Tuesday, October 21, 2014

ദേശീയഗാനം? (National anthem?)

കഴിഞ്ഞ ദിവസം അപമാനകരമായ നമ്മുടെ ദേശീയഗാനത്തെപ്പറ്റി, ഇനിയും എത്രകാലം കൂടി ഈ അടിമത്വഗാനം ആലപിയ്ക്കേണ്ടി വരും? എന്നൊക്കെ ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. ആരും അത്ര കാര്യമായി പ്രതികരിച്ച് കണ്ടില്ല.

ഒരു കാര്യം വ്യക്തമാണ്; ഗീതാഞ്ജലി എന്ന കവിതാ സമാഹാരത്തിൽ നിന്നെടുത്തത് എന്നറിയപ്പെടുന്ന കവിത, നിങ്ങൾ ഗീതാഞ്ജലിയുടെ ബംഗാളി, ഇംഗ്ലീഷ് പതിപ്പുകൾ ഒഴിച്ചുള്ളവയിൽ കാണില്ല. മുഴുവൻ ആയോ ഭാഗികമായോ ഒരു പാഠ്യപദ്ധതിയിലും ഇതുൾപ്പെടുത്തിയിട്ടില്ല. എന്തു കൊണ്ട്? 

ബ്രിട്ടനിലെ ജോർജ്ജ് 5 ആമനെ സ്തുതിയ്ക്കാൻ എഴുതിയ ഈ കവിത, അദ്ദേഹം കൽക്കട്ടയിൽ വന്നപ്പോൾ ടാഗോർ തന്നെ ചൊല്ലി. പിന്നീട് കൽക്കട്ടയിൽ നിന്നും ബ്രിട്ടനിലേയ്ക്കുള്ള യാത്രയിൽ കപ്പലിലിരുന്ന് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി. സായിപ്പിനെ പുകഴ്ത്തിയും, രാജഭക്തിയും ആയതിനാൽ നോബൽ സമ്മനവും ലഭിച്ചു. 


മൂന്നാം ശ്ലോകത്തിൽ ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിച്ചൊതുക്കിയതിനു രാജാവിനെ സ്തുതിയ്ക്കുന്നു. 4 ആം ശ്ലോകത്തിൽ രാജ്ഞിയെ സ്തുതിയ്ക്കുന്നു. 5 ൽ അടിമത്വം അഭിമാനം ആകുന്നു, മഹാരാജാവേ എന്ന് വിളിയ്ക്കുന്നു! 

സ്വാതന്ത്ര്യ ഉടമ്പടിയിൽ ഭരതം ബ്രിട്ടൻറ്റെ സമന്തസ്വതന്ത്ര രാജ്യമാണെന്ന് രേഖപ്പെടുത്തി ഒപ്പിട്ടു. ഐക്യരാഷ്ട്രസഭയിൽ ചേരാനുള്ള അപേക്ഷയിൽ ബ്രിട്ടീഷ് നാട്ടുരാജ്യമാണെന്ന് പൂരിപ്പിച്ച് നൽകി അംഗത്വമെടുത്തു. ഇന്നും കോമൺവെൽത്ത് എന്ന ബ്രിട്ടീഷ് കോളനികളുടെ അംഗം. ഏതാനും വർഷം മുമ്പ് ബ്രിട്ടൻ ഇനി തരില്ല എന്ന് പറയുന്നത് വരെ സമന്തരാജ്യത്തിനുള്ള തലവരിപ്പണം വാങ്ങി പുട്ടടിച്ചു. ആയതിനാൽ ഈ അടിമഗാനം ഇന്നും നമ്മൾ ആലപിയ്ക്കുന്നു. മറ്റുള്ളവർ അടക്കിപ്പിടിച്ച് ചിരിയ്ക്കുകയും, പരിഹസിയ്ക്കുകയും ചെയ്യുമ്പോഴും! 

ജനഗണമനയുടെ ബംഗാളി തനിമയും വിവർത്തനവും ചേർക്കുന്നു; സ്വയം വായിച്ച് വിലയിരുത്തുക. 

ജനോ ഗണോ മനോ ഒധിനായക ജൊയോ ഹേ 
ഭരതോ ഭാഗ്യോ ബിധാതാ 
പഞ്ചാബ് സിന്ധ് ഗൊജറാത്ത് മൊറാത്താ 
ദ്രാബിഡോ ഉത്ക്കൊലോ ബോംഗോ 
ബിന്ധ്യോ ഹിമാചലോ ജൊമുനാ ഗോംഗോ 
ഉച്ഛലോ ജൊലോധി തൊരംഗോ 
തോബോ ശുഭോ നാമേ ജാഗേ 
തോബോ ശുഭോ അഷിഷ് മാഗേ 
ഗാഹേ തൊബോ ജൊയോ ഗാഥാ 
ജൊനോ ഗൊണോ മോംഗൊളോ ദായോകോ ജൊയൊഹേ 
ഭരതോ ഭാഗ്യോ ബിധാതാ 
ജൊയൊഹേ ജൊയൊഹേ ജൊയൊഹേ ജൊയോ 
ജൊയോ ജൊയോ ജൊയോ ഹേ 

(ജനതഥിയുടെ മനസ്സുകളുടെ അധിനായകനേ ജയിക്കുക ഭാരതത്തിൻറ്റെ ഭാഗ്യം തീരുമാനിയ്ക്കുന്നവനേ..
പഞ്ചാബ്ബ്, സിന്ധ്, ഗുജറാത്ത്, മഹരാഷ്ട്രാ, ദക്ഷിണേന്ത്യ, ഓറീസ്സ, ബംഗാൾ എന്നിങ്ങനെയുള്ള പ്രദേശങ്ങളും
വിന്ധ്യൻ, ഹിമാലയം, തുടങ്ങിയ പർവ്വതങ്ങൾ, യമുന, ഗംഗ എന്നിങ്ങനെ നദികൾ, സമുദ്രത്തിലെ അലയടിച്ചുയരുന്ന തിരമാലകൾ എന്നിവയെല്ലാം നിൻറ്റെ ശുഭനാമത്തെ കേൾക്കുമ്പോൾ ഉണർന്നെണീയ്ക്കുന്നു.
നിൻറ്റെ അനുഗ്രഹത്തിനായി യാചിച്ച് നിൽക്കുന്നു
നിൻറ്റെ വിജയഗാഥകൾ പാടുന്നു
ജനസഞ്ചയത്തിനു നന്മ നൽകുന്നവനേ വിജയിച്ചാലും
ഭാരതത്തിൻറ്റെ ഭാഗ്യം തീരുമാനിയ്ക്കുന്നവനേ..
നീ ജയിച്ചാലും..ജയിച്ചാലും.. ) 

2. ഓഹൊറോ തോബോ അഹ്ബാൻ പ്രൊചരിതോ
ഷുനിതോബ്ബ് ഉദരോ ബാനി
ഹിന്ദു ബുദ്ധോ സിഖ് ജൈനോ പാർഷികോ
മുസൊല്മാൻ ക്രിസ്ത്യാനി
പൂരബ് പൊശ്ചിം ആഷേ
തൊബോ ഷിൻഹാസനോ പാഷേ
പ്രെമോഹർ ഹോയ് ഗാഥാ
ജനൊ ഗൊണോ ഒയ്ക്ക് കോ ബിധായൊകോ ജൊയൊ ഹേ
ഭരതോ ഭാഗ്യോ ബിധാതാ
ജൊയൊഹേ ജൊയൊഹേ ജൊയൊഹേ ജൊയോ ജൊയോ ജൊയോ ജൊയോ ഹേ 

(നിൻറ്റെ ആഹ്വാനം തുടർച്ചയായി വിളംബരം ചെയ്യപ്പെടുന്നു
നിൻറ്റെ ആജ്ഞ ഞങ്ങൾക്ക് ലഭിച്ചിരിയ്ക്കുന്നു
ഹിന്ദുക്കൾ ബുദ്ധമതക്കാർ സിഖുകാർ ജൈനർ പാർസികൾ
മുസൊല്മാൻ ക്രിസ്ത്യാനികൾ
പൗരസ്ത്യരും പാശ്ചാത്യരും ഒന്നിച്ച് ചേർന്ന്
നിൻറ്റെ സിംഹാസനത്തിനു ശക്തിപകരുന്നു
സ്നേഹത്തിൻറ്റെ പൂക്കുലകൾ വീശുന്നു
ജനക്കൂട്ടത്തെ ഒത്തൊരുമയോടെ ആനുസരിപ്പിയ്ക്കുന്നവനേ ജയിച്ചാലും
ഭാരതത്തിൻറ്റെ ഭാഗ്യം തീരുമാനിയ്ക്കുന്നവനേ..
നീ ജയിച്ചാലും..ജയിച്ചാലും.. ) 

3. പൊടോണോ ഒഭ്ഭുധോയോ ബോന്ദുർ പോന്താ
ജുഗോ ജുഗോ ധബിതോ ധാത്രി
ഹേ ചിരോഷാരോഥി തൊബൊ രൊഥൊ ചക്രേ
മുഖുരിതോ പോത് ദിൻരാത്രി
ദരുനോ ബിപ്ലോബ് മാഝേ
തൊബോ ഷൊൻഘൊധ്വൊനി ബാജേ
ഷൊങ്കൊടോ ദുഖോ ത്രാതാ
ജനൊ ഗൊണോ പോതൊ പൊരിചയൊകോ ജൊയൊ ഹേ
ഭരതോ ഭാഗ്യോ ബിധാതാ
ജൊയൊഹേ ജൊയൊഹേ ജൊയൊഹേ ജൊയോ ജൊയോ ജൊയോ ജൊയോ ഹേ 

(ഈ നാട്ടിലെ ജീവിതങ്ങൾ ഇരുളിലും, ഉയർച്ചകളും താഴ്ച്ചകളും ആയി
യുഗയുഗാന്തരങ്ങളായി തീർത്ഥാടകരും ഭിക്ഷാംദേഹികളുമായി അലഞ്ഞു
അല്ലയോ മഹാരഥേ, അങ്ങയുടെ രഥചക്രത്തിൻറ്റെ
ശബ്ദത്താൽ മുഖരിതമാണ് ഇന്ന് ഞങ്ങളുടെ രാവും പകലും
ഭീകര ജനകീയ വിപ്ലവങ്ങൾക്കിടയിൽ
നിൻറ്റെ ശംഖനാദം മുഴങ്ങുന്നു
നീ ഞങ്ങളെ ദുഖ ദുരിതങ്ങളിൽ നിന്നും രക്ഷിച്ചു
കലാപ ഘട്ടങ്ങളിലും ജനസഞ്ചയത്തെ അടക്കി ഭരിച്ചിരുന്നവനേ ജയിച്ചാലും
ഭാരതത്തിൻറ്റെ ഭാഗ്യം തീരുമാനിയ്ക്കുന്നവനേ..
നീ ജയിച്ചാലും..ജയിച്ചാലും.. 

4. ഘോർ തിമിർ ഘോനോ നിഭിർ നിഷിതേ
പിരിത് മൂർച്ചിതോ ദേഷേ
ജാഗ്രോതോ ചിലോ തൊബോ ഒബിചോലോ മൊൻഗൊളോ
നൊതൊനൊയോ നേ ഒനിമെഷേ
ദുഖ്ഷോപ്നേ ആതംഗ്കേ
രോക്ഷാ കോറിലേ ഒംഗ്കേ
സ്നേഹോമോയി തുമേ മാതാ
ജനൊ ഗൊണോ ദുഖോ ത്രൊയോകോ ജൊയൊ ഹേ
ഭരതോ ഭാഗ്യോ ബിധാതാ
ജൊയൊഹേ ജൊയൊഹേ ജൊയൊഹേ ജൊയോ ജൊയോ ജൊയോ ജൊയോ ഹേ 

( ഘോര അന്ധകാരം നിറഞ്ഞ രാത്രികളിൽ
മുഴുവൻ രാജ്യവും രോഗബാധിതരും ബോധമറ്റവരുമായപ്പോൾ
നീ അനുസ്യൂതമായ അനുഗ്രഹവർഷം ചൊരിഞ്ഞിരുന്നു
അൽപ്പം ക്ഷീണിച്ചതെങ്കിലും ഇമവെട്ടാത്ത അഷ്ടികളാൽ
ദുസ്വപ്നങ്ങളിലും ഭയാശങ്കകളിലും
നീ ഞങ്ങളെ മടിയിലെടുത്ത് സംരക്ഷിച്ചു
ഓ സ്നേഹനിധിയായ മാതാവേ
ജനസഞ്ചയത്തിൻറ്റെ ദുരിതങ്ങൾ അകറ്റിയവനേ ജയിച്ചാലും
ഭാരതത്തിൻറ്റെ ഭാഗ്യം തീരുമാനിയ്ക്കുന്നവനേ..
നീ ജയിച്ചാലും..ജയിച്ചാലും.. ) 

5. രാത്രി പ്രഭാതിലോ ഉദിലോ റൊബിച്ചൊബി
പൂർബോ ഉദൊയോ ഗിരി ഭാലേ
ഗാഹേ ബിഹോൻഗൊം പുൺ നോ ഷൊമിരോൺ
നൊബൊ ജിബൊനോ രോഷ് ധാലേ
തോബോ കൊരുണാരുണോ രാഗേ
നിദ്രിതോ ഭാരോത് ജാഗേ
തൊബൊ ചൊരൊണേ നോത് മാതാ
ജൊയൊ ജൊയൊ ജൊയൊ ഹേ ജൊയൊ രാജേഷ്വോർ
ഭരതോ ഭാഗ്യോ ബിധാതാ
ജൊയൊഹേ ജൊയൊഹേ ജൊയൊഹേ ജൊയോ ജൊയോ ജൊയോ ജൊയോ ഹേ 

( രാത്രി കഴിഞ്ഞിരിയ്ക്കുന്നു, സൂര്യൻ ഉദിച്ചിരിയ്ക്കുന്നു
കിഴക്കൻ ചക്രവാളത്തിൽ ഗിരിശൃംഗത്തിൽ
പക്ഷികൾ പാടുന്നു, മന്ദമാരുതൻ വീശുന്നു
പുതിയ ജീവിതങ്ങൾക്ക് അമരത്വം നൽകുന്നു
നിൻറ്റെ കരുണയുടെ പ്രഭാ പൂരത്താൽ
ഉറങ്ങിക്കിടന്ന ഭാരതം ഉണർന്നിരിയ്ക്കുന്നു
നിൻറ്റെ പാദങ്ങളിൽ ഞങ്ങൾ ശിരസ്സ് അർപ്പിച്ച് നമസ്ക്കരിയ്ക്കുന്നു
ജയിച്ചാലും ജയിച്ചാലും ജയിച്ചാലും അല്ലയോ മഹാ രാജാവേ..
ഭാരതത്തിൻറ്റെ ഭാഗ്യം തീരുമാനിയ്ക്കുന്നവനേ..
നീ ജയിച്ചാലും..ജയിച്ചാലും.. )

ചുരുക്കത്തിൽ നമ്മുടെ ദേശീയഗാനം ദേശഭക്തിഗാനം പോലുമല്ല; പണ്ടെങ്ങോ നമ്മളെ അടിമകളാക്കി ഭരിച്ച്, മരിച്ചു പോയ രാജാവിനെയും, അയാളുടെ അമ്മയേയും ആണ് ഭക്തിപൂർവ്വം സ്തുതിയ്ക്കുന്നത്! 

No comments:

Post a Comment