അതിപ്പോൾ നിറക്കൂട്ടുകളുടെ ലോകം അല്ലാതെന്താ?
രാവണൻ സംഗീതജ്ഞൻ ആണെന്നും വിപഞ്ചികാവിദ്വാൻ ആണെന്നും മിക്ക സിനിമകളും സമ്മതിയ്ക്കുന്നുണ്ട്. പിന്നെ വില്ലൻ എത്ര മോശമാകുന്നോ അത്രയ്ക്ക് നായകന് പ്രൗഢി കൂടും. ആറാം തമ്പുരാനിലെ നായകനെ നോക്കുക; കള്ളുകുടി, ചീട്ടുകളി , അടിപിടി, വ്യഭിചാരം ഇവയെല്ലാം ഉണ്ടെങ്കിലും നല്ല തങ്കപ്പെട്ട സ്വഭാവം!
വാത്മീകിയുടെ രാമായണവും ഏതാണ്ടിതേ പോലെ ഒക്കെ ആണ്. ഭൂഗർഭ അറയായ നികുംഭിലയിൽ സൂക്ഷിച്ചിരിയ്ക്കുന്ന അത്യപകടകാരിയായ ആയുധങ്ങൾ (നമ്മൾ അണുവായുധങ്ങൾ പ്രത്യേകമായി സൂക്ഷിയ്ക്കുന്നത് പോലെ) എടുത്ത് പ്രയോഗിച്ചാൽ രാമനും, ലക്ഷമണനും, ദ്രാവിഡസേനയും ഒന്നും മിച്ചം ഉണ്ടാവുമായിരുന്നില്ല. അതെടുക്കുവാൻ മേഘനാദൻ പോയിട്ടുണ്ട് എന്ന് മനസ്സിലാക്കിയ വിഭീഷണൻ ബാലിയുടെ പുത്രനായ അംഗദനെ രാജകുടുംബാങ്ങൾക്ക് മാത്രമറിയുന്ന രഹസ്യമാർഗ്ഗത്തിലൂടെ അന്തപ്പുരത്തിൽ പ്രവേശിപ്പിച്ച് മധ്യവ്യ്സ്ക്കയായ മണ്ഡോദരിയെ ബലമായി പിടിച്ച് കൊണ്ട് വന്ന്, നികുംഭിലയുടെ പ്രവേശനകവാടത്തിൽ വച്ച് ബലാത്സംഗം ചെയ്യിയ്ക്കുന്നു. മാതാവിന്റെ ദയനീയമായ രോദനം കേട്ട് രഹസ്യായുധങ്ങൾ പുറത്തെടുക്കാനുള്ള ഉദ്യമം പാതി വഴിയിൽ ഉപേക്ഷിച്ച് പുറത്ത് വന്ന ഇന്ദ്രജിത്ത് വിഭീഷണനോട് "നീ രാജ്യദ്രോഹി നേരത്തേ തന്നെ ആയിരുന്നു ഇപ്പോൾ കുലദ്രോഹിയും, പുത്രദ്രോഹിയും കൂടി ആയല്ലോ?" എന്ന് പറഞ്ഞ്, ജീവനും കൊണ്ടോടിയ അംഗദനേയും, ജീവന് യാചിച്ച് നിന്ന വിഭീഷണനേയും വെറുതെ വിട്ട് ലക്ഷമണനോട് പൊരുതി വീരമൃത്യു വരിച്ചു. എയ്ത് വീഴ്ത്തിയിട്ടും വാക്ക് പറഞ്ഞത് പോലെ ഭാര്യ സുലോചന യുദ്ധഭൂമിയിൽ വന്ന് ശിരസ്സ് മടിയിൽ വച്ചിട്ടേ ജീവന വെടിഞ്ഞുള്ളൂ എന്ന് വാത്മീകി എഴുതിയിരിയ്ക്കുന്നു.

ഹിന്ദുമതത്തിലെ ഏറ്റവും മികച്ച സ്ത്രീകളിൽ ഒരുവളായി കണക്കാക്കപ്പെടുന്നതാണു മണ്ഡോദരിയെ; പഞ്ചകന്യകൾ! മറ്റ് മുന്തിയവർ പാഞ്ചാലി (5 ഭർത്താക്കന്മാരും കള്ളക്കാമുകൻ കൃഷ്ണനും ഉണ്ടെന്ന് അപഖ്യാതി)? കുന്തി (ഭർത്താവിൽ നിന്നല്ലാതെ വഴിയേ പോയവരിൽ നിന്ന് കുട്ടികളെ ഉത്പ്പാദിപ്പച്ചവൾ, സഹപത്നിയേയും പിഴപ്പിച്ചവൾ)? അഹല്യ (കിഴവൻ സന്യാസിയെ മടുത്ത് യുവപുരുഷന്മാരെ കാമിച്ചവൾ,) ? താര (നല്ലവനായ ബാലിയുടെ മരണാനന്തരം നീചനായ സുഗ്രീവന്റെ ഭാര്യയാവൾ)?. ചുരുക്കി പറഞ്ഞാൽ ആര്യന്റെ കണ്ണിൽ ഗാന്ധാരിയ്ക്കും, ഊർമ്മിളയ്ക്കും ഒന്നും ഒരു വിലയുമില്ല, മേൽപ്പറഞ്ഞ ഗുണമാണൊരു ആര്യപുത്രിയ്ക്ക് വേണ്ടത്, അതായത് ആര്യപുത്രീ എന്നൊക്കെ വിളിച്ചാൽ പച്ചത്തെറി അഥവാ ഗണിക എന്നൊക്കെ തന്നെ ആയി വരും !
രണ്ടാളുകൾ ദ്വന്ദയുദ്ധം നടത്തുമ്പോൾ മരത്തിനു മറഞ്ഞിരുന്ന് അമ്പെയ്യുന്ന, വൃദ്ധയായ സ്ത്രീകളെ യുദ്ധവിജയത്തിന് മാനഭംഗം ചെയ്യുന്ന നായകനോട് എന്തായാലും എനിക്കത്ര മമതയില്ല. പിന്നെ അന്നും കുലദ്രോഹികളായ, കഴിവുകെട്ട, കഴിവുള്ള കുലവംശജരെ ശത്രുവിനോറ്റു കൊടുക്കുന്ന സുഗ്രീവന്മാരും വിഭീഷണന്മാരും ഉണ്ടായിരുന്നെന്നും വിജയിച്ചവന്റെ ചരിത്രകാരന്മാർ അവരെ മഹത്വവത്ക്കരിച്ചെന്നും മനസ്സിലാക്കാം!
രാമായണം വാത്മീകിയ്ക്ക് രണ്ട് യാത്രകൾ മാത്രമാണെന്ന് തോന്നുന്നു. ആദ്യത്തേത് അയോദ്ധ്യയിൽ നിന്ന് രാമലക്ഷ്മണന്മാർ വിശ്വാമിത്രമഹർഷിയോടൊപ്പം പുറപ്പെട്ട്, താടകയെ വധിച്ച്, മകൻ സുബാഹുവിനെ വധിച്ച്, യാഗരക്ഷ ചെയ്ത്, ജനകപുരിയിലെ ശൈവചാപം തകർത്ത്, സീതയെ വരിച്ച്, കുപിതനായ ക്ഷത്രിയകുലാന്തകൻ ഭൃഗുരാമനെ ശാന്തനാക്കി അയോദ്ധ്യയിലേയ്ക്കുള്ള മടങ്ങിയ ബാലകാണ്ഡയാത്ര. രണ്ടാമത്തേത് കൈകേയി വരമായി ആവശ്യപ്പെട്ട 14 വർഷത്തെ വനയാത്ര, അതിലെ ദണ്ഡകാരണ്യത്തിലെ ഖര, ദൂഷണ, തൃശ്ശിരസ്സ്, പിന്നെ 14,000 രാക്ഷസന്മാരുടെ വധം, ശൂർപ്പണഖയുടെ നാസികാഛേദനം, സീതാപഹരണം, ബാലിവധം, സേതുബന്ധനം, യുദ്ധം, കുംഭകർണ്ണൻ, മേഘനാദൻ, രാവണൻ എന്നിവരുടെ വധം, സീതയെ വീണ്ടെടുക്കൽ, അയോദ്ധ്യയിലേയ്ക്കുള്ള മടക്കം.
മറ്റൊരു വിധത്തിൽ വീക്ഷിച്ചാൽ മൂന്ന് രാജവംശങ്ങളിലെ അധികാരക്കൈമാറ്റത്തിനിടയിൽ അനന്തരാവകാശികളായ സഹോദർന്മാർക്കിടയിലെ മൂപ്പിളപ്പ് തർക്കം, പരമ്പരാഗത രീതിയും വ്യക്തിവിശേഷാധിഷ്ഠിതമായ തിരഞ്ഞെടുക്കലും, മറ്റ് ശക്തികേന്ദ്രങ്ങളുടെ ഇടപെടലുകളും........ അയോദ്ധയിൽ തുടങ്ങുന്ന ഈ പ്രവണത ആരുടെ ചരടുവലിയാൽ ആയാലും, രാമന് രാജ്യഭരണം 14 വർഷത്തേയ്ക്ക് നഷ്ടമാകുന്നു. സഹോദരന്മാർ തമ്മിൽ അധികാരത്തിനുള്ള വടംവലിയും, അതിനായുള്ള കുതന്ത്രങ്ങളും എല്ലായിടവും; അനുജനായി രാജ്യമുപേക്ഷിയ്ക്കേണ്ടി വന്ന രാമൻ, ജേഷ്ഠനായ ബാലിയെ വധിച്ച് അനുജനായ സുഗ്രീവനേയും, രാവണനെ വധിച്ച് അനുജനായ വിഭീഷണനേയും രാജാവാക്കുന്നു.
രാവണൻ രാമനേക്കാൾ ഭാരതഘണ്ഡത്തിൽ സുപരിചിതൻ ആയിരുന്നു, കൈലാസ്സം വരെ നീണ്ടയാത്രകളിലൂടെ ചൈനയും, ടിബറ്റും വരെ അറിഞ്ഞവൻ. ആ പ്രതിനായകന്റെ ഏറെ വർണ്ണീയ്ക്കപ്പെടാതെ പോയ യാത്രകളിൽ സഹോദരന്റെ പുഷ്പകവിമാനം പിടിച്ചെടുത്തതും, സഹോദരഭാര്യ രംഭയെ ആകാശത്ത് നിന്ന നിൽപ്പിൽ ബലാൽക്കാരം ചെയ്തതും, വനസന്യാസിനി വേദവതിയെ മാനഭംഗപ്പെടുത്തിയതുമെല്ലാം ഉൾപ്പെടും.
ഇനിയുള്ളത് ചില ചോദ്യങ്ങൾ ആണ് ....
രാക്ഷസവീരനായ സുന്ദനെ അഗസ്ത്യമുനി വധിച്ചതിനു ശേഷം നിരാലംബരായ ഭാര്യയും യക്ഷസ്ത്രീയുമായ താടകയും, മക്കളായ സുബാഹുവും, മാരീചനും പാതാളത്തിൽ സുമാലിയുടെ അരികിൽ അഭയം പ്രാപിച്ചു; സുമാലി അവരെ ചെറുമകനായ രാവണന്റെ സമീപത്തെത്തിയ്ക്കുന്നു. ഗംഗയുടെ കരയിലുള്ള മലദ, കരുഷ എന്നീ നാട്ടുരാജ്യങ്ങൾ കീഴടക്കി, ജനങ്ങളെ ഒഴിപ്പിച്ച് കാടായി വളർത്തി, ദണ്ഡകാരണ്യമാക്കി അവർക്ക് നൽകുന്നു. അനുജനായ ഖരനും, സഹോദരി ശൂർപ്പണഖയ്ക്കും സഹോദരന്മാരായ തൃശ്ശിരസ്സും, ദൂഷ്ണനും ചേർന്ന് ഗംഗ മുതൽ പശ്ചിമഘട്ടം വരെ നീളുന്ന വിശാലമായ ജനസ്ഥാന എന്ന വനരാജ്യത്തെ തികന്തക തലസ്ഥാനമാക്കി അടക്കിഭരിച്ചു.
വേദവതിയിൽ രാവണനിഗ്രഹാർത്ഥം ഒരു പുത്രി പിറന്നതും, വേദവതി ആത്മാഹൂതി നടത്തിയതും അറിഞ്ഞ തൃശ്ശിരസ്സ് കുട്ടിയുമായി ലങ്കയിലെത്തി രാവണനോട് കുട്ടിയെ വധിയ്ക്കുവാൻ അനുവാദം ചോദിയ്ക്കുന്നു. എന്നാൽ " ഞാനും പിറന്നത് മരണമില്ലാത്ത ജനനമയത്തല്ല, ജനിച്ചാൽ മരണമുണ്ട്, പിന്നെന്തിനെന്റെ കുഞ്ഞിനെ വധിയ്ക്കണം?" എന്ന ചോദ്യത്തോടെ കുഞ്ഞിനെ തൃശ്ശിരസ്സിനു തന്നെ തിരിച്ച് കൊടുക്കുന്നു. തൃശ്ശിരസ്സ് കുട്ടിയെ ജനകമഹാരജാവ് പുത്രലാഭാത്തിനായി യാഗം നടത്തി ഉഴുന്ന വയലിൽ വയലിൽ പെട്ടിയിലാക്കി കിഴിച്ചിടുന്നു. ജനകൻ കുട്ടിയെ എടുത്ത്, മിഥിലയിൽ കൊണ്ട് പോയി സീതയെന്ന ജാനകിയായി വളർത്തുന്നു.
അപ്പോൾ തൃശ്ശിരസ്സിനും, ഖരനും, ദൂഷണനും അറിയില്ലേ സീത അവരുടെ മകളാണെന്ന്?
ശൂർപ്പണഖയ്ക്കറിയില്ലേ ഗംഗയ്ക്ക് മറുകരയിൽ നടന്ന സ്വയംവരത്തെപ്പറ്റി?
അനന്തിരവളെ വിവാഹം കഴിച്ച രാമനെ കുറിച്ച്?
സ്വന്തം അനിന്തരവളെ കാട്ടിൽ കൊണ്ട് വന്ന് നരകിപ്പിയ്ക്കുന്ന രാമനെയും, സ്വന്തം ഭാര്യയെ കൊട്ടാരത്തിൽ സുഖമായി വിട്ട ലക്ഷ്മണനെയും ചോദ്യം ചെയ്തതിനാണോ ശൂർപ്പണഖയെ സൂര്യവംശികൾ അപമാനിച്ചതും, ആക്രമിച്ചതും?

No comments:
Post a Comment