Tuesday, December 22, 2015

ഡോക്ടർ ജെക്കിൾ ആൻഡ് മിസ്റ്റർ ഹൈഡ്ഡ്

മനുഷ്യനു ദശാവതാരം.... അവന്റെ മനസ്സിനും ദശാവതാരം...ദശാവതാരം

ചിലപ്പോല്‍ മത്സ്യം കൂര്‍മ്മം വരാഹം 
ചിലപ്പോള്‍ നഖം നീട്ടും നരസിംഹം
ചിലപ്പോള്‍ ചിരിക്കുന്ന ചിത്രശലഭം അവന്‍
ചിലപ്പോല്‍ മദം പൊട്ടും മത്തകളഭം

ചിലപ്പോള്‍ വിരണ്ടോടും കൃഷ്ണമൃഗം മറ്റു
ചിലപ്പോള്‍ പകയുള്ള ഘോരസര്‍പ്പം
ചിലപ്പോള്‍ വാമനന്‍ ചിലപ്പോള്‍ വാ‍നരന്‍
മര്‍ത്യന്റെ മുഖമേതോ പൊയ്മുഖമേതോ

1978 ൽ ഭാസ്ക്കരൻ മാഷ്‌ "ഞാൻ ഞാൻ മാത്രം" എന്ന ചലച്ചിത്രത്തിനെഴുതിയ വരികൾ...

ദശാവതാരവും, ശതാവതരവും ഇല്ലെങ്കിലും മനുഷ്യന് പലനേരങ്ങളിൽ പല അവതാരങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. വിവിധ വ്യക്തിത്വങ്ങളായി ഏറ്റവും കുറഞ്ഞത് സ്വന്തം എങ്കിലും മനുഷ്യൻ അവതാരമെടുക്കുന്നു. അവന്റെ അടക്കിയ മോഹങ്ങളും, ഒതുക്കിയ മോഹഭംഗങ്ങളും മനസ്സിന്റെ താഴ്‌വരയിൽ വിടർന്ന് കൊഴിയുന്ന നിരുപദ്രവകരമായ അവതാരങ്ങൾ...

എന്നാൽ ചിലപ്പോൾ അസാധാരണ ധിഷണാശാലികളിൽ ഇവ ബാഹ്യപ്രകടനത്തിനുള്ള വഴികൾ തേടുകയും, അതിബുദ്ധിശാലികൾ ദ്വന്തവ്യക്തിത്വം സൃഷ്ടിച്ച് ജീവിതം ആസ്വദിയ്ക്കുകയും സ്വയംകൃത അനർത്ഥങ്ങളിൽ കുരുങ്ങി പിടഞ്ഞ് പ്രാഥമിക വ്യക്തിത്വം കൂടി ഇല്ലാതാവുന്നതും എക്കാലത്തും ആവർത്തിയ്ക്കുന്ന പ്രതിഭാസമാണ്.

വിചിത്രകഥകൾ വിവരിച്ച് എന്നും അദ്ഭുതപ്പെടുത്തിയ റോബർട്ട് ലൂയി സ്റ്റിവിൻസണ്‍ അത് പോലെ ഒരു സംഭവമാണ് ഡോക്ടർ ജെക്കിൾ ആൻഡ് മിസ്റ്റർ ഹൈഡ്ഡ് എന്ന നോവലിൽ പ്രതിപാദിയ്ക്കുന്നത്.

മനസ്സുകളുടെ വൈചിത്ര്യം വിഷയമാക്കിയ ആഖ്യായികയുടെ ആരഭം തന്നെ മറ്റുള്ളവരുടെ കണ്ണിൽ ഒരിയ്ക്കലും പൊരുത്തപ്പെടാത്ത മനോനിലകൾക്കുടമകളായ ലണ്ടനിലെ പ്രമുഖ അഭിഭാഷകൻ മി. അറ്റേഷ്സണും അദ്ദേഹത്തിന്റെ അകന്നബന്ധുവായ മി. റിച്ചാർഡ്ഡ് എൻഫീൽഡ്ഡും ചേർന്നുള്ള ഞായറാഴ്ച്ചകളിലെ, അവർ ആസ്വദിയ്ക്കുന്ന, പരസ്പരം പൂരകമാകുന്ന പതിവ് ഊരുചുറ്റലാണ്. 

പതിവ് പ്രഭാത സവാരിയിൽ വീഥിയുടെ ഒരു തിരിവിൽ അവർ സമീപത്തെ മറ്റ് ഗൃഹങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരു വാതിലിന് മുന്നിലെത്തുമ്പോൾ എൻഫീൽഡ്ഡ് താനൊറ്റയ്ക്ക് ഇതിനു മുമ്പ് അത് വഴി കടന്ന് പോയപ്പോൾ ഉണ്ടായ അസുഖകരമായ സംഭവം അറ്റേഷ്സണോട് വിവരിയ്ക്കുന്നു.

അന്നിവിടെ എത്തിയപ്പോൾ ഒരു ചെറിയ പെണ്‍കുട്ടിയുടെ നിലവിളി ഉയരുന്നുണ്ടായിരുന്നു, വെറുപ്പോടും , ദേഷ്യത്തോടും മാത്രം ഓർക്കുവാൻ കഴിയുന്ന ഒരു മനുഷ്യൻ ആ കുട്ടിയെ ഉപദ്രവിച്ചതായിരുന്നു വിഷയം, ആ കുട്ടിയുടെ രോദനം കേട്ട് കൂടിയ ജനങ്ങൾ ആ മനുഷ്യൻ മി. എഡ്ഡ്വേർഡ്ഡ് ഹൈഡ്ഡ് ആണെന്നും ഇയാൾ ഒരു സ്ഥിരം പൊതുശല്യം ആണെന്നും അറിയിച്ചതോടെ, നില പരുങ്ങലിലായ അയാൾ ഈ വിചിത്ര വാതിലിലൂടെ അകത്ത് പോയി 10 പൗണ്ട് സ്വര്ന്ന നാണയവും, 90 പൗണ്ടിന്റെ ബാങ്ക് ചെക്കുമായി പ്രശ്നം ഒത്ത് തീർപ്പാക്കി. 

ചെക്കിലെ പേരും ഒപ്പും പ്രശസ്ത ഡോക്ടർ ഹെണ്ട്രി ജെക്കളിന്റേതായിരുന്നു എന്നത് പ്രശ്നം വീണ്ടും സങ്കീർണ്ണമാക്കി. ഇത് ഒരു തട്ടിപ്പാണെന്ന് സംശയിച്ച ജനം ബാങ്ക് തുറക്കുന്നത് വരെ ഹൈഡ്ഡിനെ തടഞ്ഞ് വച്ചു, എന്നാൽ ബാങ്ക് തുറന്നപ്പോൾ അത് ശരിയായ ചെക്ക് ആണെന്ന് അവർക്ക് ബോദ്ധ്യമായി, ഒപ്പം ഇത് പോലെ വൃത്തികെട്ട ഒരുവനുമായി ഇത്രമേൽ മാന്യനും നല്ലവനുമായ ഡോക്ടർക്കുള്ള ബന്ധം അമ്പരപ്പിയ്ക്കുകയും ചെയ്തു.

കഥ ഇവിടെ വരെ ആയപ്പോൾ പതിവുപോലെ വിയോജിപ്പുമായി അറ്റേർഷ്സണ്‍ എത്തി, പരദൂഷണം പാടില്ല!

എന്നാൽ വിധി കളി മാറ്റിക്കളിച്ചപ്പോൾ, അതേ സായാഹ്നത്തിൽ അറ്റേഷ്സണു മി. ഹൈഡ്ഡിനെ തിരക്കി ഇറങ്ങേണ്ടി വന്നു. നിയമപരമായ കാര്യങ്ങളിൽ തന്റെ കക്ഷിയായ ഡോ. ഹെണ്ട്രി ജെക്കൾ, തന്റെ സർവ്വസ്വത്തുക്കളുടേയും അനന്തരാവകാശിയായി മി. ഹൈഡ്ഡിനെ അവരോധിച്ച് കൊണ്ടുള്ള പ്രമാണം ആവശ്യപ്പെട്ടതോടെയാണിത്.

ഔദ്യോഗിക ഇടപാടുകൾ ഒഴിച്ചാൽ തന്നേയും ഡോ. ജെക്കളിനെയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയായ ഡോ. ലാന്യോണിനെ തിരക്കി ആണാദ്യം ചെന്നത്; എന്നാൽ ഡോ. ജെക്കളുമായുള്ള കൂട്ടുകച്ചവടം, പരസ്പരമുള്ള കിടമത്സരത്തെ തുടർന്ന് 10 വർഷം മുമ്പ് തന്നെ ഉപേക്ഷിച്ച ലാന്യോണിന്, ഇപ്പോൾ എല്ലാം മറന്നതിനാൽ വേണമെങ്കിൽ ഡോ. ജെക്കളിനെ സന്ദർശ്ശിച്ച് വിവരം ആരായാം എന്ന നിർദ്ദേശം നൽകാൻ മാത്രമേ സാധിച്ചുള്ളൂ..

ഇതേ തുടർന്ന്, ആട്ടേർസ്സണ്‍ ഹൈഡ്ഡിനെ തിരഞ്ഞ് കണ്ടുപിടിയ്ക്കാൻ തന്നെ തീരുമാനിച്ചു; മുമ്പ് എൻഫീൽഡ്ഡ് പരാമർശ്ശിച്ച ദുരൂഹമായ ആ വാതിലിനു മുന്നിൽ ഏതെങ്കിലും വിധ തുടക്കത്തിനായി കാത്ത് നിന്നു. കുറച്ച് സമയത്തിനു ശേഷം സാക്ഷാൽ ഹൈഡ്ഡ് ആ വാതിലിലൂടെ അകത്തേയ്ക്ക് പ്രവേശിയ്ക്കവേ, ആട്ടേർസ്സണു ഒരു സംഭാഷണത്തിനു വഴി തുറന്നു കിട്ടി.

എന്നാൽ ഹൈഡ്ഡ് വളരെയധികം സംശയത്തോടെയാണ് അയാളിലുള്ള ആട്ടേർസ്സന്റെ താല്പ്പര്യത്തെ വീക്ഷിച്ചത്, അന്വേഷണങ്ങളോട് സഹകരിയ്ക്കാതെ വളരെ വേഗം അയാൾ ആ വാതിലിനു പിന്നിൽ മറഞ്ഞു. ആട്ടേർസ്സണ്‍ അടഞ്ഞ വാതിലിനു മുന്നില് നിന്നും ആ വീടിനു ചുറ്റും ഒന്ന് കറങ്ങി നിരീക്ഷണം തുടർന്നു . അതയാളെ ഡോക്ടർ ജക്കിളിന്റെ വീടിനു മുന്നിലെത്തിച്ചു. ഡോക്ടറിന്റെ ബട്ട്ലർ പൂളിയോട് കര്യങ്ങൾ തിരക്കിയ ആട്ടേർസ്സണ്‍, എഡ്വേർഡ്ഡ് ഹൈഡ്ഡിനു ഡോക്ടർ ജക്കിളിന്റെ വീട്ടിന്റെ എല്ലാ ഭാഗത്തേയ്ക്കും അയാളുടെ വീട്ടിൽ നിന്നും പൂർണ്ണമായ പ്രവേശനസൗകര്യം ഉണ്ടെന്ന് മനസ്സിലായി.

ഏകദേശം രണ്ടാഴ്ച്ചയ്ക്കപ്പുറം ഡോ. ജക്കിൾ നടത്തിയ സായാഹ്നവിരുന്നിൽ ആട്ടേർസ്സണും ക്ഷണം ലഭിച്ചു. വിരുന്നിനു ശേഷം മറ്റതിഥികൾ പിരിഞ്ഞ ശേഷവും, ആട്ടേർസണ്‍ ഡോക്ടറുടെ വീട്ടിൽ തങ്ങി, തന്റെ കക്ഷിയോട് അദ്ദേഹത്തിന്റെ വില്പ്പത്രത്തെ കുറിച്ചും അതിലെ അവകാശിയെപ്പറ്റിയും ചോദിയ്ക്കുവാൻ വേണ്ടിയായിരുന്നു അത്. എന്നാൽ ഡോക്ടർ അതിലത്ര സന്തുഷ്ടൻ ആയിരുന്നില്ല, എങ്കിലും അദ്ദേഹം തന്റെ ആഗ്രഹങ്ങൾ ഉറപ്പിച്ച് പറഞ്ഞു, എല്ലാ സ്വത്തും ഹയ്ഡ്ഡിന് നല്കണം, അയാൾ ബഹുമാനിയ്ക്കപ്പെടണം.

ഒരു വർഷം കഴിഞ്ഞ്, സമൂഹത്തിലെ ഏറ്റവും ബഹുമാനിതനും, മുൻ പാർലമെന്റ് അംഗവുമായിരുന്ന വന്ദ്യവയോധികൻ സർ.ഡന്വേർസ്സ് കരേ നടു റോഡ്ഡിൽ കൊല-ചെയ്യപ്പെട്ടു, ആളുകൾ കൂടി പിടികൂടും മുമ്പേ കൊലയാളി കടന്നു കളഞ്ഞു. എന്നാൽ സംഭവത്തിന് ഒരു ദൃക്സാക്ഷി ഉണ്ടായിരുന്നു, മറ്റൊരു കെട്ടിടത്തിന്റെ മട്ടുപ്പാവിൽ നിന്നിരുന്ന ഒരു വീട്ടുവേലക്കാരി, അവർ ആ കൊലയാളി ഹൈഡ്ഡ് ആണെന്ന് സാക്ഷ്യപ്പെടുത്തി. അട്ടേർസ്സണും പോലീസും ഹൈഡ്ഡിനെ തേടി അയാളുടെ വീട്ടിലെത്തി, എന്നാൽ വീട്ട്ജോലിക്കാരൻ അയാൾ കടന്നുകളഞ്ഞ വിവരം അവരെ അറിയിച്ചു.


തുടർന്ന് ആട്ടേർസ്സണ്‍ ഡോക്ടർ ജക്കിളിന്റെ വീട്ടിലെത്തി ഹൈഡ്ഡിനെ കുറിച്ച് വിവരങ്ങൾ തിരക്കി. ഡോക്ടർ ഇതിനു മറുപടിയായി ഹൈഡ്ഡിന്റെ ഒരു കത്ത് കാണിച്ചുകൊടുത്തു. അതിൽ താൻ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷനാവുന്നതായി ഹൈഡ്ഡ് എഴുതിയിരുന്നു. തനിയ്ക്ക് ഇപ്പോൾ ഹൈഡ്ഡുമായി യാതൊരു ബന്ധവുമില്ലെന്നും ഡോക്ടർ അറിയിച്ചു.

ഹൈഡ്ഡിന്റെ തിരോദ്ധാനത്തിനു ശേഷം, ഡോക്ടർ തന്റെ ഒതുങ്ങിക്കൂടൽ അവസാനിപ്പിച്ച്, കൂടുതൽ ജനസമ്പർക്കമുള്ള ഒരു പുതിയ ജീവിതം ആരംഭിച്ചു. ഇതിനിടയിൽ ഒരുദിവസം ആട്ടേർസ്സണ്‍ സുഹൃത്ത് ഡോ. ലാന്യോനുമായി അത്താഴം കഴിച്ച് കൊണ്ടിരിയ്ക്കേ, ആട്ടേർസ്സണ്‍ സുഹൃത്തിന്റെ ആരോഗ്യസ്ഥിതിയിൽ വളരെ ആശങ്കാകുലനായി, അത് വാസ്തവവും ആയിരുന്നു; ആ അത്താഴത്തിനു മൂന്നാഴ്ച്ചകൾക്കപ്പുറം ലാന്യോണ്‍ മരണമടഞ്ഞു. 

No comments:

Post a Comment