സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നവർക്ക് ഒരു 9 കുത്തുകളുടെ പ്രശ്നം അറിയാം. ഈ 9 കുത്തുകൾ പേന ഉയർത്താതെ 4 നേർ വരജകൾ കൊണ്ട് യോജിപ്പിയ്ക്കണം, ഒരു വരയുടെ മുകളിലൂടെ രണ്ടാമത് പോകരുത്.

ഈ പ്രശ്നം ആ കടലാസിൻറ്റെ ലിമിറ്റിൽ നിന്നു കൊണ്ട് ഒരിയ്ക്കലും പരിഹരിയ്ക്കുവാൻ സാധ്യമല്ല.

എന്നാൽ ആ കടലാസിൻറ്റെ ലിമിറ്റിനു പുറത്ത് പോയാൽ പ്രശ്നപരിഹാരമുണ്ട്. ചിത്രത്തിൽ അത് വ്യക്തമായിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ നിയമം ആദ്യം സൃഷ്ടിച്ച് വച്ചിട്ട് അതിലൂടെ കാര്യങ്ങൾ ചെയ്യണമെന്ന് ശഠിയ്ക്കുന്നതാണ് സർക്കാരുകളുടെ പരാജയകാരണം; കാര്യം കൃത്യമായും വേഗത്തിലും നടക്കണമെങ്കിൽ കുറച്ചൊക്കെ പരിധി വിടേണ്ടി വരും.
No comments:
Post a Comment