എനിയ്ക്ക് ഒരു പുരുഷന്റെ ചുണ്ടുകളിൽ ചുംബിയ്ക്കുവാൻ കഴിയില്ല, ഇനി ആരെങ്കിലും ഇങ്ങോട്ട് അപ്രതീക്ഷിതമായി ചുണ്ടിൽ ചുംബിച്ചാൽ ശർദ്ദിയ്ക്കാൻ വരും. എല്ലാ പെണ്ണുങ്ങളേയും ചുണ്ടുകളിൽ ചുംബിയ്ക്കുവാൻ കഴിയില്ല, എനിയ്ക്കിഷ്ടമുളളവരെ അതും അവർക്ക് ഇഷ്ടമോ എതിർപ്പില്ലാതിരിക്കുകയോ ആണെങ്കിൽ മാത്രം. ഇതൊരു രോഗമാണെന്ന് പറയുമോ?
ലെസ്സ്ബിയൻ പ്രണയവും രതിയും നേരിട്ടും വീഡിയോയും കണ്ടാലും ബുദ്ധിമുട്ടില്ല, രസിയ്ക്കാറുണ്ട്. ആ സ്ത്രീകളുടെ ആകാര അവയവ ഭംഗി ആസ്വദിയ്ക്കും, അതിലൊരാളെ പുരുഷനായി സങ്കല്പിച്ചു നോക്കും. അതെന്നിൽ ഓക്സിട്ടോസിൻ പോലെയുള്ളവയുടെ ഉത്പാദനത്തിലൂടെ ഹര്‍ഷമുണർത്തുന്നു.
എന്നാൽ ഗേയ്സ്സിനെ അതേ പോലെ പ്രണയവും രതിയും നേരിട്ടോ വീഡിയോയോ കണ്ടാൽ വെറുപ്പ് വരും, ശർദ്ദിയ്ക്കാൻ വരും.
അവർക്ക് ശാരീരികവും മാനസികവുമായി ഉള്ള പ്രത്യേകത പോലെ എന്റെ പ്രത്യേകത ആണത്. ഓക്സിടൊസിനെ പറ്റിയുള്ള വിശദമായ പഠനങ്ങൾ ശ്രദ്ധിയ്ക്കുക, അത് പോസിറ്റീവ് എനർജ്ജി മാത്രമല്ല, വ്യക്തിയുടെ അഭിരുചികൾക്ക് ഇണങ്ങാത്തവയോടുള്ള വെറുപ്പ് എന്ന നെഗറ്റീവ് എനർജ്ജിയും ഉണ്ടാക്കുന്നുണ്ട്. അതിനെ കലാകാലങ്ങളായി അനുവർത്തിച്ചു വരുന്ന ആചാരങ്ങളും സമ്പ്രദായങ്ങളുമാണെന്ന് പറയുന്നതും വിവരക്കേടാണ്. മനുഷ്യരിലെ മാനസ്സികതലങ്ങളിലും, മൃദുലവികാരങ്ങളിലും ഓക്സിടോസ്സിൻ, എൻഡോർഫിൻസ്, ഡോപാമൈൻ, സെറോടോണിൻ എന്നിവയുടെ പ്രതിപ്രവർത്തനങ്ങളെ പറ്റിയുള്ള വിദഗ്ദ്ധ പഠങ്ങൾ അംഗീകരിയ്ക്കുമോ അതോ അത് നടാത്തിയത് ഇസ്രയേലുകാരായതിനാൽ "ജൂതനാ... ജൂതൻ" എന്ന് പറഞ്ഞ് പുച്ഛിയ്ക്കുമോ? അല്ല ഹെട്രോസെക്ഷ്വൽ ആയി പിറന്നത് എന്തോ വലിയ തെറ്റാണെന്ന മട്ടിലാണല്ലോ ചിലരുടെയൊക്കെ മൊഴികൾ!
എനിയ്ക്കും ഇഷ്ടപ്പെട്ട, മാനസ്സികമായ ക്ളേശങ്ങൾ ഇല്ലാത്ത ചുറ്റുപാടുകളിൽ ജീവിയ്ക്കാൻ അവകാശമുണ്ട്. ടി. വി യിൽ ഇവരുടെ ഐറ്റം കാണുമ്പോൾ ചാനൽ മാറ്റാനുള്ള അവകാശമുണ്ട്, പാർക്കിൽ ഇവരുടെ പ്രണയം കാണുമ്പോൾ ദൂരെ മാറിയിരിക്കാനുള്ള അവകാശം ഉണ്ട്. ട്രെയിനിൽ ബലമായും, ശരീരത്തിൽ അസ്വസ്ഥത ഉണ്ടാക്കുമെന്ന് തൊട്ടും, പിരിവ് കൊടുത്തില്ലെങ്കിൽ വസ്ത്രമുയർത്തി അറപ്പുളവാക്കുന്ന നഗ്നത കാട്ടുന്ന ഇവർ വരുമ്പോൾ കൂട്ടത്തിൽ ഭേദമായ ട്രെയിൻ ടോയ്‌ലെറ്റിൽ കയറി കതകടച്ചിരിയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മഹാരാഷ്ട്രയിൽ ജീവിച്ച, പൂന ശിവാജിനഗർ എഞ്ചിനീയറിംഗ് കോളേജ്ജിൽ പഠിച്ച എനിയ്ക്ക് സിംഹഗഡ്ഡ് / ഡക്കാൺ എക്സ്പ്രസ്സിൽ പോലും ശല്യമായിരുന്ന "6" കൾ എന്നും ഒരു പേടിസ്വപ്നമാണ്.
ഇവിടെ എല്ലാകാര്യത്തിലും കാണുന്ന ഒന്നാണ് ന്യൂനപക്ഷവിഭാഗത്തെ ഭൂരിപക്ഷം അങ്ങ് ചുമന്നോണം എന്നത്; ഒരു ബസ്സിൽ യാത്ര ചെയ്താൽ ഉടൻ ശർദ്ദിൽ വരുന്ന ഒരുവൻ കയറിയാൽ, അവൻ ആയിരത്തിൽ ഒരുവനാകയാൽ ആ ബസ്സിലുള്ള 50 ഓളം യാത്രക്കാർ അവന്റെ ശർദ്ദിലിൽ കിളിയ്ക്കണം എന്നാണോ? അതോ തനിയ്ക്ക് ഇങ്ങനെ ഒരു പ്രശ്നമുള്ളതിനാൽ വൊമിറ്റിംഗ് ബാഗുമായി കയറേണ്ടതും സുരക്ഷിതമായി നിൽക്കേണ്ടതും അവനാണോ?
അപ്പോൾ പറഞ്ഞു വന്നത് ഇത്രേ ഉള്ളൂ.. ഹോമോസെക്ഷ്വൽസ്സിനെ പോലെ ഹെട്രോസെക്ഷ്വൽസിനും ശാരീരികവും മാനസികവുമായ പ്രത്യേകതകളുണ്ട്. അവർക്കുണ്ടാവുന്ന വെറുപ്പും, ബുദ്ധിമുട്ടുമൊക്കെ അവരിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ /
എൻസൈമുകൾ കാരണമാണ്. ആത്യന്തികമായി ഹെട്രോസെക്ഷ്വലായി പിറന്നത് ഒരു പാപവുമല്ല.

No comments:
Post a Comment