Tuesday, October 21, 2014

മതദ്വേഷവും മതവിരോധവും (Vandalism and Religious harmony)


"മതം, ജാതി, ഈശ്വരവിശ്വാസം എന്നിവ അടിവസ്ത്രം പോലെയാണ്, ഉള്ളത് നല്ലത് തന്നെ, ഇല്ലെങ്കിലും കുഴപ്പമില്ല, എന്നാൽ അത് വസ്ത്രങ്ങൾക്കുള്ളിൽ തന്നെ കിടക്കണം, വസ്ത്രങ്ങൾക്ക് മുകളിൽ ധരിച്ച് പ്രദർശനത്തിനു വയ്ക്കുമ്പോൾ അസഹ്യമാകുന്നു."
പൊതുവേ നാസ്തികർ, മത, ജാതി, ഈശ്വരവിശ്വാസമൊന്നുമില്ലെന്ന് വീമ്പിളക്കിയും, അവസരത്തിലും അനവസരത്തിലും ശർദ്ദിച്ചും നടക്കുന്നവർ സ്ഥിരമായി പറയുന്ന വാചകമാണിത്.
അതിനെ അങ്ങനെ തന്നെ അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോകാം. അടിവസ്ത്രങ്ങൾ ധരിച്ചിട്ട് പുറം വസ്ത്രങ്ങൾ ധരിച്ചാൽ ഗുണങ്ങൾ പലതാണ്, അകമേ നിന്നുത്ഭവിയ്ക്കുന്ന ദ്രവങ്ങൾ പുറം വസ്ത്രത്തിൽ പടരില്ല, നല്ല ആകൃതി തോന്നിയ്ക്കും, പുറം വസ്ത്രം സുതാര്യമായാലും നഗ്നത വെളിവാകില്ല, എന്നിങ്ങനെ!
ഈ അടിവസ്ത്രം, പുറം വസ്ത്രങ്ങൾക്ക് മുകളിൽ ധരിച്ച് പ്രദർശനത്തിനു വയ്ക്കരുത്, എന്നത് എല്ലാവർക്കും ബാധകമാണോ? ഇവിടെ ചിലർ മതത്തിൻറ്റെ പേരിൽ തന്നെ പാർട്ടികൾ രൂപീകരിച്ചിരിയ്ക്കുന്നു. പച്ചഅടിവസ്ത്രം പുറമേ ധരിച്ച അവരും, മതമൊളിപ്പിച്ച് വച്ച് പാർട്ടിയുണ്ടാക്കിയ വെള്ള അടിവസ്ത്രം പുറത്ത് ധരിച്ചവരുമൊക്കെ അത് ചൂണ്ടിക്കാട്ടി തന്നെ മറ്റുള്ളവരുടെ അവകാശങ്ങളും, വിഭവങ്ങളും പിടിച്ച് പറിയ്ക്കുന്നു, കൊള്ളയടിയ്ക്കുന്നു. അവിടെ ഈ ബുദ്ധിജീവികൾക്കോ, ബുദ്ധിയില്ലാത്ത ജീവികൾക്കോ ആദർശം എന്ന അസ്ക്കിത ഉണ്ടാവുന്നില്ല.
വിശ്വാസി ഒരു ചന്ദനക്കുറി നെറ്റിയിലിട്ടാൽ അത് അടിവസ്ത്രം പുറമേ ധരിച്ചതായി വ്യാഖ്യാനിയ്ക്കുന്ന ബുദ്ധിജീവികൾ എന്നവകാശപ്പെടുന്ന ജന്തുക്കൾ തങ്ങളുടെ മകളുടെ കല്യാണം നടന്നു എന്ന സാധാരണസംഭവത്തെ " ജാതകവും, മുഹൂർത്തവും നോക്കാതെ എൻറ്റെ മകളുടെ വിവാഹം നടന്നു" എന്നെഴുതുമ്പോൾ അവർ ചെയ്യുന്നതെന്താണ്?
വിശ്വാസി അവൻറ്റെ വിശ്വാസമാകുന്ന അടിവസ്ത്രം മറ്റ് വസ്ത്രങ്ങൾക്ക് മുകളിൽ ഇടുന്നെന്ന് മുറവിളി കൂട്ടുന്നവർ, ഇവിടെ താൻ അങ്ങനെ ഒരടിവസ്ത്രം ധരിച്ചിട്ടില്ല എന്ന് മറ്റുള്ളവരെ ബോധ്യമാക്കാൻ, സ്വയം വസ്ത്രമുരിഞ്ഞ് നഗ്നത പ്രദർശനത്തിനു വയ്ക്കുന്നു! സ്വയം വിശ്വാസമില്ലാത്തതിനാൽ ഇടയ്ക്കിടയ്ക്ക് പൊതുസ്ഥലങ്ങളിൽ നഗ്നരായി, തങ്ങൾ ആ വസ്ത്രം ധരിച്ചിട്ടില്ല എന്ന് മറ്റുള്ളവരെ അറിയിയ്ക്കാൻ വെറുപ്പുളവാക്കുന്ന ഗുഹ്യഭാഗങ്ങൾ ജീവിതവിരക്തി ഉളവാക്കും വിധം പ്രദർശിപ്പിയ്ക്കുന്നു.
ഇവിടെ ആരാണു തമ്മിൽ ഭേദം?
ആസ്തികൻ എന്ന ഈശ്വരവിശ്വാസി തന്നെ, അവൻ അടിവസ്ത്രം മറ്റ് വസ്ത്രങ്ങൾക്ക് പുറത്ത് ധരിയ്ക്കുമ്പോഴും സ്വയം നഗ്നനാവുന്നില്ല, തൻറ്റെ ഗുഹ്യഭാഗങ്ങൾ പ്രദർശനത്തിനു വയ്ക്കുന്നില്ല. നാസ്തികനോ? അവൻ തനിയ്ക്കതില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി എന്ന് സ്വയം ബോധ്യപ്പെട്ട് സമാധാനിയ്ക്കാൻ നിരന്തരം സ്വയം നഗ്നനായി, ജുഗുപ്സാവഹമായ സ്വകാര്യഭാഗങ്ങൾ കൊണ്ട് പരിസരവും, പ്രകൃതിയും മലിനപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു.
അതേ, സുഹൃത്തേ, താങ്കളുടെ ആദർശപ്രദർശനങ്ങൾ ജുഗുപ്സാവഹം തന്നെയാണ്!

No comments:

Post a Comment