മുത്തങ്ങ വനാന്തരത്തിൽ നിബിഡവനത്തെ ജനവാസമേഖലയുമായി വേർതിരിയ്ക്കുന്ന ആ കാട്ടുചോലയോട് ചേർന്നാണാ ചെറിയ വീട്; അവിടെയാണാ അമ്മയും മകനും താമസിച്ചിരുന്നത്. ആ അമ്മ ഊരിലെ മൂപ്പന്റെ തന്നെ മകളാണെന്ന് ഊരിൽ അടക്കം പറച്ചിലുണ്ടെങ്കിലും അത് ശരിയായിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ഊരുകാരൻ ആദിവാസി മന്ത്രവാദിയുടെ മകളായിരുന്നു അവൾ. അവൾ ജനിച്ച ഊരു കുറേ ദൂരെയാണ്, വിവിധ ഊരുകളിലെ കാട്ടുമൂപ്പന്മാരെല്ലാം ബഹുമാനിച്ചിരുന്ന ആ പെരിയോർ നല്ല വൈദ്യനും, ചത്തനും, മാടനും, തേയിയും, മറുതയുമൊക്കെ അടങ്ങിയ വനദേവതകളെ വിളിപ്പുറത്ത് നിർത്താൻ കഴിവുള്ള ആൾ ദൈവം ആണെന്ന് ഊരുകൾ വിശ്വസിച്ചു വന്നു. അദ്ദേഹത്തിന്റെ ഏകമകൾ ആയിരുന്നു തിരുതേയി, അവളുടെ അമ്മ ചെറുപ്പത്തിലേ മരിച്ച് പോയെങ്കിലും, ആ കുറവറിയാതെ അച്ചൻപെങ്ങൾ അവളെ വളർത്തി. എന്നാൽ സുന്ദരിയായ ആ പെൺകുട്ടി ആദിവാസികളെ ഉദ്ധരിയ്ക്കാൻ എത്തിയ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ പ്രണയക്കെണിയിൽ വീണു, അവൾ ഗർഭിണിയായപ്പോൾ നാട്ടുകാരായ എല്ലാ കാമുകന്മാരേയും പോലെ അവനും മുങ്ങി.
ആ ഊരിലെ മൂപ്പൻ കന്നി പിഴച്ചത് മാപ്പാക്കാൻ തയ്യാറായിരുന്നെങ്കിലും, ഗോത്ര നിയമപ്രകാരം അവളെ ഏഴു മലയ്ക്കും, ഏഴു ചോലയ്ക്കും, ഏഴൂരിനും അകലേയ്ക്ക് നടതള്ളണമെന്ന് ആൾ ദൈവമായ ആ അച്ഛൻ തന്നെ ആവശ്യപ്പെട്ടപ്പോൾ വളർത്തമ്മയല്ലാതെ ആരും എതിർക്കാനുണ്ടായിരുന്നില്ല. അങ്ങനെയാണ് അവൾ ഈ ഊരിലേയ്ക്ക് വന്നതും, അവളുടെ വളർത്തമ്മയുടെ നിർദ്ദേശപ്രകാരം ഊരിലെ മൂപ്പൻ അവളെ സ്വന്തം മകളായി സ്വീകരിച്ചതും. അഭിമാനിയായ ആ പെൺകുട്ടി ആരുടേയും ഔദാര്യത്തിൽ കഴിയുവാൻ ആഗ്രഹിച്ചില്ല, അവൾ വനാതിർത്തിയിൽ തനിച്ച് ഒരു വീട്ടിൽ താമസമാക്കി, വനത്തിൽ നിന്നും മരുന്നുകൾ ശേഖരിച്ച് ചികിത്സ തുടങ്ങി, താമസിയാതെ അവൾ അച്ഛനേക്കാൾ മികച്ച നിലയിൽ ചികിത്സിച്ചു തുടങ്ങി, അതോടെ മൂപ്പത്തി അവൾക്ക് സഹായിയായി, ഊരാകെ സമ്മതയായി. താമസിയാതെ അവൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു, അവനു 5 വയസ്സായപ്പോൾ അവൾ അടുത്തുള്ള സ്കൂളിൽ അവനെ ചേർത്തു, അതോടെ വീണ്ടും പകൽ സമയങ്ങളിൽ തനിച്ചായ അവൾ മന്ത്രവാദത്തിന്റെ പാഠങ്ങൾ പരിശീലിച്ചു തുടങ്ങി. ക്രമേണ മരുന്നും മന്ത്രവാദവുമായി അവൾ അയൽ ഊരുകളിലും പ്രശസ്തയായി, ഊരാളരും, വരുത്തരും, വനദേവതകളെ ചൊൽപ്പടിയ്ക്ക് നിർത്തിയിരിയ്ക്കുന്ന അവളുടെ വീട്ടിലേയ്ക്ക് അനുവാദമില്ലാതെ നോക്കാൻ പോലും ധൈര്യപ്പെട്ടിരുന്നില്ല.
ആ മകൻ ഒരല്ലലും അറിയാതെ ആ മകൻ വളർന്നു വന്നു, വലിയ സ്ക്കൂളുകൾ അടുത്തില്ലാത്തതിനാൽ അവന്റെ വിദ്യാഭ്യാസം പ്രാഥമിക തലത്തിൽ അവസാനിച്ചു. ക്രമേണ അവനും അമ്മയോടൊപ്പം കാട്ടിൽ മരുന്ന് പറിയ്ക്കാനും, വിറകു ശേഖരിയ്ക്കുവാനും ഒക്കെ സഹായിച്ചു തുടങ്ങി.മഞ്ഞ് കാലത്ത് കാട്ടിലെ ഒരു പ്രത്യേകചെടിയുടെ ഇലകളിൽ മുട്ടയിട്ട് വിരിയുന്ന പുഴുക്കളെ ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്ന് കൊണ്ട് നടുവേദനയാൽ കിടപ്പിലായവരെ അവൾ ചികിത്സിച്ചിരുന്നു. നഗരങ്ങളിലെ വലിയ ആശുപത്രികൾ കൈവിട്ട കിടപ്പിലായിപ്പോയ രോഗികളെ ചികിത്സിച്ച് നടത്തി വിട്ട അവളുടെ കുടി മഞ്ഞുകാലത്ത് രോഗികളെ കൊണ്ട് നിറഞ്ഞിരുന്നു.
അവനു 14 വയസുള്ളപ്പോൾ ഒരു ദിവസം ആ അമ്മയും മകനും കാട്ടിൽ നിന്നു വെളുപ്പിനെ മഞ്ഞിലുറഞ്ഞ പുഴുക്കളെ ശേഖരിച്ച് മടങ്ങി വരവേ ആണ് ആ പുലിയുടെ ആക്രമണം ഉണ്ടായത്. രക്ഷപ്പെടുവാൻ ഒരു മാർഗ്ഗവുമില്ലത്ത ഒരു സ്ഥലമയിരുന്നു അത്, അതിനാൽ തന്നെ മകനോട് പരമാവധി വേഗത്തിൽ വീട്ടിലേയ്ക്ക് ഓടാൻ ആവശ്യപ്പെട്ടു കൊണ്ട് ആ അമ്മ പുലിയെ നേരിട്ടു. മകൻ തിരിഞ്ഞ് നോക്കാതെ വീട്ടിലേയ്ക്കോടി, അവനറിയാമായിരുന്നു അമ്മ മാന്ത്രികവിദ്യയാൽ പുലിയെ തോൽപ്പിച്ച് അൽപ്പം കഴിഞ്ഞ് അങ്ങെത്തുമെന്ന്. അതിനാൽ വീട്ടിൽ എത്തി അവൻ തലേ ദിവസത്തെ ബാക്കിയിരുന്ന ഭക്ഷണമൊക്കെ കഴിച്ച് ഒന്നുറങ്ങി.
കുറേ നേരം കഴിഞ്ഞ് അവൻ ഉണർന്ന് അമ്മയെ ഞ്ഞെങ്കിലും അവിടെയെങ്ങും അമ്മയെ കണ്ടില്ല. അവന്റെ മനസ്സിൽ ഭയം നിറഞ്ഞു, അവൻ ഏറ്റവും അടുത്ത കുടിയിൽ എത്തി കാര്യം പറഞ്ഞു, അവർ മൂപ്പനെ അറിയിച്ചു പിന്നീട് എല്ലാവരും കൂടി കാട്ടിൽ തിരച്ചിൽ നടത്തി, ഏറെയൊന്നും തിരയേണ്ടി വന്നില്ല, അവൻ അമ്മയെ വിട്ട് പോന്നിടത്ത് തന്നെ, പുലി കടിച്ച് മുറിച്ച അവളുടെ ശരീരം അവർ കണ്ടെത്തി. എല്ലാവരും ചേർന്ന് അവളുടെ മൃതദേഹം രണ്ട് കാട്ടുമരത്തിന്റെ കമ്പുകൾ കെട്ടിയുണ്ടാക്കിയ മഞ്ചലിൽ ചുമന്നു കൊണ്ടുവന്ന് വീടിനടുത്ത് സംസക്കരിച്ചു. ആ മകൻ ഒറ്റപ്പെട്ടു, എങ്കിലും അമ്മ സമ്പാദിച്ചു വച്ചിരുന്ന പണം അവനെ പട്ടിണി കൂടാതെ ജീവിയ്ക്കാൻ സഹായിച്ചു, അവൻ ഊരിലെ കൂട്ടുകാരുമൊക്കെയായി ചെറിയ ജോലികളൊക്കെ ചെയ്തും, ഉല്ലസിച്ചും കാലം കഴിച്ചു. ക്രമേണ അവന്റെ കയ്യിലുള്ള പണമെല്ലാം തീർന്നു, അവൻ പട്ടിണിയിലായി, ഊരിലെ പട്ടിണി അവനിലും ആധിപത്യമുറപ്പിച്ചു എന്നു പറയുന്നതാവും ശരി.

ഏറെക്കാലത്തിനു ശേഷം അവനമ്മയുടെ ഓർമ്മകൾ വന്നു തുടങ്ങി, അമ്മയുടെ മരണശേഷം ആ കാട്ടിൽ ഒറ്റയ്ക്ക് പോകാൻ അവനു ധൈര്യം ഉണ്ടായിരുന്നില്ല, എങ്കിലും വനാതിർത്തിയിലെ അമ്മയുടെ ശവകുടീരത്തിൽ എത്തി ആ മൺകൂനയിൽ കെട്ടിപ്പിടിച്ച് അവൻ കരഞ്ഞു, അമ്മയോട് അവൻ പറഞ്ഞു
" അമ്മേ, എന്റെ കയ്യിലെ പണമെല്ലാം തീർന്നു, ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, ഞാൻ എന്ത് ചെയ്യുമമ്മേ?"
പെട്ടെന്ന് ആ മൺകൂനയിൽ നിന്നും അമ്മയുടെ ശബ്ദം അവൻ കേട്ടു
" മോനേ നീ വിഷമിയ്ക്കേണ്ട, ഞാൻ പറയുന്നത് നീ വളരെ ശ്രദ്ധിച്ച് കേൾക്കണം, നമ്മൾ ആ പുഴുവിനെ തേടി പോയ കുന്നിന്റെ താഴെയുള്ള തടത്തിൽ ഒരു പടർന്ന ആൽമരം നിൽക്കുന്നത് നീ കണ്ടിട്ടില്ലേ? അവിടെ ചെല്ലുക, എന്നിട്ടാ മരത്തിന്റെ ചുവട്ടിൽ കുഴിയ്ക്കുക. അവിടെ നിനക്ക് കുറെ കപ്പുകൾ കാണാനൊക്കും, അതിൽ ഭംഗിയുള്ളവയും, സ്വർണ്ണത്തിലുള്ളതും, വെള്ളിയിലുള്ളതും ഒക്കെ കാണും പക്ഷേ ഈച്ച മൂളിപ്പറക്കുന്ന ഒരു കപ്പ് അക്കൂട്ടത്തിൽ നീ കാണും, അത് മാത്രം നീ എടുക്കുക, മറ്റൊന്നുമെടുക്കാതെ വേഗം തന്നെ കുഴിമൂടി നീ അവിടുന്ന് പോകുക, നിനക്ക് ജീവിയ്ക്കാനുള്ളത് അതിൽ നിന്നു ലഭിയ്ക്കും, സന്തോഷമായി പൊയ്ക്കൊള്ളൂ"
ആ മൺകൂനയിൽ നിന്ന് എണീറ്റ അവനൊരുകാര്യം മനസ്സിലായി, വിശപ്പ് മാറിയിരിയ്ക്കുന്നു, പിന്നീടൊട്ടും താമസിച്ചില്ല, നേരേ വനത്തിനുള്ളിലെത്തി, അവിടെ ആ മരം കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായതുമില്ല. അവൻ അതിന്റെ ചുവട്ടിൽ കുഴിച്ചു, അവിടെ നിറയെ കപ്പുകൾ കണ്ടു; സ്വർണ്ണത്തിലും, വെള്ളീയിലും, രത്നങ്ങൾ പതിച്ചതുമൊക്കെയായി എത്ര ഭംഗിയുള്ള കപ്പുകൾ അവയ്ക്കിടയിൽ അവനമ്മ പറഞ്ഞ വൃത്തിയില്ലാത്ത കപ്പും കണ്ടു, ഒരീച്ച അതിൽ ചുറ്റിപ്പറക്കുന്നു. അവൻ ചിന്തിച്ചു "എന്തിനാണീ വൃത്തികെട്ട കപ്പ് എടുക്കാൻ അമ്മ പറഞ്ഞത്? ഞാൻ കേട്ടത് തെറ്റിയതാണോ? അതൊഴികെ ഏതെങ്കിലും എടുക്കനാണോ പറഞ്ഞത്? ഏതായാലും ഈ രത്നം പതിച്ച സ്വർണ്ണക്കപ്പ് എടുക്കാം. അത് വിറ്റാൽ തന്നെ കുറേ നാൾ ജീവിയ്ക്കാനുള്ള കാശു കിട്ടും" അവനതിൽ നിന്നും ഏറ്റവും ഭംഗിയുള്ള ഒരു കപ്പെടുത്ത്, പെട്ടെന്ന് കുഴിമൂടി വീട്ടിലേയ്ക്ക് നടന്നു.
കുറച്ച് ദൂരം നടന്ന് അവൻ അമ്മയെ പുലി പിടിച്ച ആ സ്ഥലത്തെത്തി, പെട്ടെന്ന് അവനാ രംഗം ഓർമ്മ വന്നു, അവൻ അവിടെ ഉള്ള ഒരു മരത്തിന്റെ വേരുകളിൽ ഇരുന്നു, ആ കപ്പു താഴെ വച്ചു. അടുത്ത നിമിഷത്തിൽ ആ കപ്പിൽ നിന്നും ഒരു വലിയ സിംഹം പുറത്തു വന്നു, അവനെ നോക്കി ഗർജ്ജിച്ചു, പിന്നെ അവന്റെ നേരേ ആക്രമണത്തിനായി കുതിച്ചു. അവൻ ആ മരത്തിൽ വലിഞ്ഞ് കയറി, കുറച്ചൊക്കെ സിംഹവും, അവൻ ഉയരത്തിലുള്ള ചെറിയ ചില്ലയിൽ എത്തിയതോടെ സിംഹം താഴെ ചാടി, പിന്നേയും കുറച്ചു നേരം കൂടി ആ വൃക്ഷത്തിനു ചുറ്റും കറങ്ങി നടന്ന്, അവനെ നോക്കി ഗർജ്ജിച്ചിട്ട് അത് കാട്ടിൽ നടന്നു മറഞ്ഞു. കുറച്ച് സമയം കഴിഞ്ഞ് അവൻ താഴെയിറങ്ങി, വീട്ടിലേയ്ക്ക് ഓടിപ്പോയി. അവന്റെ വിശപ്പ് മുഴുവനായി തിരിച്ചു വന്നു അവനെ തളർത്തി. അവൻ വീണ്ടും അമ്മയുടെ ശവകുടീരത്തിൽ എത്തി. ഇത്തവണ അമ്മ സംസാരിച്ചു തുടങ്ങി
" മോനേ, നീ എന്താണീ കാണിച്ചത്? നിന്റെ ബുദ്ധിശൂന്യത കാരണം ജീവൻ തന്നെ അപകടത്തിലാക്കിയല്ലോ. ഇനിയെങ്കിലും ഞാൻ പറഞ്ഞത് പോലെ ചെയ്യൂ, ഒന്നും ഭയപ്പെടേണ്ട"
അവനു ആ സിംഹം അവിടെ കാണുമോ? എന്ന ഭയം ഉണ്ടായിരുന്നു, എങ്കിലും അവൻ അമ്മയുടെ വാക്കുകൾ അനുസരിച്ചു, ഇത്തവണ അവൻ തെറ്റൊന്നും വരുത്തിയില്ല, കൃത്യമായി ആ കപ്പുമെടുത്ത് വീട്ടിലെത്തി, കപ്പിനൊപ്പം ആ ഈച്ചയും. അത് അവൻ ഒരു മൂലയ്ക്ക് സുരക്ഷിതമായി വച്ചു,പിന്നീട് അന്നത്തെ സാഹസികതയിൽ തളർന്ന് കിടന്നുറങ്ങി. രാവിലെ ഉണർന്ന അവൻ നേരെ നോക്കിയത് ആ കപ്പിലേയ്ക്കാണ്, അതിൽ അവൻ ആയിരം രൂപ കണ്ടെത്തി. അതുമായി അവൻ പുറത്ത് പോയി ആഹാരം കഴിച്ചു, ഇത്തവണ അവൻ കൂട്ടുകാരുമായി കാശ് കളഞ്ഞ് കുളിയ്ക്കാൻ പോയില്ല. പിന്നീട് അതൊരു പതിവായി ദിവസവും അവനു 1000 രൂപ വീതം കിട്ടിക്കൊണ്ടേയിരുന്നു, അവൻ ആവശ്യത്തിനുമാത്രം ചിലവാക്കി ബാക്കി സൂക്ഷിച്ച് വച്ചു.
ആശയക്കുഴപ്പം വരുമ്പോഴൊക്കെ അവൻ അമ്മയുടെ ശവകുടീരത്തിലെത്തുമായിരുന്നു, അവൻ ആ മിച്ചം വരുന്ന പണം എന്ത് ചെയ്യണമെന്ന് അമ്മയോട് ചോദിച്ചു, കന്നുകാലികളെ വാങ്ങി വളർത്തി, പാലും മറ്റും വിറ്റ് ജീവിയ്ക്കാൻ അമ്മ അവനെ ഉപദേശിച്ചു. കുറച്ച് ദിവസത്തിനകം അവൻ രണ്ട് ആടിനേയും, പിന്നീട് പശുവിനേയും വാങ്ങി. വീട്ടിനടുത്ത് തൊഴുത്ത് പണിതു, അവനു കന്നുകാലികൾ വർദ്ധിച്ചു, കാട്ടിൽ മേയിച്ചും, അവയുടെ പാലും, ചാണകവരുളിയുമൊക്കെ വിറ്റും അവൻ പണമുണ്ടാക്കി. പിന്നീടമ്മയുടെ നിർദ്ദേശപ്രകാരം മൂപന്റെ സ്ഥലം വാങ്ങി, കപ്പയും, കാച്ചിലും, റാഗിയുമൊക്കെ കൃഷി ചെയ്തു, അവന്റെ വളർച്ചയ്ക്കൊപ്പം അവൻ ആ ഊരിലെ ഒരു പ്രമുഖനായി മാറി, ധനികനും, അവനു സഹായികളും, പണിക്കാരുമൊക്കെ ഉണ്ടായി.
അവനു വയസ്സ് 28 ആയി, ഇനിയൊരു വിവാഹം കഴിയ്ക്കണമെന്ന് അവനോട് ഊരിലുള്ളവർ നിർബന്ധിച്ചു തുടങ്ങി. അവൻ ഈ കാലമത്രയും എന്ത് പുതിയതായി ചെയ്യുന്നതിനു മുമ്പും അമ്മയുടെ ശവകുടീരത്തിൽ എത്തി ചോദിയ്ക്കും, അമ്മ അവനു മാർഗ്ഗനിർദ്ദേശം നൽകും. വിവാഹക്കാര്യത്തിലും അവൻ അമ്മയുടെ സഹായം തേടി. അമ്മയുടെ ശബ്ദം അവൻ കേട്ടു
"മോനേ, നീ അന്നു കപ്പെടുക്കാൻ പോയ ആ മരത്തിന്റെ അടുത്ത് കൂടി വീണ്ടും മുന്നോട്ട് പോകുക, കുറേ ചെല്ലുമ്പോൾ ഒരു കാട്ടരുവി നീ കാണും. ആ അരുവി മുറിച്ച് നീ അക്കരെ കടന്നാൽ ഒരു മുനിയറ കാണും, അതിൽ ചില ശവപ്പെട്ടികൾ കാണും, ആ പെട്ടികളിൽ ഏറ്റവും പഴകിയത് പോലെ കാണുന്നത് നീ തുറക്കുക, നിന്റെ വധുവിനെ നിനക്ക് കാണാനൊക്കും"
പിറ്റേദിവസം അവൻ ജോലിക്കാരെ എല്ലാം പറഞ്ഞേൽപ്പിച്ച്, കാട്ടിലേയ്ക്ക് യാത്രയായി. അവൻ അമ്മ പറഞ്ഞ ആ അരുവി മുറിച്ച് കടന്ന് മുനിയറയിൽ പ്രവേശിച്ചു, അവിടെ അതിമനോഹരമായ കുറേ ശവപ്പെട്ടികൾ കണ്ടു, പക്ഷേ ഇപ്പോൾ വൻ അമ്മയുടെ അനുസരണയുള്ള മകൻ ആയിക്കഴിഞ്ഞിരുന്നു, അതിനാൽ ആ പഴകിയ പെട്ടി തന്നെ തുറന്നു. അതിനുള്ളിൽ സുന്ദരിയായ ഒരു യുവതി ഉറങ്ങിക്കിടക്കുന്നു. അവൻ അവളെ ഉണർത്തി, അവൾ അവനോടൊപ്പം വീട്ടിലേയ്ക്ക് വന്നു. പിന്നീടവനു പരമസുഖകരമായിരുന്നു ജീവിതം, അവൾക്ക് അവിടെ ചെയ്യേണ്ട എല്ലാം അറിയമായിരുന്നു, കൃഷിയും, കന്നുകാലികളും, ഭക്ഷണവും, എല്ലാം അവൾ ഏറ്റെടുത്തു, അവനു ഇഷ്ടമുള്ള ഭക്ഷണം അവൾ ഉണ്ടാക്കിക്കൊടുത്തു, അവന്റെ ആരോഗ്യം എല്ലയ്പ്പോഴും ശ്രദ്ധിച്ചു, അവനെ മടിയിൽ കിടത്തി ചുംബിച്ചു, പാട്ടുകൾ പാടി ഉറക്കിയുമൊക്കെ അവൾ അവന്റെ സ്നേഹപാത്രം ആയി, എങ്കിലും അവർ രണ്ടായി കിടന്നുറങ്ങി.
ഒരു ദിവസം അവൻ അവളോട് പറഞ്ഞു
"നീ എനിയ്ക്ക് ഇപ്പോൾ അമ്മയേക്കാൾ പ്രിയപ്പെട്ടവൾ ആണ്, എങ്കിലും വിവാഹം കഴിയ്ക്കാതെ ഒന്നിച്ച് ജീവിയ്ക്കുന്നതും ശരിയല്ല, അതിനാൽ നമുക്ക് വിവാഹിതരാകാം."
അവൾ സമ്മതിച്ചു, നമുക്ക് അമ്മയുടെ ഊരിൽ പോകണം അവിടെ മുത്തച്ഛൻറ്റെ കോവിലിൽ വച്ച് വിവാഹിതരാവാം എന്നവൻ പറഞ്ഞു. അങ്ങനെ അവർ ഏഴുമല താണ്ടി അവളുടെ ഊരിലെത്തി. അവിടെ പുതിയ ചെമ്മിയാണിപ്പോൾ ഉള്ളത്. അവൻ ചെമ്മിയോട് അവനാരെന്ന് പറഞ്ഞു, അവന്റെ ബന്ധുവായ ആ പൂജാരി അവനെ സന്തോഷത്തോടെ സ്വീകരിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം അവർ നടത്തി. വധുവിനെ ഒരുക്കി കോവിലിലേയ്ക്ക് കൊണ്ടു വന്നു. ആ പാറയുടെ താഴെയെത്തിയപ്പോൾ അവൾ പെട്ടെന്ന് നിന്നു, പിന്നീട് മുന്നോട്ട് വരാൻ തയ്യാറായില്ല. അവൻ പാറയിൽ നിന്നിറങ്ങി അവളുടെ അടുത്തെത്തി കൈപിടിച്ച് പാറയിലൂടെ മുകളിൽ കോവിലിലേയ്ക്ക് നയിച്ചു, അവൾ അവനെ പുറകോട്ട് വലിച്ചു തുടങ്ങി, അത് ക്രമേണ ശക്തമായി, അവൾ വിയർക്കാൻ തുടങ്ങി, പൂക്കുലപോലെ വിറയ്ക്കാൻ ആരംഭിച്ചു,, അവൻ സർവ്വശക്തിയുമെടുത്ത് അവളെ മുകളിലേയ്ക്ക് വലിച്ചതും, അവൾ എടുത്തടിച്ചതു പോലെ നിലത്തു വീണു.
അവളുടെ മനോഹരമായ നിറം മങ്ങിത്തുടങ്ങി, തൊലി ചുളിഞ്ഞു തുടങ്ങി, അതി രൂക്ഷമയ ദുർഗ്ഗന്ധമുയർന്നു, അവളുടെ മാംസം അഴികിത്തുടങ്ങി, അസ്തിമാത്രം ആയി, പിന്നെ അതും പൊടിഞ്ഞില്ലാതായി, ആകെ അവശേഷിച്ചത് ഒരു കഷണം തുണി മത്രം, അന്ന് മഞ്ഞിലെ പുഴുവിനെ ശേഖരിച്ചെത്തിയ ആ പുലരിയിൽ അമ്മ മാറുമറച്ചിരുന്ന ആ ചുവപ്പും കറുപ്പും കലർന്ന തുണിയായിരുന്നു അത്!
അത്ഭുതപ്പെട്ട് നിന്ന ചെമ്മി അവനോട് കാര്യങ്ങൾ എല്ലാം തിരക്കി; അവന്റെ ബന്ധുവായ അയാൾ അവനോട് പറഞ്ഞു
" ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, നിന്റെ അമ്മയ്ക്ക് നിന്നെ മറ്റൊരു സ്ത്രീയെ ഏൽപ്പിയ്ക്കാൻ ധൈര്യമുണ്ടായിരുന്നില്ല, നിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ആ സ്ത്രീ നിനക്കെന്തെങ്കിലും വിഷമതകൾ ഉണ്ടാക്കുമോ എന്നതായിരുന്നു അവളുടെ സംശയം. എന്റെ ജീവിച്ചിരിയ്ക്കുന്ന അമ്മയും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. "
അവനു സംശയം തീർന്നില്ല
"എങ്കിൽ പിന്നെ ഇവിടെ വരെ ഇതെത്തിയ്ക്കാതെ എന്നോട് അവിടെ വച്ചേ പറഞ്ഞ് അമ്മയ്ക്ക് എന്റെ കൂടെ അമ്മയായി എന്നും കഴിയാമായിരുന്നല്ലോ...."
ചെമ്മി അവനെ ചേർത്ത് പിടിച്ച് കൊണ്ട് മറുപടി പറഞ്ഞു
" അവൾ നിന്റെ എല്ലാം ആഗ്രഹവും സാധിച്ച് തരാൻ ആഗ്രഹിച്ചിരുന്നു.നിന്റെ അമ്മ വളരെ പക്വമതിയും, ബുദ്ധിമതിയും ആയിരുന്നു.."
ഒന്ന് നിർത്തിയിട്ട് അയാൾ തുടർന്നു
"പക്ഷേ അമ്മയും ആയിരുന്നു!!!"

No comments:
Post a Comment