Tuesday, October 21, 2014

ആര്യാ.. പറയാതെ വയ്യ (Aryan's genesis)

ആര്യന്മാരുടെ ഉത്ഭവവും, മഹത്വങ്ങളും, മനുസ്മൃതിയുടെ മൂല്യവും പ്രസക്തിയുമൊക്കെ അഭൂതപൂർവ്വമായി ഫേസ്സ്ബുക്കിൽ ഉയർത്തെഴുന്നേറ്റ് വീശിയടിയ്ക്കുന്നു.

ഹിന്ദുക്കൾ ആരാണ്? എങ്ങനെ ആർഷഭാരതം തിരികെ കൊണ്ട് വരാം? ഇങ്ങനെ ആര്യന്മാരുടെ ചാതുർവർണ്ണ്യത്തിൻറ്റെ സകല ചതികളും, അവയുടെ ക്ഷേത്രഗണിതവും, ആയി ഊടയ്പ്പുകൾ തുടരുന്നു.

മനുസ്മൃതി അദ്ധ്യായം 1, ശ്ലോകം 87

"സർവശ്യസ്യ തു സർഗസ്യ
ഗുപ്ത്യാർതാർഹ സ മഹാദ്യുതി
മുഖബാഹുരുപജ്ജാഹ്നം
പ്രതകർമ്മണ്യ കൽപ്പയാത്"

ലോകത്തിൻറ്റെ നിലനിൽപ്പിനാവശ്യമായ വീക്ഷണത്തോടെ ബ്രഹ്മാവ് 4 ജാതികൾക്കായി ( ബ്രഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ) കർമ്മങ്ങൾ കൽപ്പിച്ച് നൽകി. ഇതിൽ ബ്രഹ്മണർ ബ്രഹ്മാവിൻറ്റെ മുഖത്ത് നിന്നും, ക്ഷത്രിയർ ബ്രഹ്മാവിൻറ്റെ ഭുജങ്ങളിൽ നിന്നും, വൈശ്യർ ബ്രഹ്മാവിൻറ്റെ തുടകളിൽ നിന്നും, ശൂദ്രർ ബ്രഹ്മാവിൻറ്റെ പാദങ്ങളിൽ നിന്നുമാണുണ്ടായത്.

ചുരുക്കിപ്പറഞ്ഞാൽ വശ്യമായ ജംഘനത്തോടെയും, യോനിയെന്ന അവയവത്തോടേയും സ്ത്രീയെ സൃഷ്ടിച്ചെന്നവകാശപ്പെടുന്ന ബ്രഹ്മാവിനു അതെങ്ങനെ ഉപയോഗിയ്ക്കണമെന്നും, കുട്ടികളെ ഉത്പാദിപ്പിക്കണം എന്നും യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതറിയാവുന്ന മറ്റ് ചിലർ അപ്രകാരം ഈ നാലു വർഗ്ഗങ്ങളൊഴികെയുള്ളവരെ യോനിജരായി സൃഷ്ടിച്ചു അതിൽ ബ്രഹ്മാവിനു വലിയ പങ്കില്ല.

ഇനി കാര്യത്തിലേയ്ക്ക് വരാം. എന്തു കൊണ്ട് ഇപ്രകാരം ആര്യന്മാർ കള്ളക്കഥകൾ മെനഞ്ഞു? അവരുടെ ഉത്പ്പത്തിയിൽ എന്ത് തരം മോശമായ കാര്യമാണുള്ളത്? എന്താണവരെ ലജ്ജിപ്പിയ്ക്കുന്നത്? എന്താണവർ മൂടിവയ്ക്കാൻ ശ്രമിയ്ക്കുന്നത്?

സ്ക്കന്ദപുരാണപ്രകാരം ബ്രഹ്മാവിനു സരസ്വതി, സാവിത്രി, ഗായത്രി എന്നിങ്ങനെ മൂന്ന് ഭാര്യമാരാണ്. എന്നാൽ മത്സ്യപുരാണം പറയുന്നത് ഇതൊരു സ്ത്രീയുടെ മൂന്ന് പേരുകൾ മാത്രമാണെന്നാണ്. നമുക്ക് മത്സ്യപുരാണത്തിലെ സരസ്വതിയിലേയ്ക്ക് പോകാം.

ബ്രഹ്മാണ്ഡപുരാണം അദ്ധ്യായം 43 പ്രകരം ബ്രഹ്മാവ് സരസ്വതിയെ സൃഷ്ടിയ്ക്കുന്നു. മത്സ്യപുരാണത്തിൽ ബാക്കി കൂടി, സ്വന്തം മകളുടെ സൗന്ദര്യം കണ്ട് പിതാവ് കാമവിവശനാകുന്നു. പിതാവിൻറ്റെ നോട്ടം അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ സരസ്വതി അദ്ദേഹത്തിൻറ്റെ മുന്നിൽ നിന്നും ഇടത്ത് വശത്തേയ്ക്ക് മാറിക്കളഞ്ഞു, അതാ വരുന്നു ബ്രഹ്മാവിനു ഇടത് വശത്തിരു ശിരസ്സ്! വലത്ത് മാറി, പിന്നിലായി, ഒടുവിൽ ആകാശത്തേയ്ക്കുയർന്നപ്പോൾ മുകളിലോട്ടും ഒരു ശിരസ്സ്! പിന്നീട് ഓട്ടമായി, കാമാന്ധനായ പിതാവ് പുറകേയും!

പ്രപഞ്ചത്തിൻറ്റെ അതിരുകളോളം ഓടിയിട്ടും രക്ഷപ്പെടാനായില്ല, ഒടുവിൽ പിതവിനു വഴങ്ങി, ഭാര്യയായി ജീവിച്ചു സരസ്വതിയെന്ന ബ്രഹ്മനന്ദിനി!

ഇവർക്കൊരു കുഞ്ഞ് ജനിച്ചു, അവനാണു സാക്ഷാൽ "സ്വയംഭൂമനു" എന്ന ആദി മനു. ഇയാൾ സ്വയംഭൂ ഒന്നുമല്ല, യോനിജൻ തന്നെ. ഇയാളിൽ നിന്നാണു ആദ്യമന്വന്തരം, മനുസ്മൃതി, മാനവരാശിയിൽ ബ്രഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രർ എന്നിവർ ഉണ്ടായത്.

ബ്രഹ്മാവിനെ പൂജിയ്ക്കേണ്ട എന്ന് നിശ്ചയിച്ചത് തന്നെ ഇയാളുടെ ഇത്തരം കഥകൾ ആരും ചികഞ്ഞ്, നാറ്റിയ്ക്കേണ്ട എന്ന് കരുതിയാവണം. അത് വിധിച്ചതോ "ഭൃഗു" എന്ന ബ്രഹ്മപുത്രൻ തന്നെ! അഛൻറ്റെ പ്രവൃത്തികൾ കാരണം പുറത്തിറങ്ങി നടക്കാൻ വയ്യാതായ ഒരു മകൻ, പയ്യൻസ്സ് അന്ന് അങ്ങേർക്കിട്ട് കൈ വച്ചോ? അതോ ഇങ്ങേരെ ആരും മൂർത്തിയും പടവും വച്ച് പൂജിച്ച്, ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട എന്ന് തീരുമാനിച്ചതേ ഉള്ളോ? ആർക്കറിയാം?

ഇതാണു സത്യമെന്നതിനാൽ, സ്വന്തം മകളെ ബാലാത്ക്കാരം ചെയ്ത് അവളിൽ ഉത്പാദിപ്പിച്ച പരമ്പരയാണു തങ്ങൾ എന്ന് പറയാനൊക്കുമോ "ചൊല്ലെഴും ആര്യന്മാർക്ക്?" അപ്പോൽ ഇതൊക്കെയേ വഴിയുള്ളൂ!

No comments:

Post a Comment