മിക്ക കൃസ്തീയ ഭവനങ്ങളിലും കേരളത്തിൽ പൊതുവേ വിളയാത്ത ഫലമായ മുന്തിരിയിൽ നിന്നും വീഞ്ഞ് നിർമ്മിച്ച് ഉപയോഗിയ്ക്കാറുണ്ട്. ഇതൊരു മഹാപരാധമൊന്നുമല്ല. എങ്കിലും 17% ആൽക്കഹോൾ ഉള്ളതിനാൽ സർക്കാർ കണക്കിൽ അത് തെറ്റാണ്.
ഒരു പ്രത്യേക സമുദായത്തിനു മാത്രമുള്ള അവകാശമാണോ ഇതൊക്കെ? നമുക്കും നമ്മുടെ വീടുകളിൽ വേണമെങ്കിൽ ഇത്തരം പാനീയങ്ങൾ ഉണ്ടാക്കി കൂടേ? ഈ പാനീയം കുടിച്ച് ആരും ഇന്നുവരെ മരിച്ചിട്ടില്ല എന്ന് മാത്രമല്ല, ആവശ്യത്തിനു വെള്ളം സോഡ, കോള എന്നിവ ചേർത്ത് ആവശ്യക്കാർ കുടിയ്ക്ക്ട്ടേ, വേണ്ടാത്തവർ വർജ്ജിയ്ക്കട്ടേ!
നിയമപ്രകാരമുള്ള മുന്നറിയിപ്പ്. മദ്യപാനം ആരോഗ്യത്തിനു ഹാനികരം.
================================================
ഈ ഏറ്റവും നല്ല പാനീയം തയ്യാറാക്കുന്ന വിധം.
ആവശ്യമുള്ള സാധനങ്ങൾ:ഒരു പാട്ട ശർക്കര (പതയൻ)
യീസ്റ്റ്
വെള്ളം ആവ്ശ്യത്തിന്
സാമഗ്രികൾ
വലിയ കലം ഒന്ന്
ചെറിയ കലം ഒന്ന്
റ്റ്യൂബ് ഒന്നര മീറ്റർ
ഉത്പ്പാദന പ്രക്രിയ :
ഒരു പാട്ട പാനീയ ശർക്കര 80 ലിറ്റർ വെള്ളത്തിൽ കലക്കി,യീസ്റ്റ് ചേർത്ത് മാറ്റി വെക്കുക.
സാധാരണയായി നാലു മുതൽ ആറു ദിവസം കൊണ്ട് "കോട" തയ്യാറാകും.
ചൂടുവെള്ളം തിളക്കുന്ന പോലെ തിളക്കുന്ന ശബ്ദം വന്നാൽ പാകമായി എന്ന് മനസ്സിലാക്കാം.
പിന്നീട് ഇതേ പാനീയം അടുപ്പിലേക്കു മാറ്റുക, ആവശ്യാനുസരണം തീ കൂട്ടിക്കൊടുക്കുക.
അതിനു ശേഷം കോട കലത്തിനു മുകളിൽ ,അടിയിൽ സുഷിരങ്ങൾ ഉള്ള മറ്റൊരു കലം വെക്കുക.
ഇതിനു ഏതെങ്കിലും ഒരു വശത്തു ഒരു തുളയിട്ട് റ്റ്യൂബ് അതിലൂടെ കടത്തിവിടുക.
രണ്ടാമത്തെ കലത്തിനു മുകളിൽ മണ്ണു കൊണ്ടുള്ള അടപ്പ് ചട്ടി മലർത്തിവെച്ച് നടുവിൽ ഒരു ദ്വാരം ഉണ്ടാക്കി ഈ റ്റ്യൂബ് അതിൽ ഘടിപ്പിക്കുക.
ശേഷം ചെറിയ കലത്തിനു മുകളിൽ ഒരു ഉരുളി വെച്ച് അതിൽ വെള്ളം ഒഴിക്കുക. ഇത് കൂളിങ്ങിനു വേണ്ടിയാണു.
ശർക്കര പാനീയം നന്നായി ചൂടാകുമ്പോൾ ഉണ്ടാകുന്ന നീരാവി മുകളിലേക്കുയർന്ന് ഉരുളിയിൽ തട്ടി തണുത്ത് ജലമായി റ്റ്യൂബിലൂടെ വേളിയിലേക്കു പ്രവഹിക്കുമ്പോൽ മികച്ച ഒരു പാനീയം
നമുക്ക് ലഭിക്കുന്നു. ഒന്നുകിൽ എല്ലാ ഗൃഹമദ്യ നിർമ്മാണവും അവസാനിപ്പിയ്ക്കുക; അല്ലെങ്കിൽ ഇത് എല്ലാവർക്കും ഉള്ള അവകാശമായി അംഗീകരിയ്ക്കുക.
മദ്യനിർമ്മാണവും, വിതരണവും, പാനം ചെയ്യലും ഒരു സമുദായത്തിനു മാത്രമുള്ള മതാധിഷ്ഠിത അവകാശം ആകുമ്പോൾ ഗാന്ധി സ്വപനം കണ്ട കിനാശ്ശേരി സുധീരന്മാരുടെ കിനാശ്ശേരി ആയി മാറുന്നു.
No comments:
Post a Comment