സുജാത എന്ന സിനിമയിലെ ഗാനങ്ങളെപ്പറ്റി പറയുമ്പോൾ ആദ്യം പറയേണ്ടത് സംഗീത സംവിധായകനെ പറ്റി തന്നെയാണ്, രവീന്ദ്ര ജയിന്‍. രാഗങ്ങളെ ദൃശ്യഭംഗിയായി അനുഭവിച്ച, സ്വരങ്ങളെ നിറങ്ങളായി അറിഞ്ഞ, ജന്മനാ അന്ധനായ സംഗീതജ്ഞൻ, യേശുദാസിന് ഹിന്ദിഗാനത്തിലൂടെ (ഗോരി തെര ഗാവ് ബഡാ പ്യാരാ) ആദ്യ ദേശീയ അവാർഡ്ഡ് നേടിക്കൊടുത്ത സംവിധായകൻ, തനിയ്ക്ക് കാഴ്ച്ച എന്നെങ്കിലും ലഭിയ്ക്കുകയാണെങ്കിൽ ആദ്യം കാണേണ്ടത് യേശുദാസിനെയാണെന്ന് പറഞ്ഞ ദാസേട്ടന്റെ പ്രിയസ്നേഹിതൻ. അദ്ദേഹം ആദ്യമായി സംഗീതം നൽകിയ മലയാള സിനിമയാണ് 1977 ലെ സുജാത.
ഇനി ഗായിക, മങ്കേഷ്‌കർ സഹോദരിമാരിൽ ലതയ്ക്കും, ഉഷ്യക്കും ഇടയിലെ ആൾ, ഗൺപത്രോ ബോസ്ളേയെ ആദ്യം വിവാഹം കഴിച്ചതിനാലും, പിന്നീട് വന്ന ആർ.ഡി. ബർമ്മൻ അത് മറ്റാൻ തയ്യാറാകാതിരുന്നതിനാലും ബോസ്ളെ ആയ, ആശാ ബോസ്ലെയുടെ ആദ്യമലയാള ഗാനമാണ് "സ്വയംവര ശുഭദിന മംഗളങ്ങൾ". മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ് ഗാനരചന നിർവ്വഹിച്ചിരിയ്ക്കുന്നത്.
നായികയുടെ സഖി, പ്രിയപ്പെട്ട തോഴിയ്ക്ക് വിവാഹത്തിന് മുൻകൂറായി മംഗളാശംസകൾ നേരുകയാണിവിടെ. അനുമോദനം അറിയിയ്ക്കുന്നതിനോടൊപ്പം ചില ഉപദേശങ്ങൾ കൂടി അവൾ നൽകുന്നുണ്ട്. സഖിയുടെ സങ്കൽപ്പധാര ആദ്യചരണത്തിൽ നായികയുടെ വിവാഹത്തിന് ശേഷമുള്ള ദിനത്തിലേക്ക് ഒഴുകുന്നു. മഴമേഘമായി നായികയിൽ പെയ്തലിയാൻ അവളുടെ കാന്തൻ വരുന്ന നേരം, വളയിട്ട കൈകളാൽ അവൾ വാരിപ്പുണരും എന്ന് സഖി ഉറപ്പിയ്ക്കുന്നു. അങ്ങനെ കാര്യങ്ങൾ ഉഷാറാകുമ്പോൾ സൂക്ഷിയ്ക്കേണ്ട ഒരു ഘടകമുണ്ട്, വിളക്ക് അണയ്ക്കാൻ മറക്കരുത്!
അതെന്താ അങ്ങനെ ഒരുപദേശം? ഒന്നുകിൽ ആദ്യരാത്രിയിൽ ലജ്ജ കാരണം കാര്യപരിപാടികളിൽ കാര്യമായ വിഘ്നം സംഭവിയ്ക്കേണ്ട എന്ന് കരുതിയിരിയ്ക്കാം. അല്ലെങ്കിൽ ....??? അതിനെനിയ്ക്ക് വ്യക്തമായ ഉത്തരം ഉണ്ട്! ഗാനവുമായോ, രംഗവുമായോ കാര്യമായ ബന്ധമില്ലാത്തതിനാൽ വീണ്ടും ഒരു "NB" ആവശ്യമായി വന്നിരിയ്ക്കുന്നു.
നമുക്ക് ഗാനത്തിൻ്റെ രണ്ടാമത്തെ ചരണത്തിലൂടെ സഞ്ചരിയ്ക്കാം....
നവമിഥുനങ്ങളുടെ മധുവിധുകാലം ആലോചിയ്ക്കുന്ന സഖി, അവരുടെ ഹൃദയാഭിലാഷങ്ങൾ ഒന്നുചേരുന്ന രതിസംഗമങ്ങളിലെ കുളിരിലും ലഹരിയിലുമൊക്കെ വരെ എത്തിച്ചേരുന്നു, അതിൽ അരയന്നങ്ങളായി ഒഴുകുന്നവർക്ക് ആത്മാർത്ഥമായി ആശംസയുടെ പുഷ്പങ്ങൾ കോർത്ത് ഹാരം തന്നെ സമ്മാനിയ്ക്കുന്നു. നല്ല സഖി, നല്ല സുഹൃദം!
മലയാള സിനിമകളിൽ അധികം അഭിനയിച്ചിട്ടില്ലാത്ത പദ്മപ്രിയയുടെ വിവാഹത്തിനാണ് ജയഭാരതി മംഗളം നേരുന്നത്. ഇതിൽ ഇനി കൂടുതൽ എന്തെങ്കിലും വിശകലനം ചെയ്യാനില്ലെന്ന് തോന്നുന്നു.
ഇനി ഗാനം വായിക്കാം, ആസ്വദിയ്ക്കാം...

"സ്വയംവര ശുഭദിന മംഗളങ്ങൾ...
അനുമോദനത്തിന്റെ ആശംസകൾ..
പ്രിയതോഴീ നിനക്കിന്നേ....
പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...
മഴമുകിലായി നിന്നിൽ പെയ്തലിയാൻ....
പ്രിയതമനണയുന്ന മധുവിധുനാൾ....
വളയിട്ട കൈകളാൽ വാരിപ്പുണരുമ്പോൾ
വിളക്കിന്റെ മിഴിപൊത്താൻ മറക്കരുതേ..
പ്രിയതോഴീ നിനക്കിന്നേ....
പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ...
ഹൃദയാഭിലാഷങ്ങൾ ഒന്നുചേരും
കുളിരുള്ള സംഗമലഹരികളിൽ
അരയന്നങ്ങളായ് ഒഴുകുന്ന നിങ്ങൾക്കെൻ
ആത്മാർത്ഥതയുടെ പുഷ്പഹാരങ്ങൾ...
പ്രിയതോഴീ നിനക്കിന്നേ....
പ്രിയതോഴീ നിനക്കിന്നേ നേരുന്നു ഞാൻ..."
https://www.youtube.com/watch?v=3-jat5BG9MY
NB
===
പ്രീഡിഗ്രി കഴിഞ്ഞ് അടുത്തതെന്ത്? എന്ന് കാത്തിരിയ്ക്കുന്ന അവധിക്കാലം, ഞങ്ങളുടെ കൊച്ച് സാമൂഹ്യവിരുദ്ധസംഘം ഇതിനോടകം നാടിൻ്റെ വികസനത്തിലെ പങ്കാളികളായി മാറി, അതിനായുള്ള നൂതന സംരംഭങ്ങളിൽ ഏർപ്പെട്ടു വന്നു! അന്ന് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ക്രിക്കറ്റ്, ഫുട്ബാൾ, ആറ്റിൽ കുളി, പിന്നെ മൂന്ന് പേർ വീതം സൈക്കിളിൽ കയറിപ്പോയി സെക്കൻഡ് ഷോ സിനിമ കാണൽ, തുടങ്ങിയ ഒക്കെ ദിനചര്യയായി മാറിയിരുന്നു.
ഞങ്ങൾ മിക്കവരും ജേഷ്ഠാനുജന്മാരുടെ മക്കൾ, അതിൽ തന്നെ പിന്നീട് പട്ടാള ഉദ്യോഗസ്ഥനായിത്തീർന്ന പ്രദീപ് ആണ് എൻ്റെ ഏറ്റവും അടുത്ത ആൾ. സിനിമ കണ്ടിട്ട് വരുന്ന വഴി പാതിരാത്രി, ഏതെങ്കിലും വീട്ടിൽ വിളക്ക് കണ്ടാൽ ഒന്ന് നോക്കാതെ പോകുന്നത് പൗരധർമ്മത്തിന് നിരക്കാത്തതായി ഞങ്ങൾ അക്കാലത്ത് കരുതിയിരുന്നു. പക്ഷേ പ്രദീപ് അവിടം കൊണ്ടും അവസാനിപ്പിയ്ക്കാറില്ല, പലപ്പോഴും ഈ ജന്നലിൻ്റെ മുകളിലെ വെൻ്റിലേറ്ററിലൂടെ അതും വീടിൻ്റെ കഴുക്കോലിലോ, വളയിലോ തൂങ്ങിക്കിടന്ന് നോക്കുമ്പോൾ ഒന്നും കണ്ടില്ലെങ്കിൽ മാത്രം, മോഹഭംഗത്താൽ അന്തരാത്മാവിൽ നിന്നും ആളൊരു ഡയലോഗ് പറയും "ചേച്ചിയേ ......... ആയിരിയ്ക്കും" അത് കേൾക്കുന്നവരുടെ മാനസ്സികാവസ്ഥ ഞാൻ പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
സംഗതി ഒരു തമിഴ് പടം, "മുരട്ടുക്കാള" ആണെന്ന് തോന്നുന്നു, കണ്ടിട്ട് വരുന്ന വഴി, ഒരു വീട്ടിൽ ഇറയത്ത് ഒരു വിളക്ക്, മറ്റൊന്ന് മുറിയിലും. വീടിനു മുൻവശത്ത് ഒരു 15 സെൻ്റെങ്കിലുമുണ്ട്, അത് മുഴുവൻ കപ്പ നട്ടിരിയ്ക്കുന്നു, ചീനിക്കമ്പ് ഒരു 6 അടിയിലധികം പൊക്കത്തിൽ വളർന്ന് നിൽക്കുന്നു. ഏതായാലും ഞങ്ങൾ സൈക്കിൾ നിർത്തി, പതിവ് കലാപരിപാടി ആരംഭിച്ചു, ഫലം നിരാശ്ശ ആയതിനാൽ പ്രദീപ് തൻ്റെ സ്ഥിരം ഡയലോഗ്ഗ് തട്ടി. പക്ഷേ പ്രതീക്ഷിയ്ക്കാതെ ഒരു മറുപടി ആ ചീനിയ്ക്കിടയിൽ നിന്നും ഉയർന്നു " അതേടാ ........ മക്കളേ" !
100 മീറ്ററൊക്കെ 10 സെക്കണ്ടിൽ താഴെ സമയം കൊണ്ട് ഓടിയെത്താമെന്ന് കാൾ ലൂയിസ്സ് ആയിടയ്ക്ക് തെളിയിച്ചെങ്കിലും, സത്യത്തിൽ അന്നാണ് വിശ്വാസം വന്നത്, സൈക്കിളിനൊന്നും അത്ര വലിയ ഭാരമില്ലെന്നും!
ഒരൽപ്പം കൂടി പറഞ്ഞില്ലെങ്കിൽ ഇത് മുഴുവനാകില്ല. ആയിടയ്ക്ക് കാവിന് വടക്കുവശത്ത് ഒരാൾ വിവാഹിതനായി, അയാൾക്ക് രാത്രി വിളക്ക് കത്തിച്ച് വയ്ക്കണമെന്ന് നിർബന്ധമായിരുന്നു. ആ വീടിന് ഓലകെട്ടി മറച്ച ചുമരും, മേൽക്കൂരയുമാണ്. എന്തായാലും ഞാൻ സ്വാർത്ഥത ഒട്ടും കാട്ടിയില്ല, എല്ലാ കസിൻസ്സും വിവരമറിഞ്ഞു, പങ്കുചേർന്നു, അപ്പോൾ സ്വാഭാവികമായി കൂടുതൽ സുഷിരങ്ങളുടെ ആവശ്യം വന്നു, ചെറ്റയിൽ തുളകൾ വീണു. ഞങ്ങളുടെ സെക്കൻഡ് ഷോ ടിക്കറ്റെടുക്കാതെയായി!
അയാൾ കൊച്ചുവെളുപ്പിനെ തന്നെ സൈക്കിളിൽ ദൂരെ ജോലിയ്ക്ക് പോവുകയാണ് പതിവ്. ഏതാണ്ട് രണ്ടാഴ്ചയ്ക്കപ്പുറം ഒരു ദിവസം അയാൾ ജോലിയ്ക്ക് പോയില്ല, നേരം വൈകിയാണുണർന്നത്. ആ കിടപ്പിൽ തന്നെ അടച്ച മുറിയിലെ ചുവരിൽ, പട്ടാപ്പകൽ നക്ഷത്രങ്ങൾ നിറഞ്ഞ ശരത്ക്കാല ആകാശം ദർശ്ശിച്ച അയാൾ, അതിനു കാരണമന്വേഷിച്ച്, പ്രഭാത സൂര്യനെ പലസുഷിരങ്ങളിലൂടെ കണ്ടു. ഏതാണ്ട് കാര്യം അയാൾക്ക് പിടികിട്ടി. ഒട്ടും വൈകാതെ ഞങ്ങളുടെ ശുക്ഷ്ക്കാന്തിയുടെ ഫലമായി അവിടേയും വികസനമെത്തി, ആ മുറിയുടെയൊക്കെ ചുവരുകൾ പലക തറച്ചതായി മാറി, പിന്നീട് അയാൾ വിളക്കിന്റെ മിഴിപൊത്താൻ മറന്നതുമില്ല!!!!

No comments:
Post a Comment