1979 ലെ ശരപഞ്ജരം എന്ന സിനിമയ്ക്ക് വേണ്ടി യൂസഫലി കേച്ചേരി രചിച്ച് ജി ദേവരാജൻ സംഗീതം നൽകി, പി മാധുരി ആലപിച്ച ഗാനം ഇപ്പോൾ പൊടിതട്ടിയെടുക്കാൻ കാരണം, ഒരു ചാനലിന്റെ റിപ്പോർട്ട് ആണ്, ഗർഭനിരോധന ഉറകളുടെ ഉപയോഗം കേരളത്തിലെ സ്ത്രീകൾക്കിടയിൽ 6 മടങ്ങായി അത്രേ! രാത്രികൾ ഉപയോഗിയ്ക്കാതെ പാഴാക്കിക്കളയുന്ന കന്യകമാർക്കുള്ള ഉപദേശമായിരുന്നു ആ ഗാനം, അതായത് ഇതൊരു പുതിയ കാര്യമല്ല, 30 വർഷങ്ങൾക്ക് മുമ്പും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ.
ലേഡീസ്സ് ഹോസ്റ്റലിലെ ഉറങ്ങുന്നതും, ഉറങ്ങാത്തതും, ഉറങ്ങാൻ കഴിയാത്തവരുമായ കന്യകകളും, അവരുടെ പാട്ട് കാരണം ഉറക്കം പോയ കന്യാസ്ത്രീയും ആണ് രംഗത്ത്!രാത്രിയുടെ ഗുണങ്ങൾ ആയ മലരിന്റെ മണവും, മാസ്മരലയവും ഒക്കെ വിശേഷിപ്പിച്ചതിനു ശേഷം ആണ് ആ ഉപദേശം, "കന്യകമാരേ കളയരുതിനിയും പൊന്നിലും വിലയുള്ള രാത്രി"!
രാത്രി പൊതുവേ ഉറങ്ങുവാനുള്ളതാണ് അവിവാഹിതരായ പെൺകുട്ടികൾക്ക്, വിവാഹിതകളുടെ ഉറക്കത്തെ ഗൃഹ/ബാഹ്യ ജോലികളുടെ ബാഹുല്യവും, ഇണയുടെ താൽപ്പര്യവും, അഭിനിവേശവും ഒക്കെ സ്വാധീനിയ്ക്കുന്നു. അതിനാൽ തന്നെ സ്വപ്നം കണ്ടുറങ്ങുവാനും ആ സ്വപ്നത്തിൽ ഭാവി വരനെ തലയിണയാക്കുവാനും, ആ ഭാവനയിലൂടെ രസിയ്ക്കുവാനും നിർദ്ദേശിയ്ക്കുന്നു. അപ്പോൾ നായിക അല്ലെങ്കിൽ ഗായിക വിവാഹം നിശ്ചയിയ്ക്കപ്പെട്ട കന്യകയാണ്, അവൾക്ക് കൃത്യമായി തലയിണയാക്കാൻ ഓമനിയ്ക്കാൻ ഒരു സങ്കൽപ്പമുണ്ട്.
അടുത്ത ചരണത്തിൽ ഗായിക കൂട്ടുകാരികൾക്ക് ഉപദേശം നൽകുകയാണ്. രതിയുടെ പൂജയ്ക്കെടുക്കാത്ത പൂവുകളായി കഴിയരുത്, അങ്ങനെ അവസാനിച്ച് പോകരുത് നിങ്ങളുടെ യൗവ്വനം. പ്രണയകലയിൽ ബിരുദം തന്നെ നേടണം അല്ലാതെ യൗവ്വനം തുലയ്ക്കരുത് എന്നാണ് നിർദ്ദേശം! ഹായ്യ്..ഹായ്യ്, ഹായ്യ്!!!
ഏതായാലും ഞാൻ എന്റെ പ്രതിശ്രുതവരനെ സ്വപ്നം കണ്ട്, അവനാണെന്ന് കരുതി തലയിണയെ ഓമനിച്ച് ഉറങ്ങാം, നിങ്ങൾ പ്രണയം ആരംഭിച്ചു കൊള്ളൂ, പൊന്നിലും വിലയുള്ള രാത്രി ഇനിയെങ്കിലും വൃഥാ കളയരുത്!
അപ്പോൾ രാതിയിലെ പ്രണയം നടക്കട്ടേ... ഗർഭനിരോധന ഉറകളുടെ ഉപയോഗം ഇനിയുമിനിയും വർദ്ധിയ്കട്ടേ.. ഹായ്യ്..ഹായ്യ്, ഹായ്യ്!!!
നമുക്ക് ഗാനം കാണാം...
മലരിന്റെ മണമുള്ള രാത്രി
നമുക്ക് ഗാനം കാണാം...
മലരിന്റെ മണമുള്ള രാത്രി
മാസ്മരലയമുള്ള രാത്രി
കന്യകമാരേ കളയരുതിനിയും
പൊന്നിലും വിലയുള്ള രാത്രി
സ്വര്‍ഗ്ഗീയസൌന്ദര്യം തുളുമ്പുന്ന രാവില്‍
സ്വപ്നംകണ്ടുറങ്ങുവാനെന്തു സുഖം
എന്തു സുഖം...........
ഭാവിവരനെ തലയണയാക്കുന്ന
ഭാവനവിടരുമ്പോളെന്തു രസം
ഹായ്...ഹായ്... ആ...
പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോല്‍ നിങ്ങള്‍
ഭൂമിയില്‍ വാടിക്കൊഴിയരുതേ
കൊഴിയരുതേ... കൊഴിയരുതേ
പ്രേമകലയില്‍ ബിരുദം നേടാതെ
കോമളയൌവ്വനം തുലയ്ക്കരുതേ
തോഴികളേ... തോഴികളേ
ഹായ്.. ഹായ്... ആ...
https://www.youtube.com/watch?v=Ca13z9FgCnw

No comments:
Post a Comment