Monday, October 27, 2014

വിഷുവും പത്താമുദയവും (Vishu the Vernal Equinox)

വിഷു, പത്താമുദയം, ചർച്ചകൾ തകർക്കുമ്പോൾ കൊച്ചു ശാസ്ത്രീയ വിശദീകരണം ഞാനും നൽകാം.

 ഇതിനു ഭക്തിപ്രസ്ഥാനങ്ങളുമായി, ക്ഷേത്രങ്ങളുമായി എന്തു ബന്ധം? എന്നു ചോദിച്ചാൽ, അവിടെയാണു മത പുസ്തകമില്ലാത്ത, നിബന്ധനകളില്ലാത്ത മഹത്തായ പ്രാപഞ്ചിക മതത്തിൻറ്റെ പ്രസക്തി. സനാതനധർമ്മത്തിൽ നിന്നും ആര്യമതങ്ങൾ ഉൾക്കൊണ്ട പ്രകൃതിയിലെ നന്മകൾ.

ഭൂമി അതിൻറ്റെ സാങ്കൽപ്പികമായ അച്ചുതണ്ട് ( ദ്രുവങ്ങൾ പരിശോധിയ്ക്കുമ്പോൾ കാന്തികദ്രുവവും, യഥാർത്ഥധ്രുവവും രണ്ടാണെന്ന് കാണാം ) സൗരയൂധത്തിൻറ്റെ അച്ചുതണ്ടിൽ നിന്നും 23.5 ഡിഗ്രി ചരിഞ്ഞാണിരിയ്ക്കുന്നതെന്ന്എല്ലാവർക്കുമറിയാവുന്നതാണ്.

എവിടെ ആണീ ചരിവ്?

ആസ്ട്രോണമി അഥവാ ജ്യോതിശാസ്ത്രത്തിൽ ചില സാങ്കൽപ്പിക ഗോളങ്ങളും, തലങ്ങളും, തലങ്ങൾ ഗോളത്തെ ഛേദിയ്ക്കുമ്പോഴുണ്ടാകുന്ന വൃത്തങ്ങളുമുണ്ട്. ഗോളത്തെ സെലസ്റ്റിയൽ സ്ഫിയർ എന്നും, തലത്തെ സെലസ്റ്റിയൽ പ്ലെയിൻ എന്നും, വൃത്തത്തെ എക്ലിപ്റ്റിക്ക് എന്നും വിളിയ്ക്കും. അൽപ്പം കൂടി വ്യക്തമാക്കിയാൽ എല്ലാ സെലസ്റ്റിയൽ വസ്തുക്കളും (നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ,ധൂമകേതുക്കൾ, തുടങ്ങിയവയെല്ലാം) സ്ഥിതിചെയ്യുന്നതായി കണക്കാക്കപ്പെടുന്ന ഒരു വലിയ സ്ഫിയറിൽ സൂര്യൻറ്റെ വാർഷികചലനം രേഖപ്പെടുത്തുന്ന വൃത്തമാണ് എക്ലിപ്റ്റിക്ക്. എക്ലിപ്റ്റിക്കിനു ലംബമായി വര്യ്ക്കുന്ന അച്ചുതണ്ടിൽ നിന്നും ഭൂമി സ്വയം തിരിയുന്ന അച്ചുതണ്ടിൻറ്റെ ചരിവാണു 23.5 ഡിഗ്രി.

ചരിവ് ഇല്ലായിരുന്നു എങ്കിൽ ഭൂമധ്യരേഖ എല്ലായിപ്പോഴും സൂര്യനോടടുത്ത് നിന്നേനേ. രണ്ട് പന്തുകൾ അടുത്തടുത്ത് വച്ചാൽ പന്തുകളുടെ മധ്യഭാഗം പരസ്പരം ഏറ്റവും അടുത്തും, മുകളും താഴേയും ഏറ്റവും അകന്നും നിൽക്കുമല്ലോ? എങ്കിൽ എന്നും ഭൂമധ്യരേഖാപ്രദേശങ്ങളിൽ കൊടും ചൂടും, ധ്രുവത്തിലേയ്ക്കുള്ള അകലം അനുസരിച്ച് ചൂടു കുറഞ്ഞ്, എന്നും ഒരേ കാലാവസ്ഥയും ഉണ്ടാകുമായിരുന്നു, ഋതുക്കൾ സംഭവിയ്ക്കുമായിരുന്നില്ല

എന്തായായും ഇതൊക്കെ നിർമ്മിച്ച ദൈവത്തിനാപ്പണീ വൃത്തിയായി അറിയാമായിരുന്നതിനാൽ ചരിവവിടുണ്ടായി. സംക്രാന്തിയും, വിഷുവും, ഒക്കെ ആഘോഷിയ്ക്കുമ്പോൾ സനാതന ധർമ്മ പ്രകാരം സൃഷ്ടികർത്താവിനു നിങ്ങൾ നന്ദി പറയുകയും അദ്ദേഹത്തിൻറ്റെ മഹത്വത്തെ തിരിച്ചറിഞ്ഞ് പ്രകീർത്തിക്കുകയും മാത്രമാണു ചെയ്യുന്നത്. പിന്നീട് എന്തിനും ഏതിനും അവകാശവാദവും, ആര്യൻറ്റെ സീൽ പതിപ്പിയ്ക്കണമെന്നും നിർബ്ബന്ധബുദ്ധിക്കാരായ ചില കുബുദ്ധികളുടെ ജൽപ്പനങ്ങൾ മാത്രമാണു രാമനും, രാവണനും,കുറേ കെട്ടുകഥകളും. പരമാവധി 100 അടിയിൽ താഴെ മാത്രം പൊക്കമുണ്ടായിരുന്ന മനുഷ്യപ്രാണികൾ സങ്കൽപ്പാതീതമായ പ്രപഞ്ചത്തെ വെല്ലുവിളിച്ച ജളത്വം, സംയോജിത മതത്തെ ലോകത്തിനു മുന്നിൽ പരിഹാസ്യമാക്കിയ നീചത്വം, നികൃഷ്ടത!

ചരിവു നിമിത്തം ഭൂമധ്യരേഖ എക്ലിപ്റ്റിക് തലത്തിൽ നിന്നും വാർഷിക ഭ്രമണത്തിനിടയിൽ ഇരു ഭാഗത്തേയ്ക്കും അകന്നു പോകുന്നു. ആദ്യം ഏറ്റവും അടുത്ത സ്ഥാനം പരിശോധിച്ചാൽ മാർച്ച് 21 ഉം സെപ്റ്റംബർ 21 ഉം ആയിരിയ്ക്കും. മാർച്ച് 21 മുതൽ ഉത്തരാർദ്ധഗോളത്തിലെ സ്ഥലങ്ങൾ എക്ലിപ്റ്റിക് തലത്തിനോടടുത്ത് വരുന്നു, ആയതിനാൽ അവിടെ ചൂട് കൂടുകയും, ദക്ഷിണാർ ഗോളത്തിൽ തണൂപ്പനുഭവപ്പെടുകയും ചെയ്യും. ജൂൺ 21 ആകുമ്പോഴേയ്ക്കും ഉത്തരാർദ്ധഗോളത്തിലെ 23.5 ഡിഗ്രി മൂലം പരമാവധി എത്താവുന്ന സ്ഥൽത്ത് എക്ലിപ്റ്റിക് തലമെത്തുകയും പിന്നീട് തിരിച്ച് വരികയും ചെയ്യുന്നു. സെപ്റ്റംബർ 21 നു വീണ്ടും ഭൂമധ്യരേഖ്യ്ക്കടുത്തും, പിന്നീട് ദക്ഷിണാർദ്ധഗോളത്തിലെ സ്ഥലങ്ങളാവും എക്ലിപ്റ്റിക് തലത്തിനടുത്ത് വരിക, അപ്പോൾ അവിടെ ചൂടും നമുക്ക് തണുപ്പും അനുഭവപ്പെടും. ഡിസംബർ 21 ഓടെ അത് ദക്ഷിണാർദ്ധഗോളത്തിലെ പരമാവധി ദൂരം താണ്ടി മടങ്ങിത്തുടങ്ങും. അങ്ങനെ വിവിധ ഋതുക്കൾ നമുക്ക് സമ്മാനിയ്ക്കുന്നു, ജീവിതം വൈവിധ്യങ്ങളോടെ വിരസമാകാതെ കാക്കുന്നു.


ഇനി കേരളത്തിലേയ്ക്ക് വന്നാൽ നമ്മൾ ഭൂമധ്യരേഖയിൽ നിന്നും 10.5 ഡിഗ്രി ഉത്തരാർദ്ധഗോളത്തിൽ സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്ക് ഏറ്റവും അടുത്തെത്തിയ മാർച്ച് 21 നു ശേഷം, 10.5 ഡിഗിയ്ക്ക് തുല്യമായ 24 ദിവസം കഴിഞ്ഞ ശേഷം മാത്രമേ കേരളം എക്ലിപ്റ്റിക്ക് തലത്തിനോട് ഏറ്റവും അടുത്ത് വരികയുള്ളൂ. അതിനാൽ ഏപ്രിൽ 14 ന് ആണു ഏറ്റവും അടുത്തെത്തുന്ന, പകലും രാത്രിയും തുല്യമാകുന്ന ദിവസം വിഷുപിന്നെ പത്ത് നാൾ ഋതുഭേദത്തിന്റെ പൂർണ്ണതയ്ക്കനുവദിച്ച് വിത്ത് വിതയ്ക്കാൻ ഒരു പത്താമുദയം.

ഇതുപോലെ ഒരു ദിനം വീണ്ടുമുള്ളാത് സെപ്റ്റംബർ 21 നു 24 ദിവസം മുമ്പാണ്, ആഗസ്റ്റ് 29 ന്. ഒരുപക്ഷേ നാളുകളും, സങ്കൽപ്പങ്ങളും വരും മുമ്പ് ആതായിരുന്നിരിയ്ക്കണം നമ്മുടെ നമ്മുടെ അത്തം. പിന്നെ പത്ത് നാൾ ഋതുഭേദത്തിന്റെ പൂർണ്ണതയ്ക്കനുവദിച്ച്  സെപ്റ്റംബർ 8 ആയിരുന്നിരിയ്ക്കണം പൊന്നോണം.

No comments:

Post a Comment