പ്രകൃതം എന്ന പ്രപഞ്ചഭാഷയെ പറ്റി പറയേണ്ടിയിരിയ്ക്കുന്നു. 12,000 വർഷങ്ങൾക്ക് മുകളിൽ പഴക്കമുള്ള സനാതനധർമ്മം, 3000 വർഷം മുമ്പ് ആര്യന്മാർ നശിപ്പിയ്ക്കുകയും, അതിലുള്ളത് മുഴുവൻ ശരി ആയതിനാൽ തങ്ങളുടെ 33 കോടി ദേവപദവിയ്ക്കും, ചൂഷണങ്ങൾക്കും ദോഷം വരാത്തവ സ്വീകരിച്ച്, സനാതനധർമ്മത്തെ ചൂഷണമതമായ് ഹിന്ദുത്വത്തിനു വാലായി കെട്ടി.
അന്ന് സംഭവിച്ച ഏറ്റവും വലിയ നഷ്ടം പ്രകൃതുയുടെ മതമായ സനാതനധർമ്മത്തിൻറ്റെ ഭാഷയായ "പ്രാകൃതം" ആണ്. ബി.സി 1500 നു മുമ്പായി ഏവരും ഉപയോഗിച്ചിരുന്ന ഭാഷ ആയ പ്രാകൃതത്തിനു ക്രിസ്തു സംസാരിച്ചിരുന്ന "അരാമ" യോടും, ബുദ്ധൻറ്റെ "പാലി" യോടും വളരെയധികം സാമ്യമുണ്ട്.
പുരാതനഭാരതത്തിൽ ഉപയോഗത്തിലിരുന്ന ഭാഷകളുടേയും ഭാഷാഭേദങ്ങളുടേയും വിശാലമായ ഒരു കുടുംബത്തെയാണ് പ്രാകൃതം അഥവാ പ്രാകൃത് എന്നു പറയുന്നത്. ക്ഷത്രിയരാജാക്കന്മാരുടെ പ്രോത്സാഹനത്തിൻ കീഴീൽ പ്രാകൃതഭാഷകൾ സാഹിത്യഭാഷയായി പരിണമിക്കപ്പെട്ടിട്ടുണ്ടെങ്കിലും യാഥാസ്ഥിതികബ്രാഹ്മണർ ഇതിനെ അംഗീകരിച്ചിരുന്നില്ല. അശോകന്റെ ശിലാശാസനങ്ങളിലാണ് ആദ്യമായി പ്രാകൃതത്തിന്റെ വ്യാപകമായ ഉപയോഗം ദർശിക്കാനാകുന്നത്.
പ്രാകൃതത്തിനു തന്നെ ദേശഭേദമനുസരിച്ച് വിവിധ ഭേദങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് മഗധയിൽ ഉപയോഗിച്ചിരുന്ന പ്രാകൃതഭാഷയാണ് മാഗധി. അതുപോലെ പ്രാകൃതം എഴുതുന്നതിനായി ഓരോ പ്രദേശങ്ങളിലും വെവ്വേറെ ലിപികളും ഉപയോഗിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശങ്ങളിൽ, അരമായ ലിപിയിൽ നിന്ന് രൂപമെടുത്ത ഖരോശ്ഥി ലിപിയായിരുന്നു പ്രാകൃതം എഴുതുന്നതിന് ഉപയോഗിച്ചിരുന്നത്.
കാളിദാസന്റെ അഭിജ്ഞാനശാകുന്തളം സംസ്കൃതത്തിനു പുറമേ പ്രാകൃതത്തിന്റെ ഭേദങ്ങളായ മഗധി, ശൗരസേനി എന്നീ ഭാഷകളിലാണ് രചിക്കപ്പെട്ടിരിക്കുന്നത. കാളിദാസന്റെ നാടകങ്ങളിൽ രാജാവും ബ്രാഹ്മണരും സംസ്കൃതം സംസാരിക്കുമ്പോൾ മറ്റുള്ളവർ പ്രാകൃതഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത. ഒന്നാം നൂറ്റാണ്ടിൽ ശതവാഹന സാമ്രാജ്യത്തിലെ ഹാലൻ എന്ന രാജാവ് പ്രാകൃതഭാഷയിലെ 700 പദ്യങ്ങൾ സമാഹരിച്ചു. സത്തസായി എന്നാണ് ഇത് അറിയപ്പെടുന്നത് (സംസ്കൃതത്തിൽ സപ്തശതി. വള്ളത്തോൾ ഇതിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഗ്രാമസൗഭാഗ്യം എന്നാണ് വള്ളത്തോളിന്റെ പരിഭാഷയുടെ പേര്...... സാഹിത്യരചനക്കായി ഉപയോഗിച്ചിരുന്ന പ്രാകൃതഭാഷയാണ് പാലി.
മഹാഭരാതത്തിൻറ്റെ മൂലകൃതിയായ ജയസംഹിതയും പ്രാകൃതത്തിൽ ആണ്; അപ്പോൾ സ്വാഭാവികമായി ശ്രീകൃഷ്ണൻ ഗീതോപദേശം നടത്തിയതു പ്രാകൃതത്തിൽ ആയിരുന്നു. പിന്നീട് ആര്യന്മാർ അതെല്ലാം സംസ്ക്കരിയ്ക്കപ്പെട്ട എന്നവരവകാശപ്പെട്ട സംസ്കൃതം എന്ന ഭാഷയിലേയ്ക്ക് അവരുടെ ഇഷ്ടം പോലെ മാറ്റിയെഴുതി. പല ശസ്ത്രീയ അടിത്തറകളും ചൂഷണസാധ്യതകൾ ഉത്പാദിപ്പിയ്ക്കാനോ, നിലനിർത്തനോ വേണ്ടി മാറ്റിയെഴുതി, സനാതനധർമ്മം പോലും പ്രകൃതിയിൽ നിന്നും പ്രപഞ്ചസത്യങ്ങളിൽ നിന്നും അകറ്റപ്പെട്ടു.
കഥാസരിതസാഗരം എഴുതിയ ശൈവബ്രാഹ്മണനായ സോമദേവൻ, പ്രതിജ്ഞപ്രകാരം പഠിച്ച ഭാഷകൾ എല്ലാം ഉപേക്ഷിച്ച് പ്രാകൃതം പഠിച്ചതായും അതിൻറ്റെ പൈശാചി എന്ന ലിപിയിലാണീ ഗ്രന്ഥം എഴുതിയതെന്നു പറയപ്പെടുന്നു.ഈ ഗ്രന്ഥം ആരും സ്വീകരിയ്ക്കാതെ വന്നപ്പോൾ ഒരു കുന്നിൻറ്റെ മുകളിൽ ചെന്നിരുന്ന് ഓരോ കഥകൾ ആയി വായിച്ച ശേഷം തീകൂട്ടി കത്തിച്ചു തുടങ്ങി. വായിക്കുന്നതു പ്രാകൃതത്തിൽ ആകയാൽ പക്ഷി മൃഗാദികൾ ചുരും കൂടി ഇത് കേട്ട് ദുഖിയ്ക്കുകയും, ആഹാരം കഴിയ്ക്കാതെ (നമ്മുടെ സ്ത്രീകൾ ടി.വി.സീരിയൽ കണ്ട് കരയുന്നതു പോലെ) കരഞ്ഞു കൊണ്ടിരിയ്ക്കുകയും ചെയ്തു. തൊട്ടടുത്ത രാജ്യത്തെ പ്രജകൾക്കാകെ വയറിനസുഖം വന്നപ്പോൾ രാജാവ് കാരണം തേടി. മൃഗങ്ങൾ ആഹാരം കഴിയ്ക്കാത്തതിനാൽ അവയെ കൊന്ന് കിട്ടുന്ന ഇറച്ചി ഹരിത്പ്രഭ ഇല്ലാത / ചാവ് ഇറച്ചി ആയതിനാലാണ് പ്രജകൾക്ക് വയറിനസുഖം എന്നു ഭിഷഗ്വരന്മാർ കണ്ടെത്തിയപ്പോൾ, അതിനു കാരണവും പ്രതിവിധിയും തേടി കാട്ടിലെത്തിയ രാജാവ്, മൃഗങ്ങൾ കഥ കേൾക്കുന്ന സംഭവം കണ്ട്, കത്തിയ്ക്കാതെ ബാക്കി ഉണ്ടായിരുന്ന കഥാസമാഹാരവും, കഥാകാരനേയും നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി എന്ന് സോമദേവൻറ്റെ കഥാസരിതസാഗരം ആമുഖ കഥ പറയുന്നു.
പറഞ്ഞു വന്നത് ആര്യരചിതമായ സംസ്കൃതം ഗ്രന്ഥങ്ങൾ എല്ലാം തന്നെ അവരുടെ മനോധർമ്മത്തിനനുസരിച്ച് വളച്ചൊടിയ്ക്കപ്പെട്ടവയാണ്, അതിനാൽ തന്നെ പലപ്പോഴും പൊരുത്തക്കേടുകളും, പരസ്പരം ഖണ്ഡിയ്ക്കുന്നവയുമാണ്. ബി.സി. 7000 ലെ പ്രളയം പക്ഷികളോടും, മീനുകളൊടും ചോദിച്ചറിഞ്ഞ്, ജലനിരപ്പെത്തത്ത ഗിരിശൃംഗങ്ങളിൽ രക്ഷതേടിയ ഒരു ജനവിഭാഗം ഉണ്ടായിരുന്നു. അവർ സംസാരിച്ചിരുന്നത് പ്രകൃതിയുടെ ഭാഷ ആയ "പ്രാകൃതം" ആയിരുന്നു. ആ ജനവിഭാഗത്തിനു പ്രപഞ്ചത്തിലെ ചലനങ്ങൾ അറിയാനുള്ള എക്ടോപ്ലാസവും, ശുദ്ധിയും, നിഷ്ക്കളങ്കതയും ഉണ്ടായിരുന്നു.
പ്രാകൃതം പഠിയ്ക്കാൻ എത്ര ശ്രമിച്ചിട്ടും ദുഷ്ടരും, അസത്യത്തിൻറ്റെ വക്താക്കളുമായി ആര്യന്മാർക്ക് കഴിഞ്ഞില്ല. പക്ഷികളോടും, മൃഗങ്ങളോടും പ്രകൃതിയുടെ ഭാഷയിൽ സംസാരിച്ചിരുന്ന ഇവിടുത്തെ ആദിജനതയോട് എതിരിടാൻ വഴി കാണാതെ, സംസ്കൃതം - ശുദ്ധമായ ഭാഷ എന്നത് ഭരണകർത്താക്കളെ തെറ്റിദ്ധരിപ്പിച്ച് സാവധാനത്തിൽ പ്രാകൃതം നശിപ്പിച്ചു. പിന്നീടിങ്ങോട്ട് ആദിമജനതയുടെ എല്ലാ പ്രകൃതിദത്തമായ കഴിവുകളും നഷ്ടമായി. ഇന്ന് കർണ്ണാടകത്തിൽ ഉള്ള പ്രാകൃതഗവേഷണകെന്ദ്രത്തിൽ നിങ്ങൾക്ക് കുറേയൊക്കെ കാണാനൊക്കും. ബുദ്ധൻറ്റെ പാലി മുതൽ യേശുവിന്റെ അരാമിയ വരെ പ്രാകൃതത്തിൻറ്റെ ഭേദങ്ങൾ ആയിരുന്നു. ആര്യന്മാരിൽ ഒരു ഗുണാഡ്യൻ "പൈശാചി" എന്ന പ്രാകൃതം പഠിച്ചതായും അതിൽ കഥാസരിതസാഗരം എഴുതിയതായും കാണപ്പെടുന്നു.
ആദിമമനുഷ്യരുടെ നാഗരായാലും, യാദവരായാലും, ശൈവ, വൈഷ്ണവ, ഏതു വിഭാഗമായാലും അവരുടെ ജീനിൽ ഇന്നും ആ പ്രകൃതിയുടെ ഭാഷയും പ്രകൃതിയുടെ കോഡുകളും ഉണ്ട്, അത് തുടർന്നും നശിപ്പിയ്ക്കുന്നതും, അവരെ അത് തിരിച്ചറിയുന്നതിൽ നിന്നു തടയുന്നതിനു തെറ്റിദ്ധാരണകൾ ഉണ്ടാക്കുകയുമാണു ചെയ്യുന്നത്.
"യദാ യദാഹി ധർമ്മസ്യ" എന്നൊന്നും ഒരു വാസുദേവൻ കൃഷണൻ യാദവും പറഞ്ഞിട്ടില്ല. അതിനു തുല്യമായ പ്രാകൃതത്തിലാവണം അത് പറഞ്ഞിട്ടുണ്ടാവുക. ആ വായ്മൊഴികളെ പിന്നീട് ജയസംഹിതയായും, മഹാഭാരതമായും, ഗീതയായും സംസ്കൃതത്തിൽ മൊഴി മാറ്റം ചെയ്യുകയാണുണ്ടായത്. ശ്രീകൃഷ്ണന്റെ കാലത്ത് ആര്യന്മാർ മെഡിറ്ററേനിയൻ കടൽക്കരയിൽ മേയുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്നു മുക്കുവസ്ത്രീയ്ക്ക് രാജാവിനെ വിവാഹം കഴിയ്ക്കാനും, സാംബവസ്ത്രീയ്ക്ക് സന്യാസിയെ പരിണയിയ്ക്കാനും, അതിലൊക്കെ പിറക്കുന്ന വ്യാസനും, വരരുചിയ്ക്കും ഒന്നും ഒരു ജാതിഭൃഷ്ടും ഉണ്ടായിരുന്നില്ല. തൊഴിലിൻറ്റെ അടിസ്ഥാനത്തിൽ ആണു ആളുകളെ തിരിച്ചിരുന്നത്, അലക്കുകാരൻറ്റെ മകനു കഴിവുണ്ടെങ്കിൽ മന്ത്രിയാകാൻ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. ചരിത്രം പഠിയ്ക്കുവാൻ ആര്യന്മാരെഴുതി കള്ളങ്ങളല്ല പഠിയ്ക്കേണ്ടത്, മെഹർഗാവിലെ സംസ്ക്കാരവും, പ്രാകൃതഭാഷയുടെ നഷ്ടവും ഒക്കെ പഠിയ്ക്കണം.
No comments:
Post a Comment