മോഹനകൃഷ്ണൻ എന്ന പേരിനെന്തെങ്കിലും കുഴപ്പമുണ്ടോ? അതിലൊരു കൃഷ്ണൻ ഉണ്ടെന്നത് ജയശ്രീയ്ക്ക് എന്നും ഒരപാകതയായി തോന്നിയത് അയാളുടെ കുറ്റം കൊണ്ടായിരുന്നില്ല; അവളുടെ ഒരമ്മായി അവരുടെ ഭർത്താവാകുന്ന അളവുകോൽ കൊണ്ട് എല്ലാ ആണുങ്ങളേയും വിലയിരുത്താൻ മരുമകളെ ശീലിപ്പിച്ചതിന്റെ ഒരു പാർശ്വഫലം മാത്രമായിരുന്നു.
സംഗതി നിങ്ങൾക്ക് പിടികിട്ടിക്കാണുമല്ലോ? ഞാൻ പറഞ്ഞ് വരുന്നത് നമ്മുടെ മാർബിൾ ഹോൾസെയിൽ ഷോപ്പ് നടത്തുന്ന "കോട്ടാ മോഹനകൃഷ്ണൻ" എന്നറിയപ്പെടുന്ന ധനികന്റെ കാര്യമാണ്. നഗരത്തിന്റെ പുറത്ത് 12 ഏക്കറിൽ വരുന്ന മാർബിൾ സ്റ്റോക്ക് യാർഡ്ഡും, നഗരത്തിന് നടുവിൽ 2 ഏക്കറിൽ 7000 ത്തിലധികം സ്‌ക്വയർ ഫീറ്റിലുള്ള വീടും. എന്തിനാണോ ഭാര്യയ്ക്കും ഭർത്താവിനും 2 കുട്ടികൾക്കും ഇത്രയും വലിയ വീട്? വല്ലപ്പോഴും വരുന്ന അച്ഛനമ്മമാരും, സ്ഥിരമായുള്ള വേലക്കാരിയും ഉൾപ്പടെ നോക്കിയാലും 9 ബെഡ്ഡ് റൂം അൽപ്പം അധികപ്പറ്റല്ലേ? അത് കൊണ്ടെന്താ, പകൽ 3 വേലക്കാർ വന്ന് ജോലി നോക്കി വൈകിട്ട് മടങ്ങുന്നു, എന്നിട്ടും വീടും പരിസരവും വൃത്തിയായെന്ന തൃപ്തി ജയശ്രീയ്ക്ക് മിക്കപ്പോഴും ഉണ്ടായിരുന്നില്ല. വാച്ച്മാന് വേറെ മുറി, ഒരു ഔട്ട് ഹൗസ്സ്, കാർഷെഡ്ഡുകൾ, പട്ടിക്കൂട്, തുടങ്ങി എത്ര ചെറിയ കൂരകൾ? രണ്ടേക്കർ കുറവായിപ്പോയെന്ന് അകത്ത് കറങ്ങി നടന്നാൽ തോന്നും.
നമുക്ക് ഒരു പാട് കാടുകയറേണ്ട ആവശ്യമൊന്നുമില്ല, നേരേ വിഷയത്തിലേയ്ക്ക് വരാം; ഭാര്യയ്ക്ക് ഭർത്താവിനെ വലിയ സംശയമാണ്. അദ്ദേഹത്തിന്റെ ബിസിനസ്സ് യാത്രകൾ, അതിനായുള്ള ഹോട്ടൽ താമസം ഒക്കെ അവിഹിത ബന്ധങ്ങളുടെ പരമ്പരയായി ചിത്രീകരിച്ച് വഴക്കുണ്ടാക്കുക പതിവായി. ശാന്തനായ ആ മനുഷ്യൻ അതൊക്കെ നിസ്സാരമായി എടുത്ത്, ഭാര്യയുടെ തെറ്റിദ്ധാരണ ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു, വിഫലമാണെന്ന് അറിഞ്ഞിട്ടും. ഇതുവരെ വീടിനു വെളിയിൽ മാത്രമായിരുന്ന സംശയം ഇപ്പോൾ വീടിനുള്ളിലേയ്ക്കും ബാധിച്ചു തുടങ്ങിയിരിയ്ക്കുന്നു.
കാരണം പതിവു പോലെ വേലക്കാരി തന്നെ, സുമതി എന്ന സാമാന്യം തരക്കേടില്ലത്ത സൗന്ദര്യവും, യവ്വനവുമുള്ള ഒരു വിധവ വേലക്കരിയായി എത്തിയതോടെ ആണ് ശരിയ്ക്ക് പറഞ്ഞാൽ ജയശ്രീയ്ക്ക് വീട്ട് ജോലികളിൽ ക്ളേശമില്ലാതായത്. ആദ്യമൊക്കെ അവളെ ഏറ്റവും സഹായിച്ചതും, സ്നേഹിച്ചതും യജമാനത്തി തന്നെ ആയിരുന്നു, എങ്കിലും പിന്നീട് അവളിൽ സംശയം തോന്നിത്തുടങ്ങിയതിൽ പരിപൂർണ്ണമായി ജയശ്രീയെ കുറ്റം പറയാനും കഴിയില്ലയിരുന്നു, സുമതിയുടെ ശരീരഭാഷ പലപ്പോഴും അൽപ്പം പിശകായി വീട്ടുകാരിയ്ക്ക് തോന്നിയിരുന്നു.പക്ഷേ അപ്പോഴേയ്ക്കും വീട്ടിലെ ഒരു മുറിയിൽ അവൾ താമസമാക്കിയതിനാൽ പെട്ടെന്ന് കാരണമില്ലാതെ അവളെ വെളിയിലാക്കാനും കഴിഞ്ഞിരുന്നില്ല. അവൾക്ക് കൊടുത്ത മുറി ജോലിക്കാർക്കായി ഉണ്ടാക്കിയതും, പുറത്ത് നിന്ന് വാതിൽ ഉള്ളതുമായിരുന്നു, അവിടേയ്ക്ക് ഭർത്താവ് രഹസ്യസഞ്ചാരങ്ങൾ നടത്തുന്നുണ്ടെന്ന് ജയശ്രീ ഉറച്ച് വിശ്വസിച്ചെങ്കിലും, തെളിവ് ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഉണർന്ന് നോക്കുമ്പോൾ ഭർത്താവ് കിടക്കയിലില്ല, എണീക്കാൻ ഒരുങ്ങുമ്പോൾ ഇരുട്ടിലൂടെ കടന്ന് വന്ന ഭർത്താവ് വെള്ളം കുടിയ്ക്കാൻ പോയതാണ് എന്നും നിന്റെ ഉറക്കം കളയേണ്ട എന്ന് കരുതിയാണ് ലൈറ്റ് ഇടാതിരുന്നതെന്നും പറഞ്ഞപ്പോൾ അവളുടെ സംശയം ഉച്ചസ്ഥായിയിലായി.
അവളുടെ ചിന്തകളിൽ തെളിവോടെ ഭർത്താവിനെ പിടിയ്ക്കുക എന്ന ആശയം നിറഞ്ഞ് കവിഞ്ഞു, അങ്ങനെ ഒന്ന് കിട്ടിയാൽ ഇതുവരെ താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയും. അതിനാൽ അവൾ വളരെ ആലോചിച്ച് ഒരു പദ്ധതി തയ്യാറാക്കി. ഒരു ദിവസം ഭർത്താവ് വൈകുന്നേരം വാച്ച്മാനുമായി മാർബ്ബിൾ യാർഡ്ഡിനു പുറകിലുള്ള പറമ്പിലെ പഴുത്ത ചക്ക കൊണ്ട് വരാൻ പോയ സമയത്ത്, സുമതിയെ അവളുടെ വീട്ടിൽ പറഞ്ഞ് വിട്ടു.അവളുടെ അഭാവം വീട്ടിലെ മറ്റാർക്കും മനസ്സിലാവാതെ ഒപ്പിച്ചെടുക്കുവാൻ കഴിഞ്ഞപ്പോൾ തന്നെ താൻ പകുതി വിജയിച്ചു എന്ന് ജയശ്രീയ്ക്ക് മനസ്സിലായി.
ചക്കയ്ക്ക് പോയവരും, രാത്രിയും ഒന്ന് വേഗം വന്നെങ്കിൽ എന്ന ആവേശത്തിൽ സമയം ഇഴഞ്ഞ് നീങ്ങുന്നതായി അവൾക്ക് തോന്നി. എന്തായാലും പതിവ് പോലെ കുട്ടികൾ ഉറങ്ങി, വാച്ച്മാൻ ഗേറ്റടച്ച് കാവല്മുറിയിൽ ഇരിപ്പായി, ഭർത്താവും ഭാര്യയും കിടപ്പറയിലുമെത്തി. മോഹനകൃഷ്ണൻ പെട്ടെന്ന് ഉറക്കമായി; ജയശ്രീ അയാളുറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം എണീറ്റ് കതക് തുറന്ന് വീടിനു വെളിയിൽ കടന്ന്, വേലക്കാരിയുടെ മുറിയിൽ പ്രവേശിച്ച്, നേരത്തെ അവിടെ കൊണ്ടിട്ട ഷീറ്റ് വിരിച്ച് മറ്റൊന്ന് പുതച്ച് വേലക്കാരിയുടെ കട്ടിലിൽ കിടന്ന് ഭർത്താവിന്റെ രഹസ്യഗമനത്തിനായി കാത്തിരുന്നു.
അധികസമയം അവൾക്ക് കാത്തിരിയ്ക്കേണ്ടി വന്നില്ല; കുറ്റിയിടാതെ അടച്ച വാതിൽ തുറക്കുന്ന ശബ്ദവും തിരികെ അടച്ച് കുറ്റിയിടുന്ന ശബ്ദവും അവളുടെ ചെവിയിൽ പതിഞ്ഞു. ഇരുട്ടത്ത് അടുത്ത് വരുന്ന കാൽപ്പെരുമാറ്റവും, ആഗതന്റെ ഭാരത്താൽ കട്ടിൽ ഞെരുങ്ങിയപ്പോൾ ഭർത്താവ് വേലക്കരിയുടെ കട്ടിലിൽ ഇരിയ്ക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. മെല്ലെ അയാൾ അവളുടെ കൂടെ കിടന്നു, പുതപ്പ് മാറ്റിയ അയാളുടെ വലത് കൈ അവളുടെ മാറിൽ അമർന്നു, മാറിടങ്ങളിൽ തലോടിയ ആ കൈ കരുത്തോടെ മാറിടങ്ങൾ ഞെരിച്ചപ്പോൾ, കഴുത്തിനു അടിയിലൂടെ കടന്ന ഇടത് കൈ അയാളിലേയ്ക്ക് അടുപ്പിയ്ക്കുമ്പോൾ തന്നോടൊപ്പം ഇല്ലാത്ത ആവേശം വേലക്കാരിയിൽ അയാൾക്കുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.
അയാളുടെ വലത് കൈ വളരെ വേഗം മാറിടത്തിൽ നിന്നും താഴേയ്ക്ക് നീങ്ങി, അത് പൊക്കിളിൽ വിരലമർത്തി, സമതലങ്ങളെ തലോടി, തുടകളുടെ ഇടയിലൂടെ താഴേയ്ക്ക് അമർത്തി അമർത്തി നീങ്ങി, നൈറ്റിയും, പാവാടയും വളരെ വേഗത്തിൽ മുകളിലേയ്ക്ക് ഉയർത്തി, പാന്റീസിന്റെ പുറത്ത് തലോടി. പാന്റീസ്സിൽ എത്തിയ കൈകൾ ഒന്ന് അറച്ച് നിന്നു, ഒരു ആശയക്കുഴപ്പം, ഒരു പക്ഷേ സുമതി രാത്രിയിൽ പാന്റീസ്സ് ധരിയ്ക്കുക പതിവില്ലായിരിയ്ക്കും എന്നവൾക്ക് തോന്നി. ആ കൈകൾ പാന്റീസ്സ് ഊരാൻ ശ്രമിയ്ക്കാതെ അതിനുള്ളിലേയ്ക്ക് മുകളിലൂടെ കടന്ന് അവളുടെ രതിച്ചെപ്പിന്റെ വാതായനങ്ങളിൽ ഇക്കിളി കൂട്ടാൻ ആരംഭിച്ചു.
അതൊടെ അവളുടെ പരിപൂർണ്ണ നിയന്ത്രണവും നഷ്ടമായി, കോപം കൊണ്ട് ജ്വലിച്ച അവൾ അയാളുടെ കൈ തട്ടിത്തെറുപ്പിച്ച്, തള്ളി കട്ടിലിൽ നിന്നും താഴെയിട്ടു കൊണ്ട് ഇങ്ങനെ അലറി
" ഇതൊക്കെ ചെയ്യാൻ അപ്പുറത്ത് വേറൊരു മുറിയും കട്ടിലുമുണ്ടല്ലോ? ബാക്കി അവിടെ ചെന്നിട്ട് ഞാൻ കാണിച്ച് തരാം"
ആളിനെ കയ്യോടെ പിടിച്ചപ്പൊൾ ഉള്ള ആ ഭാവം കാണാൻ അവൾ ലൈറ്റിടാൻ തുടങ്ങുന്നതിനിടയിൽ താഴെ വീണിട്ട് എണീറ്റ് വരുന്ന ആളിൽ നിന്നും ഒരു കരച്ചിൽ പോലെ ശബ്ദം വെളിയിൽ വന്നു..
" ഓയ്യ്, ബാപ്പരേ... മേം സാബ്ബ് .. ആപ്പ്???"
ഇരുട്ടിനെ പിളർന്ന ആ ലൈറ്റിൽ കണ്ട കാഴ്ച്ചയിൽ ഉടുതുണിയുമായി ഓടിമറയുന്ന വാച്ച്മാൻ ആയിരുന്നു.
തിരികെ മുറിയിലെത്തിയ അവൾ ശാന്തമായി അപ്പോഴും ഉറങ്ങുന്ന ഭർത്താവിനെ ആണ് കണ്ടത്. ആ കട്ടിലിന്റെ ഓരം ചാരിയിരുന്ന് അവൾ വിറയലോടെ കഴിഞ്ഞ നിമിഷങ്ങളെ ഓർത്തു. കുറച്ച് സമയം കൂടി താമസിച്ചിരുന്നെങ്കിൽ... ഏയ്യ്, ഇല്ല അവന്റെ മുഖം എന്റെ മുഖത്തോട് അടുത്തിരുന്നെങ്കിൽ, ചുംബിച്ചിരുന്നെങ്കിൽ, ഞാൻ അപ്പോഴേ അതറിയുമായിരുന്നു. ഭർത്താവിന്റെ മീശയുള്ള മുഖവും, ഗന്ധവും അല്ലെന്ന് തിരിച്ചറിയുമായിരുന്നു, അതിനാൽ കൂടുതൽ ഒന്നും സംഭവിയ്ക്കാൻ വഴിയില്ലായിരുന്നു. എന്നാലും നാളെ അവനെ എങ്ങനെ നേരിടണം? അവൻ അറിഞ്ഞ് കൊണ്ട് തന്നെ ബലമായി തന്നെ കീഴ്പ്പെടുത്തിയിരുന്നെങ്കിൽ? അവൾക്ക് ഉറങ്ങിക്കിടക്കുന്ന ഭർത്താവിനോട് വലിയ സ്നേഹം തോന്നി, പിന്നെ ഈ മനുഷ്യന്റെ കൊള്ളരുതാഴിക കാരണമല്ലേ താനാ അപകടത്തിൽ പെട്ടത് എന്ന് ചിന്തിച്ച് ദേഷ്യം തോന്നി.. പിന്നീടെപ്പഴോ അവൾ ഉറങ്ങി.
ഏതായാലും ആ സംഭവത്തിനു ശേഷം സുമതി ജോലിയ്ക്ക് വന്നില്ല; വാച്ച്മാൻ വേറെ ജോലി കിട്ടിയെന്ന് അറിയിച്ച് മാറിപ്പോയി. ജയശ്രീ തുടർന്നും കൂടുതൽ ശക്തമായി മോഹനകൃഷ്ണനെ സംശയിച്ചു!
No comments:
Post a Comment