1996 ലെ ദേവരാഗം എന്ന സിനിമയ്ക്ക് വേണ്ടി എം.ഡി. രാജേന്ദ്രൻ രചിച്ച്, എം.എം.കീരവാണി സംഗീതം നൽകി, ജയചന്ദ്രൻ ആലപിച്ച ഗാനമാണ് "കരിവരിവണ്ടുകള്‍ കുറുനിരകള്‍". കേശാദിപാദ വർണ്ണന അത് പുരുഷന്റെ ആയാലും സ്ത്രീയുടെ ആയാലും നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്, പ്രത്യേകിച്ചും പാർവ്വതീദേവിയെ ആണ് കൂടുതലും ആ രീതിയിൽ വർണ്ണീച്ചിട്ടുള്ളത്, കാളിദാസൻ മുതൽ ശ്രീശങ്കരാചാര്യർ വരെ. കാളിദാസ്സന്റെ വർണ്ണനകളിൽ ശകുന്തളയും, മാളവികയും, ഉർവ്വശിയുമൊക്കെ നിറഞ്ഞിട്ടുണ്ട്.
കരിവണ്ടുകളുടെ നിരപോലെയുള്ള മുടിയിഴകളിൽ തുടങ്ങി കുളിർനെറ്റിയും, കാമന്റെ വില്ലുകളായ പുരികക്കൊടികളും, നീലോൽപ്പലപുഷ്പങ്ങൾ പോലെയുള്ള നീളന്മിഴികളും, മാന്തളിർ പോലുള്ള അധരവും, ചെന്താമര വിടർന്ന പോലുള്ള കവിളുകളും, മധുരമായ മന്ദഹാസം ഒഴുക്കിയെത്തുന്ന നുണക്കുഴികളായ ചോലകളും ആയി മുഖം വർണ്ണിച്ച്....
പിന്നീട് ശംഖിന്റെ വടിവുള്ള കഴുത്തും, താമരവളയങ്ങളായ കൈകളും വരെ എത്തിയ വർണ്ണന...
ഇനി പ്രസക്തഭാഗങ്ങളിലേയ്ക്ക് നീളുകയാണ്.. അത് മാറിലെ നിറഞ്ഞ സ്തനകലശങ്ങൾ തുടങ്ങി താഴോട്ട് മൃദുരോമരാജികൾ നിറഞ്ഞ താഴ്വരകളിലേയ്ക്ക്...
അവിടെ അണിവയർ അരയാലിന്റെ ഇലകൾ പോലെ ഒതുങ്ങിയതും, പൊക്കിൾച്ചുഴി പൊയ്കപോലെ വിസ്തൃതവും, ജീവന്റെ ഉന്മാദങ്ങളുടെ ആവനാഴി ആയി നാഭീതടത്തിലെ കാനനനീലിമ... സംഗതി ആകെ രോമനിബിഡം എന്ന് സാരം പക്ഷേ ഈ 9 വാര സാരിയുടെ ഇടയിലൂടെ ഇതെങ്ങനെ കണ്ടെത്തി എന്നതാണ് സംശയം, ഉദ്ദണ്ഡശാസ്ത്രിമാർ അനേകമുണ്ടെന്ന് സാരം!
നിതംബം ഒരു മണിത്തംബുരുവിനു സമാനമായി കാണപ്പെടുന്നു, കമഴ്ത്തി വച്ചാലും, മലർത്തി വച്ചാലും, കുത്തി വച്ചാലും വീണയുടേയും, തംബുരുവിന്റേയും കുടം കാണാൻ സ്ത്രീയുടെ നിതംബത്തോടും, സരോക്കെയ്ക്ക് സ്തനങ്ങളോടും സാമ്യം തോന്നാറുണ്ട്!
കണങ്കാലുകൾ സുവർണ്ണ താഴമ്പൂ മൊട്ട് പോലെ, കേശാദിപാദം മാഹേന്ദ്രനീലജ്യോതി പരത്തി സുരസുന്ദരിയായി അവൾ മുന്നിൽ നിൽക്കുന്നു...
ഇനി ആ ഗാനം ആസ്വദിയ്ക്കാം.....
കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍
മാന്തളിധരം, കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍
ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍
അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ
പിന്നഴകോ മണിത്തംബുരുവോ
പൊന്‍താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരി.. നീ സുരസുന്ദരി...
https://www.youtube.com/watch?v=tIQNVHHkom0
കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍
മാന്തളിധരം, കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍
ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍
അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ
പിന്നഴകോ മണിത്തംബുരുവോ
പൊന്‍താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരി.. നീ സുരസുന്ദരി...
https://www.youtube.com/watch?v=tIQNVHHkom0


No comments:
Post a Comment