ഗുരുദേവൻ തനിയ്ക്ക് പറയാനുള്ളതെല്ലാം പറഞ്ഞിരുന്നോ? സ്വയം എന്തെങ്കിലും അരുൾ ചെയ്യാൻ അദ്ദേഹം തുനിഞ്ഞിരുന്നോ?
എല്ലാ അറിവുകളും സ്ഥിതിചെയ്യുന്ന ബോധതലത്തിലേയ്ക്ക് ആത്മീയമായി ബന്ധപ്പെട്ട ആ വിജ്ഞാനസഗരത്തിലെ അമൃതം നുകർന്ന് സുഷുപ്തിയിൽ കഴിയാനാണ് ഏതൊരു യോഗിവര്യനേയും പോലെ ഗുരുദേവനും ആഗ്രഹിച്ചിരുന്നത്. സാമൂഹികമായ പ്രതിബദ്ധതകൾ ചുറ്റും നിന്ന് ആർത്ത് വിളിയ്ക്കുമ്പോൾ അവ കേൾക്കാനുള്ള ദയ അദ്ദേഹത്തിനുണ്ടായി എന്നതാണു നമ്മുടെ ഭാഗ്യം. താനും കൂടി മുൻകയ്യെടുത്ത് സൃഷ്ടിച്ച യോഗം വഴിതെറ്റിപ്പോകുന്നതും, പ്രിയശിഷ്യൻ കുമാരനാശാൻ പോലും ആ അധികാരഹേതുവായ അഹങ്കാരകുത്തൊഴുക്കിൽ ഒലിച്ച് പോവുന്നതും (പ്രത്യേകിച്ച് സി.കേശവനെ പോലെയുള്ള ഒരു പന്ത്രണ്ടാം ക്ലാസ്സുകാരൻ വരാന്തയുടെ അങ്ങേയറ്റത്ത് കുമാരനാശാൻ എത്തിയപ്പോഴേ എണീറ്റ് നിന്നില്ല എന്ന പേരിൽ വിദ്യാഭ്യാസവായ്പ്പ നിഷേധിയ്ക്കപ്പെട്ട് മദ്രാസ്സിനു വണ്ടി കയറിയ കഥ) ഗുരുദേവൻ അറിഞ്ഞിരുന്നു. അദ്ദേഹത്തെ കാണാനെത്തിയ ചേരമജനങ്ങളെ ഇതിനകം ആത്മീയ ആഢ്യരായിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിൻറ്റെ സമുദായാംഗങ്ങൾ തല്ലിയോടിച്ച കഥകൾ, അദ്ദേഹത്തിനു ചുറ്റും നിരത്തിയ പരിജനങ്ങളുടെ കൂട്ടത്തിൻറ്റെ മറയാൽ അദ്ദേഹം കാണാതെ പോകും എന്ന് കരുതിയ വിഡ്ഢികൾ അദ്ദേഹത്തെ സ്നേഹിച്ചിരുന്നോ, ആരാധിച്ചിരുന്നോ, ഭയന്നിരുന്നോ എന്നറിയില്ല ഏതായാലും ആരെന്ന് അറിഞ്ഞിരുന്നില്ല.
എല്ലാ അറിവുകളും വിളിച്ച് കൂവാനുള്ളതല്ല, ചിലത് തലമുറകൾക്കായി പറഞ്ഞ് വയ്ക്കണം, ചിലത് ചോദിച്ചാൽ മാത്രം പറയണം, അതും പാത്രം അറിഞ്ഞ് മാത്രം വിളമ്പണം. "കടൽപ്പുറത്തെ മണൽത്തരികൾ" എന്ന പ്രയോഗം വെറുതേയല്ല, ദിഷണാശാലിയുടെ ദീർഘവീക്ഷണവുമല്ല, തപോധനൻറ്റെ ആർജ്ജിത വിജ്ഞാനം തന്നെയാണ്. എല്ലാം അറിഞ്ഞിരുന്ന അദ്ദേഹം യോഗത്തിൽ നിന്നും സമുദായത്തിൽ നിന്നും അകന്നു നിന്നത്, മറ്റുള്ളവരിൽ ആക്കാലത്ത് ഉണ്ടാവുന്ന പരിവർത്തനങ്ങൾ ആത്മജ്ഞാനത്തിലൂടെ അറിഞ്ഞതിനാൽ ആയിരുന്നു.
കുമാരനാശാൻ വളരെയധികം കൃത്യമായി ഗുരുദേവൻറ്റെ ഈ ഗുണം വ്യക്തമാക്കുന്നുണ്ട്; "ആരായുകിൽ അന്ധത്വം ഒഴിച്ച്" എന്ന വരികളിൽ. ചോദിച്ചാൽ പറഞ്ഞ് തരും അത്ര മാത്രം, ലഭിയ്ക്കാൻ അർഹ്ഹതയുള്ളവൻ ചോദിച്ച് വരും, അല്ലാത്തവന് അത് കിട്ടിയിട്ടും കാര്യമില്ല, കൊടുത്തയാളും, കൊടുത്ത വസ്തുവും വിലയില്ലാത്തതായി മാറുമെന്നത് മാത്രമാണതിൻറ്റെ ആത്യന്തികഫലം. കുമാരനാശാനു ആസക്തി ഒഴിഞ്ഞ പിൽക്കാലജീവിതം ഭൂമിയിൽ നീട്ടി നൽകിയിരുന്നെങ്കിൽ, അത് ഈ സമുദായത്തിനു വളരെ പ്രയോജനപ്രദമായേനേ, പല നല്ല കീഴ്വഴക്കങ്ങളും അദ്ദേഹം വരും തലമുറകൾക്കായി തുടങ്ങി വച്ചേനേ. കോലത്തുകര ശിവക്ഷേത്ര നടയിലെത്തി "കാലൻ കനിവറ്റെഴുതി വിടുമൊരു ഓലപ്പടി" പ്രകാരം തന്നെ ഈ ലോകത്ത് നിന്നയയ്ക്കരുത് എന്ന് പ്രാർത്ഥിയ്ക്കുമ്പോൾ ആശാൻ ശരിയായ ദിശയിലേയ്ക്ക് തിരിഞ്ഞ് കഴിഞ്ഞിരുന്നു, എന്നാൽ നമുക്ക് ഭാഗ്യമുണ്ടായില്ല.
ഗുരുദേവനെ പറ്റി, കൃതികളെ പറ്റി, തത്വങ്ങളെ പറ്റി പഠിയ്ക്കുമ്പോൾ വരികൾക്കിടയിൽ പറയാതെ വിട്ടതും, മൗനം കൊണ്ട് മൂടിയതും കൂടി അറിയാൻ ശ്രമിയ്ക്കുന്നതിൽ തെറ്റില്ല, അപരന്ന് അസുഖമുണ്ടാക്കാത്തതെങ്കിൽ അപ്രിയ സത്യങ്ങൾ ആയാലും തുറന്നു പറയുന്നതിലും ദോഷമില്ല. ഉചിതമായ സമയത്ത് പറയുന്ന പതിഞ്ഞ പ്രതിഷേധസ്വരത്തിന് പിന്നീട് വിളിച്ച്കൂവി അലമുറയിടുന്ന പ്രതിഷേധസ്വരത്തേക്കാൾ ശക്തിയുണ്ട്; ആയതിനാൽ വേണ്ടത് വേണ്ടസമയത്ത് ചെയ്യുകയാണു ചിതം.

- "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന് അരുൾ ചെയ്ത ഗുരുദേവൻ ശിവനേയും, സരസ്വതിയേയും, സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചു.
- "ചത്ത പശുവിനെ എന്ത് ചെയ്യണം എന്ന് ചോദിച്ചപ്പോൾ" അമ്മ മരിച്ചപ്പോൾ തിന്നോ അതോ കുഴിച്ചിട്ടോ? എന്ന് ചോദിച്ച ഗുരുദേവനെ മാതൃകയാക്കി എത്ര ഭക്തർ ബീഫ് കഴിയ്ക്കാതിരിയ്ക്കുന്നു?
- "വ്യവസായം ചെയ്ത് അഭിവൃദ്ധി പ്രാപിയ്ക്കാൻ അരുൾ ചെയതത് മിണ്ടിയാൽ വ്യാപാരി - വ്യഭിചാരി അസോസിയേഷൻ ഉടക്കും. അന്നേരം ആർക്കും ഗുരുവരുൾ വേണ്ട!
ശ്രീനാരായണധർമ്മം എന്നത് മദ്യക്കചവടമല്ല, മദ്യനിരോധനവുമല്ല. സനാതനമായ
ഈശ്വരചൈതന്യങ്ങളുടെ വ്യാഖ്യാനമാണ്.
ബ്രഹ്മമെന്ന് പൂർണ്ണതയിൽ നിന്നും മധ്യതമോഏകീകൃത ലിംഗമാകുന്ന പൂർണ്ണത
വ്യവകലനം ചെയ്യുമ്പോൾ അവശേഷിയ്ക്കുന്ന പൂർണ്ണമായ ലഘുതമസ്സായ മാധ്യമം സൃഷ്ടിയ്ക്കുന്ന
ഇണ്ടലിൻറ്റെ വിശ്കലനങ്ങൾ, വിശദീകരണങ്ങൾ. എന്താണോ ഉള്ളത്? അതാണു ദൈവം എന്ന സത്യോത്ഘോഷം.
സൃഷ്ടാവും, സൃഷ്ടിയും, സൃഷ്ടിജാലവും, സൃഷ്ടിയ്ക്കുള്ള സമഗ്രിയും ആയ ഈശ്വരനെ നിന്നിൽ
ഉണ്ട് എന്ന് ചുരുക്കാതെ, നീ ആ ദൈവത്തിലാണ്, ദൈവഭാവത്തിലാണ്, ദൈവം തന്നെയാണെന്ന് അരുൾ
ചെയ്യുന്ന ആത്മീയത.
ആ അത്മീയതയെ തമസ്ക്കരിയ്ക്കാൻ എല്ലാവരും അവരാൽ കഴിയുന്ന രീതിയിൽ ശ്രമിയ്ക്കുന്നു, ചിലർ ധനസമ്പാദനാർത്ഥം, മറ്റ് ചിലർ മതവികസനാർത്ഥം, ഇനിയൊരു കൂട്ടർ രാഷ്ട്രീയലാഭാർത്ഥം. ശരിയായ ഗുരുദേവശിഷ്യരെങ്കിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടക്കാതെ അദ്ദേഹത്തിൻറ്റെ അരുളുകൾക്കനുസൃതമായി ആത്മീയമായി ജീവിയ്ക്കുക. മദ്യവും ജാതിയും നിനക്ക് വിഷയമാകരുത്, അങ്ങനെ വിഷയമാകുന്നെങ്കിൽ അത് നിന്നിലെ ദുഷിച്ച ചിന്തകളുടെ സമഹാരമാണ്.
സ്വയം നന്നാകുക, മറ്റുള്ളവർ എങ്ങനെ ആവണം എന്ന് അവർ തീരുമാനിയ്ക്കട്ടേ; നിൻറ്റെ മോക്ഷം നിൻറ്റെ പ്രവർത്തികളിലൂടെ മാത്രമാണ്. അല്ലാതെ മറ്റുള്ളവരെല്ലാം മോശമായതിനാൽ മുറിമൂക്കനായ ഞാൻ മോക്ഷത്തിനർഹ്ഹൻ എന്ന ചിന്ത വിഢിത്തം ആകുന്നു.

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനി ഒരകാരം ഒരു ഭേദവുമില്ലതിൽ
ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം
നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയൻ താനുമെന്തുള്ളോരന്തരം നരജാതിയിൽ
പറച്ചിയിൽ നിന്നു പണ്ട് പരാശരമഹാമുനി
പിറന്നു മറസൂത്രിച്ചമുനി കൈവർത്തകന്യയിൽ"
"യോനി" എന്നതിനർത്ഥം സ്ത്രീ ജനനേന്ദ്രിയം എന്നാണ്, എന്നാൽ
ഗുരുദേവൻ അശ്ലീലകവിത രചിച്ചെന്നോ, കൊടുങ്ങല്ലൂർ ഭരണിയ്ക്ക് പാട്ടെഴുതി എന്നോ ആരും പറയാറില്ല!
സാംബവനെ പറയൻ എന്നും, സാംബവസ്ത്രീയെ പറച്ചി എന്നും വിശേഷിപ്പിച്ചിരിയ്ക്കുന്നു, ഇത് ജാതിപ്പേർ വിളിച്ചാക്ഷേപിച്ചതാണെന്നാരും പറയാറില്ല!
ഒരു ദൈവം മാത്രമേയുള്ളൂ എന്ന് പറഞ്ഞതിനാൽ, അത് "അല്ലാഹു അക്ക്ബർ" എന്ന നബി വചനം പോലെ ആയതിനാൽ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു എന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല!
ഒരു ദൈവം എന്ന് അരുൾചെയ്ത ഗുരുദേവൻ ശിവൻ, സരസ്വതി, സുബ്രഹ്മണ്യൻ എന്നിങ്ങനെ വിവിധ ദൈവങ്ങളെ വിവിധ സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചു, ഇത് പൊരുത്തക്കേടാണെന്നാരും പറയാറില്ല!
അവതാരങ്ങൾക്ക് അവരുടേതായ ഭാഷയും, കാര്യവും, കാരണങ്ങളും, അർത്ഥതലങ്ങളും ഉണ്ട്; അവ മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും, അതനുസരിച്ച് ജീവിയ്ക്കും. അതിനു ഭാഷാപരിജ്ഞാനത്തേക്കാൾ പ്രയോഗികബുദ്ധിയുടെ വികാസം ആവശ്യമാണ്.
ഇനി ശ്രീനാരായണഗുരുദേവൻ അദ്ധ്യക്ഷനായി സ്ഥാപിച്ച എസ്സ്.എൻ.ഡി.പി യോഗത്തിൻറ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് ഇവിടെ ചേർക്കുന്നു. അത് വായിച്ചാൽ സാമാന്യ ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും.
ഉറങ്ങുന്നവരെ ഇതുണർത്തും, ഉറപ്പാണ്; എന്നാൽ ഉറക്കം നടിയ്ക്കുന്നവനെ ഉണർത്തുക തുലോം അസാദ്ധ്യം തന്നെ! അവരുണരണം എന്ന് ഇവിടെ വലിയ നിർബന്ധവുമില്ല!

No comments:
Post a Comment