Friday, December 18, 2015

ശ്രീആദിശങ്കരൻറ്റെ ഈശ്വരസങ്കല്പം

ഈ പുലികളൊക്കെ ശരിയ്ക്കും പുലികളാണോ?

അതോ ശിങ്കം വേറേയുണ്ടോ?

ശ്രീആദിശങ്കരൻറ്റെ ഒരു ശ്ലോകം അർത്ഥസഹിതം ചേർക്കുന്നു.


ജഗത്സൂതേ ധാതാ ഹരിരവതി രുദ്ര: ക്ഷപയതേ
തിരസ്ക്കൃവൃണ്ണേതത് സ്വമപി വപുരീശസ്തിര്യതി
സദപൂർവേ: സർവേ തദിദമനുഗൃഹണ്ണതി ച ശിവ:
തവാജാമാലംഭ്യ ക്ഷണചലിതയോർഭൂലതികയേ

ബ്രഹ്മാവ് ലോകത്തെ സൃഷ്ടിയ്ക്കുകയും, വിഷ്ണു സംരക്ഷിയ്ക്കുകയും, രുദ്രൻ സംഹരിയ്ക്കുകയും ചെയ്യുന്നു. ഈശ്വരൻ ബ്രഹ്മ, വിഷ്ണു, രുദ്രന്മാരെ തന്നിലേയ്ക്ക് ലയിപ്പിയ്ക്കുകയും, സ്വയം സദാശിവനിൽ വിലയം പ്രാപിയ്ക്കുകയും പിന്നീട് അല്ലയോ ദേവീ.. നിന്റെ ഇമകളുടെ ചലനത്തിലൂടെ സൃഷ്ടിയ്ക്ക് നിർദ്ദേശം നൽകുന്നത് വരെ സദാശിവനിൽ നിഷ്ക്രിയമായിരിയ്ക്കുകയും ചെയ്യുന്നു.

സനാതനധർമ്മത്തിലെ പ്രപഞ്ചോത്പ്പത്തിയുമായീ വരികൾക്കുള്ള ബന്ധം കാണുക. ബ്രഹ്മമാകെ നിറഞ്ഞ്  " ദ്രവ തമസ്സ്" ആകുന്ന പ്രളയത്തിനു നടുവിൽ അടുത്ത പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുന്ന പ്രകാശബിന്ദുവിൽ ഈശ്വരൻ കടന്ന്, ആ ബിന്ദുവിനെ ഒരു തവണ വട്ടം ചുറ്റിയ്ക്കുമ്പോൾ ഉദ്ഭവിയ്ക്കുന്ന പ്രപഞ്ചത്തിലെ ശബ്ദങ്ങളുടെ സങ്കലനമായ പ്രണവ ശബ്ദത്തൊടെ, ഖരതമസ്സ് മധ്യത്തിലേയ്ക്ക് ലിംഗരൂപത്തിൽ പ്രപഞ്ചത്തിന്റെ അച്ചുതണ്ടായി കേന്ദ്രീകരിയ്ക്കപ്പെടുകയും (പരബ്രഹ്മം), ലഘുതമസ്സ് പ്രളയമൊഴിഞ്ഞ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് മാധ്യമമായി നിൽക്കുകയും (അപരബ്രഹ്മം), ഭ്രമണവേഗത്തിൽ പുറത്തേയ്ക്ക് തെറിച്ച ഉരുകിയ പ്രകാശിതതമസ്സ് ത്യേജോഗോളങ്ങളായും, ആത്മനുകളായും ഭവിയ്ക്കുന്നു (പഞ്ചോപചാര പൂജ ശ്രദ്ധിച്ചാൽ പഞ്ചഭൂതങ്ങളെ പ്രഥ്യാത്മനേ നമഃ , ആകാശാത്മനേ നമഃ വായ്വാത്മനേ നമഃ , അപാത്മനേ നമഃ , ആഗ്നേയാത്മനേ നമഃ എന്ന് മന്ത്രം കാണാം, എല്ലാവഎല്ലാവർക്കും എല്ലാം അറിയാം, കച്ചവടം നിലയ്ക്കാതിരിയ്ക്കാൻ മിണ്ടില്ല, അത്രേ ഉള്ളൂ). ഖരതമസ്സ്‌ പോയിടത്തെ അവശേഷിയ്ക്കുന്ന "ശക്തി" അവിടെ ചുറ്റിത്തിരിയുകയും, പ്രപഞ്ച മാധ്യമത്തിലൂടെ സഞ്ചരിച്ച് തിരിച്ച് അവിടെ തന്നെ എത്തുകയും ചെയ്യുന്നു. പുറത്തേയ്ക്ക് പോയവയാകെ ശക്തി ക്ഷയിച്ച് അഥവാ തമോഗുണശുദ്ധിയിൽ തിരിച്ചെത്തുമ്പോൾ വീണ്ടും മധ്യത്തിലെ ലിംഗരൂപത്തിലെ ഖരതമസ്സ് പ്രപഞ്ചം നിറഞ്ഞ് നിൽക്കുന്ന ലഘുതമസ്സിലേയ്ക്ക് പടർന്ന് പ്രളയമായി പരിണമിയ്ക്കുകയും, പരം പൊരുൾ ഒരു പ്രകാശബിന്ദുവായി വീണ്ടും ഒരു പ്രപഞ്ചോത്പ്പത്തിയ്ക്കായി കാത്തിരിയ്ക്കുകയും ചെയ്യും.


ഹിന്ദു മതത്തിൽ വെള്ളപ്പൊക്കവും, ആലിലയിൽ ഒഴുകിവരുന്ന വിഷ്ണുവും, ഒരു ഓംകാരവും, വിഷ്ണുവിനു ബോധോദയവും, അദ്ദേഹത്തിൻറ്റെ പൊക്കിൾകൊടിയിൽ താമര, അതിൽ ബ്രഹ്മാവ്, അദ്ദേഹത്തിനൊരണ്ഡം, അത് പിളർന്നു കൊണ്ടൊരു ലിംഗം, അതിൻറ്റെ അഗ്രം കണ്ടെത്താനുള്ള പാച്ചിൽ, ഒരു കൈതപ്പൂവ്, ബ്രഹ്മാവിൻറ്റെ ഒരു കള്ളം, ശിവനാൽ ഒരു തലനുള്ളി ശിക്ഷ, ആ തലവച്ച് ഭിക്ഷക്കാരനാകാൻ ബ്രഹ്മശാപം, പിന്നെ ഒരു കൂട്ടയടി, ദേവിയുടെ സവിധത്തിൽ മൂവരും സ്ത്രീകളാകുന്നു, നിർദ്ദേശപ്രകാരം സത്യലോകം, വൈകുണ്ഡം, കൈലാസ്സം എന്നിവിടങ്ങളിൽ ചെന്ന് സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ സ്വകർത്തവ്യങ്ങൾ നിറവേറ്റി കഴിഞ്ഞ് കൂടുന്നിടത്ത് ദൈവങ്ങളെ തീരെ ചെറുതാക്കി കളഞ്ഞു.

പടിഞ്ഞാറു ദ്വാരകയും, കിഴക്ക് ജഗന്നാഥപുരിയിലും, തെക്ക് ശൃംഗേരിയിലും വടക്ക് ബദ്രികാശ്രമവും മഠങ്ങളാക്കി ശിഷ്യഗണങ്ങളിലെ പദ്മനാഭ, സുരേശ്വര, ഹസ്തമലക, തോടക എന്നീ 4 പേരെ ശങ്കരാചര്യരാക്കിയപ്പോൾ നാലു വേദങ്ങളിൽ നാലുസമ്പ്രദായത്തിൽ ആണു നിഷ്ക്കർഷിച്ചത്.

1. "പ്രജ്ഞാനം ബ്രഹ്മ" - ബോധമാണു ബ്രഹ്മം (ഗോവർദ്ധനപീഠം)

2. "അഹം ബ്രഹ്മാസ്മി" - ഞാനാണു ബ്രഹ്മം (ശരദാപീഠം)

3. 'തത്വമസ്സി" - അത് (ബ്രഹ്മം) നീയാകുന്നു (ദ്വാരകാപീഠം)

4. "അയമാത്മാ ബ്രഹ്മ" - ഈ ആത്മൻ ബ്രഹ്മമാകുന്നു.(ജ്യോതിമയപീഠം)

പരബ്രഹ്മത്തിനും, അപരബ്രഹ്മത്തിനും, ശക്തിയ്ക്കും, ആത്മനും പ്രത്യേകമായി മഠങ്ങൾ നിർമ്മിച്ചു, അതിൽ ബ്രഹ്മത്തെ സ്ത്രീനാമത്തിൽ വിളിച്ച് അർത്ഥവത്തായ മൗനം പാലിച്ച ആചാര്യൻ നാലും കൂടി ആയാൽ എല്ലാം തികയും എന്ന് കരുതിയിരിയ്ക്കണം; എന്നാൽ പിന്നീടങ്ങോട്ട് ശിഷ്യ്ന്മാരുടെ ശിഷ്യ്ന്മാർ ആയപ്പോഴേയ്ക്കും ഇവർക്കിടയിലെ കിടമത്സരങ്ങളും, സഹകരണമില്ലായ്മയും, ശത്രുതയും കാര്യങ്ങൾ കൂടുതൽ വഷളാക്കി എന്ന് വേണം കരുതാൻ.

സർവ്വജ്ഞപീഠം കയറിയ ശ്രീആദിശങ്കരൻ സത്യമറിഞ്ഞയാൾ ആയിരുന്നു, സനാതന ധർമ്മത്തിലാണു വിശ്വസിച്ചിരുന്നു; പിന്നീട് എല്ലാം ക്രമേണ മാറിപ്പോയി, സക്ഷാൽ ഈശ്വരൻ ആൾദൈവങ്ങൾക്ക് വഴിമാറിയിരിയ്ക്കുന്നു!

No comments:

Post a Comment