വീണ്ടും ഞാൻ ചരിത്രസത്യങ്ങൾ പറയട്ടേ; നിങ്ങളുടെ ചരിത്രം വളച്ചൊടിയ്ക്കുന്നവൻ എന്ന വിളിയ്ക്കിടയിലും!
================================================
അരുന്ധതീറായ്, എന്തൊക്കെ അവരെപ്പറ്റി പറഞ്ഞാക്ഷേപിച്ചാലും, അതിനിടയിൽ അവർ പറയുന്നതെല്ലാം ഒരു പുനർവിചിന്തനം കൂടാതെ തള്ളിക്കളയുന്നതിലും അപാകതയുണ്ട്.
ഗാന്ധി "വൈഷ്ണവജനത" എന്നും "ഹരിജനം" എന്നും പട്ടികജാതിക്കാരെ വിളിച്ചത് അവരെ അവഹേളിയ്ക്കാനാണ്, എന്ന് പ്രസംഗിച്ചത് മുൻ ഉത്തരപ്രദേശ് മുഖ്യമന്ത്രി മായാവതി ആണ്. വിഷ്ണുവിന്റെ നിറം, കൃഷണന്റെ നിറം ഉള്ളവൻ, "കറുത്തവൻ" എന്നാണു ഗാന്ധി അതിലൂടെ അർത്ഥമാക്കിയതത്രേ!
ഭാരതചരിത്രത്തിലെ സുപ്രധാന ഏടുകളിൽ ഒന്നായ വട്ടമേശസമ്മേളനങ്ങൾ ഗാന്ധിയുടെ പിന്നോക്കസമുദായ വിരുദ്ധതയ്ക്ക് ഉത്തമ ഉഡാഹരണങ്ങൾ ആണ്. അംബേദ്ക്കറുടെ നേതൃത്വത്തിൽ പിന്നോക്ക സമുദായക്കാരുടെ ഏകീകരണത്തിനും, ഉന്നമനത്തിനും ആയി പ്രവർത്തനങ്ങളും, പ്രസ്ഥാനങ്ങളും ഊർജ്ജിതമായി നിലവിൽ വന്ന കാലം.
ഉത്തരാവാദിത്വ ഭരണം നടപ്പാക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിയ്ക്കുകയും അവർ നേരിട്ട് ഭരിയ്ക്കുന്ന മിക്ക ഗവർണ്ണറേറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭകൾ നിലവിൽ വരികയും ചെയ്തതോടെ ഒരു പുതിയ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കാൻ 1926 - 30 വർഷങ്ങളിൽ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. ഇത് തദ്ദേശീയരായ ഇന്ത്യക്കാർക്ക് സ്വയം ഭരണാവകാശം നൽകുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു.
ഇതിൻറ്റെ ഭാഗമായി വിവിധ പർട്ടികളിലെ നേതാക്കളെ ഉൾപ്പെടുത്തി മൂന്ന് വട്ട മേശ സമ്മേളനം 1930 -32 കാലഘട്ടത്തിൽ നടന്നു; അതിൽ ഗാന്ധി ഒന്നാമത്തേതിലും അവസാനത്തിലേതിലും പങ്കെടുത്തില്ല. എന്നാൽ രണ്ടാമത്തേതിൽ മാത്രം പങ്കെടുത്തു, എന്തിനു വേണ്ടി?
1930 ൽ നടന്ന ഒന്നാം വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കുന്നതിനു മുമ്പായി നെഹ്രു ഒരു ഉപജാപം "നെഹ്രുറിപ്പോർട്ട്" എന്ന പേരിൽ ഉണ്ടാക്കിയിരുന്നു. അത് ലണ്ടനിൽ അവതരിപ്പിയ്ക്കാൻ ഗാന്ധി ആഗ്രഹിച്ചു, അതിനായി കോൺഗ്രസ്സുകാരല്ലാത്ത മറ്റുള്ളവർ അവിടെ വായ തുറക്കരുതെന്ന് ഗാന്ധി ശഠിച്ചു, അവർ അതിനു തയ്യാറാകാത്തതിനാൽ സാന്ധി പങ്കെടുക്കില്ല എന്നു തീരുമാനിച്ചു. അതിൽ പങ്കെടുത്ത മുസ്ലീം നേതാക്കൾ അവരുടെ ആവശ്യങ്ങളും, ഹിന്ദു, സിക്ക്, കൃസ്ത്യൻ, ആംഗ്ലോഇന്ത്യൻ നേതാക്കൾ അവരുടെ ആവശ്യങ്ങളും ഉന്നയിച്ചു. ആംബേദ്ക്കർ ഹിന്ദുമതത്തിലെ തൊട്ടുകൂടാത്തവർക്കു വേണ്ടി പ്രത്യേക ഇലക്ട്രേറ്റ് വേണമെന്ന് വാദിച്ചു. മുസ്ലീങ്ങൾ, കൃസ്ത്യാനികൾ, സിക്ക്, ആംഗ്ലോ ഇന്ത്യൻ എന്നിവർക്ക് അന്നു തന്നെ ഈ അവകാശം ഉണ്ടായിരുന്നു.
അംബേദ്ക്കറുടെ ഈ ആവശ്യം ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മാക്ഡോണാൾഡ് അംഗീകരിയ്ക്കുകയും "ഡിപ്രസ്സ്ഡ്ഡ് ക്ലാസ്സ്" എന്ന പിന്നോക്ക ഹിന്ദു വിഭാഗത്തെ മുഴുവനായും ( അന്നു ബുദ്ധ, ജൈന വിഭാഗങ്ങളെ ഹിന്ദു മത വിഭാഗമായി കണ്ടിരുന്നു) മറ്റ് പിന്നോക്കക്കാരോടൊപ്പം അധികാര പങ്കാളിത്തത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്താനും ധാരണയായി.
ഇതറിഞ്ഞ ഗാന്ധിയും നെഹ്രുവും ഗൂഢാലോചന നടത്തുകയും, ഇനിയും ഇവിടിരുന്നാൽ പിന്നോക്ക വിഭാഗം അധികാര ശക്തിയായി മാറും എന്നും മനസ്സിലാക്കിയതിനാൽ, പഴയ പിടി വാശി ഒക്കെ കളഞ്ഞ് സെപ്റ്റംബർ 7, 1931 ഇൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത്, അംബേദ്ക്കറുടെ ആവശ്യത്തേയും, ബ്രിട്ടീഷ് പ്രധാനമന്ത്രി അതിന്മേൽ നൽകിയ ഉറപ്പിനേയും അതി നിശിതമായി എതിർത്തു. അക്ഷരാർത്ഥത്തിൽ നെഹ്രുറിപ്പോർട്ടാണ് ഗാന്ധി ആ വട്ടമേശ സമ്മേളനത്തിൽ വായിച്ചത്. ചവിട്ടി തേയ്ക്കാൻ പിന്നോക്കക്കാരില്ലാത്ത, അവർ ഭരിയ്ക്കുന്ന ഒരിന്ത്യ ആ "മഹാത്മാ"വിനു സഹിയ്ക്കവുന്നതിലും അപ്പുറമായിരുന്നു.ഗാന്ധിയെ അംബേദ്ക്കർ അംഗീകരിച്ചില്ല, അതിനാൽ ഒരൊത്തു തീർപ്പിലുമെത്തിയില്ല.
ഗാന്ധി ആദ്യം നിയമലംഘന പ്രസ്ഥാനം നടത്തി ബ്രിട്ടീഷുകാരെ വിരട്ടി, അവർ ഗാന്ധിയെ പൂന യെർവാഡാ സെണ്ട്രൽ ജയിലാക്കി. പിന്നീട് ബ്രിട്ടീഷ് സർക്കാരിനെ നെഹ്രുവും, ഗാന്ധിയും പല രീതിയിൽ സ്വാധീനിയ്ക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി, എങ്കിലും അംബേദ്ക്കർ സമ്മതിയ്ക്കുകയാണെങ്കിൽ ആ തീരുമാനത്തിൽ നിന്നും പിന്മാറാം എന്നു ബ്രിട്ടീഷ് സർക്കാർ സമ്മതിച്ചു. അംബേദ്ക്കറുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും അദ്ദേഹം ഇന്ത്യയിലൊട്ടുക്ക് പിന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ സ്ഥാനം ഭരണത്തിൽ വേണമെന്നും, ജനസംഘ്യാനുപാതികമായി ഭരണനേതൃത്വം വേണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ചു നിന്നു. ബ്രിട്ടീഷുകാർ മുന്നാം വട്ടമേശസമ്മേളനവും അതോടെ ഈ ഭരണപരിഷ്ക്കക്കാരങ്ങൾ നടപ്പാക്കാനും നവംബർ 1932 ൽ തീയതി നിശ്ചയിച്ചു.
പിന്നോക്കക്കാർ സ്വതന്ത്രരാകുമെന്നും, അധികാരത്തിൽ വരുമെന്നും മനസ്സിലാക്കിയ നെഹ്രു, ഇത്തവണ ഗാന്ധിയോട് അദ്ദേഹത്തിൻറ്റെ വജ്രായുധം ഉപയോഗിയ്ക്കാൻ ആവശ്യപ്പെട്ടു. ഗാന്ധി സെപ്റ്റംബർ 20, 1932നു നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. നല്ലവനായ അംബേദ്ക്കർ ഗാന്ധിയുടെ ഈ 19 ആമത്തെ അടവിൽ അടിയറവ് പറഞ്ഞു. സെപ്റ്റംബർ 24, 1932നു ഒരു കോമ്പ്രമൈസ്സിൽ എത്തി, ആ ഉടമ്പടിയിൽ അംബേദ്ക്കറും, ഗാന്ധിയും ഒപ്പിട്ടു, ഇതാണു "പൂനാപാക്ട്". പൂനാ പാക്ടിനെ പടി അറിയുവാൻ നിങ്ങളിലോരോരുത്തരും ഗൂഗിൾ പോലുള്ളവയിൽ തിരയുക, മനസ്സിലാക്കുക, എന്നെപ്പറ്റിയുള്ള ഒരു അപവാദം ഞാൻ ചരിത്രം തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ വഴി തെറ്റിയ്ക്കുന്നു എന്നതാണ്, അതിനാൽ നിങ്ങൾ സ്വയം പഠിയ്ക്കുക പിന്നോക്കക്കാരുടെ ബന്ധുവാരായിരുന്നു? ശത്രുവാരായിരുന്നു?
ഗാന്ധി വീണ്ടും കറുത്ത വംശജരെ മഹാവിഷ്ണുവിൻറ്റെ നിറം കറുപ്പായതിനാൽ "ഹരിജനങ്ങൾ" എന്ന് ആക്ഷേപിച്ച് വിളിച്ചു, അത് ബഹുമാനിയ്ക്കപ്പെട്ടതാണെന്ന് കോൺഗ്രസ്സുകാർ പരസ്യമായും, കറുമ്പന്മാരെ വെറേ പേർ വിളിച്ച് പറ്റിച്ചെന്ന് രഹസ്യമായും ആഘോഷിച്ചു. ഈ പാക്ട് കിട്ടിയതോടെ ഗാന്ധി മൂന്നാം വട്ടമേശ സമ്മേളനത്തിനു പോയില്ല; മുസ്ലീങ്ങൾക്കും, കൃസ്ത്യാനികൾക്കും, ആംഗ്ലോ ഇന്ത്യക്കാർക്കും, സിക്കുകാർക്കും കിട്ടുന്നതവർ വാങ്ങിക്കൊള്ളട്ടേ, മുന്നോക്ക ഹിന്ദുക്കൾക്കുള്ളതവർക്കും; പിന്നോക്കക്കാരനെ തളച്ചു കഴിഞ്ഞല്ലോ? ഇനി എന്തു വട്ടം? എന്തു മേശ? എന്തോന്ന് സമ്മേളനം?
കടമ്മനിട്ട രാമകൃഷ്ണൻറ്റെ കുറത്തിയിലെ 4 വരികൾ പറഞ്ഞ് നമുക്ക് അവസാനിപ്പിയ്ക്കാം
"വീണ്ടും ഭരണമായ് പണ്ടാരമായ്
പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍, പഴയ നീതികള്‍, നീതിപാലകര്‍
കഴുമരങ്ങള്‍, ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞു തന്നൂ ബഹുമതി
“ഹരിജനങ്ങള്‍” ഞങ്ങളാഹാ; അവമതി-
യ്‌ക്കപലബ്‌ധി പോലെ ദരിദ്ര ദൈവങ്ങള്‍.
അടിമ ഞങ്ങള്‍, ഹരിയുമല്ല, ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല, അടിമ ഞങ്ങള്‍"
ഇതിലുണ്ടെല്ലാം, സത്യത്തിൻറ്റെ നേർക്കാഴ്ച്ച
ഒരിയ്ക്കൽ കൂടി പറയട്ടേ ഹരിജനങ്ങളെ ചതിച്ചവർ നമ്മളുടെ ഇടയിൽ നിന്നു തന്നെയായിരുന്നു; വിളിപ്പേരുകൾ പോലെ ആരും അത്ര മഹാത്മാക്കൾ ആയിരുന്നില്ല!!!!
No comments:
Post a Comment