ശ്രീശങ്കരാചാര്യർ എല്ലാം അറിഞ്ഞവൻ, സർവ്വജ്ഞപീഠം കയറിയ മഹാൻ, രണ്ട് രീതിയിൽ അവതരിപ്പിയ്ക്കപ്പെടുന്ന കഥയിൽ രതിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പതറിപ്പോകുന്നു. ഒന്നാമത് മണ്ഡനിമിശ്രന്റെ ഭാര്യയും അവർ തമ്മിലുള്ള സംവാദത്തിന്റെ ജഡ്ജിയുമായ ഭാരതി ആണ് രതിയെപ്പറ്റി ചോദിച്ച് ശങ്കരനെ കുഴപ്പിച്ചത്, അവധിയായി നൽകിയ 30 ദിവസങ്ങൾക്കുള്ളിൽ പരകായപ്രവേശത്തിലൂടെ മരിച്ച് പോയ രാജാവ് അമരകന്റെ ശരീരത്തിൽ കയറി, അദ്ദേഹത്തിന്റെ അന്തപ്പുരത്തിലെ രാജ്‌ഞിമാരുടെ ഇടയിൽ പൂന്തി വിളയാടി തിരിച്ച് വന്ന് ഭാരതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി സംവാദം ജയിക്കുന്നു. ഭാരതി പിന്നീട് ശിഷ്യയായി, കുണ്ഡലിനി സൂത്രങ്ങൾ എഴുതിയത് ഭാരതിയുമൊന്നിച്ചാണെന്ന് പറയപ്പെടുന്നു.
"നാരീസ്തനഭര നാഭീദേശം
ദൃഷ്ട്വാമാഗാ മോഹാവേശം
ഏതന്മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം"
എന്നൊക്കെ പറഞ്ഞ് സർവ്വജ്ഞപീഠം കയറുന്ന സമയത്താണ് വിദ്വാന്മാരാൽ ചോദ്യവും തിരിച്ച് പോക്കും പരകായ പ്രവേശവും എന്ന് ചില സിനിമകളിലും, കൃതികളിലും, അത് ശരിയാകാൻ വഴിയില്ല, ഭാരതിയുമായുള്ള പിൽക്കാലബന്ധം മറച്ച് വയ്ക്കാൻ ചിലർ നടത്തിയ കുത്സിതപ്രവൃത്തി മാത്രമാകാനാണ് സാദ്ധ്യത. കാരണം അമരുശതകം എഴുതിയത് ശങ്കരനാണല്ലോ? സർവ്വജ്ഞപീഠം കയറിയിട്ട് പിന്നെ ഇതെഴുതാൻ സമയവും കിട്ടിയില്ല. രതിയുടെ എല്ലാ ഭാവങ്ങളും, രാജ്‌ഞിമാരുടെ ഇടയിലെ സ്വവർഗ്ഗരതി വരെ അമരുശതകം വിവരിയ്ക്കുന്നു.
" തീരെ ചെറുതായ എന്റെ സ്തനങ്ങളെ ഇന്നോളം നീ അവഗണിച്ചു, ഇപ്പോഴെങ്കിലും നിന്റെ വിരലുകളാൽ അവയെ ഓമനിയ്ക്കുക, സഖിയുടെ ചുണ്ടുകൾ ഗുഹ്യഭാഗത്തെത്തിയപ്പോൾ അവൾ പുലമ്പി, നിർത്തുക, നിന്റെ ചുണ്ടുകൾ അവിടെ തന്നെ നിലനിർത്തുക, നീ എന്തിനാണിത്ര മേൽ അത് വൈകിപ്പിയ്ക്കുന്നത്? അവളുടെ പുലമ്പൽ ചുടുനിശ്വാസങ്ങളിൽ മുങ്ങി സഖിയുടെ മുടിയിഴകളിൽ പടർന്നു"
ഞാൻ എഴുതിയതല്ല, ശ്രീ ശങ്കരാചാര്യർ അമരുശതകത്തിൽ എഴുതിയതാണ്. രതികുശലത കൂടി ആയാലേ സർവ്വജ്ഞപീഠം കയറാനാവൂ എന്ന് ശങ്കരൻ പോലും പറയുന്നു, അപ്പൊൾ ഒഴിവാക്കാനാവാത്തതാണ് ലൈംഗികതയും രതിയും എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ...
എല്ലാം കഴിഞ്ഞ് ഭജഗോവിന്ദം എഴുതിയ ശങ്കരചാര്യർ തന്നെ വീണ്ടും പറയുന്ന വരികൾ പ്രൊഫ. സുന്ദരം ധനുവച്ചപുരം പദ്യപരിഭാഷയിൽ എഴുതിയത് ഇങ്ങനെയാണ്.
രുധിരസിക്തമാമധരവും കാട്ടി
ചകിതയായ് മാറിക്കൂടഞ്ഞുകൈമാറ്റി
അരുതരുതു ! വിടുകെ ' ന്നു കോപേന
ഒരുവിധത്തിൽ വിതുമ്പിനിന്നങ്ങനെ
ഇളകിയാടുന്ന പുരികങ്ങളോടും
ഉതിരും സീൽക്കാര സ്വരഭേദത്തോടും
പതിയനെ കൂമ്പും മിഴികളോടുമേ
തരളയായൊരു മുഗ്ധമാം മാനിനി
പുളകമാർന്നേതുകമിതാക്കന്മാരാൽ
പരിചോടെ ചുംബനം ചെയ്യപ്പെട്ടുവോ
അവരാകുന്നിതേ ! സുകൃതശാലികൾ
അവർക്കാക്കല്ലയോ അമൃതം കൈവന്നു!
അമൃതത്തിന്നായേ, മിമൂഢർ ദേവന്മാർ
വൃഥാവിൽ പാലാഴിമഥനം ചെയ്കയായ് !!
അപ്പോൾ ആരാണ് സുകൃതശാലികൾ?
ആർക്ക് എങ്ങനെ അമൃത് കൈവന്നത്?
ആ പോഴന്മാരായ ദേവന്മാർക്ക് ക്ഷീരസാഗരമഥനം ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
അടിയൻ നിരപരാധി ആണ് യുവർ ഓണർ!
No comments:
Post a Comment