ഇന്ദ്രപ്രസ്ഥത്തിലെ ഇളയമഹാരാജ്ഞിയുടെ കൊട്ടാരത്തിൽ മനസ്സിൽ നിറഞ്ഞ ദുഃഖത്തോടും, ആശങ്കയോടും കൂടി ദേവിക മഹാരാജാവായ ഭർത്താവിനെ കാത്തിരിയ്ക്കുമ്പോൾ, അപ്രതീക്ഷിതമായി കടന്നു വന്നത് സുതനുവായിരുന്നു. എത്രയോ സംവത്സരങ്ങൾക്ക് ശേഷം ആണവിടേക്ക് അവൾ വരുന്നത്? വിവാഹശേഷം ഇന്നോളം ഇളയമ്മയെ സന്ദർശിച്ചിട്ടില്ലാത്ത സുതനുവിന്റെ, കലങ്ങിയ കണ്ണുകളും, ഉലഞ്ഞ് പാറിയ മുടിയിഴകളും, മുഷിഞ്ഞ വസ്ത്രവും ദ്വാരകയിൽ നടന്ന ദുരന്തത്തിന്റെ കഥ മുഴുവനായി വിളിച്ച് പറയുന്നുണ്ടായിരുന്നു. ഭാരതഖണ്ഡം മുഴുവൻ അടക്കി ഭരിയ്ക്കുന്ന സാർവ്വഭൗമൻ യുധിഷ്ഠിരന്റെയും അദ്ദേഹത്തിന്റെ പട്ടമഹിഷി ദ്രൗപതിയുടേയും പ്രിയപുത്രിയും, ദ്വാരകാധീശൻ ശ്രീകൃഷ്ണന്റേയും പ്രിയപത്നി സത്യഭാമയുടേയും പുത്രൻ ഭാനുവിന്റെ പത്നിയുമായ കുമാരിയാണീവിധം ദയനീയമായ അവസ്ഥയിൽ നിൽക്കുന്നത്.
ആരാരോട് സാന്ത്വനം ചൊല്ലണമെന്നറിയാതെ പകച്ചു നിന്ന അവർക്കിടയിലെ മൗനം ഏറെനേരം തളംകെട്ടി നിന്നു. അതിന് വിരാമമിട്ടത് സുതനുവിന്റെ ചോദ്യമായിരുന്നു
"ഇളയമ്മേ, ജേഷ്ഠൻ യൗദ്ധേയനെ ഇന്ദ്രപ്രസ്ഥത്തിൽ കൊണ്ടുവന്ന് അദ്ദേഹത്തിനവകാശപ്പെട്ട യുവരാജാവെന്ന പദവി നൽകണമെന്ന് ഒരിയ്ക്കലും മഹാരാജാവിനോട് ആവശ്യപ്പെട്ടിട്ടില്ലേ?"
" അധികാരത്തിന്റെ അവകാശം ആരാണ് കുഞ്ഞേ തീരുമാനിയ്ക്കുന്നത്? ചതുരംഗപ്പലകയിലെ കരുക്കൾക്ക് സ്വയം മുന്നേറാൻ എവിടെയാണവകാശമുള്ളത്? കരുക്കളെ ചലിപ്പിയ്ക്കുന്ന കരങ്ങൾക്കും പിന്നിലുള്ള അദൃശ്യമായ ബുദ്ധികേന്ദ്രം എല്ലാം നിർണ്ണയിക്കുന്നു, അവസാന തീരുമാനം വരുന്നത് വരെ കരുവിന് കളത്തിൽ തുടരാം, അത് കഴിഞ്ഞാൽ കളമൊഴിയണം, പരിഭവമില്ലാതെ, പരാതിപറയാതെ.."
ദേവികയുടെ മറുപടി ശാന്തമെങ്കിലും, ആയിരം ഉത്തരങ്ങൾ അവയ്ക്കുള്ള ചോദ്യം തേടുന്ന മനസ്സുകൾ ഇരുവരിലും സൃഷ്ടിച്ചു. മടിയിൽ തലവച്ച് തളർന്ന് കിടന്ന സുതനുവിന്റെ മുടിയിഴകളിൽ വിരലോടിച്ച് കൊണ്ട് ദേവിക ചിന്തയുടെ ആഴങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി
യാദവവംശത്തിലെ ഉപവിഭാഗമായ ശൈനേശരുടെ രാജാവായ ഗോവസനയുടെ പുത്രിയായി പിറന്ന ദേവികയ്ക്ക് ബാല്യവും, കൗമാരവും സന്തോഷം നിറഞ്ഞതായിരുന്നു. സഹോദരനായ സത്യകി അവളുടെ ഏതിച്ഛയും നിറവേറ്റാൻ ഒപ്പമുണ്ടായിരുന്നു.കൗമാരം കടക്കുന്നതിന് മുമ്പ് തന്നെ അവളുടെ സ്വയംവരം നിശ്ചയിച്ചു, അതിൽ നിരന്ന രാജകുമാരന്മാർക്കിടയിൽ നിന്നും ഹസ്തിനപുരത്തിലെ യുവരാജാവ് യുധിഷ്ഠിരനെ അവൾ തിരഞ്ഞെടുത്തു. വിവാഹശേഷം ഹസ്തിനപുരത്തെത്തിയപ്പോൾ തന്നെ കൗരവരും പാണ്ഡവരും തമ്മിൽ ദിനം തോറും മുറുകിവരുന്ന സംഘർഷം അനുഭവപ്പെട്ടു. തൊട്ടടുത്ത വർഷം തന്നെ അവൾ ഒരു പുത്രന് ജന്മം നൽകി അവനെ യുയുധനൻ, യൗധേയൻ എന്നീ പേരുകൾ ചൊല്ലി വിളിച്ചു. വാരണാവതത്തിലേയ്ക്ക് അമ്മയും ആ അഞ്ച് പുത്രന്മാരും യാത്രയാകുമ്പോൾ അവരോടൊപ്പം ബാലനായ പുത്രനുമായി അനുഗമിയ്ക്കാൻ കഴിയാത്ത അവളെ വിദുരർ തന്റെ രഥത്തിൽ ശൈനേയ രാജ്യത്തിൽ കൊണ്ടാക്കുമെന്ന് ഭർത്താവ് അറിയിച്ചപ്പോൾ അവൾ അമ്പരന്ന് പോയി. ഒരുത്സവത്തിൽ പങ്കെടുക്കുവാൻ പോകുന്ന യുവരാജാവിന്റെ കൊട്ടാരം വിട്ട് താൻ എന്തിന് സ്വരാജ്യത്ത് പോകണം? എന്ന ചോദ്യത്തിന് വഴിനീളെ മൗനം മാത്രമായിരുന്നു വിദുരരുടെ മറുപടി.
മാസങ്ങൾക്കപ്പുറം ആ രഥം വീണ്ടും തന്റെ സഹോദരന്റെ കൊട്ടാരത്തിന്റെ മുന്നിൽ എത്തിയത് അത്യാവശ്യമായി തന്നേയും മകനേയും കൂട്ടിക്കൊണ്ട് വരാൻ മഹാരാജാവ് ധൃതരാഷ്ട്രരുടെ കൽപ്പനപ്രകാരമാണെന്ന് സാരഥി അറിയിച്ചു. സഹോദരൻ സത്യകിയോടൊപ്പം ഉള്ള യാത്രയിലുടനീളം അവന്റെ മൗനം മാത്രമല്ല, വിറങ്ങലിച്ച മുഖവും ഏതോ ദുരന്തത്തിന്റെ ആശങ്ക അവളുടെ മനസ്സിൽ വളർത്തി. ഇങ്ങോട്ടുള്ള യാത്രയിൽ ഇളയച്ഛൻ തുടർന്ന മൗനം അങ്ങോട്ടുള്ള യാത്രയിൽ സഹോദരൻ പുലർത്തി.
ഹസ്തിനപുരത്തെത്തിയപ്പോൾ മൂടികെട്ടിയ കണ്ണുകളുമായി ഗാന്ധാരി അവളെ സ്വീകരിച്ചത് ഉച്ചത്തിലുള്ള രോദനത്തോടെയായിരുന്നു, ഭർത്യസഹോദരി സുശ്ശളയിൽ നിന്നും ആ ഞെട്ടിയ്ക്കുന്ന വാർത്തയവൾ ശ്രവിച്ചു "പഞ്ചപാണ്ഡവരും, മാതാവ് കുന്തീദേവിയും വാരാണാവത്തിലെ രാജഗൃഹത്തോടൊപ്പം വെന്തെരിഞ്ഞ് മരണമടഞ്ഞു!!!"
രാജസ്ത്രീകളുടെ ആശ്വാസവാക്കുകൾക്കിടയിൽ ദുഃഖിതയയിരുന്ന അവളുടെ അടുത്തേയ്ക്ക് കടന്നു വന്നു, വിദുരരുടെ മുഖം നിർവ്വികാരമായിരുന്നു. അദ്ദേഹം അവളോട് പറഞ്ഞു
"പാണ്ഡുപുത്രന്മാരുടെയും കുന്തീദേവിയുടേയും അന്ത്യകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടിര്യിരിയ്ക്കുന്നു; ഏറ്റവും അടുത്ത അനന്തിരാവകാശിയായ യുയുധനൻ ആണത് ചെയ്യേണ്ടത്, കുമാരനെ വിളിക്കൂ..."
നദീതീരത്ത് പന്തലിൽ അമ്മൂമ്മയ്ക്കും, അച്ഛനും, ഇളയച്ഛന്മാർക്കും അന്ത്യകർമ്മങ്ങൾ അനുഷ്ഠിച്ച് ക്ഷീണിച്ചവശനായ യൗധേയനെ കൂട്ടി, ഹസ്തിനപുരത്തിൽ തുടരാനുള്ള ധൃതരാഷ്ട്രരുടേയും, ഗാന്ധാരിയുടേയും വാക്കുകളെ സ്നേഹപൂർവ്വം നിരസിച്ച്, വളരെ വേഗം സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്ന സഹോദരനോട് ഒരു നൂറു ചോദ്യങ്ങൾ ദേവികയുടെ കണ്ണുകൾ ചോദിയ്ക്കുന്നുണ്ടായിരുന്നു.
സഹോദരിയുടെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ സത്യകി ഇത്ര മാത്രം പറഞ്ഞു
"പാണ്ഡവർ മരിച്ചതല്ല, അവരെ അരക്കില്ലം ഒരുക്കി ചതിയിൽ ചുട്ടെരിച്ച് വധിച്ചതാണ്, ശത്രുക്കൾക്ക് നടുവിൽ നിങ്ങളെ തനിച്ചാക്കി എനിക്ക് അങ്ങനെ പോരാനാവുമോ?"
ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്ന അയാൾ തുടർന്നു
"യുയുധനൻ എന്ന യുധിഷ്ഠിരപുത്രൻ ആണ് രാജ്യത്തിന്റെ ഹസ്തിനപുരത്തിന്റെ അടുത്ത തലമുറയിലെ അവകാശി എന്നതിനാൽ തന്നെ ഇവന്റെ ജീവൻ ഓരോ നിമിഷവും അപകടത്തിലാണ്, ഇതിനൊരു പരിഹാരമുണ്ടാക്കേണ്ടിയിരിയ്ക്കുന്നു, അതിനായി ഞാൻ ഒരു ദൂതനെ മഥുരയിലേയ്ക്ക് അയച്ചിട്ടുണ്ട്, നമ്മൾ അങ്ങെത്തുമ്പോൾ അവിടെ നമ്മളിൽ അതിബുദ്ധിമാനായ മഥുര യുവരാജാവ് കൃഷ്ണൻ ഉണ്ടാവും"
ശൈനേശന്റെ ആതിത്ഥ്യം സ്വീകരിച്ച് കുശലപ്രശ്നങ്ങളിൽ തുടങ്ങി അതി സങ്കീർണ്ണമായ പ്രശനത്തിൽ ഇടപെട്ട കൃഷ്ണൻ, യുയുധനനെ സത്യകി പുത്രനായി സ്വീകരിയ്ക്കുവാനും, സാത്യകി എന്ന് പേർ മാത്രം അവനെ ഇനിമേൽ വിളിച്ചാൽ മതിയെന്നും, ശൈനേശരാജ്യത്തിന്റെ യുവരാജാവായി അവൻ വളരട്ടേ എന്നും നിർദ്ദേശിച്ചു. അങ്ങനെ യുദ്ധേയൻ ശ്രീകൃഷ്ണന്റെ നിഴലായ സാത്യകി ആയിമാറി.
വിദുരരുടെ നിർദ്ദേശപ്രകാരം ഗുരുഗ്രാമത്തിൽ ദ്രോണാചാര്യരുടെ കീഴിൽ അസ്ത്രശസ്തങ്ങൾ അഭ്യസിച്ച യൗദ്ധേയൻ ഒരു മഹാരഥിയായി വളരുകയും യാദവസേനയുടെ സേനാനികളിൽ പ്രധാനി ആയിത്തീരുകയും ചെയ്തു. ജരാസന്ധന്റെ മഹധസേനയുമായുള്ള പോരാട്ടങ്ങളിൽ മികച്ച യുദ്ധപാടവം പ്രകടിപ്പിച്ച യുയുധനൻ രാജാവായ ഉഗ്രസേനന്റേയും, യുവരാജാവ് ബലരാമന്റേയും മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി. ഇത് അതുവരെ യാദവസേനയിൽ ഒന്നാമതായി തിളങ്ങി നിന്ന ഭോജരാജ്യത്തെ യുവരാജാവും, ഭോജരാജൻ ഹൃദീകന്റെ പുത്രനുമായ കൃതവർമ്മാവിന്റെ ശത്രുത ക്ഷണിച്ച് വരുത്തുകയും ചെയ്തു. തുടർന്നുള്ള യുദ്ധങ്ങളിൽ അവരുടെ സേനകൾ മത്സരിച്ച് പൊരുതി എന്നല്ല, പരസ്പരം കുറ്റങ്ങൾ കണ്ടെത്തി പരിഹസിക്കുവാനും മത്സരിച്ചു, അവരുടെ ഇടയിലെ മത്സരവും, പകയും കൂടിക്കൂടി വരുന്നത് തിരിച്ചറിഞ്ഞ യുവരാജാവ് കൃഷ്ണൻ അതിനെ വളർത്തുവാനാണ് ശ്രമിച്ചത്.
വാരണാവതം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞ് ദ്രുപദന്റെ പുത്രി യാജ്ന്ജസേനിയുടെ വിവാഹവാർത്തയും അതോടൊപ്പം താൻ വിധവയല്ല എന്ന ആ വാർത്തയും ദേവികയെ തേടിയെത്തി; ഒപ്പം ധർമ്മപത്നിയെന്ന നിലയുൽ നിന്നും താൻ സപത്നി എന്ന നിലയിലേയ്ക്ക് തരം താണിരിയ്ക്കുന്നു എന്ന അറിവും! സഹോദരൻ സത്യകി വളരെ സന്തുഷ്ടനായി, അവളുടെ ഹസ്തിനപുരത്തേയ്ക്കുള്ള യാത്രയ്ക്ക് ഒരുക്കങ്ങൾ നടത്തി. എന്നാൽ ഏറെ നാളുകൾക്ക് ശേഷം യൗദ്ധേയൻ അമ്മയുടെ അരികിലെത്തിയത്, അച്ഛനിൽ നിന്നും അമ്മയ്ക്ക് വർഷങ്ങൾക്ക് ശേഷം ഒരു സന്ദേശവുമായാണ്. അത് ഒരു വർഷത്തിന് ശേഷം ഹസ്തിനപുരിയിൽ എത്തിയാൽ മതിയെന്നും അതുവരെ ശനേശത്തിൽ തുടരാനുമായിരുന്നു. ഒപ്പം അവൻ പാഞ്ചാലദേശത്ത് കണ്ട ദ്രൗപദീ സ്വയംവരകഥയും, തുടർന്നുള്ള സംഭവങ്ങളും പറഞ്ഞ് കേൾപ്പിച്ചു. മനം നിറഞ്ഞ ആശങ്കകളിൽ കുഴങ്ങി, ഒരമ്മ മകനോട് ഇളയമ്മയെപ്പറ്റി ആ രീതിയിൽ ചോദിയ്ക്കാൻ പാടുണ്ടോ? എന്ന ശങ്കയ്ക്കിടയിലും അവൾ ചോദിച്ചു
"അവൾ.. ആ ദ്രൗപദി... എല്ലാവരും പറയുന്നത് പോലെ കാണാൻ അത്രയ്ക്ക് സുന്ദരിയാണോ?"
അമ്മയുടെ ഭാവമാറ്റം ശ്രദ്ധിച്ച യുയുധനൻ ചിരിച്ച് കൊണ്ട് പറഞ്ഞു
"കൃഷ്ണവർണ്ണമാണെങ്കിലും കാണാൻ അനിതര സൗന്ദര്യമാണമ്മേ ഇളയമ്മയ്ക്ക്, ഗ്രന്ഥങ്ങളിൽ പഠിയ്ക്കുന്ന സ്ത്രീലക്ഷണങ്ങൾ എല്ലാം തികഞ്ഞവൾ തന്നെ പക്ഷേ അവിടെ കൂടിയ ജനങ്ങൾ പറഞ്ഞത്, ആ കുമാരി വിയർക്കുമ്പോൾ താമർപ്പൂവിന്റെ ഗന്ധമാണത്രേ! അത് ഇനി കാണുമ്പോൾ അച്ഛനോട് അമ്മ തന്നെ ചോദിച്ചു കൊള്ളൂ.."
ദാസിമാരിൽ നിന്നാണ് ആ വിചിത്രമായ ഊഴത്തിന്റെ കഥ അവളറിഞ്ഞത്, ഒരു വർഷം ദ്രൗപദിയ്ക്കും പിന്നീട് നാലുവർഷം അവൾക്കും ആയിരിയ്ക്കും ധർമ്മപുത്രരുടെ പത്നീപദവി, എങ്കിലും പട്ടമഹിഷി അഥവാ മഹാരാജ്ന്ജി എന്ന പദവി എക്കാലവും ദ്രൗപദിയ്ക്ക് സ്വന്തം!
നാല് വർഷങ്ങൾ കൂടുമ്പോൾ ഒരു വർഷം സഹോദരനോറ്റും, മാതാപിതാക്കളോടുമൊപ്പം ശൈനേശത്തിൽ വസിക്കാമല്ലോ എന്ന് അവളെ അന്തപ്പുരസ്ത്രീകൾ ആശ്വസിപ്പിച്ചു. അവളുടെ ചതുർവർഷ ഊഴത്തിനായി വീണ്ടും ഒരു വർഷത്തെ കാത്തിരിപ്പ്, അതിനിടയിലും ഇളയച്ഛൻ വിദുരർ ഇടയ്ക്കൊക്കെ വന്ന് കുശലങ്ങൾ അന്വേഷിച്ചിരുന്നു, ഒപ്പം യുയുധനനെ ഹസ്തിനപുരത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി അദ്ദേഹത്തോടും ഭാര്യയോടുമൊപ്പം താമസിപ്പിക്കുകയും, യുവരാജാവ് അവിടെയെത്തി പുത്രനോട് വാത്സല്യത്തോടെ ഇടപെടുകയും ചെയ്തിരുന്നു. ക്ഷത്രിയഗോത്രങ്ങളിൽ വിളവ് മാത്രമാണല്ലോ എല്ലവർക്കും വേണ്ടത്, അത് വിളഞ്ഞ വയലുകളെ ആരും അത്ര കാര്യമാക്കാറില്ല!
ഇനി ഒരാഴ്ച്ച കൂടി മാത്രം, പിന്നീട് ഭർത്താവിനോടൊപ്പം, രാജകൊട്ടാരത്തിൽ നാലു വർഷങ്ങളുടെ ദാമ്പത്യത്തിനായി അവളൊരുങ്ങി, യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോൾ ആദ്യത്തെ മുടക്കം വന്നത് യുവരാജാവായ ബലരാമന്റെ ഭാഗത്ത് നിന്നായിരുന്നു, ജരാസന്ധന്റെ മഗധസേന വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടുന്നതിനാൽ യൗദ്ധേയൻ മഥുരയിൽ നിന്ന് അകന്ന് നിൽക്കുന്നത് ഉചിതമല്ല. സഹോദരൻ സത്യകിയുമായി വീണ്ടുമൊരു യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ വീണ്ടുമൊരു ദൂതനെത്തി, ഇത്തവണ വഴിമുടക്കുന്നത് ഒരു ശപഥവും, തീർത്ഥയാത്രയുമായിരുന്നു. ഗ്രാമങ്ങളിലെ ആക്രമണകാരികളെ തുരത്താൻ ആയുധം തേടി യുവരാജാവിന്റെ കൊട്ടാരത്തിൽ കടന്ന അർജ്ജുനൻ യുധിഷ്ഠിരനും, കൃഷ്ണയും രതിലീലയിൽ ഏർപ്പെട്ടിരിക്കുന്നത് യാദൃശ്ചികമായി കാണുവാനിടയായി. അഞ്ച് ഭർത്താക്ക്ന്മാർക്കിടയിൽ പങ്ക് വയ്ക്കപ്പെട്ട പാഞ്ചാലിയുടെ ദാമ്പത്യത്തിന് നാരദമുനി നിശ്ചയിച്ച നിബന്ധനകളിൽ ഒന്ന് പ്രകാരം അർജ്ജുനൻ ഏഴ് വർഷത്തെ തീർത്ഥടനം നടത്തേണ്ടിയിരിയ്ക്കുന്നു. അപ്പോൾ ആ ഊഴം കൂടി യുവരാജാവിന് വന്നുചേർന്നിരിയ്ക്കുന്നു, അതിനാൽ ഇനിയും ഒരു വർഷം കൂടി ദേവിക കാത്തിരിയ്ക്കേണ്ടിയിരിയ്ക്കുന്നു.
"അർജ്ജുനന്റെ ഊഴം മൂന്നാമത്തേതല്ലേ? അപ്പോൾ ഭീമസേനന്റെ ഊഴത്തിനു ശേഷം വേണ്ടേ യുവരാജാവിന് വീണ്ടും ഒരൂഴം വരേണ്ടത്? അപ്പോൾ അടുത്ത ഒരു വർഷം എന്തിനാണ് താൻ അകന്ന് കഴിയേണ്ടത്?"
അവളുടെ ചോദ്യത്തിന് ഉത്തരം മടിച്ച് മടിച്ചാണെങ്കിലും വിദുരരാണ് നൽകിയത്
"യുവരാജാവിൽ നിന്നും ദ്രൗപദി ഗർഭിണിയായിരിക്കുന്നു, ജനിക്കാനിരിയ്ക്കുന്നത് രാജ്യത്തിന്റെ അടുത്ത അവകാശിയാണ്, അവന്റെ ജനനവും, ശൈശവവും യുവരാജാവിന്റെ കൊട്ടാരത്തിൽ ആവണമെന്നതാണ് രാജേച്ഛ!"
"ഭാവി മഹാരാജാവ് യുധിഷ്ഠിരനെങ്കിൽ അദ്ദേഹത്തിന്റെ ജേഷ്ഠപുത്രൻ യുയുധനനല്ലേ അനന്തിരവകാശി?"
അവളുടെ ആ ചോദ്യത്തിന് മുന്നിൽ രാജ്യതന്ത്രവിശാരദനായ വിദുരർ ഉത്തരം മുട്ടി നിന്നു, പിന്നീട് അവളെ ആശ്വസിപ്പിച്ച് കൊണ്ട് ചുവരുകൾക്ക് കാതുണ്ടെന്ന് ഭയന്നത് പോലെ ശബദം താഴ്ത്തി പറഞ്ഞു
"ആരൊക്കെ എന്തൊക്കെ കണക്കുകൾ മനസ്സിലിട്ട് കൂട്ടിയാലും കിഴിച്ചാലും, നിയതിയുടെ തീരുമാനം എന്താണോ അത് മാത്രമേ സംഭവിയ്ക്കുകയുള്ളൂ. അതിനാൽ തന്നെ മനസ്സ് കൈവിടാതെ നീ കാത്തിരിയ്ക്കുക. എന്റെ പ്രിയപ്പെട്ട പുത്രന്റെ .. അല്ല സഹോദരപുത്രന്റെ പ്രഥമവധു നീയാണ്, ആ സ്നേഹവും, കരുതലും എന്നും നിന്റെ കാര്യത്തിൽ ഉണ്ടാവുമെന്ന് മനസ്സിലാക്കുക, വിധിയുടെ കലവറയിൽ യുയുധനനായും ചിലതൊക്കെ കരുതിയിട്ടുണ്ടാവും, സമയമാകുമ്പോൾ അത് അവന്റെ മുന്നിലെത്തുക തന്നെ ചെയ്യും."
ഹസ്തിനപുരത്തിൽ എത്തിയപ്പോൾ ദ്രൗപദി ഭീമസേനന്റെ പത്നി ആയിരുന്നു, ഒരുവട്ടം പോലും അടുത്തു കാണുവാൻ കഴിഞ്ഞതുമില്ല, അതിനവൾക്ക് താൽപ്പര്യമുള്ളതായി തോന്നിയതുമില്ല. കുമാരൻ പ്രതിവിന്ധ്യനെ യുവരാജാവിന്റെ ദാസികളുടെ കൂടെ പലപ്പോഴും കാണാൻ കഴിഞ്ഞു. വർഷങ്ങൾ കഴിഞ്ഞ് പതിവില്ലാതെ ഒരുദിനം അവൾ ദേവികയുടെ കൊട്ടാരത്തിലേയ്ക്ക് കടന്നു വന്നു, ഇത്തവണ പതിവായി മുഖത്ത് കാണുന്ന പട്ടമഹഷിയുടെ അഹന്ത ആ മുഖത്തുണ്ടായിരുന്നില്ല. അതിന്റെ കാരണം അർജ്ജുനൻ നാഗകന്യകയായ ഉലൂപിയെ വിവാഹം കഴിച്ചെന്ന വാർത്തയായിരുന്നു. ഏതായാലും അന്ന് മുതൽ ഒരു സഹോദരിയെ പോലെ ദ്രൗപദി പെരുമാറിത്തുടങ്ങി, പ്രതിവിന്ധ്യനെയും മറ്റു കുഞ്ഞുങ്ങളേയും കൂടുതൽ സമയം ദേവികയുടെ കൊട്ടാരത്തിൽ കളിയ്ക്കുവാൻ അനുവദിച്ചു, അർജ്ജുനൻ ഗന്ധർവ്വ കന്യക ചിത്രാംഗദയെ വിവാഹം കഴിച്ച വാർത്തയെത്തിയപ്പോൾ അസ്വസ്ഥനായത് യുധിഷ്ഠിരനായിരുന്നു, "അയാൾ നടത്തുന്നത് തീർത്ഥയാത്രയോ സ്വയംവരോല്ലാസയാത്രകളോ?" എന്ന ആത്മഗതവുമായി ആ രാത്രി യുവരാജാവുറങ്ങിയില്ല.
നാലുവർഷം തികയാതെ തന്നെ മഥുരയിലേയ്ക്ക് കൊണ്ടുപോകാനെത്തിയ പുത്രൻ യുയുധനനോട് വിവരം തിരക്കിയപ്പോൾ അവനാണ് ദ്വാരകയിലെ വിവാഹവിശേഷങ്ങൾ പറഞ്ഞത്. തീർത്ഥയാത്രക്കിടയിൽ അർജ്ജുനൻ രൈവതകപർവ്വതത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരുക്കൽ നടക്കുന്ന വൃഷ്ണികളുടേയും അന്ധകന്മാരുടേയും മഹോത്സവത്തിൽ പങ്കെടുക്കുവാനെത്തി, അവിടെ വച്ച് കൃഷ്ണനുമായും, യൗദ്ധേയനുമായും കണ്ടുമുട്ടിയ അർജ്ജുനൻ പിന്നീട് യൗദ്ധേയനോടൊപ്പമാണത്രേ കഴിഞ്ഞത്. സഹോദരനോടൊപ്പം ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ സുഭദ്ര ഉത്സവഭൂമിയിൽ വച്ച് സഹോദരന്റെ സുഹൃത്തായ അർജ്ജുനനെ പരിചയപ്പെട്ടു.
ആ യുവസന്യാസി സഹോദർനോടൊപ്പം ദ്വാരകയിലുമെത്തിയപ്പോൾ ആ പരിചയം പ്രണയമായി വളർന്നു. ഇതിനിടെ സഹോദരിയെ ഹസ്തിനപുരത്തെ യുവരാജാവും പ്രിയശിഷ്യനുമായ സുയോധനന് വിവാഹം ചെയ്ത് നൽകുവാൻ രാജാവായ ബലരാമൻ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ ശ്രീകൃഷ്ണൻ സുഭദ്രയുമായി ഒളിച്ചോടിപ്പോകുവാൻ അർജ്ജുനനെ നിർബന്ധിച്ചു. സുഭദ്രയെ ക്ഷേത്രദർശ്ശനത്തിനെന്ന പേരിൽ കൊട്ടാരത്തിൽ നിന്നും പുറത്തെത്തിച്ച് അർജ്ജുനനോടൊപ്പം രഥത്തിൽ കയറ്റി യാത്രയാക്കുമ്പോൾ കൃഷ്ണൻ, സംശയിച്ച് നിന്ന അർജ്ജുനനോട് ഇത്രമാത്രം പറഞ്ഞു
"നീ ഈ ചെയ്യുന്ന പ്രവൃത്തിയുടെ പ്രാധാന്യം സ്വയം അറിയുന്നില്ലെങ്കിലും, ഭാവി ഭാരതത്തിന്റെ ആധാരശിലയാണിവിടെ സ്ഥാപിയ്ക്കപ്പെടുന്നതെന്ന എന്റെ വാക്കുകളെ വിശ്വസിച്ചാലും, വേഗത്തിൽ രഥം ഹസ്തിനപുരത്തിലേയ്ക്ക് തെളിച്ചാലും.."
പിന്നീട് അവിടെ നടന്നതൊരു പടയൊരുക്കമായിരുന്നു, കൃതവർമ്മാവിന്റെ നേതൃത്വത്തിൽ അർജ്ജുനനെ പിന്തുടർന്ന് പിടികൂടാൻ തയ്യാറെടുത്ത് ആജ്ന്ജക്കായി കാത്ത് നിന്ന യാദവപ്രമുഖരോട് ബലരാമൻ കൽപ്പിച്ചു
"എടാ, വങ്കന്മാരേ.. അവനെവിടെ? ആ മഹാബുദ്ധിമാൻ കൃഷ്ണൻ? ആദ്യം അവനെ തിരഞ്ഞ് കൊണ്ടുവരൂ.."
കൃഷ്ണനെ തേടി യാദവപ്രമുഖർ നാലുപാടും പാഞ്ഞപ്പോൾ അനങ്ങാതെ നിന്ന യൗദ്ധേയനോട് ബലരാമൻ തിരക്കി
"കൃഷ്ണനെവിടെ?"
ഒട്ടും ആലോചിക്കാതെ സാത്യകി ഉത്തരം നൽകി
"വിളവെടുപ്പുത്സവത്തിന്റെ കാഴ്ച്ചകൾ കാണുവാൻ പോയി"
"കൃഷ്ണനറിയാമോ, സുഭദ്രാഹരണത്തെപ്പറ്റി?"
സ്ഥിരമായി മദ്യപാനിയെന്നും, കൃഷ്നന്റെ ബുദ്ധിശക്തിയിൽ രാജ്യം ഭരിക്കുന്നവനെന്നും മനസ്സിൽ കരുതിയിരുന്ന ബലരാമന്റെ ബുദ്ധികൂർമ്മത യുയുധനൻ ശരിയ്ക്കും അറിഞ്ഞ സന്ദർഭമായിരുന്നു അത്. അവൻ മറുപടി പറഞ്ഞു
"അറിയാം"
ഇതിനിടയിൽ കൃഷ്ണനെ അന്വേഷിച്ച് പോയവർ മടങ്ങി വന്നറിയിച്ചു..
"സുഭദ്രയുടെ വൃത്താന്തമറിഞ്ഞ കൃഷ്നനും ദുഃഖിതനാണ്; കാർഷികോത്സവത്തിലെ ഒരൊഴിഞ്ഞ മുറിയിൽ കാൽ മുട്ടിൽ തലയും താങ്ങിയിരിപ്പുണ്ട്. അസ്വസ്ഥനായ അദ്ദേഹം പടപ്പുറപ്പാടിന് വരുമെന്ന് തോന്നുന്നില്ല, ആജ്ന്ജ തന്നാലും.. ഞങ്ങൾ അർജ്ജുനനെ പിടിച്ചുകെട്ടി കൊണ്ടുവരാം"
ബലരാമൻ വീണ്ടും അവരെ ശകാരിച്ചു
"എടാ വിഡ്ഢികളേ... സ്വർണ്ണവും, രത്നവും മറ്റ് സമ്മാനങ്ങളും, കാഴ്ച്ചദ്രവ്യങ്ങളുമായി ഹസ്തിനപുരത്തിലേയ്ക്ക് പുറപ്പെടൂ.. മഹാരാജാവ് ധൃതരാഷ്ട്രുടേയും, യുവരാജാവ് യുധിഷ്ഠിരന്റേയും, കുന്തീദേവിയുടേയും വിവാഹാനുമതി വാങ്ങി വരൂ.....
പിന്നീട് യുയുധനനോട് ആയി ആജ്ന്ജാപിച്ചു
"സാത്യകീ.... നീ രഥവുമായി പോയി അർജ്ജുനനേയും, സുഭദ്രയേയും മടക്കി കൊണ്ടുവരൂ.. അവരുടെ വിവാഹം ഇവിടെ ആർഭാടമായി നടത്താൻ നമ്മൾ ആഗ്രഹിയ്ക്കുന്നുവെന്ന് അറിയിക്കൂ.."
സംശയത്തോടെ നോക്കുന്ന യുയുധനന്റെ കണ്ണുകളിൽ നോക്കി അദ്ദേഹം തുടർന്നു
"സാത്യകീ ഞാനത്ര വിഡ്ഢിയാണോ? സുഭദ്രയെ ആരെങ്കിലും ഒന്ന് തുറിച്ച് നോക്കിയാൽ ഇഷ്ടപ്പെടാത്ത, അവരെ ആക്രമിയ്ക്കാൻ ഒരുമ്പെടുന്ന കൃഷ്ണൻ, ഇത്രയും വലിയ ഒരനർത്ഥം സംഭവിച്ചിട്ട് വിളവെടുപ്പുത്സവത്തിൽ വെറുതേയിരിയ്ക്കണമെങ്കിൽ, ഇതിന്റെ പിന്നിൽ അവനാണെന്ന് ഊഹിക്കാൻ കഴിയില്ലേ? ഇനി ഞാൻ മാത്രം എതിർത്തിട്ട് എന്താണ് കര്യം?"
ബുദ്ധിശക്തിയിൽ കൃഷ്നന്റെ സഹോദരൻ തന്നെയാണ് ബലരാമനെന്ന് യുയുധനന് ബോദ്ധ്യമായി, അവൻ അർജ്ജുനനേയും സുഭദ്രയേയും തേടിപ്പോയി.
നാലുവർഷങ്ങൾ യുവരാജാവിന്റെ പത്നിയായി കഴിയുന്ന രണ്ടാമത്തെ ഊഴത്തിൽ രാജ്യം രണ്ടായി വിഭജിയ്ക്കുവാനും, പാണ്ഡവർക്ക് വനഭൂമിയായ ഖാണ്ഡവപ്രസ്ഥം നൽകുവാനും തീരുമാനമായി. ശ്രീകൃഷ്ണനും അർജ്ജുനനും ചേർന്ന് ചുട്ട ഘാണ്ഡവവനത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അസുരശിൽപ്പി, മയൻ നിർമ്മിച്ച മനോഹരമായ നഗരവും , രാജകൊട്ടാരങ്ങളും ചേർന്ന് ഘാണ്ഡവവനം ഇന്ദ്രപ്രസ്ഥമായി മാറി. എങ്ങും സന്തോഷം അലതല്ലി, അതിനിടയിലാണ് ഹസ്തിനപുരിയിലെ യുവരാജാവ് സുയോധനന് സ്ഥലജല വിഭ്രാന്തിയുണ്ടായത്. അതുകണ്ട്, കുലസ്ത്രീയുടെ സകല മര്യാദകളും കാറ്റിൽ പറത്തിയ, ദ്രൗപദിയുടെ പരിഹാസച്ചിരി ആ കൊട്ടാരക്കെട്ടുകളിൽ വരാനിരിയ്ക്കുന്ന ദുരന്തങ്ങളുടെയും, മഹായുദ്ധത്തിന്റേയും ബീജമായി വന്ന് പതിച്ചു.

No comments:
Post a Comment