ടി. വി. ചാനലുകൾ പെരുകിയതോടെ നിലനിൽപ്പിനായുള്ള മത്സരവും, വരുമാനത്തിനായുള്ള മുറവിളികളും വർദ്ധിച്ചതോടെ പരസ്യങ്ങൾ നമ്മുടെ തലയിലേക്ക് അവർ അടിച്ചേൽപ്പിച്ച് തുടങ്ങി. എനിയ്ക്കറിയില്ല നമ്മൾ കാശ് കൊടുത്ത് എടുക്കുന്ന കേബിൾ കണക്ഷനിൽ എന്തിനാണ് പരസ്യം കാണുന്നതെന്ന്? ഇപ്പോൾ വന്ന് വന്ന് എല്ലാ ചാനലുകളിലും പരസ്യം ഏതാണ്ടോരേ സമയത്താണ്, ചാനൽ മാറ്റിയാലും രക്ഷയില്ല. പരസ്യങ്ങൾ ജീവിതത്തിന്റെ ഭാഗമായി മാറികഴിഞ്ഞിരിയ്ക്കുന്നു .
ആ അമ്മയ്ക്ക് 3 പെൺകുട്ടികൾ ആയിരുന്നു, അച്ഛൻ മരിച്ചശേഷം അവരെ വളർത്തി വലുതാക്കിയതിനു പിന്നിൽ ആ അമ്മയുടെ മനക്കരുത്തും യാതനാഭരിതമായ ജീവിതവും മാത്രം ആയിരുന്നു. സഹോദരന്മാരുടെ സഹായത്തോടെ അവരെ കല്യാണം കഴിച്ച് വിടാൻ തീരുമാനിച്ചു. കല്യാണാലോചനകൾ വന്ന് ചേർന്നപ്പോൾ ഇളയവൾക്കാദ്യവും മൂത്തവർക്ക് പിന്നീടുമായി, ഒടുവിൽ മൂന്ന് വിവാഹവും ഒന്നിച്ച് നടത്താൻ തീരുമാനിച്ചു. അൽപ്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ അമ്മ ആ പ്രതിസന്ധിയും മറികടന്നു. പക്ഷെ ഒറ്റയടിയ്ക്ക് മൂന്ന് മക്കളും പടിയിറങ്ങിയപ്പോൾ അമ്മ ആ വീട്ടിൽ ഒറ്റപ്പെട്ടു പോയി. വിവാഹം കഴിഞ്ഞ് പോകുമ്പോൾ മൂന്ന് മക്കളോടും അവരവരുടെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കണം എന്ന് അമ്മ നിർദ്ദേശിച്ചു, മൂവരും അത് സമ്മതിച്ചു, അവർക്കറിയാമായിരുന്നു അമ്മയുടെ ഉത്കണ്ഠ.
മക്കൾ വിവാഹാനന്തരം ഭർതൃവീട്ടിലെ കാര്യങ്ങളും മറ്റും അമ്മയോട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു, എന്നാൽ അവരുടെ സ്വകാര്യജീവിതത്തെ പറ്റി ചോദിയ്ക്കാൻ അമ്മയും, പറയാൻ മക്കളും ഒന്ന് മടിച്ചു ; ചോദിയ്ക്കണമെന്ന് അമ്മയ്ക്കും, പറയണമെന്ന് മക്കൾക്കുമുണ്ട് പക്ഷെ ഒരു ശങ്ക. വിവാഹം വരെ അമ്മ വെറും അമ്മ മാത്രമായിരുന്നില്ല, കൂട്ടുകാരി ആയിരുന്നു; ആ ധൈര്യം അമ്മയ്ക്ക് വന്നതിനാൽ അമ്മ ഫോൺ സംഭാഷണത്തിനിടയിൽ ചില സൂചനകൾ നൽകി.
ഒടുവിൽ രണ്ടാംനാൾ മൂത്തവൾ ഒരു മെസ്സേജ്ജ് അയച്ചു "നെസ്സ്ക്കഫേ"! അമ്മയ്ക്ക് ആദ്യം തോന്നി അവൾ കാപ്പിയുടെ കാര്യം പറയുകയാണെന്ന്, എന്നാൽ കൂടെ ഒരു കണ്ണിറുക്കിയുള്ള ഇമോജി കണ്ടപ്പോൾ സംഗതി മറ്റെന്തോ ആണെന്ന് തോന്നി. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെ അവർ മൊബൈൽ മാറ്റിവച്ച് ടി. വി. യിലെ സീരിയൽ കാണൽ തുടർന്നു, അപ്പോഴതാ വരുന്നു നെസ്സ്ക്കഫേയുടെ പരസ്യം..
"നെസ്സ്ക്കഫേ.. അവസാനത്തെ തുള്ളി വരെ രുചികരം"
അമ്മയ്ക്ക് സംഗതി പിടി കിട്ടി, മകൾ സംതൃപ്തയാണെന്നറിഞ്ഞ് സന്തോഷമായി.
രണ്ട് നാൾ കൂടിക്കഴിയേണ്ടി വന്നു രണ്ടാമത്തവളുടെ മെസ്സേജ്ജ് വരാൻ, അത് "ബെൻസൺ ആൻഡ് ഹെഡ്‌ജസ്സ്" എന്നായിരുന്നു. ഇത്തവണ അമ്മയ്ക്ക് വലിയ ആശയക്കുഴപ്പമുണ്ടായില്ല, പക്ഷെ സാധാരണകാണുന്ന ചാനലുകളിൽ ഇതിന്റെ പരസ്യം കാണാറില്ല, എന്നാൽ ഈ മകൾ "വി - ടി.വി." "എം- ടി.വി." യുടെ ഒക്കെ ആളാണെന്ന് അമ്മയ്ക്കറിയാം. അവർ തന്റെ സ്ഥിരം ചാനലുകൾ മാറ്റി "വി - ടി.വി" വച്ചു. അധികം കാത്തിരിയ്‌ക്കേണ്ടി വന്നില്ല ആ പരസ്യമെത്താൻ..
"ബെൻസൺ ആൻഡ് ഹെഡ്‌ജസ്സ് - കിംഗ് സൈസ്സ് എക്സ്ട്രാ ലോങ്ങ്"
അമ്മയ്ക്ക് സംഗതി വളരേ... ഭംഗിയായി മനസ്സിലായി, മകളുടെ സന്തോഷം അമ്മയിലും സന്തോഷമായി പടർന്നു.
ഒരാഴ്ച്ച എടുത്ത് ഇളയമകളുടെ മെസ്സേജ്ജ് വരാൻ, അവളായിരുന്നല്ലോ കൂട്ടത്തിൽ സുന്ദരി,, അവളെ കെട്ടാൻ ആയിരുന്നു വന്നവർക്കെല്ലാം ആഗ്രഹം, അവളെ കെട്ടിയവനാണ് കൂട്ടത്തിൽ ചുള്ളൻ.. ആ മെസ്സേജ്ജ് ഇങ്ങനെയായിരുന്നു....
"ബ്രിട്ടീഷ് എയർവേയ്‌സ്" ഈ പരസ്യം കാണാൻ ബി.ബി.സി ആണ് കാണേണ്ടതെന്ന് അമ്മയ്ക്കറിയാമായിരുന്നു, കാരണം ഇളയവൾ വാർത്തകളുടെ ആളാണ്, അതും ഹിന്ദി, ഇംഗ്‌ളീഷ്. അമ്മ ബി.ബി.സി യ്ക്ക് മുന്നിൽ പരസ്യത്തിനായി കാത്തിരുന്നു; പരസ്യം എത്തി, ഇത്തവണ അമ്മ നാണിച്ച് ചുവന്നു പോയി.
ആ പരസ്യം ഇങ്ങനെയായിരുന്നു....
" ദിവസേന 3 പറക്കൽ, ആഴ്ച്ചയിൽ 7 ദിവസ്സവും, രണ്ടു വശത്തേയ്ക്കും" !!!!
No comments:
Post a Comment