യേശുകൃസ്തുവും വിശുദ്ധപാനപാത്രവും (ജീസ്സസ്സ് ആൻഡ് ദ ഹോളിഗ്രൈൽ)
===============================================
പുത്രസൃഷ്ടിയ്ക്ക് ശക്തിരഹിതനായ ജോസഫ് എന്ന തച്ചൻറ്റെ പുത്രനായ യേശു ലോകരുടെ പാപം ഏറ്റുവാങ്ങി, അതിനായി കുരിശ്ശിലേറി മരണം വരിച്ചു. ഈ പ്രസ്താവനയുടെ മാത്രം ബലത്തിൽ ലോകമാകെ പ്രചരിപ്പിയ്ക്കപ്പെട്ട കൃസ്തുമതത്തിൻറ്റെ ആ പാപവും, പാപഭാരവും, കസാൻ ദ സാക്കീസ്സിൻറ്റെ അന്ത്യപ്രലോഭനം, ലിയോനാർഡോ ഡാവിഞ്ചിയുടെ അന്ത്യാത്താഴം എന്ന ചുവർചിത്രവും അതിലെ ഹോളിഗ്രൈൽ പോലെയുള്ള സൂചനകളും, ക്രൂശിതകൃസ്തുവെന്ന മറ്റൊരു ചിത്രത്തിലെ മഗ്ദലനക്കാരി മറിയയുടെ ഉദരത്തിൻറ്റെതുൾപ്പടെയുള്ള കോഡുകളും ചേർത്ത് ഒരു പഠനം.
നസ്രേത്തിലെ മറിയയിലെ ഉത്ഭവം മുതൽ മഗ്ദലനക്കാരി മറിയയിലേക്കുള്ള ലയനം വരെ ഒരു ജീവിതയാത്ര; അതായിരുന്നു യേശുകൃസ്തു!
എന്തായിരുന്നു ഇസ്രയേലിലെ ജൂതന്മാരുടെ ഇടയിലെ ഏറ്റവും വലിയ പാപം? ഓരോരുത്തരും ഇറങ്ങി നീന്തിയ ആ പാപത്തിൻറ്റെ അഴുക്കുചാൽ ഏതായിരുന്നു?
തീർച്ചയായും മാഡം മഗ്ഡലീന എന്ന മഗ്ദലനക്കാരി മറിയ!
നാട്ടിലെ ആ പൊതുസ്വത്തിനെ, സദാചാരക്കമ്മറ്റി കല്ലെറിഞ്ഞ് കൊല്ലാൻ വിധിയ്ക്കുകയും, കല്ലുമായി ജനങ്ങൾ ചുറ്റും കൂടുകയും ചെയ്ത സമയത്ത്; യേശു അവിടെ വരികയും 'നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടേ" എന്ന് ആഹ്വാനം ചെയ്യുകയും, അതോടെ തങ്ങളെല്ലാം ഇവളുടെ പറ്റുപടി പുസ്തകത്തിലെ പേരുകാരാണെന്ന് തിരിച്ചറിഞ്ഞ് കല്ലുകൾ ഉപേക്ഷിച്ചെന്നും മതപുസ്തകം പറയുന്നു.
ഏവരാലും ഉപേക്ഷിയ്ക്കപ്പെട്ട മഗ്ദലനക്കാരി മറിയയെ അവളുടെ വീട്ടിലേയ്ക്ക് കൃസ്തു അനുഗമിച്ചു, അത് ഒരു ഇണപിരിയാനാകാത്ത ബന്ധത്തിൻറ്റെ തുടക്കവും,സ്വയം പ്രഖ്യാപിത യഹൂദരാജാവിൻറ്റെ ജീവിതത്തിൻറ്റെ അവസാനത്തിൻറ്റെ ആരംഭവും ആയിരുന്നു.
ഇവിടെയാണു ആ ദേശക്കാരുടെ പാപം മുഴുവൻ കൃസ്തു ഏറ്റെടുത്തു എന്ന പ്രസ്താവന സത്യസന്ധമാകുന്നത്!
മഗ്ദലനമറിയയുടെ കൂടെ ജീവിതം ആരംഭിച്ച കൃസ്തു, മറിയയിൽ ആസക്തരായ മുഴുവൻ ജനതയ്ക്കും ശത്രുവായി. മറിയയിൽ നിന്നും കൃസ്തുവിനെ അകറ്റി അവളെ വീണ്ടും വേശ്യാവൃത്തിയിൽ എത്തിയ്ക്കാനുള്ള യഹൂദരുടെ ശ്രമങ്ങൾ പരാജയമടഞ്ഞു. മറിയ യേശുവിൽ നിന്നും ഗർഭിണിയായി. ഈ സമയത്താണ്, യേശുവിനെതിരെയുള്ള ഗൂഢാലോചനകൾ അതിൻറ്റെ പരമകോടിയിലെത്തുന്നതും, കൃസ്തുവിനു തന്നെ ഇനി രക്ഷപ്പെടാൻ സാധിയ്ക്കില്ല എന്ന ബോധ്യം ഉണ്ടാകുന്നതും.
ഇതേ തുടർന്ന് കൃസ്തു താൻ വിശ്വസിയ്ക്കുന്ന യഹോവയായ ദൈവത്തിനോട് പ്രാർത്ഥിയ്ക്കുന്നു "കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും നീക്കേണമേ". മഗ്ദലനക്കാരി മറിയ എന്ന യേശു സ്വന്തമാക്കിയ പൊതുപാനപാത്രം അത്രയ്ക്ക് ആയാസകരമാക്കിയിരുന്നു യേശുവിൻറ്റെ ജീവിതം.
യേശുവിൻറ്റെ ഈ മാനസിക അവസ്ഥ വളരെ പെട്ടെന്ന് മാറി; അതിനുള്ള കാരണം മറിയ തന്നിൽ നിന്നും ഗർഭിണിയാണെന്ന തിരിച്ചറിയലായിരുന്നു.
ഇവിടെ കസാൻ ദ സാക്കീസ്സ് പറയുന്നു " ഗർഭിണിയായ മറിയയെ പിരിയാൻ ഉള്ള വിഷമം, ആ കുഞ്ഞിൻറ്റെ മുഖം ഒന്നു കാണാൻ ഉള്ള ആഗ്രഹം, അതായിരുന്നു കേസ്തുവിനുണ്ടായ അന്ത്യപ്രലോഭനം!"
ഇനി നമുക്ക് ഡാവിഞ്ചി കോഡിലേയ്ക്കു പോകാം.
======================================
അന്ത്യ അത്താഴ സമയത്ത് യെശുകൃസ്തുവിൻറ്റെ തോളിൽ തലചായ്ച്ച് മയങ്ങുന്ന ഒരു യുവതി, ശിഷ്യന്മാരിൽ ഒരുവൾ, മഗ്ദലനക്കാരി മറിയ, ആദ്യഗർഭത്തിൻറ്റെ ആലസ്യത്തിൽ തൻറ്റെ പ്രിയൻറ്റെ തോളിൽ സ്വയം അർപ്പിച്ച് മയങ്ങുന്ന ദൃശ്യം!
പിൽക്കാലത്ത് ആ രൂപം ചിത്രത്തിൽ യേശുവിൻറ്റെ ഇടത്ത് വശത്തുനിന്നും വലത് വശത്തേയ്ക്ക് മാറ്റി വരച്ചു, അങ്ങനെയാണു യേശുവിനും, മറിയയ്ക്കും ഇടയിൽ കപ്പിൻറ്റെ രൂപത്തിൽ ഒരു വിടവുണ്ടാകുന്നതും, അതിനെ ആണു വിശുദ്ധപാനപാത്രം അഥവാ ഹോളിഗ്രൈൽ എന്ന് വിളിയ്ക്കുന്നതും.
രണ്ടാമത്തെ ചിത്രം കുരിശ്ശിലേറ്റപ്പെട്ട യേശുവിനെ കാണാൻ വന്ന അമ്മയായ മറിയയും, കാമുകിയായ മറിയയും കരയുന്ന ദൃശ്യം ആണ്. ഇവിടെ ഡാവിഞ്ചി കാമുകിയായ മഗ്ദലനക്കാരി മറിയയുടെ അടിവയർ ഗർഭിണിയാണെന്ന് വ്യക്തമാകത്തക്ക രീതിയിൽ ആണു വരച്ചിരിയ്ക്കുന്നത്.
സെയിൻറ്റ് മേരി എന്ന വിശുദ്ധ
=========================
ഈ വിശുദ്ധയുടെ ശവകുടീരവും, അവരുടെ പേരിലുള്ള പള്ളീയും ഇപ്പോഴുമുണ്ട്. ഇത് മഗ്ദലനക്കാരി മറിയയുടേതാണ്. ഡാവഞ്ചി കോഡ് അനുസരിച്ച് മഗ്ദലനമറിയത്തെ യെശുവിൻറ്റെ മരണശേഷം ദൂരെ ഫ്രാൻസിലേയ്ക്ക് രക്ഷപ്പെടുത്തി, അവിടെ വച്ച് യേശുവിൻറ്റെ കുഞ്ഞിനു ജന്മം നൽകിയ അവർ മരണമടഞ്ഞപ്പോൾ മാക്സിമിൻ എന്ന ദക്ഷിണ ഫ്രാൻസ്സിലെ സ്ഥലത്ത് അടക്കം ചെയ്യുകയും പിന്നീട് സെയിൻറ്റ് മേരി എന്ന പെരിൽ ബസിലിക്ക ഓഫ് സെൻറ്റ് മാക്സിമിൻ എന്ന പള്ളി നിർമ്മിയ്ക്കുകയും ചെയ്തു.
കൃസ്തുവിൻറ്റെ വംശവും വത്തിക്കാനിലെ പോപ്പുമാരും
==========================================
കൃസ്തുവിൻറ്റെ വംശം പിന്നീട് വളരെക്കാലം രഹസ്യമായി നിലനിന്നു. ഇവരെ കണ്ടെത്താനും, കൊന്നു കളയാനും, മഗ്ദലനക്കാരി മറിയയുടെ ശവക്കല്ലറ തകർത്തു കളയാനും, പോപ്പുമാർ പരമാവധി ശ്രമിച്ചിരുന്നു. ഒരു വേശ്യയിൽ ആണു തങ്ങളുടെ ദൈവപുത്രൻ സന്താനത്തെ ഉത്പാദിപ്പിച്ചതെന്നും, ആ "പാപം" എന്തയിരുന്നു എന്ന സത്യവും മാർപ്പാപ്പമാരുടെ ഉറക്കം കെടുത്തിയതിനാൽ, അവർ ആ ശ്രമങ്ങൾ തുടർന്നു കൊണ്ടേ ഇറ്റുന്നു. എന്നാൽ മറിയയുടെ ഗോത്രക്കാർ ഇത് രഹസ്യമായി സൂക്ഷിച്ചതിനാൽ, പലവട്ടം നടന്ന ആക്രമണങ്ങൾക്കിപ്പുറവും വംശവും, കല്ലറയും ഇന്നും നിലനിൽക്കുന്നു.
അതായത് കൃസ്തു ആ സമൂഹത്തിലെ പാപം സ്വയം ഏറ്റെടുത്തു; അത് കാരണം കുരിശ്ശിലേറ്റപ്പെട്ടു, ഇത് വസ്തുത ആണ്.
കൃസ്തുവിൻറ്റെ ദൈവവും മോശമല്ല; യഹോവ തൻറ്റെ ഭക്തനായ മോശയുടെ ഭാര്യയെ ബലാത്ക്കാരം ചെയ്യാൻ ശ്രമിയ്ക്കുകയും, ആ സ്ത്രീയ്ക്ക് ദൈവത്തെ അത്രയ്ക്കങ്ങോട്ട് ബോധിയ്ക്കാത്തതിനാൽ, ഇളയ കുട്ടിയുടെ ലിംഗത്തിൻറ്റെ അഗ്രചർമ്മം ഛേദിച്ച് "നീ എനിയ്ക്ക് രക്തമണവാളൻ" എന്ന് പറഞ്ഞു; ആദ്യത്തെ സുന്നത്ത് ഈ രീതിയിൽ ആണു നടന്നതെന്ന് ബൈബിൾ പറയുന്നു.





No comments:
Post a Comment