“അനാഘ്രാതം പുഷ്പം കിസലയമലൂനം കരരുഹൈ-
രനാമുക്തം രത്നം മധുനവമനാസ്വാദിതരസം
അഖണ്ഡം പുണ്യാനാം ഫലമപി ച തദ്രൂപമനഘം
ന ജാനേ ഭോക്താരം കമിഹ സമുപസ്യാസ്യതി വിധിഃ”
(സ്രഗ്ദ്ധരാ വൃത്തത്തിൽ കാളിദാസൻ അഭിജ്ഞാനശാകുന്തളത്തിൽ (2.10) എഴുതിയിരിയ്ക്കുന്നു.)
രംഗം
=====
ദുഷ്യന്തൻ കണ്വാശ്രമത്തിൽ വച്ച് ശകുന്തളയെ ആദ്യമായി കണ്ടപ്പോൾ....
"അനുസൂയേ.. ഈ മുലക്കച്ച ഒന്ന് മൃദുവായി അഴിച്ച് കെട്ടുക..സഖി പ്രിയംവദേ ഇത് വളരെ ഇറുക്കിയാണ് കെട്ടിയത്" എന്ന ശകുന്തള പരാതി പറയുന്നതും....
"ഞാൻ കെട്ടിയതിന്റെ കുറ്റമല്ല, നിരന്തരമായ യൗവ്വനത്തിന്റെ തള്ളിക്കയറ്റത്തിൽ നിന്റെ അംഗങ്ങൾ വികസിച്ച് വൽക്കലങ്ങളിൽ കൊള്ളാതായതിൽ ഞാനെന്ത് പിഴച്ചു?" എന്ന് പ്രിയംവദ മറുപടി പറയുന്നതും...
ആ പരാമർശ്ശത്തിലെ വസ്തുത എത്രത്തോളം ശരിയാണ് എന്ന് ബോദ്ധ്യപ്പെടാൻ മറഞ്ഞ് നിന്ന് ദുഷ്യന്തൻ ശ്രദ്ധിച്ചപ്പോൾ...
അധരങ്ങളെ പൂവിതളെന്ന് ധരിച്ച് ശകുന്തളയെ ശല്യപ്പെടുത്തിയ വണ്ടിനെ തുരത്താൻ സഖിമാരായ അനുസൂയയും പ്രിയംവദയും തയ്യാറാകാതെ, "തപോവനങ്ങളുടെ സംരക്ഷണം രാജവിനല്ലേ? അതിനാൽ രാജാവിനെ, ദുഷ്യന്തനെ വിളിച്ച് സഹായമപേക്ഷിയ്ക്കൂ.." എന്ന് പരിഹസിച്ചപ്പോൾ...
മറവിൽ നിന്ന "രന്ധ്രാ"ന്വേഷിയായ (ഞാൻ ആ അർത്ഥത്തിൽ പറഞ്ഞതല്ല) ദുഷ്യന്തൻ അവസരം പാഴാക്കാതെ ഭ്രമരത്തെ തുരത്താൻ രാജപുരുഷനെന്ന വ്യാജേന ചാടിവീഴും മുമ്പായി.... ഉള്ള രംഗത്ത്... ശകുന്തളയെ കാളിദാസൻ വർണ്ണിച്ചതാണത്.
അർത്ഥം പറഞ്ഞാൽ:
"ആരും ഇന്നോളം ആസ്വദിയ്ക്കാത്ത സുഗന്ധവുമായി പൂവ് പോലെ,
ഒരു ആഭരണപണിക്കാരന്റെ ആയുധത്താലും മുറിയ്ക്കപ്പെടാത്ത രന്തം പോലെ,
പ്രചണ്ഡമായി ഉലച്ചിട്ടില്ലാത്ത ഒരു ചില്ല പോലെ,
നന്നായി തണുത്ത തേൻ പോലെ ശകുന്തള കാണപ്പെട്ടു."

വയലാർ ഇതിനെ എത്ര മനോഹരമായ കവിതയായി പുനരാവിഷ്ക്കരിച്ചിരിയ്ക്കുന്നു!!!!
"ചൂടാത്ത നവരത്ന മണി പോലെ
ചുംബനമറിയാത്ത പൂ പോലെ
നുള്ളാത്ത തളിര്‍ പോലെ
മീട്ടാത്ത ശ്രുതി പോലെ
നുകരാത്ത മധു പോലെ -നിന്നു നീ
നുകരാത്ത മധു പോലെ"
(ഓ ...കന്യകേ ...
സ്വര്‍ണ്ണത്താമരയിതളിലുറങ്ങും
കണ്വ തപോവന കന്യകേ
ആരുടെ അനുരാഗ മല്ലിക നീ
ആരുടെ സ്വയംവര കന്യക നീ..)
No comments:
Post a Comment