Tuesday, December 22, 2015

വിചിത്രകഥാസാഗരം

ഉമ്മൻറ്റെയും ചെന്നി - വൻചോർ ഭരണത്തെ അങ്ങനെയൊക്കെ പറയേണ്ടി വരും!

നമ്മക്കും പറയാനെ കൊണ്ടുണ്ടൊരു കഥ.

നാട്ടാർ ബീഡി തിരിഞ്ഞ് കാലത്ത് സഹസ്ര കോടീശ്വരനായിത്തീർന്ന ബീഡി മൊയലാളീന്റെ കഥ. മൊയലാളി ബീഡി ബിറ്റ് ബിറ്റ് പെരുത്ത കായുകാരനായി. പിന്നെ ഓൻ കടല് കടന്ന് ജോലി ശെയ്ത് , കൂട്ടത്തിൽ ബിസിനസ് ശെയ്തും കായുകൾ കുന്നുകൂട്ടി. ഇപ്പോൾ 5000 കോടി രൂഫാ കയ്യിലുണ്ട്.



കണികാണാൻ തലയോട്ടി, തല്ലാൻ വഴീക്കാണുന്നവർ, വണ്ടിയിലടച്ചിടാൻ പോലീസ്സുകാരി, വണ്ടിയിടിച്ചിടാൻ വാച്ച് മാൻ, പിന്നെ രാക്ഷസ്സി ഭാര്യ! ഒടുവിൽ മുന്തിയ പോലീസേമാന്മാർ അന്വേഷണം തുടങ്ങി. അവിടാണു വിചിത്രകഥ!

വിദേശത്തൂന്ന് ഇത്രേം പണം ജോലിചെയ്ത് ഉണ്ടാക്കിയ ആൾ തുടർച്ചയായി ഇന്ത്യ വിട്ട് നിന്നത് 3 ഉം 4 ദിവസം മാത്രം. സംഗതി തരികിടയാണെന്ന് സാധാരണക്കാർക്ക് തോന്നാം. എന്നാൽ ചെന്നിയുടെ പോലീസ്സുകാർ അങ്ങനല്ല, അവർ 3 ഓ 4 ഓ ദിവസത്തിനു കോടികൾ കിട്ടുന്ന ജോലിയും കമ്പനിയും തിരക്കി നടക്കുകയാണ്!

ബീഡി വിറ്റാൽ 5000 കോടി ആവില്ല, വിദേശത്ത് പോയി സമ്പാദിയ്ക്കാൻ ആദ്യം വിദേശത്ത് പോയി ജോലി ചെയ്യണം, അവിടെ നീണ്ടകാലം താമസിയ്ക്കണം, പാസ്സ്പ്പോർട്ടെന്ന സാധനം ആരാടാ കണ്ട് പിടിച്ചത്? അതിൽ യാതൊരു രേഖയുമില്ല!

പിന്നെ അസൂയക്കാർ അവർ പലതും പറയും, അതൊന്നും ശരിയല്ലെന്ന് കുഞ്ഞാപ്പാമന്ത്രിയ്ക്കും വിപ്ലവ സെക്രട്ടറിയ്ക്കും വരെ അറിയാം. ആരോ പണ്ട് ഇന്ത്യക്കാർ കാശടിയ്ക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട്, ഇന്ത്യ വാങ്ങുന്ന അതേ രാജ്യത്തൂന്ന് കടലാസ്സും മഴിയുമൊക്കെ വാങ്ങി, 4 കണ്ടയ്നർ നോട്ട് നമ്മുടെ സ്നേഹനിധികളായ അയൽ രാജ്യക്കാരെ കൊണ്ടടിപ്പിച്ച്, കൊച്ചിയിലിറക്കിയെന്നോ, അത് ആരോ ഫോണിൽ പറഞ്ഞപ്പോൾ കസ്റ്റംസ്സ് ആപ്പീസർ വെളിയിലിറക്കി കൊടുത്തെന്നോ, ആ ആപ്പീസർ നാല് നാൾ കഴിഞ്ഞപ്പോൾ സ്കൂട്ടർ ഏതോ വണ്ടിയിൽ കൊണ്ടിടിച്ച് വെറുതെ അങ്ങ് മരിച്ച് കളഞ്ഞെന്നോ, പിന്നങ്ങോട്ട് ആരൊക്കെയോ മരിച്ചു, നാടുവിട്ടു, ഒടുവിൽ കായും പോയ വഴിയ്ക്ക് പുല്ലില്ലാതായാത്രേ!

എന്നിരുന്നാലും ഇത്രേം സ്നേഹമായിട്ട് അയൽക്കാർ തന്നതായതിനാൽ നമ്മൾ ഈ എ .ടി.എം മെഷീനിൽ കായു നിറയ്ക്കുന്ന പണി ബാങ്കുകളീന്ന് കരാറായി പിടിച്ച് നാട്ടാരുടെ നോട്ടിന്റെ ദൗർലഭ്യം പരിഹരിച്ച് കൊണ്ടേയിരിയ്ക്കുന്നു. ബാങ്കിനും സർക്കാരിനും അറിയില്ല അവരടിച്ചതേത്, അയൽക്കാർ അടിച്ചതേതെന്ന്! അടിച്ചവൻറ്റേം, പടച്ചവന്റേം കൃപ ഇടയ്ക്ക് സർക്കാർ കള്ളനോട്ടെന്ന് പറഞ്ഞ് പിടിയ്ക്കുന്നത് ആ സർക്കാര് തന്നെ അടിയ്ക്കുന്ന നോട്ടുകൾ! കൂട്ടത്തിൽ മുന്തിയവൻ വ്യാജനാണത്രേ!

എന്തായാലും ഭരണം പ്രതിപക്ഷം,ചുവപ്പ്, പച്ച, മഞ്ഞ, കാവി, നീല ഒരു രാഷ്ട്രീയക്കാർക്കും, സമുദായക്കാർക്കും ഈ കായു അജീർണ്ണവും ഇതുവരെ ഉണ്ടാക്കിയില്ല. ഇതിപ്പോൾ 5000 കോടിയും ഒരു കൊലപാതകവും, തൊട്ടാൽ പൊള്ളുന്ന ഒരു കുറ്റവാളിയും.

ഞാൻ ബല്ലതും പറഞ്ഞോ?

ഇങ്ങൾ ബല്ലത്തും കേട്ടാ?

എല്ലാം പടച്ചോൻറ്റെ ഓരോ കളികളേ!!!!!

No comments:

Post a Comment