ലക്‌ഷ്യം നേടാതെ പിന്തിരിയില്ല എന്ന ദൃഢനിശ്ചയത്തോടെ വിക്രമാദിത്യ മഹാരാജാവ് ശ്മശാനത്തിലെ മുരുക്കുമരത്തിൽ കയറി അതിൽ തൂങ്ങിയാടുന്ന ശവശരീരം താഴെയിറക്കി , തോളിലേറ്റി നടന്നു തുടങ്ങി. ഈ സമയം ശവത്തോടൊപ്പമുള്ള വേതാളം മനുഷ്യശബ്ദത്തിൽ ഇപ്രകാരം പറഞ്ഞു
"രാജൻ, അങ്ങയുടെ ദൃഢനിശ്ചയം ശ്ലാഘനീയം തന്നെ.എന്നെ കൊണ്ട് പോകാൻ അങ്ങ് ശബ്ദിയ്ക്കതിരിയ്ക്കേണ്ടതുണ്ട്, അതിനാൽ അന്ഗ്ന്ഗോന്നും സംസാരിയ്ക്കില്ല, ദൂരം ഏറെ പോകേണ്ടതുമുണ്ട്, ആയതിനാൽ അസമയത്തെ പ്രയാണത്തിൽ മുഷിവൊഴിവാക്കാൻ ഞാൻ ഒരു കഥ പറയാം, ശ്രദ്ധിച്ച് കേട്ടാലും"
സുന്ദരിയും ശതകോടീശ്വരിയും ആരോഗ്യവതിയും യവ്വനാവസാനത്തിലെത്തിയവളൂം ആയ ഒരമ്മ. ആദ്യ ഭർത്താവിൽ നിന്നും പിരിഞ്ഞ്, അയാളുടെ സുഹൃത്തിനെ വിവാഹം ചെയ്ത് അതിലൊരു കുട്ടി ജനിച്ച ശേഷം ഒരു വാഹനാപകടത്തിൽ രണ്ടാം ഭർത്താവും കൊല്ലപ്പെട്ട ഹതാഭാഗ്യ. അതിസമ്പത്തിൽ പിറന്നു വീണ മകൻ മകൻ പക്ഷേ സകലദുർഗ്ഗുണങ്ങളുടേയും വിളനിലമായാണു വളർന്നത്. ഈ മകൻ മയക്ക് മരുന്ന് കടത്തിയാൽ വധശിക്ഷ ലഭിയ്ക്കുന്ന ഒരു രാജ്യത്തെ നിയമവുമായി എലിയും പൂച്ചയും കളിച്ച് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലിലായി. സുന്ദരിയായ വിധവ ഏക പ്രതീക്ഷയായ മകന്റെ ജീവൻ രക്ഷിയ്ക്കാൻ സഹായത്തിനായി നാലുപാടും ഓടി നടന്നു.
ഇതിനിടയിൽ മറ്റൊരു രാജ്യത്തെ അടുക്കളയിൽ നിന്ന് നിയന്ത്രിയ്ക്കുന്ന റാണിയുടെ കുശനിക്കരിൽ ഒരുവൻ വിധവയോടടുത്ത് കൂടി. മകനെ രക്ഷിച്ചാൽ ആ സ്ത്രീയും അവരുടെ സ്വത്തും അയാൾക്ക് അധീനമായി കൊള്ളാം എന്നാ കരാറിൽ അയാൾ തന്റെ സ്വാധീനം റാണിയുടെ അടുക്കളവഴി രാജ്യത്തിന്റെ സ്വാധീനമാക്കി മാറ്റി ആ പുത്രനെ രക്ഷിച്ചു. ആ സ്ത്രീ വാക്ക് പാലിച്ചു, അവരുടെ പിന്നീടുള്ള ജീവിതവും, സ്വത്തും കുശനിക്കാരനു സമ്മാനിച്ചു.
കുശനിയ്ക്കാരൻ അയൽരാജ്യങ്ങളുമായി ഉള്ള അടുപ്പത്താലും, മറ്റ് ഇടപാടുകളിലൂടെയും കൂടുതൽ ധനികനും, അടുക്കളയിൽ വാഴും റാണിയുടെ മരുമകനു സഹായിയുമായി. എന്നാൽ കമ്പിൽ ചുറ്റിയ സാരിയെ പോലും വെറുതെ വിടാത്തവനും, നിലവാരമില്ലാത്ത സ്ത്രീകളുമായി നിരന്തരം ബന്ധപ്പെട്ട ശേഷം തന്നിലേയ്ക്ക് ചേക്കേറുന്നവാനും ആണെന്ന തിരിച്ചറിവിൽ ആ സ്ത്രീ അയാളെ വെറുത്തു, അയാളുടെ നീക്കങ്ങൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. അവർ അങ്ങനെ കണ്ടകാര്യങ്ങൾ അവരെ ഞെട്ടിച്ചു,രാജ്യത്തിലെ വിഭവങ്ങളുടെ അനധികൃതവ്യാപാരം മുതൽ സുന്ദരികളായ ചാരവനിതകളുടെ പാവാടച്ചരടിനായി ശത്രുരാജ്യത്തിനു സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തി നൽകുന്നിടത്ത് വരെ അയാൾ എത്തിയിരുന്നു.
അവർ തമ്മിൽ നിരന്തരം വഴക്കായി, അയാളുടെ രഹസ്യങ്ങൾ ആ സ്ത്രീ തുറന്നു കാട്ടുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ ഒരു തുറന്നു പറച്ചിൽ ഉണ്ടായാൽ അടുക്കളരാജ്ഞിയുടെ മകളും, മരുമകനും വരെ സംഭാവിയ്ക്കാവുന്ന ദുരന്തങ്ങളും, അതൊഴിവാക്കാൻ അവർ തന്നെ വധിച്ചേയ്ക്കുമെന്ന സാധ്യതയ്ക്കും മുന്നിൽ അയാൾ ഭാര്യയ്ക്ക് ഒരു വിലയിട്ടു, ശവത്തിന്റെ വില. രാജ്യമാരുമാകാനും, കുശനിക്കാരനും, മറ്റുപജാപകരും ചേർന്നാ സ്ത്രീയ്ക്ക് അവസാന നിദ്രയൊരുക്കി. ആർക്ക് വേണ്ടി ആ സ്ത്രീ ഈ ത്യാഗങ്ങൾ സഹിച്ചോ, ആ പുത്രനും മാതാവിന്റെ ശവശരീരത്തെ തള്ളിപ്പറഞ്ഞ് കൊലയാളികൾക്കൊപ്പം നിന്നു.
വേതാളം ഒരു നിമിഷം ആഖ്യാനം നിർത്തി. പിന്നീട് തുടർന്നു "രാജൻ, ഈ കഥയിൽ ആരാണു കുറ്റക്കാരൻ? നീചനായ ഒരുവനെ ജീവിതപങ്കാളിയാക്കിയ ആ സ്ത്രീയോ? തനിയ്ക്ക് വേണ്ടി ഒരു നികൃഷ്ടനെ ജിവിതത്തിൽ സഹിച്ച്, മരണം വരിച്ച മാതാവിനെ തള്ളിപ്പറഞ്ഞ മകനോ? രാജ്യം കയ്യാളുന്നവരാൽ വധിയ്ക്ക്പ്പെടുമെന്ന ഭയന്ന ആ കുശനിക്കാരനോ? എല്ലാത്തിനും ചരട് വലി നടത്തിയ രാജ്യജാമാതാവോ?"
വേതാളം പറഞ്ഞു നിർത്തി " ഉത്തരം അറിഞ്ഞിട്ടും, അത് പറയാതിരുന്നാൽ രാജൻ, അങ്ങയുടെ ശിരസ്സ് തകർന്ന് മരണമടയും"
വിക്രമാദിത്യൻ ആലോചനയിലാണ്, പറഞ്ഞാൽ ഇവൻ പറന്ന് വീണ്ടും മുരിങ്ങ്ങ്ങിൽ കയറും, പറയാതിരുന്നാൽ ശിരസ്സ് തകർന്ന് ദുരന്തവും.
വേതാളം കാത്തിരിപ്പിലും........ ഇയാൾക്ക് തീര്ച്ചയായും ഉത്തരം അറിയാം അതിനാൽ പറഞ്ഞാലും ഇല്ലെങ്കിലും എനിയ്ക്ക് മോചനം ഉറപ്പാണ് !
N.B: തിരുവനന്തപുരത്തുകാർ വീണ്ടും വീണ്ടും തങ്ങളുടെ പ്രതിനിധിയായി ഒരുവനെ തിരഞ്ഞെടുത്താൽ വിക്രമാദിത്യനും വേതാളത്തിനും എന്ത് ചെയ്യാൻ കഴിയും? കഥ സൃഷ്ടിച്ച പരമേശ്വരൻ തന്നെ വഴി കാണിയ്ക്കട്ടേ...
വേതാളം കാത്തിരിപ്പിലും........ ഇയാൾക്ക് തീര്ച്ചയായും ഉത്തരം അറിയാം അതിനാൽ പറഞ്ഞാലും ഇല്ലെങ്കിലും എനിയ്ക്ക് മോചനം ഉറപ്പാണ് !
N.B: തിരുവനന്തപുരത്തുകാർ വീണ്ടും വീണ്ടും തങ്ങളുടെ പ്രതിനിധിയായി ഒരുവനെ തിരഞ്ഞെടുത്താൽ വിക്രമാദിത്യനും വേതാളത്തിനും എന്ത് ചെയ്യാൻ കഴിയും? കഥ സൃഷ്ടിച്ച പരമേശ്വരൻ തന്നെ വഴി കാണിയ്ക്കട്ടേ...
No comments:
Post a Comment