Friday, December 18, 2015

വിഷു (Equinox)

ഭൂമിയുടെ പ്രതലത്തിലെ ഒരു സ്ഥലത്തിൽ രാവും പകലും തുല്യമായി അനുഭവപ്പെടുന്ന ദിനം.

കൃത്യമായി പറഞ്ഞാൽ ഭൂമദ്ധ്യരേഖയ്ക്ക് മുകളിൽ സൂര്യൻ വരുന്ന ദിനം, അഥവാ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം, അത് മാർച്ച് 20 ആണ്; അപ്പോൾ പിന്നെ എങ്ങനെ വിഷു ഏപ്രിൽ 15 നായി?

ആദ്യം വിഷുക്കൾ നോക്കാം.




ഭൂമിയെ അതിന്റെ മദ്ധ്യഭാഗമായ ഭൂമദ്ധ്യരേഖയിൽ വച്ച് ഖണ്ഡിച്ചാൽ ലഭിയ്ക്കുന്ന ഖഗോളമദ്ധ്യവൃത്തം (Celestial Equator) വും സൗരയൂഥത്തിലെ സൂര്യൻറ്റെ ധ്രുവങ്ങൾക്ക് ലംബമായി വരുന്ന പ്രതലം ഭൂമിയെ ഖണ്ഡിയ്ക്കുന്ന ക്രാന്തിവൃത്തവും (Ecliptic) തമ്മിൽ ഭൂമിയ്ക്ക് അതിൻറ്റെ അച്ചുതണ്ടിനെ ആധാരമാക്കിയുള്ള 23.5 ഡിഗ്രീ ചരിവു ഹേതുവായി അതേ കോണ്‍ നിലനിൽക്കുന്നു. ഒരു വർഷം കൊണ്ട് വടക്കോട്ട് 66.5 ഉം തെക്കോട്ട് 66.5 ഉം ഡിഗി അതായത് ഉത്തരഅയനാന്തം (Northern or Summer Solstice) മുതൽ ദക്ഷിണഅയനാന്തം (Southern or Winter Solstice) വരേയും തിരിച്ചും പ്രത്യക്ഷത്തിൽ മാറി വരണം, അല്ലെങ്കിൽ ഭൂമിയിലെ സ്ഥലങ്ങൾ സൂര്യനോട് ഏറ്റവും അടുത്ത് വരണം.

ഇങ്ങനെ ഉത്തര അർദ്ധഗോളത്തിലെ മദ്ധരേഖയിൽ നിന്നും ഏറ്റവും കൂടുതൽ മാറിയുള്ള ഉത്തരഅയനാന്തത്തിൽ നിന്നും, ദക്ഷിണ അർദ്ധഗോളത്തിലെ മദ്ധരേഖയിൽ നിന്നും ഏറ്റവും കൂടുതൽ മാറിയുള്ള ദക്ഷിണഅയനാന്തത്തിലേയ്ക്കും തിരിച്ചും പോകുന്നവഴി ഭൂമദ്ധ്യരേഖ മുകളിൽ സൂര്യൻ അല്ലെങ്കിൽ ഖഗോളമദ്ധ്യവൃത്തവും ക്രാന്തിവൃത്തവും പരസ്പ്പരം ഖണ്ഡിയ്ക്കുന്ന ബിന്ദുക്കളിൽ വരുന്ന ആണു വിഷുക്കൾ.

(1) മഹാവിഷു അഥവാ മേടവിഷു (ഉത്തരഅയനാന്തത്തിലേയ്ക്കുള്ള യാത്രയിൽ മദ്ധരേഖയിൽ ബിന്ദുവിലെത്തുന്നു) 20 മാർച്ച്. (Vernal Equinox)

(2) അപരവിഷു അഥവാ തുലാവിഷു (ദക്ഷിണഅയനാന്തത്തിലേയ്ക്കുള്ള യാത്രയിൽ മദ്ധരേഖയിൽ ബിന്ദുവിലെത്തുന്നു) 20 സെപ്തംബർ. (Autumnal Equinox)

ഭാരതം ഉത്തരാർത്ഥഗോളത്തിൽ ആണ്. അതിനാൽ ഉത്തരാർത്ഥ ഗോളത്തിലെ കേരളം സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനം.

കേരളത്തിൻറ്റെ അക്ഷാംശം 8.5074 വടക്ക് ആണ്.

ഒരു വർഷം അഥവാ ഭൂമിയ്ക്ക് ഒരു പ്രദിക്ഷണത്തിന് 365 1/4 ആയതിനാൽ 66.50 ഡിഗ്രിയ്ക്ക് 91.3125 / 66.5 = 1. 373 അതായത് 8.5074 x 1.373 = 11.68 അല്ലെങ്കിൽ 12 ദിവസം മുന്നോട്ട് മാറി വരും.

അതായത് മഹാവിഷു ഭൂമദ്ധ്യരേഖയിൽ മാർച്ച് 20 നാണെങ്കിൽ കേരളത്തിൽ വിഷു ഏപ്രിൽ 1 നാണു ജ്യോതിശാസ്ത്രപ്രകാരം(Astronomy) വരേണ്ടത്.

ജ്യോതിഷികൾക്കും (Astrology ) ഇപ്പോൾ മഹാവിഷു മീനം രാശിയിലും (മുമ്പ് മേടത്തിൽ) അപരവിഷു കന്നി രാശിയിലും (മുമ്പ് തുലാത്തിൽ) ആണ്, എന്നാൽ അചാരങ്ങളുടെ സമ്മർദ്ദത്താൽ അവരും മിണ്ടില്ല!

ഭൂമി ഭ്രമണം ചെയ്യുന്നതും, സൂര്യനെ ചെയ്യുന്നതും കൂടാതെ 26000 വർഷം കൊണ്ട് പൂർത്തിയാക്കുന്ന "പുരസ്സരണം" എന്ന വക്രഭ്രമണം കൂടി ചെയ്യുന്നുണ്ട്. അതിനാൽ 71 വർഷം കൂടുമ്പോൾ 1 ഡിഗ്രി ചരിവ് എന്ന കണക്കിൽ വിഷുക്കൾ പുറകോട്ട് മാറിപ്പൊയ്ക്കൊണ്ടിരിയ്ക്കുന്നു.

ഇപ്പോൾ വന്നിരിയ്ക്കുന്ന 14 ദിവസത്തെ വ്യതിയാനം 14 / 1.373 x 71 = 724 വർഷങ്ങൾ കൊണ്ട് സംഭവിച്ചതാകണം. അതായത് ഏകദേശം 1000 വർഷങ്ങൾക്ക് മുമ്പ് ഭൂമദ്ധ്യരേഖയിൽ മഹാവിഷു ഏപ്രിൽ 2 നും കേരളത്തിൽ വിഷു മേടം 1 നും (ഏപ്രിൽ 14) ആയിരുന്നു. അന്നത് അവിടെ സ്ഥിരമായി സ്ഥാപിച്ച് ആചാരങ്ങളുമായി കൂട്ടി യോജിപ്പിച്ചു, നടുവിൽ ഒരു കൃഷ്ണനേയും ഇരുത്തി, സനാതനധർമ്മത്തിലെ പ്രപഞ്ചസത്യത്തെ ഹിന്ദുമതം പിടിച്ചെടുത്ത് അട്ടിമറിച്ചു.

യഥാർത്ഥ മഹാവിഷു കേരളത്തിനു മുകളിൽ പ്രാപഞ്ചികമായി ഈ വർഷം സംഭവിച്ചത് ഏപ്രിൽ 15നു ആണ്; അത് ക്രമേണ മാർച്ച് 31, 30 ഇങ്ങനെ പുറകോട്ട് പോകും ഓരോ 71 വർഷത്തിലും.

കണിക്കൊന്നകൾ മുങ്കൂറായി പൂത്ത്‌ കൊഴിയുന്നത്‌ അവയ്ക്ക്‌ കാലഭേദം തിരിച്ചറിയാനുള്ള വകതിരിവില്ലാത്തതു കൊണ്ടല്ലെന്നും, അവയാണു പ്രകൃതി നിയമങ്ങൾ കൃത്യമായി പാലിയ്ക്കുന്നവരെന്നും, നമ്മളാണു ആചാരങ്ങൾക്കായി സത്യത്തെ മാറ്റി വ്യാഖ്യാനിച്ച്‌ ധർമ്മത്തേയും മതത്തേയും ദുഷിപ്പിക്കുന്നതെന്നും അറിയുക.

പ്രാപഞ്ചിക സത്യവും ശാസ്ത്രവും അതിന്റ്റെ വഴിയ്ക്ക് പോകട്ടെ.... നമുക്ക് സനാതനധർമ്മം ഏറ്റവും അധികം വിറ്റഴിയ്ക്കാൻ എഴുതപ്പെട്ട പരസ്യവാചകങ്ങൾ ആയ ഹിന്ദു മതത്തിൻറ്റെ ആചാരങ്ങളെ, സങ്കൽപ്പങ്ങളെ, നിറക്കൂട്ടുകളെ പിന്തുടരാം ....

No comments:

Post a Comment