരുന്ന ദുഷ്യന്തന്, ശകുന്തള മാലിനി നദീ തീരത്തു കൂടീ താഴേയ്ക്ക് പോയിട്ടുണ്ടോ എന്നറിയണം. ഉണ്ടെങ്കിൽ അവളും സഖിമാരും മടങ്ങി വരുമ്പോൾ കാണാൻ കാത്തിരിയ്ക്കാം, അല്ലെങ്കിൽ കുടീരത്തിലേയ്ക്ക് പോകണം.

മണൽപ്പരപ്പിലെ കാൽപ്പാടുകൾക്കിടയിൽ ശകുന്തളയുടെ കാൽപ്പാടുകൾ ദുഷ്യന്തൻ തിരിച്ചറിഞ്ഞ രീതി കാളിദാസൻ വിവരിയ്ക്കുന്നു. മണ്ണിൽ പതിഞ്ഞ കാൽപ്പാടുകളിൽ രണ്ടെണ്ണത്തിനു ഉപ്പൂറ്റി ഭാഗം കൂടുതൽ ആഴത്തിൽ പാടുകൾ സൃഷ്ടിച്ചിരിയ്ക്കുന്നത് കണ്ടാൽ ആ കാൽപ്പാടുകൾ ശകുന്തളയുടേതാണെന്നു തിരിച്ചറിഞ്ഞ്... കാൽപ്പാടിൽ ഉപ്പൂറ്റിയുടെ സ്ഥാനം നോക്കി അവൾ ഏത് ദിക്കിലേയ്ക്കാണു പോയതെന്നും, അത് വഴി തിരിച്ച് വരുമെങ്കിൽ വഴിയിൽ കാത്തിരിയ്ക്കാനും ദുഷ്യന്തനു കഴിഞ്ഞുവത്രേ!


കാളിദാസൻ അഭിജ്ഞാനശാകുന്തളത്തിലെ മൂന്നാം അങ്കത്തിലെ 5 ആം സ്ലോകത്തിൽ ഇങ്ങനെ പറയുന്നു

(പരിക്രമ്യാവലോക്യ ച)

അസ്മിൻ വേതസപരിക്ഷിപ്തേ ലതാ മണ്ഡപേ
സന്നിഹിതായ ശകുന്തളായ ഭവിതവ്യം തഥാ ഹി- 

"അഭ്യുന്നതാ പുരസ്താദവഗാഢാ ജഘനഗൗരവാത് പശ്ചാത്
ദ്വാരേ പ സ്യ പാണ്ഡുസികതേ പദപങ്ക്തിർദൃശ്യതേ പി ഭിമാന"

ഇനി എ.ആർ. രാജരാജ വർമ്മയുടെ മലയാളം വിവർത്തനം

(പിന്നേയും ചുറ്റി നടന്നു നോക്കീട്ട്) 

ആറ്റുവഞ്ചിയ്ക്ക് നടുക്കുള്ള ഈ ലതാ മണ്ഡപത്തിലായിരിയ്ക്കണം ശകുന്തള, എന്തു കൊണ്ടെന്നാൽ..

"മുകൾഭാഗം ഒട്ടുയർന്നും പിൻഭാഗം ജഘനഭാരനതമായും
ചേവടികളുണ്ടു കാണ്മാനവിടെ പുതുതായ്പ്പതിഞ്ഞു  വെണ്മണലിൽ"

ഒരു സംശയം "ജഘനം" എന്നുപയോഗിച്ചതിലാണ്; ജഘനം എന്നതിന്റെ ശരിയായ അർത്ഥം അരക്കെട്ട് ആണോ? ജഘനം രണ്ടായി തിരിച്ച് മുൻഭാഗം ഉപസ്ഥം, പിൻഭാഗം നിതംബം അങ്ങനെ ആണോ? അതോ ജഘനവും ഉപസ്ഥവും ഒന്ന് തന്നെ ആണോ? അപ്പോഴും ഉപ്പൂറ്റി കൂടുതലായി മണ്ണിൽ പുതയണമെങ്കിൽ... ഒരു പക്ഷെ ജഘനം എന്ന് സാമാന്യവത്ക്കരിച്ചതാണോ?

==================================================================

എന്ത് തന്നെ ആയാലും ശകുന്തളയുടെ പുറകുഭാരം അത്രയ്ക്കുണ്ടായിരുന്നു എന്ന് കാളിദാസൻ; ശകുന്തള അക്കാലത്തെ ഹൗസിംഗ് ബോർഡ്ഡ് ചെയർപേർസൺ ആയിരുന്നിരിക്കണം !!!!!

No comments:

Post a Comment