Monday, December 21, 2015

ശ്രീനാരായണഗുരുദേവൻ

ശ്രീനാരായണഗുരുദേവൻ ആരാണ്?

ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ദിവ്യന്മാരായ സമുദായനേതാക്കൾ, ഉത്തരാത്മീയതയുടെ വക്താക്കൾ, രാഷ്ട്രീയനേതാക്കൾ, സാമൂഹിക / സാംസ്ക്കാരിക നായകന്മാർ എന്നിവർ ചെയ്യുന്നതാണ് വാസ്തവമെങ്കിൽ ഭൂമിയിൽ അവതരിച്ച "മദ്യത്തിന്റ്റെ ദേവൻ", അല്ലെങ്കിൽ "ജാതിയുടെ ദേവൻ" ഇതിനപ്പുറം കാര്യമായൊന്നുമില്ല!

കോശം എന്നൊരു പരാമർശ്ശം കണ്ടാൽ ജീവശാസ്ത്രത്തിൽ ഇന്നുവരെ കണ്ട് പിടിച്ചതും, ഇപ്പോൾ പരീക്ഷണങ്ങൾ നടക്കുന്നതും, ഇനി കണ്ട് പിടിയ്ക്കാനിരിയ്ക്കുന്നതും എല്ലാം ഇത് തന്നെ എന്ന് ഗീർവ്വാണം മുഴക്കുന്നവർ, അണു എന്ന് കേട്ടാൽ രസതന്ത്രം പൂർണ്ണമായി, ശക്തിയെന്ന് ചൊല്ലിയാൽ ഊർജ്ജതന്ത്രവും എന്ന് ഉദ്ഘോഷിയ്ക്കുന്നവർ നിറഞ്ഞ ആധുനിക സമൂഹത്തിൽ ഗുരുദേവന്റെ സാംഗത്യം എന്ത്?

ഗുരുദേവൻ ആധുനിക ഊർജ്ജതന്ത്രത്തിലെ പ്രപഞ്ചോത്പ്പത്തിയുടെ, ഊർജ്ജസമവാക്യങ്ങളുടെ തത്വങ്ങൾ തന്റെ പലകൃതികളിലും എഴുതിയിരിയ്ക്കുന്നു. ഇലക്ട്രോണിക്ക് മൈക്രോസ്ക്കോപ്പോ, ദൂരദർശിനികളോ ഇല്ലാതെ അവയെപ്പറ്റി പഠനം നടത്തിയിരിയ്ക്കുന്നു, അഥവാ മനനം നടത്തിയിരിയ്ക്കുന്നു. ആധുനിക രസതന്ത്രത്തിലെ മൈക്രോ / മാക്രോ വിഭാഗങ്ങളിലെ ഹിഗ്ഗ്സ് ബോസോണ്‍ പോലെയുള്ള കണികകളെപ്പറ്റി അറിവുനേടിയിരുന്നു, ആറ്റം കണ്ട് പിടിച്ച വാർത്ത വായിച്ച് കേൾപ്പിച്ച ശിഷ്യനോട് ഇതല്ല നാം പറഞ്ഞ അണുകണം അത് പാശ്ചാത്യർക്ക് മനസ്സിലാകാൻ 100 വർഷം കൂടി എടുക്കും എന്നാണരുള ചെയ്തത്, ഈ സംഭാഷണത്തിനു 100 വർഷം തികയുന്ന ആണ്ടിൽ തന്നെയാണ് ഹിഗ്ഗ്സ് ബോസോണിന്റെ കണ്ട്പിടിത്തം നോബൽസമ്മാനത്തിനു നിർദ്ദേശിയ്ക്കപ്പെട്ടത് എന്നതും വിസ്മരിച്ചു കൂടാ.


മദ്യത്തിനും ജാതിയ്ക്കുമപ്പുറം ഗുരുദേവനെ മനസ്സിലാക്കണമെങ്കിൽ ഗുരു എന്ത് കൊണ്ട് ദേവനാകുന്നു എന്നറിയണമെങ്കിൽ ഉത്തരത്മീയതയ്ക്കപ്പുറം ചിന്തിയ്ക്കുവാനുള്ള കഴിവ് മനസ്സ് കൊണ്ട്, മനനം കൊണ്ട് അതിനായി മാത്രം നിയോഗിയ്ക്കപ്പെട്ടവർ എങ്കിലും നേടിയെടുക്കണം. വിദ്വേഷവും, വൈര്യവും നിറഞ്ഞ മനസ്സ് സന്യാസിമാർക്ക് ചേരുന്നതല്ല, വൈരാഗ്യം എന്നാ വിരക്തി വേണ്ടിടത്ത് വൈരാഗ്യം എന്നാ പക ആണ് വേണ്ടതെന്ന് പഠിപ്പിച്ച ആധുനിക ആചാര്യൻ ആലുവാപ്പുഴയിൽ ഒടുങ്ങിയിട്ടും ആ വിചാരധാര ഇന്നും തുടരുന്നത് ജുഗുപ്സാവഹമാണ്.

ഗുരുദേവഭക്തർ ധനം സമാഹരിച്ച് ഭക്തിപൂർവ്വം ഗുരുമന്ദിരങ്ങൾ പണികഴിപ്പിച്ച്, മനസ്സിൽ ദൈവമായി സങ്കൽപ്പിച്ച് വർണ്ണാശ്രമികളുടെ രീതിയിൽ മദ്യ, മത്സ്യമാംസ, സംഭോഗാദികൾ വെടിഞ്ഞ് കഠിനവൃതമെടുത്ത് സാളഗ്രാമങ്ങളെ വിളിച്ചുണർത്തി പ്രതിഷ്ഠാസ്ഥപനത്തിലൂടെ ആത്മീയസായൂജ്യം നേടുന്നു. ഈ സമയത്ത് മന്ദിരങ്ങൾ സമർപ്പിയ്ക്കുവാൻ തനിയ്ക്ക് മാത്രമാണധികാരം എന്ന് യൂണിയനുകൾക്കും, ശാഖകൾക്കും ഉഗ്രശാസനം നല്കിയിട്ടുള്ള സമുദായസംഘടനാമുഖ്യൻ തന്റെ സമീപസ്ഥനായ ശിങ്കിടിയ്ക്ക് ആവശ്യമായ മട്ടനും, ചിക്കനും, മത്സ്യവും തയ്യാറാക്കേണ്ട രീതിയും പട്ടികയായി നിർദ്ദേശിച്ച്, കുളിച്ചൊരുങ്ങി, ചന്ദനക്കുറിയിട്ട് ആ വീട്ടിൽ എഴുന്നള്ളി, ആഹരിച്ച്, ഭോഗിച്ച്, വ്രതം നോറ്റവരുടെ ഇടയിൽ വന്ന മഹദ്വചനങ്ങൾ തട്ടി മൂളിച്ച് മന്ദിരം സമർപ്പിയ്ക്കുമ്പോൾ, വിഡ്ഢികളായി കയ്യടിയ്ക്കുന്ന ജനതയോ, അവരെ വിഡ്ഢിത്തത്തിന്റെ അളവിൽ കുറവില്ലാത്തതിനാൽ കാര്യങ്ങൾ ഇപ്പോഴും ശുഭം എന്ന ആഹ്ലാദിയ്ക്കുന്ന മഹാനോ ഇത് മനസ്സിലാവില്ല, മനസിലാക്കേണ്ടതുമില്ല. എന്നാൽ ശിവഗിരിയിലെ സ്വാമിമാർ കൂടുതൽ ശാസ്ത്രീയമായി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരിയ്ക്കുന്നു.

ഗുരുദേവൻ എങ്ങനെ കൊടിതൂക്കിമലയിലെ ഒരു ഗുഹയിൽ ഇരുന്ന് ആധുനികശാസ്ത്രതത്വങ്ങൾ മനസ്സിലാക്കി എന്നറിയാൻ, ഗുരുദേവനെ അറിയാൻ..... തപസ്സ് എന്തെന്നറിയണം, ആയതിനാൽ ഈ ബ്ലോഗ്ഗ് സമർപ്പിയ്ക്കുന്നു.

No comments:

Post a Comment