സുലോചനയെ അറിയില്ലേ? നാഗകന്യക, രാമായണത്തിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രം. അവളുടെ കഥ അറിയാൻ നമുക്ക് ഏതാണ്ട് മൂന്ന് ധാരകളിലൂടെ സഞ്ചരിക്കേണ്ടതായുണ്ട്; ആദ്യം അവളുടെ ജന്മഗൃഹത്തിൽ നിന്ന് തുടങ്ങാം..
ബ്രഹ്മാവിന്റെ പുത്രനായ കശ്യപപ്രജാപതിക്ക് ഭാര്യ കദ്രുവിൽ ജനിച്ച സീമന്തപുത്രനും, സർപ്പങ്ങളുടെ രാജാവുമായ ആദിശേഷന്റെ പുത്രിയായിരുന്നു പ്രമീള. അമിതമായ ആത്മവിശ്വാസത്തിന്റെ കുരുക്കിൽപ്പെട്ട സഹോദരന്മാർ ആണ് അനന്തൻ എന്ന ശേഷനാഗവും, പക്ഷിരാജൻ ഗരുഢനും. രണ്ടാളും ത്രിമൂർത്തികൾക്ക് വരം കൊടുത്തവർ! ആദിശേഷൻ ബ്രഹ്മാവിനോടും, ഗരുഢൻ മഹാവിഷ്ണുവിനോടും എന്തെങ്കിലും സഹായം വേണോ? എന്ന് അങ്ങോട്ട് ചോദിച്ചു! ആ അലിവിൽ, നൽകിയ വാക്കിന്റെ കുരുക്കിൽ, അതിബുദ്ധിമാന്മാരും നയതന്ത്രജ്ഞരുമായ തൃമൂർത്തികളുടെ ചുമട്ടുകാരനും, വാഹനവും ആയിപ്പോയവരാണീ രണ്ട് അതിബലവാന്മാരും. ഒരു കണക്കിനു നോക്കിയാൽ മഹാവിഷ്ണുവിന്റെ ചലിയ്ക്കാത്ത അവസ്ഥയിലെ ഇരിപ്പിടവും, ചലിയ്ക്കുന്ന അവസ്ഥയിലെ ഇരിപ്പിടവുമാണ് ഇവർ. (ബുദ്ധമതപ്രകാരം മഹാതത്വം എന്ന സമ്പൂർണ്ണശക്തിയെ (ടോട്ടൽ എനർജ്ജി) സ്ഥിരമായി വഹിയ്ക്കുന്നതും, ചാലകമായി പ്രവർത്തിയ്ക്കുന്നതുമായ ഘടകങ്ങൾ).
വിഷയത്തിലേയ്ക്ക് വരാം....
പ്രമീളയെ ദേവരാജാവായ ഇന്ദ്രനു വിവാഹം കഴിച്ച് കൊടുക്കുവാനാണ് ആദിശേഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രമീളയ്ക്ക് അത് ഇഷ്ടമായിരുന്നില്ല, അത് ഇന്ദ്രൻ ഒരു സ്ത്രീലമ്പടൻ ആയത് കൊണ്ട് മാത്രമല്ല, ആ സമയത്തായിരുന്നു ലങ്കയിലെ ചക്രവർത്തി രാവണന്റെ പുത്രൻ ദേവലോകം ആക്രമിച്ചതും, ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോൽപ്പിച്ച് ആകാശവീഥികളിലൂടെ തുരത്തിയതും, ളിവിൽ താമസിയ്ക്കുവാൻ നിർബന്ധിതനാക്കിയതും. സ്വാഭാവികമായി ആ വീരനോട് പ്രമീളയ്ക്ക് ഒരൽപ്പം ആരാധനയൊക്കെ തോന്നി. അവൾ ഇന്ദ്രനെ വിവാഹം കഴിയ്ക്കില്ല എന്ന് തീർത്തു പറഞ്ഞു, അവളുടെ ഭാവഭേദങ്ങൾ തിരിച്ചറിഞ്ഞ ആദിശേഷനു അതിന്റെ കാരണവും ഏതാണ്ടൊക്കെ മനസ്സിലായി. അദ്ദേഹം അവളെ പ്രഥ്വി ലോകത്തേയ്ക്ക് നടതള്ളി ഒപ്പം ഒരു ശാപവും നൽകി.
"എന്നെ നിഷേധിച്ച് നീ വിവാഹം കഴിയ്ക്കുവാൻ പോകുന്ന ആ രാക്ഷസവംശജനെ ഞാൻ ഭൂമിയിൽ പിറന്ന് യുദ്ധം ചെയ്ത് വധിയ്ക്കുന്നതായിരിയ്ക്കും!"
പ്രഥ്വി ലോകത്തിലുള്ളവർക്ക് മനോഹരമായ കണ്ണുകൾ ഉള്ള അവൾ സുലോചന ആയി, തന്റെ ഇഷ്ടദൈവമായ വിഷ്ണുദേവന്റെ ക്ഷേത്രത്തിൽ ഭജനമിരുന്നു.
സുലോചന പ്രഥ്വിലോകത്ത് വിഷ്ണുദേവന്റെ ആ ക്ഷേത്രത്തിൽ നിൽക്കട്ടേ...
നമുക്ക് കൈലാസത്തിലേയ്ക്ക് ഒന്ന് പോയി വരാം, രണ്ടാമത്തെ ധാര തേടി..
ശ്രീപരമേശ്വരനും പാർവ്വതിയും വേർപിരിഞ്ഞിരുന്ന ഒരു തിങ്കളാഴ്ച്ചയായിരുന്നു അത്; ദേവി തന്റെ പിതാവായ ഹിമവാന്റെ ഗൃഹത്തിൽ മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം മകന്റെ ജന്മദിനാഘോഷം നടത്താൻ പോയിരിയ്ക്കുകയാണ്. ശ്രീപരമേശ്വരനെ ഭർത്താവായി കിട്ടാൻ സോമവാരവൃതം നോക്കി നടന്ന ഒരു അപ്സരകന്യകയായ മധുര, വൃതവും കഴിഞ്ഞ് സർവ്വാഭരണ വിഭൂഷിതയായി കൈലാസത്തിലെത്തി മഹാദേവനെ കണ്ട് പൂജചെയ്യുവാൻ അനുമതി തേടി. ഭാര്യമാർ അവരുടെ വീട്ടിൽ പോകുമ്പോൾ അൽപ്പം ഇളക്കമൊക്കെ ഏത് ഭർത്താവിനും ഉണ്ടാകുമല്ലോ? അതിൽ നിന്നു ഭഗവാനും വ്യത്യസ്ഥനായിരുന്നില്ല. അൽപ്പം വിനോദമൊക്കെ ആവാം എന്ന് അദ്ദേഹവും കരുതി എന്നു വേണം കണക്കാക്കാൻ; ഏതായാലും മധുര ആ അവസരം നന്നായി പ്രയോജനപ്പെടുത്തി. പരമേശ്വരനു പാദപൂജയല്ല, ലിംഗപൂജയാണു രീതി എന്നവൾ ശഠിച്ചു. അവൾക്ക് പൂജ ചെയ്യുവാൻ ലിംഗം പ്രകടമാക്കിയ അദ്ദേഹം പെട്ടുപോയി, അവൾ അതിൽ പിടിച്ചും പിന്നെ ചുംബിച്ചും പൂജകൾ തുടർന്നപ്പോൾ ശക്തി കൂടെയില്ലെങ്കിൽ വെറും ജഡമായ മഹാദേവനും ചലിച്ച് തുടങ്ങി, ഉണർന്നുയർന്ന പരമപുരുഷന് അടിതെറ്റി; അദ്ദേഹം അവളുമായി രതിലീലകൾ ആടിത്തിമിർത്തു. അദ്ദേഹം എന്തു കാര്യത്തിനും വളരെ സമയമെടുക്കുന്നവൻ ആകയാൽ ആ രതിതാണ്ഡവം കുറെയേറെ നീണ്ടുപോയി.

ഈ സമയം കൊണ്ട് ജന്മഗൃഹത്തിൽ നിന്നും മകന്റെ പിറന്നാളാഘോഷമൊക്കെ കഴിഞ്ഞ് ദേവി പാർവ്വതി തിരിച്ചെത്തി. ദേവിയുടെ വരവറിഞ്ഞ് പുണർന്ന ശരീരങ്ങൾ വേർപെട്ട് നിന്നെങ്കിലും, അപ്സരസ്സിന്റെ നഗ്നമായ മാറിലും, പൊക്കിൾക്കൊടിയിലുമൊക്കെ പടർന്നിരുന്ന ഭസ്മധൂളികളിൽ നിന്ന് സംഭവിച്ചത് ദേവി തിരിച്ചറിഞ്ഞു. സധാരണഗതിയിൽ എവിടെ എങ്കിലും തനിച്ചാക്കി പോകാൻ ഇത്രയും നല്ലൊരു ഭർത്താവിനെ വേറേ കിട്ടില്ല; കാരണം ശക്തി എന്ന "ഇ" കാരം അകന്നാൽ പിന്നെ ശിവം വെറും ശവം ആയിമാറും. അങ്ങനെ അല്ലാതെ ശിവനുണർന്ന അവസരങ്ങൾ 2 എണ്ണം ആണുള്ളത്. ഒന്നിൽ മാർക്കണ്ഡേയൻ എന്ന മുനികുമാരൻ കാലനിൽ നിന്നും രക്ഷപ്പെടാൻ ശിവലിംഗത്തിൽ കെട്ടിപ്പിടിച്ച നിലയിൽ കാലപാശത്തിൽ നിന്നും ഒഴിയുവാൻ പരിക്രമണത്തിനു പകരം പ്രദിക്ഷണം വച്ചു, ശിവനിൽ നിന്നു തേജസ്സുണർന്നു, കാലൻ എരിഞ്ഞ് വെണ്ണീറായി, കാലനില്ലാത്ത കാലം വിശ്വത്തെ ഗ്രസിച്ചു.
" വൃദ്ധന്മാർ ഒരു കൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ
ചത്തു കൊൾവതിനേതും കഴിവില്ല കാലനില്ല
മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിയ്ക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീലാ"
എന്നൊക്കെ കവി പാടിയ ആ കാലം. രണ്ടാമത് സാക്ഷാൽ പാർവ്വതീ ദേവി തന്നെ പ്രണയാർത്ഥിയായി പൂവും, കറുകയും, അഞ്ജലീപുഷ്പവും, കൂവളത്തിലമാലയുമായി ശിവപൂജയ്ക്കെത്തിയ നാളിൽ, കുമാരസംഭവത്തിനായി കത്തിരിയ്ക്കുന്ന ദേവേന്ദ്രന്റെ നിർദ്ദേശത്താൽ കാമദേവനും വസന്തനും അകമ്പടിയായെത്തി മറഞ്ഞിരുന്നു വസന്തം കൊണ്ട് കൈലാസവും, പുഷ്പശരം കൊണ്ട് മഹാദേവന്റെ മനസ്സും നിറച്ച ആ നാളിൽ. ഇത്തവണയും പരിക്രമണത്തിനു പകരം ദേവി പ്രദിക്ഷണം വച്ചു, ദേവനിൽ നിന്നും തേജസ്സുയർന്നു, മന്മഥൻ വെണ്ണീറായി, ശരീരമില്ലാത്ത ദേഹിയായി ചുറ്റിത്തിരിഞ്ഞു കുറെക്കാലം. മൂന്നമത് നാം കാണുന്നതിവിടെ മധുരയെന്ന അപ്സരസ്സ് ദേവനിൽ പ്രണയത്താൽ ചുറ്റിപ്പടർന്നതിനാലോ, ലിംഗത്തിൽ ചുംബനപ്രദിക്ഷണം വച്ചതിനാലോ; എന്തായാലും ശക്തിയുടെ അഭാവത്തിലും ശിവനുണർന്നു. ഇത്തവണ ഉയർന്ന തേജസ്സിൽ വെന്ത് വെണ്ണീറായത് അപ്സരസ്സിന്റെ കാമമായിരുന്നു അതിലവളുടെ മനം നിറഞ്ഞു, ബഹിർഗമിച്ച രേതസ്സിൽ അവളുടെ ഭഗവും, അവളുടെ ഗർഭപാത്രമാ ബീജത്തെ സ്വാഗതം ചെയ്തു.
താൻ ജഡമാക്കി പോയതിനു ജീവൻ നൽകിയ അവളെ, ഒരു മണ്ഡൂകം ആവട്ടേ എന്ന് ദേവി ശപിച്ചു. മദിര തന്റെ തെറ്റേറ്റു പറഞ്ഞ് മാപ്പപേക്ഷിച്ചു, ഭാര്യ ദേഷ്യപ്പെട്ട് കൊട്ടാരത്തിൽ കയറിയ സമയത്ത് ശ്രീശങ്കരൻ മദിരയ്ക്ക് ചില ഇളവുകൾ അനുവദിച്ചു, 12 വർഷം കിണറ്റിൽ തവളയായി കിടന്നാൽ മതിയാകും. പിന്നീട് സുന്ദരിയായ യുവതിയാകാം, ലോകജേതാവായ ഒരു വീരന്റെ ഭാര്യയാവാം, വിശ്വജേതാവിന്റെ അമ്മയാവാം. ആ നിർദ്ദേശപ്രകരം മധുര, മണ്ഡൂകമായി ആ പൊട്ടക്കിണറ്റിൽ കിടന്നു 12 വർഷങ്ങളോളം.
ഈ കാലത്ത് അസുരശിൽപ്പിയായ മയൻ തന്റെ ഭര്യയായ ഹേമയെന്ന അപ്സരസ്സുമായി ഹിമവൽസാനുക്കളിൽ ഹേമാപുരിയെന്ന നഗരം സൃഷ്ടിച്ച് വസിച്ചു വന്നു, അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു, മയൻ ഒരു പുത്രിയ്ക്ക് വേണ്ടി തപസ്സനുഷ്ഠിച്ചത് മധുര കിടന്ന കിണറ്റിനരികിൽ ആയിരുന്നു. 12 വർഷം തികഞ്ഞ നാൾ ആ കിണറ്റിൽ കരച്ചിൽ കേട്ട് നോക്കിയ മയനും ഹേമയ്ക്കും അതിസുന്ദരിയായ ഒരു പെൺകുട്ടിയെ അതിൽ നിന്നും ലഭിച്ചു. അവർ അവളെ കൊട്ടാരത്തിൽ കൂട്ടിക്കൊണ്ട് പോയി മണ്ഡോദരി എന്ന പേരിൽ മകളായി പരിപാലിച്ചു.
ഇനി നമുക്ക് മൂന്നാമത്തെ ധാരയിലേയ്ക്ക് പ്രവേശിയ്ക്കാം.... അത് രാക്ഷസവംശജരുടെ കഥയാണ്.
അവിടെയും തുടക്കം ബ്രഹ്മാവിൽ നിന്നു തന്നെ. ബ്രഹ്മപുത്രനായ പുലസ്ത്യമുനിയുടെ പൗത്രൻ വൈശ്രവസ്സിനു രണ്ട് ഭര്യമാരാണുണ്ടായിരുന്നത്. ആദ്യഭാര്യ ഭർദ്വാജമഹാഋഷിയ്ക്ക് അലംബുഷ എന്ന അപ്സരസ്സിൽ പിറന്ന ഇളവിദ. രണ്ടാമത് അസുരരാജാവ് സുമാലിയ്ക്ക് ഭാര്യ താടകയിൽ പിറന്ന കൈകേസ്സി. ആദ്യഭാര്യയിൽ പിറന്ന കുബേരൻ ലങ്കയുടെ രാജാവായി. കൈകേസ്സിയ്ക്ക് പുത്രന്മാരായി രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിവരും മീനാക്ഷി (ശൂർപ്പണഖ) എന്ന പുത്രിയും ജനിച്ചു. മഹാരഥിയായി വളർന്നു വന്ന രാവണൻ ലങ്ക ആക്രമിച്ച് പിടിച്ചെടുത്ത് ഭരണമാരംഭിച്ചു; കുബേരൻ ദേവലോകത്തെത്തി ഇന്ദ്രനോട് രാഷ്ട്രീയ അഭയം തേടി. ഇന്ദ്രൻ കുബേരനെ തന്റെ രാജ്യത്തെ ഭണ്ഡാരം സൂക്ഷിപ്പുകാരൻ ആക്കി ക്രമേണ അദ്ദേഹം ധനവകുപ്പ് സചിവനും, ധനത്തിന്റെ ദേവനുമായി മാറി.
രാവണൻ വിശ്വവിജയങ്ങളൊക്കെ നടത്തി മടങ്ങി വരുന്ന വഴിയിൽ അസുരശിൽപ്പി മയന്റെ കൊട്ടാരത്തിൽ കുറച്ച് ദിവസം തങ്ങി, അവിടെ വച്ച്, അതിസുന്ദരിയായ മണ്ഡോദരിയെ ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയിച്ച് പോയ ലങ്കേശൻ, അവളെ വിധിപ്രകാരം വിവാഹം ചെയ്ത് ലങ്കയിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി, ലങ്കയുടെ മഹാറാണിയാക്കി. അവളുടെ വയറ്റിൽ 12 വർഷമായി കിടന്നിരുന്ന ശിവബീജം അതോടെ പ്രവർത്തനമാരംഭിച്ചു, അവൾ ഗർഭിണിയായി, പരമശിവന്റെ പുത്രനെ അവൾ പ്രസവിച്ചു. പിറന്നു വീണപ്പോൾ കൊട്ടാരം നടുക്കുന്ന രീതിയിൽ ഇടിയുടെ ശബ്ദത്തിൽ കരഞ്ഞ ആ കുഞ്ഞിനെ മേഘനാദൻ എന്ന് രാവണൻ പേരു നൽകി.
അവൻ വളർന്ന് അതിശക്തനായ യോദ്ധാവായി മാറി. വിശ്വം ജയിച്ച അവൻ ഇന്ദ്രനെ ജയിച്ച് ഇന്ദ്രജിത്ത് ആയി, ബ്രഹ്മാസ്ത്രവും, വൈഷ്ണവാസ്ത്രവും, പാശുപതാസ്ത്രവും ഒരു പോലെ നേടിയ മർത്ത്യനായ ഒരേ ഒരു യോദ്ധാവ്, അതിമഹാരഥി എന്ന വിശേഷണത്തിനു യോഗ്യനായ അമരനല്ലാത്ത ഏക യോദ്ധാവും അവനാണ്. മേഘനാദനു അക്ഷയൻ, ത്രിശ്ശിരൻ, ദേവാന്തകൻ, നരഹാന്തകൻ എന്നിങ്ങനെ 4 സഹോദരന്മാർ കൂടി മണ്ഡോദരിയിൽ പിറന്നു.
പ്രത്യംഗിരദേവിയുടെ (ഭദ്രകാളി) പരമഭക്തനായ അവൻ, നികുംഭിലയിൽ പൂജകളും, ഹോമങ്ങളും, യാഗങ്ങളും നടത്തി ദേവീപ്രീതി നേടിയാണ് യുദ്ധങ്ങൾക്ക് പോയിരുന്നത്, അതവനെ ദുർജ്ജയനാക്കി.
ഇന്ദ്രജിത്തിനെ ഭയന്ന് ദേവലോകം ഉപേക്ഷിച്ച് പലയനം ചെയ്ത ഇന്ദ്രൻ ഒളിവിൽ താമസിച്ചത്, നമ്മൾ നേരത്തെ സുലോചനയെ നിർത്തിയിട്ട് പോയ ആ വിഷ്ണുക്ഷേത്രത്തിൽ തന്നെ ആയിരുന്നു. വിഷ്ണുവിന്റെ വിഗ്രഹത്തിനു മുന്നിൽ നിന്ന് ഇന്ദ്രൻ പ്രാർത്ഥിച്ചു
" ദേവാ, രാവണപുത്രനെ വധിച്ച് എന്നെയും, ദേവലോകത്തേയും രക്ഷിച്ചാലും"
ഭഗവാൻ മറുപടി പറഞ്ഞു
" നിന്റെ ജീവൻ ഇപ്പോൾ രക്ഷിയ്ക്കാം, മേഘനാദനെ വധിയ്ക്കുക സാദ്ധ്യമല്ല, അവനെ വധിയ്ക്കേണ്ടത് ആദിശേഷനാണ്; അത് സംഭവിയ്ക്കണമെങ്കിൽ അതാ പുറത്ത് ഭജനമിരിയ്ക്കുന്ന പ്രമീളയെ രാവണപുത്രൻ വിവാഹം ചെയ്യേണ്ടതുണ്ട്. അവൾ എന്റെ ഭക്തയാണ്, മനസ്സിൽ അവനോട് ഇഷ്ടവുമുണ്ട്, ലങ്കേശൻ തികഞ്ഞ ശൈവനാകയാൽ മേഘനാദൻ അനുസരിയ്ക്കണമെന്നില്ല"
ഇന്ദ്രന്റെ നിരന്തരമായ അപേക്ഷയ്ക്ക് വഴങ്ങി, മഹാവിഷ്ണു ശൈവസന്യാസിയുടെ രൂപധാരണംചെയ്ത്, ഇന്ദ്രനെതേടി അവിടെയെത്തിച്ചേർന്ന ഘനനാദനു മുന്നിലെത്തി. ഇന്ദ്രനെ മേഘനാദൻ ബന്ധിച്ചുവെങ്കിലും ബ്രഹ്മാവ് അദ്ദേഹത്തെ മോചിപ്പിച്ച് വിട്ടയച്ചു.

ഒഴുകിയെത്തിയ ആ മൂന്ന് ധാരകളും ഇവിടെ ഒന്നിച്ചു, ഇനി മുന്നോട്ട് ഒന്നായൊഴുക്കാം..
സുലോചനയും ഇന്ദ്രജിത്തും പരസ്പരം അവിടെ കണ്ടുമുട്ടി, രണ്ടുപേരിലും പ്രണയം പൂത്തുതളിർത്തെങ്കിലും എങ്ങനെ വിവാഹിതരാകും? എന്ന് ശങ്കിച്ച് നിൽക്കവേ വേഷപ്രശ്ചന്നനായി എത്തിയ വിഷ്ണുദേവൻ സുലോചനയെ മേഘനാദനു വിവാഹം കഴിച്ചു നൽകി.
മഹാമഹാരഥി എന്ന് ഇതിഹാസങ്ങളിലും പുരാണങ്ങളിലും വിളിയ്ക്കപ്പെട്ടിട്ടുള്ള ഏകവ്യക്തിയായ ശക്രാജിത്തിന്റെ പരാക്രമങ്ങളിൽ ലോകം ലങ്കയ്ക്ക് കാൽച്ചുവട്ടിലായി, യമനേയും തോൽപ്പിച്ച് ബന്ധിച്ചു കളഞ്ഞു അവൻ! എന്നാൽ സുലോചനയ്ക്ക് ലങ്കയിൽ പുഷ്പശയ്യ ആയിരുന്നില്ല ലഭിച്ചത്, അവൾ ഒരു വലിയ ദ്വിവിധയിൽ കുടുങ്ങി. തന്റെ ഇഷ്ടദൈവമായ വിഷ്ണുദേവനെ ആരാധിയ്ക്കുവാൻ ശൈവരായ രാവണനോ മേഘനാദനോ അനുവദിച്ചില്ല. ഒരു വശത്ത് ഭർത്താവിനോടുള്ള പ്രണയവും, മറുവശത്ത് ജഗദീശ്വരനോടുള്ള ഭക്തിയും തീർത്ത വടംവലിയിൽ പരിക്ഷീണിതയായെങ്കിലും രണ്ടും ഉപേക്ഷിയ്ക്കാതെ, ധീരയായി അവൾ ആ ശൈവരാക്ഷസസമുദ്രത്തിൽ നിലകൊണ്ടു.
ആവർത്തനവിരസമെങ്കിലും മുഖ്യകഥയിലൂടെ ഒരോട്ടപ്രദിക്ഷണം നടത്തിയാലേ കഥ മുന്നോട്ട് പോകൂ..
ആദിശേഷൻ ലക്ഷ്മണനായും, മഹാവിഷ്ണു രാമനായും അംശാവതാരങ്ങൾ സ്വീകരിച്ച് അയോദ്ധ്യയിൽ പിറന്നു. രാമൻ സീതയേയും, ലക്ഷ്മണൻ ഊർമ്മിളയേയും വിവാഹം കഴിച്ചു. രാമന്റെ പട്ടാഭിഷേകത്തിന്റെ തലേനാൾ മന്ധര എന്ന വളർത്തമ്മയുടെ ഏഷണിയിൽ വീണ കൈകേയി, ദശരഥനോട് രാജ്യം തന്റെ മകൻ ഭരതനായി ആവശ്യപ്പെട്ടു, ഒപ്പം ജേഷ്ഠപുത്രൻ രാമനു 14 വർഷത്തെ വനവാസവു. രാമനും ലക്ഷ്മണനും സീതയും വനവാസത്തിനെത്തി, ചിത്രകൂടത്തിൽ വച്ച് രാവണസഹോദരി മീനാക്ഷിയ്ക്ക് രാമനിൽ പ്രണയം തോന്നി, അവളുടെ പ്രണയചേഷ്ടകൾ ജേഷ്ഠാനുജന്മാർ ഒരു നേരമ്പോക്കിനുള്ള വഴിയായി കണ്ടപ്പോൾ അവൾ പ്രണയത്തിൽ തന്റെ ശരിയായ് എതിരാളിയായ സീതയ്ക്ക് നേരേ തിരിഞ്ഞു. ലക്ഷ്മണൻ അവളുടെ നാസികയും, കർണ്ണങ്ങളും കരവാളിനാൽ ഛേദിച്ചു. നിലവിളിയോടെ ദണ്ഡകാരണ്യത്തിലെ കൊട്ടാരത്തിലെത്തിയ അവളുടെ ശോകത്തിനു പകരം ചോദിയ്ക്കനെത്തിയ ഘരദൂഷണന്മാർ രാമനാൽ കൊല്ലപ്പെട്ടു. അവൾ സങ്കടവുമായി ലങ്കയിൽ സഹോദരൻ രാവണനരികിലെത്തി, അവളിൽ അപ്പോഴും രാമനോട് പ്രണയവും, സീതയോട് പകയും നിറഞ്ഞ് നിന്നതിനാൽ, സീതയെ അപഹരിയ്ക്കുവാൻ അവൾ ആവശ്യപ്പെട്ടു. മാരീചൻ സ്വർണ്ണമാനായും, രാവണൻ സന്യാസിയായുമെത്തി സീതയെ അപഹരിച്ച്, ആകാശമാർഗ്ഗം ലങ്കയിലെ അശോകവനത്തിൽ തടവിലാക്കി. രാമനും ലക്ഷ്മണനും സീതയെ അന്വേഷിച്ച് കിഷ്ക്കിന്ധയിലെത്തി ഹനുമാനുമായി പരിചയപ്പെട്ട്, ബാലിയെ വധിച്ച്, സുഗ്രീവനെ രാജാവാക്കി. ഹനുമാനാൽ ലങ്കയിൽ സീതയെ കണ്ടെത്തി, വാനരസേനയോടൊത്ത് ധനുഷ്ക്കോടിയിൽ നിന്നും തലൈമന്നറിലേയ്ക്ക് നളന്റേയും നീലന്റേയും സഹായത്തോടെ സേതുബന്ധിച്ച്, നന്ധിചെയ്യാനെത്തിയ രാവണസഹോദരൻ വിഭീഷണനേയും കൂട്ടി സമുദ്രം താണ്ടി ലങ്കയിലെത്തി, രാക്ഷസസൈന്യത്തെ യുദ്ധത്തിനു വെല്ലുവിളിച്ചു.
ഇനി സുലോചനയുടെ അടുത്തെയ്ക്ക് മടങ്ങാം...
ലങ്കയുടെ രാജകൊട്ടാരത്തിൽ ശയനമുറിയിലെ തൽപ്പത്തിൽ ചിന്താവിഷ്ടയായി ശയിച്ച സുലോചനയുടെ കണ്ണുകളിൽ ആകെ അസ്വസ്തത നിഴലിച്ചു നിന്നു. തൃജഡ വന്നു അശോകവനത്തിലേയും, നഗരത്തിനു പുറത്ത് യുദ്ധക്കളത്തിലെ ഒരുക്കങ്ങളെപ്പറ്റിയും വിവരിച്ച് കേൾപ്പിച്ചു. എന്താണ് ലങ്കയുടെ കൊട്ടാരത്തിൽ സംഭവിച്ചത്? എന്താണ് രാജകുടുംബാംഗങ്ങൾക്കിടയിൽ സംഭവിയ്ക്കുന്നത്? ആരും പരസ്പരം സംസാരിയ്ക്കുന്നില്ല, എല്ലവരിലും ഒരു ആശയക്കുഴപ്പം നിഴലിയ്ക്കുന്നു, രാജ്യത്തെ ആക്രമിയ്ക്കാൻ ശത്രുക്കൾ കോട്ടയ്ക്ക് പുറത്ത് എത്തി നിൽക്കുമ്പോൾ, ശത്രുവിനെ തുരത്തുക, ലങ്കയെ സംരക്ഷിയ്ക്കുക എന്നതിനപ്പുറം എന്താണ് കരണീയം? എന്തിനതിനിടയിൽ യുദ്ധം ശരിയോ തെറ്റോ എന്ന സംശയം? ലങ്കേശൻ പട്ടമഹിഷിയുമായി സംസരിയ്ക്കുകയോ ഒന്നു ചിരിയ്ക്കുകയോ പോലും ചെയ്തിട്ടെത്ര നാളായിരിയ്ക്കുന്നു? "ഞാനാണോ ഇതിനൊക്കെ തുടക്കമിട്ടത്?"
അവളതോർത്തെടുക്കാൻ ശ്രമിച്ചു; രാക്ഷസവംശജർ പൊതുവേ ശൈവർ അല്ലാത്ത മുനിമാരെ ആക്രമിയ്ക്കുന്നവരും, അവരുടെ സ്ത്രീകളെ ഉപദ്രവിയ്ക്കുന്നവരും, വിനോദത്തിനായി കൊല്ലുന്ന ആക്രമണകാരികളുമാണ്. പക്ഷേ മേഘനാദൻ അതിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു; അങ്ങനെയുള്ള ഒരു പരാതിയും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടില്ല, ഏകപത്നീവൃതക്കാരൻ, കുടുംബസ്നേഹി, ലങ്കയ്ക്കും സ്വന്തം പിതാവിനും വേണ്ടി ജീവൻ കളയാൻ തയ്യാറുള്ള വീരൻ. രാക്ഷസവംശജർ എല്ലാം വമാചാര സമ്പ്രദായക്കാർ ആയിരുന്നു എന്നാൽ മേഘനാദൻ വമാചാരരവും, ദക്ഷിണാചാരവും ഒരേ പോലെ അംഗീകരിച്ചിരുന്നു. സുലോചനയുടെ ഹിതം അറിഞ്ഞ് രണ്ടും അനുഷ്ടിച്ചും വന്നിരുന്നു. എന്നാൽ ഒരു നാളത് ലങ്കേശന്റെ ശ്രദ്ധയിൽ പെട്ടു, അദ്ദേഹം പുത്രനെ ഉപദേശിച്ചു "ഇതൊന്നും നമ്മുടെ ആചാരങ്ങളല്ല എന്നു മാത്രമല്ല അവയ്ക്ക് വിരുദ്ധവുമാണ്, നീയതിനെ വെടുയുക" പിതാവിന്റെ എല്ലാ ആജ്ഞയും ശിരസ്സാ വഹിയ്ക്കുന്ന പുത്രൻ, എതിരു പറഞ്ഞില്ലെങ്കിലും, അത് മാത്രം അനുസരിച്ചില്ല, അത് തന്നോടുള്ള പ്രണയമായിരുന്നു എന്ന് തനിയ്ക്കും ലങ്കേശനും അറിയാമായിരുന്നു. അതിനാൽ തന്നെ അദ്ദേഹം പുത്രനെ തിരുത്തുവാൻ ഭർതൃമാതാവ് മണ്ഡോദരിയേയും, പിന്നീട് അമ്മയിലൂടെ തന്നെയും നിർബന്ധിച്ചു; ശക്രജിത്തിൽ അതൊന്നും ഒരു മാറ്റവും ഉണ്ടാക്കിയില്ല, ക്രമേണ ആ തീ കെട്ട് കനലുകളായി ചാരം മൂടിക്കിടന്നു, ഒരു കാറ്റിനായി, വീണ്ടും ആളിപ്പടരാൻ.
അതിനുള്ള അവസരം വന്നത് ലങ്കേശൻ സ്വന്തം വിനോദമായ യുദ്ധത്തിനു പോയ സമയത്ത്, രാജ്യാധികാരം ഇന്ദ്രജിത്ത് കൈക്കൊണ്ടിരുന്നപ്പോഴാണ്. ശുക്രമഹാഋഷി രാക്ഷസവംശത്തിന്റെ അഭിവൃത്തിയ്ക്കായി യാഗങ്ങൾ നടത്തുവാൻ ആഗതനായി. രാജ്യരക്ഷകൻ എന്ന നിലയിൽ ശുക്രമുനി ഉപദേശിച്ച് എല്ലാ യാഗങ്ങളും അദ്ദേഹം നടത്തി; അപ്പോഴും വൈഷ്ണവയാഗം നടത്തണമോ? അത് പിതാവിനിഷ്ടപ്പെടുമോ എന്ന ചിന്തയുമായി തന്നെ സമീപിച്ച ഭർത്താവിനെ താനാണ് പ്രേരിപ്പിച്ചത്, ഗുരുവിന്റെ ആജ്ഞയല്ലേ അനുസരിയ്ക്കുക എന്ന് ധൈര്യം നൽകി. എന്നാൽ മടങ്ങി വന്ന ലങ്കേശനു പുത്രൻ ആ യാഗം നടത്തിയത് ഒരപമാനമായാണ് തോന്നിയത്, ആ തോന്നൽ ഒരു കൊടുങ്കാറ്റായി പിതാവിനും പുത്രനുമിടയിൽ ആഞ്ഞടിച്ചു; മൂടിക്കിടന്ന വിദ്വേഷത്തിന്റെ കനലുകൾ ആ കൊടുങ്കാറ്റിൽ ആളിക്കത്തി, ലങ്കയുടെ കൊട്ടാരക്കെട്ടിനെ ആകെ പൊള്ളിച്ചു.
അതിനു തൊട്ട് പിന്നാലേ എത്തി അശോകവനിയിലെ ഇളയമ്മ! ലോകത്തിലെ മികച്ചതെല്ലാം ലങ്കയ്ക്ക് സ്വന്തമാകണമെങ്കിൽ ആ പ്രൗഢനിതംബിനിയെ കൂടി വേണമെന്ന സ്തുതിപാഠകവൃന്ദത്തിന്റെ പുകഴ്ത്തലിൽ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ലങ്കേശന് അതാണിഷ്ടമെങ്കിൽ അശോകവനിയിലെ ആ സുന്ദരിയെ സഹപത്നിയായി സ്വീകരിയ്ക്കമെന്ന് കണ്ണീരോടെ അമ്മ സമ്മതിച്ചു, പക്ഷേ ഒന്നു കൂടി പറഞ്ഞു
"അവൾ വരണം, സ്വമനസ്സോടെ ആ പദവിയിലേയ്ക്ക്".
ആ വ്യവസ്ഥ ല ങ്കേശന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരിയുണർത്തി "അതൊക്കെ എത്ര നിസ്സാരം" എന്ന മട്ടിൽ. പക്ഷേ അതത്ര നിസ്സാരമല്ലെന്ന് ഒട്ടും വൈകാതെ അദ്ദേഹത്തിനു മനസ്സിലായി. എങ്കിലും പറഞ്ഞ വാക്കിനു വിലകൽപ്പിയ്ക്കുന്ന അദ്ദേഹം, ജാനകിയെ വരുതിയിലാക്കാൻ ശ്രമം തുടർന്നതല്ലാതെ, വാക്ക് ലംഘിച്ച് അവളെ മഹിഷിയാക്കാൻ തുനിഞ്ഞില്ല. തൃജട പറഞ്ഞാണതും ആറിഞ്ഞത്, ഒരു നാൾ അമ്മ അവളെ കാണാൻ അശോകവനിയിൽ എത്തിയിരുന്നത്രേ! അന്ന് അമ്മ പറഞ്ഞതായ ആ വാക്കുകൾ പിന്നീടുള്ള എത്രയോ ദിനരാത്രികളിൽ മനമുരുകുന്ന വേദനയായി തന്റെ കണ്ണുകൾ നിറച്ചു.
" നിന്റെ യൗവ്വനത്തിലോ, നിന്റെ സൗന്ദര്യത്തിലോ, അംഗപ്രൗഢിയിലോ എനിയ്ക്ക് നിന്നോട് അസൂയയില്ല. ഉള്ളത് നിനക്കാണല്ലോ ഇപ്പോൾ രാജാവിന്റെ ഏറ്റവും പ്രണയാർദ്രമായ മുഖം ദർശ്ശിയ്ക്കുവാൻ കഴിയുന്നത് എന്നതിൽ മാത്രമാണ്; ഞനത് കാണാറേയില്ല, അല്ലെങ്കിൽ കണ്ടിട്ട് ഏറെ നാളുകളായി".
അമ്മയുടെ ദു:ഖം കണ്ട്, താൻ നേരിട്ട് ലങ്കേശനെ കണ്ട് സീതയെ അവളുടെ ബന്ധുക്കൾക്ക് മടക്കി നൽകുവാൻ ആവശ്യപ്പെട്ടു. രാജാവ് എല്ലാം കേട്ടു, എന്റെയും മക്കളുടേയും സുഖവിവരങ്ങൾ തിരക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല; പക്ഷേ മടങ്ങും മുമ്പ് രാജ്യകാര്യങ്ങളിൽ ഇടപെടെണ്ട എന്ന ഉപദേശത്തിൽ തനിയ്ക്കുള്ള മറുപടി ഉണ്ടായിരുന്നു. ശരിയാണ് ഗൃഹനാഥൻ രാജാവാകുമ്പോൾ കുടുംബവിശേഷങ്ങൾ പോലും രാജ്യതന്ത്രത്തിൽ അധിഷ്ഠിതമാകുന്നു. ഇതാദ്യമല്ല ശ്രുശുരനിൽ നിന്ന് ഈ മറുപടി കേൾക്കുന്നത്, മൈഥിലിയെ ലങ്കയിൽ കൊണ്ടുവന്ന അന്നു തന്നെ താൻ അതിനെ എതിർത്ത് അവളുടെ മോചനത്തിനായി രാജാവുമായി തർക്കിച്ചതാണ്, അന്നും രാജ്യതന്ത്രം ഇടങ്കോലായി, എല്ലാം കേട്ട് നിശബ്ദനായി നിന്ന ഭർത്താവിന്റെ കണ്ണുകളിലും പിതാവ് ചെയ്തത് ശരിയല്ല എന്നും, ഭാര്യയാണ് ശരിയെന്നും ഉള്ള ഭാവം വ്യക്തമായിരുന്നു, എങ്കിലും പിതാവിനു മുന്നിൽ എന്നും മൗനിയാകുന്ന ആ പുത്രൻ വിദൂരതയിലെങ്ങോ മിഴിനട്ട് തപസ്സിലെന്ന പോലെ നിശ്ചലനായി ഇരിയ്ക്കുക മാത്രമാണ് ചെയ്തത്.
ശത്രുക്കൾ സമുദ്രത്തിനക്കരെ തമ്പടിച്ച് സേതുബന്ധനം ആരംഭിച്ച ആ രാത്രിയിൽ, അതീവ ദേഷ്യത്തിൽ പൊട്ടിത്തെറിച്ച് തന്റെ അറയിൽ വന്ന ഭർത്താവിനെ ഓർക്കുന്നു. ഇളയച്ഛൻ വിഭീഷണൻ സാഗരം കടന്ന്, വാനരസേനയോടും, വനവസികളായ രാജകുമാരന്മാരോടും സന്ധിചെയ്ത് ലങ്കയ്ക്കെതിരെ യുദ്ധത്തിനു തയ്യറെടുക്കുന്നു എന്ന വാർത്തയാലുള്ള കോപാന്ധത ആയിരുന്നു അത്. ഒരു ചെറിയ കുഞ്ഞിനെ എന്നത് പോലെ ആ വിശ്വവിജയിയെ മടിയിൽ കിടത്തി സമാധാനിപ്പിച്ചത് ഇന്നും ഓർക്കുന്നു. അന്ന് താൻ പറഞ്ഞ വാക്കുകളോർത്ത് ഇന്ന് സ്വയം നടുങ്ങുന്നു.
" ഒരു പക്ഷേ ഈ യുദ്ധം ലങ്കയുടെയും, ലങ്കേശന്റേയും പരാജയത്തിലാണ് കലാശിയ്ക്കുന്നതെങ്കിൽ എന്താവും ലങ്കയുടെ അവസ്ഥ എന്ന് ഓർത്ത് നോക്കൂ.. കീഴടങ്ങിയ രാജ്യങ്ങളിൽ രാക്ഷസസൈന്യം ഇന്നോളം നടത്തിയ അതിക്രമങ്ങൾ ആലോചിയ്ക്കൂ.. ലങ്കയിലെ ഓരോ പുരുഷനും വാനരരുടെ അടിമകളായി ക്രൂരതകൾക്കും, ജീവഹാനിയ്ക്കും ഇരയാകും, സ്ത്രീകളോ എല്ലാ യുദ്ധത്തിലേയും സ്ത്രീകൾക്കെതിരായ തന്ത്രം മാനഭംഗം എന്നതല്ലേ? പിറന്നവീണ കുഞ്ഞുങ്ങൾ വരെ ബലത്ക്കാരത്തിനിരയാകും, ലങ്കയുടെ അമൂല്യമായ സമ്പത്തും, സംസ്ക്കാരവും കൊള്ളയടിയ്ക്കപ്പെടും, എല്ലാത്തിനുമുപരി കിഷ്ക്കിന്ധാധിപതി വാനരരാജൻ സുഗ്രീവൻ പുതിയ ലങ്കേശൻ ആവും. അതിലും എത്രയോ ഭേദമാണ് യുദ്ധത്തിനപ്പുറവും ഒരു രാക്ഷസവംശജൻ ലങ്കയുടെ അധിപനാകുന്നത്, ലങ്കയ്ക്കും ലങ്കാനിവസികൾക്കും സംരക്ഷണമാകുന്നത്?"
അതുവരെ കോപിഷ്ടനായിരുന്ന യുവരജാവ് പൊട്ടിച്ചിരിച്ചു,
"നിനക്കിനിയും ലങ്കയുടെ കരുത്തറിയില്ലേ? അതറിയുന്ന ആർക്കെങ്കിലും ഇങ്ങനെ ഒരു സ്വപ്നമെങ്കിലും കാണാൻ കഴിയുമോ?"
"ഒരു വാനരൻ ലങ്കയിൽ വന്ന് ഇളയയുവരാജാവ് അക്ഷയകുമാരനെ വധിച്ച്, ലങ്കയെ ദഹിപ്പിച്ചത് സ്വപ്നം കണ്ടിരുന്നോ?"
എന്ന ചോദ്യമാണ് മനസ്സിലുയർന്നത്, എങ്കിലും പുറത്തേയ്ക്ക് വന്നില്ല, അടങ്ങിയ അഗ്നിയെ വീണ്ടും ജ്വലിപ്പിയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല.
നാളെ ആ യുദ്ധമാരംഭിയ്ക്കുന്നു, രാക്ഷസസേനയെല്ലാം വലിയ ഉത്സാഹത്തിലാണ്, ഇതുവരെ പങ്കെടുത്ത യുദ്ധങ്ങളിൽ നിന്നു വ്യത്യസ്തമായി പകൽ യുദ്ധം ചെയ്ത് രാത്രി വീട്ടിൽ വന്നുറങ്ങാവുന്ന യുദ്ധം! രാജസഭയിലെ ആലോചനകൾ കഴിഞ്ഞ് കടന്നു വന്ന മേഘനാദൻ അവളെ ചിന്തകളിൽ നിന്നുണർത്തി. തികഞ്ഞ ആത്മവിശ്വാസം തിളങ്ങുന്ന ആ മുഖത്ത് നോക്കി അവൾ ചോദിച്ചു
" ഈ യുദ്ധത്തിനെന്തെങ്കിലും പ്രത്യേകതയുണ്ടോ?"
ഒരു നിമിഷം ആലോചിച്ചിട്ട് മേഘനാദൻ മറുപടി പറഞ്ഞു
" ലങ്കയുടെ രാജ്യവിസ്തൃതിയോ, സമ്പത്തോ കൂട്ടാത്ത യുദ്ധം, വേറെന്താ".
തലയാട്ടിക്കൊണ്ടവൾ തുടർന്നു
" അല്ല, ലങ്കയിൽ ഇത് രണ്ടാമത്തെ യുദ്ധമാണ്, ഇതിനു മുമ്പ് അങ്ങയുടെ പിതാവ്, കുബേരനിൽ നിന്നും ലങ്ക നേടിയ യുദ്ധം ആയിരുന്നു, ലങ്കയുടെ മറ്റ് യുദ്ധങ്ങളെല്ലാം, അത് സ്വർഗ്ഗത്തിലായാലും, പാതാളത്തിലായാലും, ഭൂമിയിലായാലും, മറ്റ് രാജ്യങ്ങളിലെത്തി അവയെ തോൽപ്പിയ്ക്കുകയായിരുന്നു, ഇത് പോലൊന്ന് മുമ്പുണ്ടായിട്ടില്ല".
ചിരിയോടെ മേഘനാദൻ പറഞ്ഞു
"ശരി, ശരി, ഒരുപാട് ആലോചനകൾ ആയി ഇന്ന്, ഇനി നാളെ ശത്രുക്കളെ തുരത്തിയിട്ട് ഇതേപ്പറ്റി വിശദമായി സംവാദമാകാം, ഇപ്പോൾ ഉറങ്ങട്ടേ"
അത് പറയുമ്പോൾ ആ മുഖത്ത് ആത്മവിശ്വാസം അലയടിച്ചിരുന്നു, ഈ യുദ്ധം നാളെ തന്നെ തീർന്ന് പോകുമല്ലോ എന്ന ഒരു വിഷമം മാത്രമേ ആ വീരന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
(മേഘനാദം ഒരു പോസ്റ്റായി ഇടാനാണ് ആഗ്രഹിച്ചത്, എന്നാൽ ഇടയ്ക്ക് സി.എൻ.ശ്രീകണ്ഠൻ നായർ ലങ്കാലക്ഷ്മിയുമായി കടന്നു കൂടി; റാംകറും, രാമകീനും എവിടെ നിന്നോ കടന്നു വരുന്നു. അതിനാൽ ഇതിന്റെ ബാക്കി 4 പോസ്റ്റുകളായി പൂർണ്ണമാക്കാം)

No comments:
Post a Comment