സ്തനവിനിഹിതമപി ഹാരമുദാരം
സാ മനുതേ കൃശ തനുരിവഭാരം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
അല്ലയോ കൃഷ്ണാ.. രാധയുടെ സ്തനങ്ങളുടെ മുകളിൽ ധരിച്ചിരുന്ന വിശേഷപ്പെട്ട ഹാരം
അവൾക്ക് ഒരു ഭാരം ആയി അനുഭവപ്പെടുന്നു. നിന്റെ
വിരഹത്താലുള്ള ദുഖത്താൽ അവൾ അത്രയ്ക്ക് ക്ഷീണിതയായിരിയ്ക്കുന്നു. ആ രാധിക കൃഷ്ണാ അങ്ങയുടെ
ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..
സരസമസൃണമപി മലയജപങ്കം
പശ്യതി വിഷമിവ വപുഷി സശങ്കം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
അല്ലയോ കൃഷ്ണാ.. രാധയുടെ ശരീരത്തിൽ കുളിർമ്മയ്ക്കായി പുരട്ടുന്ന മൃദുവായ ചന്ദനക്കുഴമ്പ് അവള്ക്ക് അസഹ്യമായി തോന്നുന്നു.അതിനാൽ തന്നെ അവൾ അതിനെ വിഷം ആണോ എന്ന് സംശയത്തോടെ നോക്കുന്നു. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ശ്വസിതപവനമനുപമ പരിണാഹം
മദനദഹനമിവ വഹതി സദാഹം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
അല്ലയോ കൃഷ്ണാ.. രാധ ശ്വസിയ്ക്കാൻ പോലും ഏറെ ബുദ്ധിമുട്ടുകയാണ്. അവൾക്ക് സ്വന്തം ശ്വാസം കാമദേവന്റെ അഗ്നിശരങ്ങളാണതെന്ന് തോന്നുമാർ
പൊള്ളലുണ്ടാക്കുന്നു. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ദിശി ദിശി കിരതി സജലകണജാലം
നയന നളിനമിവ വിഗളിതനാളം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
രാധ നിറഞ്ഞൊഴുകുന്ന കണ്ണൂകളോടെ എല്ലാ ദിശകളിലേയ്ക്ക് നിന്നെ തിരയുമ്പോൾ അവളുടെ കണ്ണുനീർ തുള്ളികൾ ധാരയായി
പ്രവഹിയ്ക്കുന്നു. ആ കാഴ്ച്ച താമരപ്പൂവിന്റെ
മുറിച്ചെടുത്ത തണ്ടിലൂടെ ജലം പ്രവഹിയ്ക്കുന്നത് പോലെ കാണപ്പെടുന്നു. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
നയന വിഷയമപി കിസലയതല്പം
കലയതി വിഹിത ഹുതാശനകല്പം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
തളിരിലകളാൽ
തീർത്ത മൃദുലശീതള ശയ്യ കാണവേ, രാധ അതിനെ
തീക്കനലുകൾ വിതറിയ അഗ്നിയായി ആയി തോന്നുന്നതിനാൽ
അതിൽ വിശ്രമിയ്ക്കാൻ സാധിയ്ക്കുന്നില്ല..( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ത്യജതി ന പാണിതലേന കപോലം
ബാലശശിനമിവ സായമലോലം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
ദുഖിതയായ രാധ ശിരസ്സിൽ നിന്ന് കൈകൾ എടുക്കാതെ നിശ്ചലമായി ഇരിയ്ക്കുമ്പോൾ ആകാശത്ത്
സായാഹ്നത്തിൽ ഉദിച്ച് വരുന്ന ചലനരഹിതമായി തോന്നുന്ന അമ്പിളിക്കല പോലെ കാണപ്പെടുന്നു. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
ഹരിരിതി ഹരിരിതി ജപതി സകാമം
വിരഹ വിഹിത മരണേവ നികാമം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
ശ്രീജയ ദേവഭണിതമിതി ഗീതം
സുഖയതു കേശവ പദ മുപനീതം
രാധികാ കൃഷ്ണാ! രാധികാ തവ വിരഹേ! കേശവ
ജയ്ദേവകൃതമായ ഈ വരികൾ കൃഷ്ണഭക്തരുടെ ഹൃദയങ്ങളിൽ ഭക്തിയുടെ
ആനന്ദം നിറയ്ക്ക്മാറാകട്ടെ. ( ആ രാധിക കൃഷ്ണാ അങ്ങയുടെ ആരാധിക നിന്റെ വിരഹത്താൽ വലയുകയാണ് കേശവാ..)
No comments:
Post a Comment