ശ്രീലങ്കയിൽ നിന്നെത്തിയ പത്തിനീ ദേവി എന്ന ശക്തി സങ്കൽപ്പം.
ചിലപ്പതികാരത്തിൽ മധുരവാണിരുന്ന നെടുഞ്ജചെലിയൻ പാണ്ഡ്യരാജാവിനേയും മാമധുരയേയും കണ്ണാലേ ചുട്ടെരിച്ച, പുത്രിയായ മണിമേഘലയെ കൂട്ടുകാരിയും നർത്തകിയുമായ മാധുരിയെ ഏൽപ്പിച്ച്, ചേരരാജ്യത്തേയ്ക്ക് വന്ന് കൊടുങ്ങല്ലൂരിൽ കുടി കൊണ്ട് കണ്ണകി.
ഏതു രീതിയിൽ നോക്കിയാലും ആദിപരാശക്തിയുടെ മൂലസ്ഥാനം കൊടുങ്ങല്ലൂർ തന്നെ. എങ്കിലും ബുദ്ധ - ജൈന - ഹിന്ദു ആചാരങ്ങൾ പരസ്പരം കടന്നാക്രമിയ്ക്കപ്പെട്ടപ്പോൾ എങ്ങനെ മന്ത്രങ്ങൾ തെറിപ്പാട്ടുകൾക്ക് വഴി മാറി?
രക്തമൊലിപ്പിച്ച് ഭീതി പരത്തി വിഹരിയ്ക്കുന്ന ഭരണിക്കാരെയും, അകമ്പടിയായി പാടുന്ന തെറിപ്പാട്ടുകളേയും ഭയന്ന് തദ്ദേശീയരായ സ്ത്രീകൾ വീടിനു പറത്തിറങ്ങാതെ ഇരിയ്ക്കുന്നു. മൂലസ്ഥാനത്ത് കുടി കൊള്ളുന്ന ശക്തീ ചൈതന്യത്തെ പുലഭ്യത്തിലൂടെ ചൈതന്യമില്ലാത്തതാക്കുന്നത് ആരുടെ ബുദ്ധി ആയിരിയ്ക്കും?
കൊടുങ്ങല്ലൂരിൽ കുടി കൊള്ളും കണ്ണകിയെ ചാമുണ്ഡിയായി സങ്കൽപ്പിച്ച് ഡൂപ്ലിക്കേറ്റ് ആയി സൃഷ്ടിയ്ക്കപ്പെട്ട ക്ഷേത്രങ്ങളിൽ ദശലക്ഷക്കണക്കിനു സ്ത്രീകൾ തെരുവിൽ പൊങ്കാലയിട്ട് ചൈതന്യം കൂട്ടാൻ ശ്രമിയ്ക്കുന്നു. ആഢ്യമന്ത്രങ്ങളിലൂടെ അവിടെ തോറ്റം പാട്ട് മാത്രം പാടുന്നു.
ഇവിടെയാണു ശരിയായ പ്രശ്നം കിടക്കുന്നത് ചേകവന്മാരുടെ കുലദൈവത്തിനു തെറിയഭിഷേകം, സ്ത്രീകൾ അത് ഭയന്ന് വീടിനുള്ളിൽ അടച്ചിരിയ്ക്കുന്നു. സവർണ്ണാനുകരണങ്ങളിൽ ശ്ലീലമായ ആചാരങ്ങളിലൂടെ സാമൂഹിക, സാംസ്ക്കാരിക, വാണിജ്യ വിജയം നേടുന്നു.
ഇവിടെ ഒരു പുനർചിന്ത ആവശ്യമില്ലേ?
No comments:
Post a Comment