Friday, December 18, 2015

കുതിരശക്തി

എങ്ങനെ കുതിരശക്തി ശക്തിയുടെ അളവ് ആയി?

മോട്ടറുകളും കുതിരയും തമ്മിലെന്ത് ബന്ധം?

ചെറുപ്പത്തിൽ അമ്മായി കാപ്പിയ്ക്ക് ചൂട് വെള്ളം കൊണ്ട് വച്ച കെറ്റലിൻറ്റെ വായ പൊത്തിപ്പിടിച്ച് ആവി കൊണ്ട് കൈപൊള്ളിയ ജയിംസ് വാട്ട് എന്ന പിൽക്കാല ശാസ്ത്രജ്ഞൻ ആവിയ്ക്ക് ഒരു പണി തിരിച്ച് കൊടുക്കണമെന്ന് കരുതി ആവിയന്ത്രങ്ങൾ കണ്ട് പിടിച്ച കാലം (1782).

ബെർമിംഗ്ഹാമിലെ ഒരു ഫാക്ടറി ഉടമയുമായി ചേർന്ന് ആവിയന്ത്രങ്ങൾ നിർമ്മിയ്ക്കാൻ ആരംഭിച്ചപ്പോൾ അതിനു പ്രാഥമിക ഉപയോഗം കൃഷിയ്ക്കും, ചക്കാട്ടലിനും, മറ്റ് കുതിരയെ ഉപയോഗിച്ച് തിരിയുന്ന യന്ത്രങ്ങളിലും ആയിരുന്നു. നിർമ്മിച്ച യന്ത്രങ്ങൾ ചിലവാകണമെങ്കിൽ പകരം ഒഴിവാക്കപ്പെടുന്ന ബ്രവരി കുതിരകളുടെ എണ്ണം പറഞ്ഞ് ബോധിപ്പിയ്ക്കേണ്ട ഗതികേടാണ് വാട്ടിനെ കുതിരയുടെ തുല്യ ശക്തി കണ്ടെത്താൻ പ്രേരിപ്പിച്ചത്.

അദ്ദേഹം കുതിരയെ കൊണ്ട് ഭാരവുമായി ഓടിച്ചും, കപ്പിയിൽ കെട്ടിയ ഭാരം ഉയര്ത്തിച്ച്ചും നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ ഒരു കുതിരയുടെ ശക്തിയെത്ര എന്നങ്ങ് ഉറപ്പിച്ചു, പിന്നെ കർഷകരോട് ഈ യന്ത്രം വാങ്ങിയാൽ കുതിരയുടെ ശക്തിയുണ്ട്, എന്നൊക്കെ പറഞ്ഞ് കച്ചവടം തരമാക്കി.

പിന്നീട് നിരത്തിലോടുന്ന വാഹനങ്ങൾക്ക് പുറമേ കടലിലെ ആവിക്കപ്പലുകളും, ആകാശത്തെ വിമാനവും വന്നെങ്കിലും കുതിരശക്തി അങ്ങനെ തന്നെ നിലനിന്നു.

550 പൗണ്ട് ഒരു അടി ഒരു സെക്കാൻറ്റിൽ എന്ന കണക്കിനു , അല്ലെങ്കിൽ ഒരു പൗണ്ട് 550 അടി ഒരു സെക്കാൻറ്റിൽ എന്ന കണക്കിനു നീക്കാനാവശ്യമായ ശക്തിയെ ആണ് ഒരു കുതിരശക്തി എന്ന് വിളിച്ചിരുന്നത്.

No comments:

Post a Comment