മഹാഭാരതയുദ്ധം എന്നായിരുന്നു? ആ കാലഘട്ടം എന്നാണ് എന്നിവയെ സംബന്ധിച്ച് നിരവധി വഴികളിലൂടെയുള്ള കണക്ക് കൂട്ടലുകൾ ഉണ്ട്. ഇവ പ്രധാനമായി
1. ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളും, ചുവർ രേഖകളും അടിസ്ഥാനപ്പെടുത്തിയവ; എന്നാൽ ഇവ ഏറെയും മൗര്യസാമ്രാജ്യകാലത്തേത്, അതായത് ബി.സി 400 നു ശേഷം ഉള്ളവയാണ്, ജയസംഹിത എന്ന വായ്മൊഴി മഹാഭാരതമായി രൂപപ്പെട്ട ഏതാണ്ടതേ കാലഘട്ടമാണിത്.
2. ചാലൂക്യരാജാവ് പുലികേശിയുടെ നിർദ്ദേശ പ്രകാരം രേഖപ്പെടുത്തിയതെന്ന് കരുതുന്ന ഐഹോൾ ജൈനക്ഷേത്രത്തിലെ ചുവരെഴുത്ത് ആണു പ്രധാനമായ മറ്റൊരു ആധാരം.
3. ദേവസേനയുടെ ഹിസ്സേ ബോറാല ചുവരെഴുത്തുകൾ സപ്തർഷികളെയും നക്ഷത്രങ്ങളേയും ആധാാരമാക്കിയാണുള്ളത്.
4. ഗ്രീക്ക് ഇതിഹാസകാരന്മാർ, പ്രധാനമായി മെഗസ്തനീസ്സും, പ്ലിനിയും, കൃഷ്ണനും ചാണക്യനും ഇടയിലെ കാലഘട്ടത്തെ 138 രാജപരമ്പരകളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയിരിയ്ക്കുന്നു.
5. ഭാഗവതത്തിലെ കണക്കുകൾ മഗഥയിലെ ജരാസന്ധൻറ്റെ ചെറുമകൻ മേഘസന്ധി മുതലുള്ള കണക്കുകളും, കുരുവംശത്തിലെ പ്രീക്ഷിത്ത് മുതൽ ക്ഷമകൻ വരെയുള്ള രാജാക്കന്മാരുടെ കാലഗണന അടിസ്ഥാനപ്പെടുത്തി 74 പരമ്പരയിലൂടെ കണക്കാക്കുന്നു.
6. യുധിഷ്ഠിരന്റെ രാജസൂയത്തിനെത്തിയ വേദവ്യാസൻ നിമിഷങ്ങളെ നിർവ്വചിയ്ക്കുന്നതിലൂടെ കണക്കാക്കി തുടങ്ങിയ യുധിഷ്ഠിരകാലവും, കലിയുഗവും ബന്ധപ്പെടുത്തിയുള്ള കണക്കുകൾ.
7. ജനമേജയനു ശേഷമുള്ള പരീക്ഷിത്ത് രാജാവിന്റെ കാലത്തെ സപ്തർഷികളുടെ മാഘം മുതൽ പൂർവ്വഷാധ വരെയുള്ളാ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയ കണക്കുകൾ.
8. ശ്രാവണദിനി നക്ഷത്രാണി എന്ന മഹർഷി വിശ്വാമിത്ര നിർമ്മിതമായ വിഷുവഗണനത്തിലൂടെ ഉള്ള കണക്കുകൾ.
9. ജ്യോതിഷ വിധികൾ പ്രകാരം മഹാഭാരതത്തിലെ വീരന്മാർ ജനിച്ച നക്ഷത്രങ്ങളും അവർക്കിടയിലുള്ള ദിനാന്തരവും അടിസ്ഥാനമാക്കി അവ ആ രീതിയിൽ വരാവുന്ന വർഷം, അയനാംശക്കണക്കുകൾ, ഭാരതത്തിൽ പ്രതിപാദിയ്ക്കുന്ന സൂര്യചന്ദ്രഗ്രഹണങ്ങൾ, എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകൾ.
അവസാനമായി ഏറ്റവും ആധികാരികമായ
10. പുരാവസ്തുഗവേഷകർ കുരുക്ഷേത്രത്തിലും, സ്യമന്തപഞ്ചകതീരത്തും, കടലിനടിയിൽ ദ്വാരക നിലനിന്ന ഭാഗത്തും നിന്നെടുത്ത കുതിരകൾ, തേരുകൾ എന്നിവയുടെ അവശിഷ്ടങ്ങൾ, ഫോസിലുകൾ എന്നിവയിൽ നടത്തിയ കാലനിർണ്ണയങ്ങൾ.
ഇവയിൽ ബി.സി. 3069 മുതൽ ബി.സി. 6771 വരെ കണക്കാക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ആധികാരികമായി കണക്കാക്കപ്പെട്ടിട്ടുള്ളത് ബി.സി. 5561 ഒക്ടോബർ 16 നു മഹഭാരതയുദ്ധം ആരംഭിച്ചു എന്നാണ്. ഏറ്റവും രസകരമായ കാര്യം ഈ ഒക്ടോബർ 16 എന്നത് മിക്കവരും അംഗീകരിയ്ക്കുന്നു, കാരണം ഭീഷ്മർ സ്വശ്ചന്ദമൃത്യു വരിച്ചത് ഡിസംബർ 22 നായതിനാൽ (ഉത്തരായനം തുടങ്ങിയ അടുത്ത നാൾ) അദ്ദേഹത്തിൻറ്റെ 58 നാൾ ശരശയ്യയും, 10 നാളിലെ യുദ്ധവും പിന്നോട്ടെണ്ണി എല്ലാവരും യുദ്ധം ഒക്ടോബർ 16 മുതൽ നവംബർ 2 വരെ എന്ന് കണക്കാക്കുന്നു. എന്നാൽ ഭാരതത്തിൽ സംക്രാന്തി ജനുവരി 14 നാകയാൽ അവിടുന്ന് പുറകോട്ട് എണ്ണി നവംബർ 8 മുതൽ 25 വരെ എന്ന് മറ്റുള്ളവർ ഉറപ്പിയ്ക്കുന്നു.
ഭാരതത്തിൽ വിവരിയ്ക്കുന്ന രീതിയിൽ വർഷത്തെ വിവിധ മുഹൂർത്തങ്ങൾ, ഗ്രഹണങ്ങൾ, നക്ഷത്രങ്ങളുടെ ഗതി, വ്യാസൻ പറയുന്ന വലിയ ധൂമകേതു (ഹാലീസ്സ് കോമറ്റാണെന്ന് കരുതപ്പെടുന്നു) വരുന്ന വർഷം ഇങ്ങനെയെല്ലാം ചേർന്ന് വരുന്നതും 5561 ലാണെന്നതാണു വസ്തുത.
==============================================
എന്നാൽ നമ്മുടെ പഠനവിഷയം അതല്ല!
ആ യുദ്ധത്തിനു മുൻപായി യുധിഷ്ഠിരൻ മുതലായവർ ജനിച്ചവർഷവും മറ്റ് കാര്യങ്ങളുമാണു നമ്മുടെ വിഷയം; ആ വീക്ഷണകോണിലൂടെ ഒരു ഭാരതപര്യടനം...
കർണ്ണൻ യുധിഷ്ഠിരനേക്കാൾ 16 വയസ്സിനു മുതിർന്നവൻ ആയിരുന്നു.
യുധിഷ്ഠിരൻ ഭീമസേനനേക്കാൾ 1 വർഷം 19 ദിവസം മുതിർന്നവൻ ആയിരുന്നു.
ദുര്യോധനൻ ഭീമൻ ജനിച്ച അതേ രാത്രിയിൽ അടുത്ത ദിവസമാണു ജനിച്ചത്. പിന്നീടങ്ങോട്ട് 99 ദിവസങ്ങളിലായി കൗരവർ പിറന്നു.
അർജ്ജുനൻ ഭീമസേനനേക്കാൾ 1 വർഷം 4 മാസം 21 ദിവസം ഇളയവൻ ആയിരുന്നു.
കൃഷ്ണൻ അർജ്ജുനൻ ജനിച്ച അതേ വർഷം 7 മാസം മുമ്പ് ശ്രാവണത്തിൽ പിറന്നു, അർജ്ജുനൻ ഫാൽഗുനത്തിലും.
അർജ്ജുനൻ നകുലസഹദേവന്മാരേക്കാൾ 1 വർഷം 15 ദിവസം മുതിർന്നവൻ ആയിരുന്നു.
യുധിഷ്ഠിരനു 16 വയസ്സും 6 മാസം 7 ദിവസം പ്രായമുള്ളപ്പോൾ പാണ്ഡു മരണമടഞ്ഞു.
21 ദിവസത്തിനു ശേഷം പാണ്ഡവർ ആദ്യമായി ഹസ്തിനപുരത്തെത്തി.
ഇതുവരെയുള്ള 13 1/2 വയസ്സു കാലത്ത് ദുര്യോധനനു ഇങ്ങനെ ഒരു കൂട്ടർ ഉണ്ടെന്ന് അറിവില്ലായിരുന്നു. കുരുവംശജരും, ഹസ്തിനപുരനിവാസികളും യുവരാജാവായും, രാജാവായും ഈ ബാലനെ കണ്ടിരുന്നു, ആദരിച്ചിരുന്നു, അവനും സ്വയം അടുത്ത രാജാവായി സ്വയം കരുതിയിരുന്നു. പൊടുന്നനെ ഒരു ജേഷ്ഠനും, യുവരാജാവും പ്രത്യക്ഷപ്പെടുന്നു, അതുവരെ അവനെ വാഴ്ത്തിയവർ ഒരു പുതിയ രാജകുമാരനെ, അടുത്ത കിരീടാവകാശിയെ വാഴ്ത്തുന്നു. ഇതവനിൽ വീഴ്ത്തിയ അമ്പരപ്പും, പകയും അവൻറ്റെ അവസാനശ്വാസം വരെ വിട്ടൊഴിഞ്ഞില്ല എന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല.
ഈ പ്രായം മുതലാണ് ആരാണു കേമൻ എന്ന ചിന്തയും വിദ്യാഭ്യാസത്തിൻറ്റെ ആവശ്യകതയും ഉണ്ടായത്, അതിനാൽ തന്നെ കൗരവ പാണ്ഡവരുടെ വിദ്യാഭ്യാസ, ആയുധാഭ്യാസ കാര്യങ്ങൾ ഇവിടെ നിന്നാരംഭിയ്ക്കുന്നു. അത് അവസാനിയ്ക്കുന്നതും അരങ്ങേറ്റം നടക്കുന്നതും യുധിഷ്ഠിരനു 29 വർഷം 6 മാസം 23 ദിവസം പ്രായമുള്ളപ്പോൾ ആണ്. യുവരാജാവായി അഭിഷേകം ചെയ്യപ്പെടുന്നത് 31 വർഷം 5 ദിവസം പ്രായമുള്ളപ്പോഴും.
ദ്രൗപതിയെ പാണ്ഡവർ വിവാഹം ചെയ്യുമ്പോൾ യുധിഷ്ഠിരനു വയസ്സ് 39 വർഷം 4 മാസം. അടുത്ത വർഷം തന്നെ അർജ്ജുനൻ തീർഥയാത്രയ്ക്ക് പോകുന്നു, ഉലൂപി, ചിത്രാംഗദ, സുഭദ്ര എന്നിവരെ 37-38 ആം വയസ്സിൽ വിവാഹം കഴിയ്ക്കുന്നു.
ഇവിടെ നിന്നും രണ്ട് രീതിയിലുള്ള കണക്കുകൾ ലഭ്യമാണ്. ഒന്നിൽ മഹാഭാരതയുദ്ധം യുധിഷ്ഠിരനു 91 വർഷം 2 മാസം 9 ദിവസം പ്രായമുള്ളപ്പോൾ ആരംഭിയ്ക്കുന്നു. എന്നാൽ കുറച്ച് കൂടി ആധികാരികത ധൃതരാഷ്ട്രർ വനവാസത്തിനു പോകുമ്പോൾ സാംബൻ എന്ന പൗരപ്രമുഖൻ നടത്തുന്ന കൃതജ്ഞതാപ്രസംഗത്തിൽ പറയുന്ന ദുര്യോധനൻറ്റെ 36 വർഷത്തെ ഭരണകാലം നോക്കിയാൽ 37 ആം വയസ്സിൽ വാരണാവതത്തിലേയ്ക്ക് പോയ യുധിഷ്ഠിരൻ പിന്നീട് ഹസ്തിനപുരം ഭരിച്ചിട്ടില്ല എന്നതിനാൽ മഹാഭാരതയുദ്ധം അദ്ദേഹത്തിൻറ്റെ 73 ആം വയസ്സിലും, ദുര്യോധനൻ വധിയ്ക്കപ്പെട്ടത് അദ്ദേഹത്തിന്റെ 72ആം വയസ്സിലും ആയിരിയ്ക്കണം.
ആ കണക്കിൽ തന്നെ ഇനി മഹാഭാരത കഥാസംഭവങ്ങളെ ഒന്നു വിശകലനം ചെയ്താൽ....
അഭിമന്യു പിറക്കുമ്പോൾ അർജ്ജുനനു 49 വയസ്സുണ്ട്.
48 വയസ്സുകാർ കൃഷ്ണാർജ്ജുനന്മാർ ചേർന്ന് ഖാണ്ഡവദഹനവും, അസുരശിൽപ്പി മയനാൽ ഇന്ദ്രപ്രസ്തനിർമ്മാണവും, ദുര്യോധനനു സ്ഥലജല വിഭ്രാന്തി ഉണ്ടാവുന്നത് യുധിഷ്ഠിരന്റെ 50 ആം വയസ്സിൽ ആയിരുന്നു.
ജരാസന്ധവധം, രാജസൂയം, ശിശുപാലവധം, എന്നിവ നടന്നത് യുധിഷ്ഠിരന്റെ 51 ആം വയസ്സിലും.
യുധിഷ്ഠിരൻറ്റെ 60 ആം വയസ്സിലാണു ചൂത് കളി നടക്കുന്നതും, ഏകദേശം 35 വയസ്സുള്ള ദ്രൗപതിയെ വസ്ത്രാക്ഷേപം നടക്കുന്നതും.
78 വയസ്സുകാരൻ കർണ്ണൻറ്റെ പാണ്ഡ്യരാജ്യവും, കേരളവും വരെ കീഴടക്കിയ ദിഗ്വിജയവും, 61 വയസ്സുള്ള ദുര്യോധനൻ ചക്രവർത്തീ പദത്തിലെത്തിയ വൈഷ്ണവയജ്ഞവും ഈ കാലത്താണു നടന്നത്.
പിന്നീട് 12 വർഷം വനവാസം, 1 വർഷം അജ്ഞാതവാസം, അതിനു ശേഷം ഉത്തരാസ്വയംവരം. അതായത് 71 വയസ്സുള്ള അർജ്ജുനനാണു ബ്രിഹന്നളയുടെ വേഷത്തിൽ വിരാടരാജധാനിയിൽ ഉത്തരയെ നൃത്തം അഭ്യസിപ്പിച്ചതും, ഗോഅപഹരണത്തിലൂടെ കൗരവർ തിരിച്ചറിയുന്നതും, പിന്നീട് കൃഷ്ണൻ എത്തി വിരാടനുമായി ഒരു ബന്ധം സ്ഥാപിയ്ക്കാൻ വേണ്ടി കുമാരി ഉത്തരയെ വിവാഹം ആലോചിയ്ക്കുമ്പോൾ "വരൻ ഞാൻ അല്ലാതെ മറ്റാര്?" എന്ന ഗമയിൽ 17 കാരിയെ വിവാഹം ചെയ്യാൻ നിന്ന 71 കാരൻ അർജ്ജുനൻ... ഗുരുവല്ലേ, അത് വേണ്ട, മകൻ അങ്ങ് ദ്വാരകയിൽ വിവാഹപ്രായം എത്തി നിൽക്കുന്നു, അവനാവട്ടേ വരൻ എന്ന് കൃഷ്ണൻ ഉപദേശിയ്ക്കുന്നതും ഈ വീക്ഷണ കോണിൽ അൽപ്പം രസകരമായി തോന്നുന്നു.
ഭാരതയുദ്ധസമയത്ത് ഭീമനും ദുര്യോധനനും മറ്റ് കൗരവർക്കും 72, അർജ്ജുനനും കൃഷ്ണനും 71, നകുലസഹദേവന്മാർക്ക് 70 ഉം ദ്രൗപതിയ്ക്ക് 49 ഉം അഭിമന്യുവിനു 24 ഉം ഉത്തരയ്ക്ക് 17 ഉം വയസ്സുണ്ടായിരുന്നു.
ഗാന്ധാരീ ശപഫലമായി യുദ്ധാനന്തരം 30 വർഷത്തിനു ശേഷം സപ്തർഷികളുടെ ശാപഫലമായി കൃഷ്ണപുത്രൻ സാംബൻ മുസലം പ്രസവിയ്ക്കുകയും, അത് ഈരകപ്പുല്ലുകളായി യാദവർക്കും, അസ്ത്രമായി കൃഷ്ണനും അവസാനത്തിനു ഹേതുവായി. ദ്വാരക സമുദ്രത്തിലേയ്ക്ക് താണു പോവുകയും, അർജ്ജുനൻ ദസ്യുക്കളിൽ നിന്നും യാദവസ്ത്രീകളെ രക്ഷിയ്ക്കുവാൻ കഴിയാതെ, ഗാണ്ഡീവം കുലയ്ക്കാനാവാതെ, നിസ്സഹയാനാകുന്നു. കൃഷ്നനും അർജ്ജ്നനും 106 1/2 വയസ്സാണു പ്രായം. ആ 106 ആം വയസ്സിൽ പോലും ഗാണ്ഡീവം വരുണനു മടക്കി നൽകാൻ മടിയ്ക്കുന്ന അർജ്ജുനനെ ഓർത്ത് "ഒരുവനു യാതൊരു പ്രയോജനവും ചെയ്യാത്ത ഒന്നിനെ പോലും ഉപേക്സിയ്ക്കുവാൻ അവൻ തയ്യാറാകുന്നില്ലല്ലോ" എന്ന വ്യാസൻറ്റെ പരിതാപവും അർത്ഥസമ്പുഷ്ടമാകുന്നു.
യുദ്ധാനനതരം 36 വർഷം രാജ്യം ഭരിച്ചു യുധിഷ്ഠിരൻ, അദ്ദേഹത്തിൻറ്റെ 109 ആം വയസ്സിൽ വാനപ്രസ്ഥവും, സ്വർഗ്ഗാരോഹണവും നടന്നു.
ദ്രൗപദിയ്ക്ക് 85 വയസ്സുണ്ടായിരുന്നു, പാണ്ഡവർക്ക് 109 മുതൽ 106 വയസ്സു വരേയും, സ്ഥാനാരോഹണം നടത്തിയ പരീക്ഷിത്തിനു 35 വയസ്സും.
ദ്രൗപദിയ്ക്ക് 85 വയസ്സുണ്ടായിരുന്നു, പാണ്ഡവർക്ക് 109 മുതൽ 106 വയസ്സു വരേയും, സ്ഥാനാരോഹണം നടത്തിയ പരീക്ഷിത്തിനു 35 വയസ്സും.
ഏറ്റവും രസകരമായ വസ്തുത തൻറ്റെ യൗവ്വനത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളൊടെ 36 വർഷം രാജ്യം ഭരിച്ച് ദുര്യോധനൻ 72 ആം വയസ്സിൽ വീരസ്വർഗ്ഗം പൂകി. യുദ്ധം ജയിച്ച യുധിഷ്ഠിരൻ ബന്ധിമിത്രാദികളുടെ മരണശോകവുമായി വിധവകളുടെ, നാശോന്മുഖമായ രാജ്യം യാതൊരു മനസുഖവുമില്ലാതെ 36 വർഷം വാർദ്ധക്യത്തിൽ ഭരിച്ച് നാടുനീങ്ങി.
(ഇത് വായിച്ച ശേഷം മഹാഭാരതം ഒന്നു കൂടി സ്വയം വിലയിരുത്തൂ..രസകരമായ വീക്ഷണ വ്യതിയാനം ദർശിയ്ക്കാം.)



No comments:
Post a Comment