തത്വമസിയുടെ ഹൃദയഭൂമിയിൽ, സത്യത്തിന്റെ പടവുകളിലൂടെ കഠിനവൃതം നോറ്റ്, കാനനപാതയിലൂടെ, വന്മലകൾ താണ്ടിയെത്തുന്ന ഭക്തനെ ഭഗവാൻ പരിഹസിയ്ക്കുന്നു "അല്ലയോ മൂഢാ..നീ തിരയുന്നത്? ഈ കഷ്ടപ്പാടെല്ലാം സഹിച്ച് നീ ഇവിടെയെത്തിയത് ആരെ അന്വേഷിച്ചാണോ? അത് നീ ആകുന്നു, നിന്നെ തന്നെയാണു നീ തിരയുന്നത്; "തത് ത്വം അസി" ! ഇത് തിരിച്ചറിഞ്ഞിട്ടും വീണ്ടും പോകുന്നവർ ക്ലൈമാക്സ് അറിഞ്ഞിട്ടും വീണ്ടും ചലച്ചിത്രം കാണുന്ന പ്രേക്ഷകരെ പോലെയാണ്. എന്നാൽ വർണ്ണാക്കാഴ്ച്ചകളിൽ മയങ്ങിയെത്തുന്ന പുരുഷാരം ഏത് വ്യവസായത്തിന്റെയും ആണിക്കല്ലാണ്.
മകരസംക്രാന്തി എന്നാൽ സൂര്യൻ ഉത്തരായനം തുടങ്ങുന്ന ദിവസം, അഥവാ ഭൂമിയുടെ അച്ചുതണ്ടും, ഭ്രമണപഥവും തമ്മിലുള്ള 23.5 ഡിഗ്രീ ചരിവ് കാരണം ദക്ഷിണാർദ്ധഗോളത്തിനു മുകളിൽ ദക്ഷിണ ധ്രുവദിശയിൽ സൂര്യൻ ഏറ്റവും കൂടുതൽ എത്തി നില്ക്കുന്ന ദിവസം, തിരിച്ച് ഭൂമദ്ധ്യരേഖയുടെ മുകളിലേയ്ക്കും, ഉത്തരാർദ്ധഗോളത്തിനു മുകളിലേയ്ക്കും സൂര്യന്റെ ആപേക്ഷികസ്ഥാനം നീങ്ങി തുടങ്ങുന്ന ദിവസം, ഒരു കണക്കിനു പറഞ്ഞാൽ പ്രാപഞ്ചികമായി പുതുവർഷം.
എന്തിനാണ് ഇങ്ങനെ ഒരു പുതുവർഷത്തിൽ ജനങ്ങളെ വിഢികളാക്കിക്കൊണ്ട് ഇങ്ങനെ ഒരു കപടനാടകം? മകരവിളക്ക് എന്നത് സംസ്ഥാന വൈദ്യതി ബോർഡ്ഡും , വനം വകുപ്പും, തിരുവിതാംകൂർ ദേവസ്വം ബോർഡ്ഡും ചേർന്ന് തെളിയ്ക്കുന്ന ഒരു ദീപാരാധനയാണെന്ന സത്യം തുറന്ന് പറഞ്ഞാൽ എന്ത് കുഴപ്പമാണിവിടെ ഉണ്ടാവുന്നത്?
മകരജ്യോതി എന്നത് പൊന്നമ്പലമേടിന്റെ ദിശയിൽ ഉദിച്ച്ചുയരുന്ന മകരനക്ഷത്രത്തിന്റെ പ്രഭയാണെന്നും അതൊരു ജ്യോതിശാസ്ത്രപ്രതിഭാസവും, മകരവിളക്ക് എന്നത് ഏതൊരു വിളക്കും പോലെ മനുഷ്യരാൽ തെളിയ്ക്കപ്പെടുന്നതുമാണ്. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ദീപാരാധന ഉണ്ട്, നടയടയ്ക്കുകയും, ഒരുക്കങ്ങൾക്ക് ശേഷം നട തുറക്കുകയും, ഭക്തർ ക്ഷമയോടെ കാത്ത് നിന്ന് ദീപത്താലുള്ള ആരതി എത്തി വലിഞ്ഞ് നോക്കി കാണുകയും, പിന്നീട് പുറത്തേയ്ക്ക് കൊണ്ട് വരുന്ന ദീപം തൊട്ട് വന്ദിച്ചും, കണ്ണീലുഴിഞ്ഞും സായൂജ്യം അടയാറുമുണ്ട്. അത് ഏതെങ്കിലും,ദേവഗണമോ, ഭൂതഗണമോ കത്ത്തിയ്ക്കുന്നതല്ല, ആ പൂജാരി കത്തിയ്ക്കുന്നതാണെന്ന് ഏവര്ക്കും അറിയാം, എന്നത് കൊണ്ട് അതിനെ ആരെങ്കിലും വിലകുറച്ച് കാണുന്നുമില്ല. പിന്നെന്തിനാണ് പൊന്നമ്പലമേട്ടിൽ തെളിയ്ക്കുന്ന മകരവിളക്കിനു മാത്രം ദേവന്മാർ നല്കുന്ന ആരാധനയായി കെട്ടുകഥകൾ മെനഞ്ഞ്, അയ്യപ്പഭാക്തരെയും, അതിലൂടെ സത്യത്തിന്റെ വക്താവായ ധർമ്മശാസ്താവിനെയും അപമാനിയ്ക്കുന്നത്?
തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും വരുന്ന ഭക്തരുടെ എണ്ണം കുറയുമെന്നോ, അവരിൽ നിന്നുള്ള വരുമാനം കുറയുമെന്നോ ഭയന്നാണോ? അതോ "ലോഗ് ചമാത്ക്കാർ കോ ഹീ നമസ്ക്കാർ കർത്തേ - ജനം അത്ഭുതങ്ങളെ മാത്രമേ ആദരിയ്ക്കുകയുള്ളൂ " എന്ന ആര്യൻ സമ്പ്രദായത്താലോ? മതത്തിൽ നിന്ന് പോയവരെ തിരിച്ച് കൊണ്ടുവരാൻ കച്ചമുറുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് കാപട്യങ്ങളും അന്ധവിശ്വാസങ്ങളും ത്യജിച്ച് ഒരു മതശുദ്ധീകരണമല്ലേ?
മുകളിൽ ആകാശത്ത് വിമാനങ്ങൾ പറന്നു തുടങ്ങിയപ്പോഴേ പൊളിഞ്ഞ ഈ തട്ടിപ്പ്, ഉപഗ്രഹചിത്രങ്ങളോടെ വളരെ വ്യക്തമായി അറിയാം. ഗൂഗിൾ എർത്ത് പോലെയുള്ള പ്രോഗ്രാമുകളുടെ പെയ്ഡ്ഡ് വേർഷൻ ഉള്ളവർക്ക് ലൈവ് ആയി ഇത് അടുത്ത് കാണുവാൻ സാധിയ്ക്കും. ഇനി ഡ്രോണുകളുടെ കാലമായതിനാൽ, വനം വകുപ്പ് ഏർപ്പെടുത്തിയിരിയ്ക്കുന്ന നിയന്ത്രണങ്ങൾക്കും ഇതിനെ രക്ഷിയ്ക്കാനാവില്ല. നാളെ ലൈവ് ആയോ റിക്കാർഡഡോ ആയ വീഡിയോ സഹിതം ധർമ്മശാസ്താവിനെ തട്ടിപ്പിന്റെ ദൈവം എന്ന നിലയിലേയ്ക്ക് സാക്ഷ്യപ്പെടുത്തും വരെ കാത്തിരിയ്ക്കണോ?
പിന്നെ ഭൂമിയിൽ തന്നെ, ഇത്രയടുത്ത്, ഈ ദീപാരാധന നടത്തുന്ന ദേവന്മാരെ നേരിട്ട് കാണാൻ നമ്മൾക്ക് പൊന്നമ്പലമേട്ടിൽ വരെ പോയാൽ സാധിയ്ക്കുമെങ്കിൽ, അതിൽ നിന്നും നമ്മളെ തടഞ്ഞ് എത്ര വലിയ ദ്രോഹമാണ് ഈ ദൈവത്തിന്റെ മുതലാളിമാർ നമ്മോട് ചെയ്യുന്നത്?
ആര് നമ്മളെ രക്ഷിയ്ക്കുമെന്ന് നമ്മളൊക്കെ വിശ്വസിയ്ക്കുന്നുവോ, ആ പാവം ദൈവത്തിനു സ്വയം രക്ഷിയ്ക്കാൻ പോലുമുള്ള ത്രാണിയില്ല, നമ്മൾ അദ്ദേഹത്തെ രക്ഷിയ്ക്കണം! ഗുരുദേവൻ കളവംകോട്ട് നടത്തിയ കണ്ണാടി പ്രതിഷ്ഠയിലും ഇതേ "തത്വമസി" ആണുള്ളത്. മാല കഴുത്തിലണിഞ്ഞാൽ ഭക്തനും ഭഗവാനും "സ്വാമി ആയോ അയ്യപ്പനായോ" ഒന്ന് തന്നെ ആകുന്ന, അത് നീ അകുന്നു എന്ന് തത്വം പറയുന്ന സന്നിധാനത്ത് നിന്നിട്ട്, "ദൈവം ദാ അവിടെ ആണ്" എന്ന് പറയുന്നത് വിരോധാഭാസം ആണ്! വിരസമായ ജീവിതത്തിന്റെ ആവർത്തനങ്ങളിൽ നിന്നും മോചനം നല്കാൻ ആചാരങ്ങൾ ഉപകാരപ്രദമാണെന്നതിനാൽ ഭാഗികമായി ആചാരസംരക്ഷണങ്ങളെ അനുകൂലിയ്ക്കുന്നു.
ദൈവദശകം ചൊല്ലുന്ന നമ്മൾ
"നീയല്ലോ സൃഷ്ടിയും, സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും"
എന്നത് തൊട്ടറിയുന്ന "തത്വമസ്സി"യുടെ സന്നിധാനത്തിൽ നിന്ന് ദ്വൈതമായ ഈശ്വരനെ തിരയുന്നതിലെ അപാകത ചൂണ്ടിക്കാണിയ്ക്കുന്നു, അത്രയേ ഇവിടെ ലക്ഷ്യമാക്കുന്നുള്ളൂ .

സത്യം സത്യമായി സ്വരം താഴ്ത്തിയെങ്കിലും പരഞ്ഞു കൂടേ? തുമ്മിയാൽ തെറിയ്ക്കുന്ന മൂക്കുകൾ തെറിച്ച് പോകുന്നതല്ലേ നല്ലത്? സത്യദേവൻ സത്യപ്രകാശമായി നിലകൊള്ളട്ടെ, സ്വാമിയേ ശരണമയ്യപ്പാ...
(ഞാൻ കേരളാ ഇലക്ട്രിസിറ്റി ബോർഡ്ഡിൽ എഞ്ചിനീയർ ആയി സീതത്തോട്, ളാഹ, മൂഴിയാർ, കൊച്ചുപമ്പ, ശബരിഗിരി എന്നീ പ്രോജക്ടുകളിൽ ജോലി ചെയ്തിട്ടുണ്ട്)
No comments:
Post a Comment