Monday, October 23, 2017

ഗൂഢാർത്ഥശൃംഗാരം


വയലാറിന്റെ ഗൂഢാർത്ഥങ്ങൾ അതിരസകരമാണ്, പഴയ മണിപ്രവാളത്തിൽ സഭ്യേതരഭാഗം സംസ്കൃതത്തിൽ പറഞ്ഞ് പോകുന്ന വെണ്മണി രീതിയിൽ നിന്നകന്ന്, ലളിതസുന്ദരമായ മലയാളപദങ്ങൾ കൊണ്ട് ഒന്ന് വളച്ച് ചുറ്റി കേൾവിക്കാരെ ഒന്നുമറിയിയ്ക്കതെ, ചുഴിഞ്ഞ് നോക്കുന്നവനെ അമ്പരിപ്പിച്ച് ഒരു രചനാരീതി

പ്രിയദർശ്ശിനി എന്ന ചിത്രത്തിനു വേണ്ടി വയലാർ രചിച്ച് എം.കെ. അർജ്ജുനൻ സംഗീതം ചെയ്ത് യേശുദാസ്സ് പാടിയ "പുഷ്പമഞ്ജീരം കിലുക്കി" എന്ന ഗാനവും ഈ ഗണത്തിൽ പെടുന്ന ഒരു നിരുപദ്രവകാരിയാണ്. 

വിവാഹിതയായി ഭർത്തൃഗൃഹത്തിലെത്തിയ നായികയ്ക്ക് നായകനുമായി ഇടപഴകാനുള്ള, മടിയും, സംസാരിയ്ക്കാനുള്ള ലജ്ജയും ഉണ്ടെങ്കിലും ആശയവിനിമയത്തിന് ഉപയോഗിയ്ക്കുന്ന ആംഗ്യഭാഷയും, ഭാവങ്ങളും "വള്ളിപ്പുരികങ്ങൾ മഴവില്ലു കുലയ്ക്കും ചൊല്ലിയാട്ടങ്ങളായി"  അതിൽ തുടങ്ങി മണിയറയിലെത്തിയാൽ.. 

ചഞ്ചല (അങ്ങോട്ടുമിങ്ങോട്ടും ചലിയ്ക്കുന്ന) പദങ്ങളുടെ നഖക്കലകളിൽ കഞ്ചുകം മുറുകുന്നിടത്തെത്തുന്നു കാര്യങ്ങൾ.(സധാരണഗതിയിൽ "ഉടുപ്പ്", "മുലക്കച്ച", എന്നാൽ നായികയുടെ കാലിൽ അത് മുറുകാനുള്ള സാദ്ധ്യത കുറവായതിനാൽ മറ്റൊരത്ഥമായ മുട്ടോളമെത്തുന്ന കുപ്പായം അതായത് "പെറ്റിക്കോട്ട്" "ഷിമ്മി" കാലിന്റെ നഖത്തിലുടക്കി എന്നണോ? ഇവനിതെന്തിനാണത് താഴോട്ടൂരിയത്?). 

തീർച്ചയായും നാഭിയ്ക്ക് താഴോട്ട് വിവസ്ത്രയാക്കപ്പെടുമ്പോൾ... 

അത് ആദ്യചിലസമാഗമത്തിലെങ്കിൽ സ്ത്രീയുടെ ലജ്ജയും, ഭൂമിശാസ്ത്രം വ്യക്തമായി ഗ്രഹിയ്ക്കാനുള്ള പുരുഷൻറെ അഭിനിവേശമാർന്ന ഒളികണ്ണും സ്വാഭാവികം. 

വിരൽ പതിയുന്ന കന്മദക്കുറുമൊഴിമൊട്ടുകൾ എനിയ്ക്കറിയില്ല! അതൊക്കെ നിങ്ങളങ്ങ് ഊഹിച്ചോളീൻ... 

തിയറി ക്ളാസ്സ് കഴിഞ്ഞു, ഇനി ഹോംവർക്ക് നല്ലകുട്ടികളായി പാട്ട് കേൾക്കൂ... 
"പുഷ്പമഞ്ജീരം കിലുക്കി 
പുടവഞൊറികൾ ഒതുക്കി 
പ്രിയദര്ശി്നീ.... പ്രിയദര്ശി്നീ 
ഈ പവിഴപ്പടവുകളിറങ്ങിനീ വന്നിട്ടു 
പതിനേഴുസന്ധ്യകളായി 

വള്ളിപ്പുരികങ്ങൾ മഴവില്ലുകുലയ്ക്കും 
ചൊല്ലിയാട്ടങ്ങളിൽ 
ചഞ്ചലപദനഖ ചന്ദ്രക്കലകളിൽ 
കഞ്ചുകം മുറുകുന്ന ലജ്ജകളിൽ എന്റെ 
പകുതിയടഞ്ഞൊരീ ഒളികണ്ണു പതിഞ്ഞിട്ടു 
പതിനേഴു സന്ധ്യകളായി 
ഇന്ദുവദനേ ഉദിക്കൂ..... 
എന്നെ നിൻ കൈകളിലൊതുക്കൂ 

മന്ത്രച്ചൊടികളിൽ മാധുര്യമുതിരും 
മന്ദഹാസങ്ങളിൽ 
നിന്മലർ നുണക്കുഴി മൂടും മുടികളിൽ 
കന്മദക്കുറുമൊഴിമൊട്ടുകളിൽ എന്റെ 
അഭിനിവേശങ്ങള്തിന് വിരലൊന്നു പതിഞ്ഞിട്ടു 
പതിനേഴു സന്ധ്യകളായി 
ഇന്ദുവദനേ ഉദിക്കൂ... 
എന്നെ നിൻ കൈകളിലൊതുക്കൂ 

https://www.youtube.com/watch?v=n3-NnUsl9Z0

No comments:

Post a Comment