രാജശിൽപ്പിയോട് യൗവ്വനയുക്തയായ ഒരു യുവതി ഒരു പൂജാവിഗ്രഹം ചോദിയ്ക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷേ അത് പുഷ്പാഞ്ജലിയിൽ പൊതിയാനാണ് എന്നതിലാണ് കാര്യം; ഏത് പുഷ്പം ആണാ വിഗ്രഹത്തെ പൊതിയുന്നത്?
ശരീരമാസകലം പുളകങ്ങൾ ഉണർത്തുന്ന രീതിയിൽ ഉള്ള പൂമൂടൽ നടത്തുമെന്നാണ് വാഗ്ദാനമെന്ന് മനസ്സിലാക്കണം. ഹൃദയത്തിൽ അനുരാഗം നിറയ്ക്കണമെങ്കിൽ വിഗ്രഹം കല്ലോ മണ്ണോ ലോഹമല്ല, ഹൃദയമുള്ള ഒരു ഇണയാണ്. പൂജാരിണിയെ എല്ലാം മറന്ന് മായാലോകത്തെത്തിയ്ക്കുന്ന ഒരു പൂജ.
പൂജാവിഗ്രഹം രഹസ്യമായി ആണ് വേണ്ടത്, രാത്രികളിലെല്ലാം രഹസ്യമായി പാടാനാഗ്രഹിയ്ക്കുന്നത് "രതിസുഖസരേ ഗതമഭിസാരേ" എന്ന അഷ്ടപദിയും; അഷ്ടപദികളിലെ ഏറ്റവും അധികം സംഭോഗശൃംഗാരം നിറഞ്ഞ് നിൽക്കുന്ന 11 ആം അഷ്ടപദി! അതിലെ ആദ്യ നാലുവരി നമുക്കൊന്ന് ശ്രദ്ധിയ്ക്കാം..

"രതിസുഖസാരേ ഗതമഭിസാരേ മദന മനോഹര വേഷം
ന കുരു നിതംബിനി ഗമനവിളംബന മനുസര തം ഹൃദയേശം
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ
ഗോപീപീനപയോധരമർദ്ദന ചഞ്ചലകരയുഗശാലീ"
ഹേ.. പ്രൗഢ ജംഘനത്തോട് (വിസ്തൃതമായ അരക്കെട്ടോട്) കൂടിയവളേ.. രാധേ.. രതിസുഖ-ത്തിലാറാടാൻ, സംഗമത്തിനായി മുങ്കൂട്ടി നിശ്ചയിച്ച സ്ഥലത്തും, സമയത്തും കൃഷ്ണൻ അവന്റെ ഉത്കൃഷ്ടമായ ആകർഷണീയതയോടെ കാമദേവനെ വെല്ലും വിധം വശ്യതയോടെ നിന്നെ കാത്തിരിയ്ക്കുന്നു. നിന്റെ ഹൃദയേശ്വരനെ പുൽകാൻ ഇനിയും താമസ്സമരുത്. ആ വനമാലി അതിമനോഹരമായ കാനനപ്പൂക്കൾ കോർത്ത ഹാരവുമണിഞ്ഞ് കുളിർമന്ദമാരുതൻ തുടർച്ചയായി വീശിക്കൊണ്ടിരിയ്ക്കുന്ന യമുനാതീരത്ത് വൃക്ഷ ഛായയിൽ വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്റെ പ്രതീക്ഷയിലാണ്. ഗോപസ്ത്രീകളുടെ തടിച്ച കുചകുംഭങ്ങൾ നിരന്തരം ഞെരിയ്ക്കയാൽ ചഞ്ചലങ്ങളായി തുടരുന്ന അവന്റെ ഇരുകരങ്ങളും നിനക്കായി ഇതാ കാത്തിരിയ്ക്കുന്നു.
ഈ സംഗതി ആണ് പാടുന്നത്, അപ്പോൾ വിഗ്രഹത്തെ പൊതിയുന്ന പൂവ് വീണ്ടും ഒരു ചിന്താവിഷയം ആയി മാറുന്നു! അത് ഉറപ്പിയ്ക്കുന്നതാണ് അടുത്ത വരികൾ,,, പനിനീർക്കുമ്പിളിൽ പ്രസാദം വാങ്ങിയ്ക്കും എന്നാണ് പറയുന്നത്; അതും പുതിയത്, ദിവസവും!!!
മറന്നോട്ടെ, മായാലോകത്തിലെത്തിയ്‌ക്കോട്ടേ....
ഇത്ര ശക്തമായ പ്രലോഭനങ്ങളിൽ ആ രാജശിൽപ്പി വീണുപോയെങ്കിൽ, വിഗ്രഹം പൂജയ്ക്കായി നൽകിപ്പോയെങ്കിൽ അതിനയാളെ കുറ്റം പറയാനൊക്കില്ല, ഒരിയ്ക്കലും; അർത്ഥാപത്തി പറഞ്ഞാൽ ശിലയും അഭിനിവേശത്തിലായിപ്പോകും, പിന്നെ സാധാരണ മനുഷ്യനെന്ത് ചെയ്യാൻ...
പഞ്ചവൻ കാട് എന്ന ചിത്രത്തിനു വേണ്ടി ഗാനസാഹിത്യത്തിലെ ഗോപ്യതയുടെ ചക്രവർത്തിയായ വയലാർ രചിച്ച് ദേവരാജൻ മാഷ് സംഗീതം നൽകി പി. സുശീല ആലപിച്ച ഈ ഗാനം എല്ലാ രീതിയിലുമുള്ള മികവുകൊണ്ട് കാലാതീതമായ ഒന്നാണ്; പിന്നെ അന്നത്തെ രതിസങ്കൽപ്പമായ ഷീലയെ നോക്കിനിർത്തി ശാരദ കയറി പാടിക്കളഞ്ഞു എന്നത് മറ്റൊരു പ്രത്യേകത!
നമുക്ക് ഗാനം കേൾക്കാം...

രാജശില്പീ നീയെനിക്കൊരു
പൂജാവിഗ്രഹം തരുമോ? ?
പുഷ്പാഞ്ജലിയിൽ പൊതിയാനെനിക്കൊരു
പൂജാവിഗ്രഹം തരുമോ? ??
തിരുമെയ് നിറയെ പുളകങ്ങൾ
കൊണ്ടു ഞാന്‍ തിരുവാഭരണം ചാർത്തും
ഹൃദയത്തളികയിൽ അനുരാഗത്തിൻ
അമൃതു നിവേദിക്കും. .
ഞാന്‍ .... അമൃതു നിവേദിക്കും
മറക്കും...എല്ലാം. ..മറക്കും
ഞാനൊരു മായാലോകത്തിലെത്തും
രജനികൾ തോറും. രഹസ്യമായ് വന്നു ഞാന്‍
രതിസുഖസാരേ പാടും
പനിനീർക്കുമ്പിളിൽ പുതിയ
പ്രസാദം .പകരം മേടിക്കും
ഞാന്‍. ..പകരം...മേടിക്കും
മറക്കും...എല്ലാം. ..മറക്കും
ഞാനൊരു മായാലോകത്തിലെത്തും..
പൂജാവിഗ്രഹം തരുമോ? ?
പുഷ്പാഞ്ജലിയിൽ പൊതിയാനെനിക്കൊരു
പൂജാവിഗ്രഹം തരുമോ? ??
തിരുമെയ് നിറയെ പുളകങ്ങൾ
കൊണ്ടു ഞാന്‍ തിരുവാഭരണം ചാർത്തും
ഹൃദയത്തളികയിൽ അനുരാഗത്തിൻ
അമൃതു നിവേദിക്കും. .
ഞാന്‍ .... അമൃതു നിവേദിക്കും
മറക്കും...എല്ലാം. ..മറക്കും
ഞാനൊരു മായാലോകത്തിലെത്തും
രജനികൾ തോറും. രഹസ്യമായ് വന്നു ഞാന്‍
രതിസുഖസാരേ പാടും
പനിനീർക്കുമ്പിളിൽ പുതിയ
പ്രസാദം .പകരം മേടിക്കും
ഞാന്‍. ..പകരം...മേടിക്കും
മറക്കും...എല്ലാം. ..മറക്കും
ഞാനൊരു മായാലോകത്തിലെത്തും..
No comments:
Post a Comment