Sunday, October 26, 2014

ചന്നാർ ലഹള (Shannar Revolution)

തെക്കൻ ചാന്നാന്മാർ 1926 നു ശേഷം നാടാർ എന്ന് പേരുമാറ്റപ്പെട്ട മദ്രാസ്സ് പ്രവശ്യയുടെ കീഴിലുള്ള തോവാള, കൽക്കുളം, വിളവുങ്കര, നെയ്യാട്ടിങ്കര എന്നീ താലൂക്കുകളിലെ വിഭാഗം ആണ്.


ചാന്നാർ ലഹളയ്ക്ക് കേരള നവോദ്ധാനവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. അതൊരു റവുക്ക കീറൽ പ്രശ്നം മാത്രമായിരുന്നു എന്നാണെൻറ്റെ അറിവ്. പക്ഷേ എന്തു കൊണ്ട് നാടാർ സമൂഹം കൃസ്തുമതം സ്വീകരിച്ചു എന്നും, അത് സ്വീകരിയ്ക്കാതെ അവശേഷിയ്ക്കുന്നവർ സ്വീകരിച്ചവരെ യാതൊരു വ്യത്യാസവും കൂടാതെ സഹകരിപ്പിയ്ക്കുന്നു എന്നതിനും , ടി.പീ. വധവും, അഞ്ചാം മന്ത്രിയും കളം നിറഞ്ഞാടിയിട്ടും .രാജഗോപാലിനെ നിർത്തിയിട്ടും ബി.ജെ.പി നെയ്യാറ്റിങ്കരയിൽ ജയിച്ചില്ല എന്നതിനുമുള്ള ഉള്ള ഉത്തരം ചാന്നാർ ലഹളയിലുണ്ട്.
അങ്ങനെ ഒരു നവോദ്ധാനം ഉണ്ടായെങ്കിൽ അതുണ്ടാക്കിയത് ലണ്ടൻ മിഷൻ സൊസൈറ്റി ആണ്; അവർ സ്ഥാപിച്ച സ്കൂളുകളിൽ പഠിച്ചിറങ്ങിയ നാടാർ പെൺകുട്ടികൾ മാറുമറയ്ക്കണം എന്ന് വാശിപിടിച്ചിടത്താണെല്ലാത്തിനും ആരംഭം.
ദിവാൻ കേണൽ മണ്ട്രോ ആണു സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്യം നൽകിയത്. അത് മിക്കവരും അംഗീകരിച്ചപ്പോഴും തിരുവിതാംകൂറിലെ നമ്പൂതിരിമാരും അവരുടെ ആശ്രിതരായിരുന്ന നായന്മാരും അതംഗീകരിച്ചില്ല. ഇതിനെ തുടർന്ന് കർശനമായ ഒരുത്തരവ് 1813 പുറപ്പെടുവിച്ചു അതിൽ കൃസ്ത്യൻ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്ന് കൽപ്പിച്ചു. ഇതും ഇവിടുത്തെ സവർണ്ണർ അംഗീകരിച്ചില്ല എന്നു മാത്രമല്ല 1822 കൽക്കുളത്ത് ചന്തയിൽ രണ്ട് ചാന്നാട്ടിമാരെ മേലവസ്ത്രം ധരിച്ചതിനു നായന്മാർ വിവസ്ത്രരാക്കുകയും ചെയ്തു, അവിടെ തുടങ്ങി ചാന്നാർ ലഹള.
 പിന്നെ മിഷണറി റവ. മീഡ് പത്മനാഭപുരം കോടതിയിൽ ഹർജി നൽകി, അതിൻറ്റെ 1823 ലെ വിധിയുടെ സംക്ഷിതം ചിത്രമായി ചേർത്തിരിയ്ക്കുന്നു
 ജയിച്ച ചാന്നാട്ടിമാർ കട്ടിയുള്ള മേൽവസ്ത്രത്തിനു പകരം നേർത്തവ തുന്നിയിട്ടാപ്പോൾ അത് കീറിയെറിഞ്ഞ് നായന്മാർ 1828 വീണ്ടും പ്രശ്നമുണ്ടാക്കി. ലഹളയ്ക്കിടയിൽ റവ.മീഡിനെ വധിയ്ക്കാൻ നായന്മാർ ശ്രമിച്ചു അത് ബ്രിട്ടീഷ് പട്ടാളക്കാർ ഇതിലിടപെടാൻ കാരണമാക്കി. ഭയന്ന നായന്മാരും, നമ്പൂരിമാരും റാണി ഗൗരിപാർവ്വതിഭായിയെക്കൊണ്ട് 1829 ചാന്നാട്ടികൾ മേല്മുണ്ടിടാൻ പാടില്ല എന്നാൽ കൃസ്തുമതവിശ്വാസി ആണെങ്കിൽ കുപ്പായം ധരിയ്ക്കാം എന്നു കൽപ്പന ഇറക്കിച്ചു.
 1859 ചാന്നാട്ടികൾ കുപ്പായത്തിനു മുകളീൽ മേല്മുണ്ട് ധരിച്ചപ്പോൾ അവരെ വിവസ്ത്രകളാക്കിയ നായന്മാർ രണ്ടാം ചാന്നാർ ലഹളയ്ക്ക് തുടക്കമിട്ടു. മദ്രാസ്സ് ഗവർണ്ണറെ ഭയന്ന് ഒടുവിൽ 1859 ജൂലയ് 26 ന് ഉത്രം തിരുനാൾ നാടാർ സ്ത്രീകൾക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ചുള്ള ഏതു വസ്ത്രവും ധരിയ്ക്കാം, പക്ഷേ സവർണ്ണരുടെ വസ്ത്രങ്ങളെ അനുകരിയ്ക്കാൻ പാടില്ല എന്ന് കൽപ്പന പുറപ്പെടൂവിച്ചു. ഇത്തവണ ഗവർണ്ണർ വിടാനൊരുക്കമായിരുന്നില്ല അതിനാൽ ഒടുവിൽ സവർണ്ണരുടെ വസ്ത്രത്തെ അനുകരിയ്ക്കരുത് എന്ന നിബന്ധനയും പിന്വലിയ്ക്കേണ്ടി വന്നു.
 നാടാര്സമൂഹം ഇപ്പോള്ആത്മീയ ആചാര്യന്ആയി കാണുന്ന വൈകുണ്ഠ സ്വാമികള്ഒരേ സമയം ജാതീയതക്കും, ക്രിസ്തു മതത്തിനും എതിരായിരുന്നു. വേണാട്ടു നീചന്എന്ന് സ്വാതിതിരുനാളിനെയും, വെള്ള നീചന്എന്ന് ബ്രിടിഷ്കാരനെയും അദ്ദേഹം വിളിച്ചിരുന്നു. കൂടാതെ ക്രിസ്തു മതത്തിന്റെ അര്ത്ഥ ശൂന്യതയെ അദ്ദേഹം എതിര്ത്തിരുന്നു. ക്രിസ്തുവിനെ അല്ല.
 ഞാന്ഇത് പറയാന്കാരണം ജാതീയത ശക്തി പ്രാപിക്കും മുന്പ് തെക്കന്ഭാഗങ്ങളിലെ പ്രബലമായ ഒരു വിഭാഗം തന്നെ ആയിരുന്നു നാടാന്മാര്‍.. . . വൈകുണ്ഠ സ്വാമി ആകട്ടെ വൈഷ്ണവനും ആയിരുന്നു.
 ചരിത്ര സത്യങ്ങളും, ആത്മീയ ചിന്തകളും ഒരേ രീതിയില്മനസിലാക്കി മുന്നോട്ടു പോകാന്വളരെ പ്രയാസം ആണ് വൈകുണ്ഠ സ്വാമികളുടെ കാര്യത്തില്‍.."" "
ചുരുക്കിപ്പറഞ്ഞാൽ സ്വന്തം സ്ത്രീകളുടെ മാനം തെമ്മാടികളായ സവർണ്ണരിൽ നിന്നും രക്ഷിയ്ക്കാൻ നടന്ന ഒരു കലാപം, അതാണൂ നാടാർ ലഹള. എന്നാൽ തിരുവിതാംകൂർ രാജകുടുംബം കൃസ്തുമത മിഷണറിമാർക്ക് ബ്രിട്ടീഷുകാരെ ഭയന്നും, ആശ്രിതർ ചെയ്യുന്ന തെമ്മാടിത്തരങ്ങളെ മറയ്ക്കാനും കൊടുത്തിരുന്ന പരിഗണനകൾ ആണു കൃസ്തുമതം ചാന്നാന്മാരിൽ പടർന്നു കയറാനുള്ള പ്രധാന കാരണം.
കേണൽ മണ്ട്രോയുടെ കാലത്ത് പുറപ്പെടുവിച്ച വിളംബരത്തിൽ താഴ്ന്നജാതിയിലുള്ളാ സ്ത്രീകൾക്ക് മുഹമ്മദീയരെ പോലെയോ, കൃസ്ത്യാനികളെ പോലെയോ ഉള്ള മേൽകുപ്പായങ്ങൾ ധരിയ്ക്കുവാൻ അവകാശം നൽകിയിരുന്നു. എന്നാൽ മാർഗ്ഗം കൂടിയ സ്ത്രീകൾ തങ്ങൾക്ക് അപ്പോൾ തന്നെയുള്ള അവകാശത്തിനു പുറമേ, സവർണ്നരുടെ അവകാശങ്ങൾ ആയ് മേല്മുണ്ട് കൂടി വേണം എന്നും തങ്ങൾ മാർഗ്ഗം കൂടുക വഴി ഉയർന്ന ജാതിവ്യവസ്ഥയിൽ എത്തിയിരിയ്ക്കുന്നു എന്നും വാദിച്ചു. കീഴ്ജാതിക്കാരൻ തൊട്ടശുദ്ധമായാൽ കൃസ്ത്യാനി തൊട്ടാൽ അശുദ്ധി മാറി എന്നു സവർണ്ണരും അംഗീകരിച്ചു. രസകരമായ ഒരു സംഭവം, ഈഴവരുടെ അലക്കുകാരായ വണ്ണാത്തിയുടെ കയ്യിൽ നിന്നും ഒരു കഷണം തുണീ വാങ്ങി തുടയ്ക്കാതെ തങ്ങളുടെ സ്ത്രീകളുടെ ഗുഹ്യഭാഗത്തെ അശുദ്ധി മാറില്ല എന്ന വിശ്വാസം നിലനിർത്തിക്കൊണ്ടാണീതെന്നതാണ്. ഇത്രയൊക്കെ ചെയ്തിട്ടും ഇന്നും കുറച്ചൊക്കെ ആദിമജനത മതപരിവർത്തനം നടത്താതെ ബാക്കിയുണ്ടെങ്കിൽ അതവരുടെ ബുദ്ധമത പാരമ്പര്യം കൊണ്ട് മാത്രമാണെന്ന് തോന്നുന്നു.

No comments:

Post a Comment