ശ്രീകൃഷ്ണന്റെ വ്യക്തിത്വം സംഗ്രഹിച്ചാൽ " ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ അപകടങ്ങളേയും അവസരങ്ങൾ ആക്കി മാറ്റിയ രാജതന്ത്രജ്ഞൻ"!
ശ്യാമവർണ്ണനായ അദ്ദേഹം ഏതെങ്കിലും രാജ്യത്തെ രാജാവായിരുന്നില്ല; ജേഷ്ഠസഹോദരനും രാജാവുമായ ബലഭദ്രരാമനു സഹായിയായ കേവലം യുവരാജാവ് മാത്രമായിരുന്നു. അത്ര സുസംഘടിതമോ ശക്തരോ അല്ലാത്ത യാദവസേനയുമായി നിരവധി യുദ്ധങ്ങൾ പരാജമടഞ്ഞ സേനാധിപതി. എങ്കിലും വസ്ത്രങ്ങൾ അപഹരിച്ച് ഒരു സംഘം സ്ത്രീകളുടെ നഗ്നത ആസ്വദിച്ചവനും, ഒരു സ്ത്രീയുടെ നഗ്നത ആസ്വദിക്കുവാൻ കാത്തിരുന്ന ഒരു സംഘത്തിൽ നിന്നും മറ്റൊരു സ്ത്രീക്ക് വസ്ത്രം നൽകി സംരക്ഷിച്ചവനായും, പതിനാറായിരത്തിയെട്ടെന്ന സംഖ്യയും മാത്രമായി അദ്ദേഹത്തെ വിലയിരുത്തുന്നത് കടുത്ത അനീതിയാണ്.

.jpg)
ശത്രുരക്ഷോപായങ്ങൾ
-------------------------------------
മഗധനരേശനായ ജരാസന്ധനാൽ 18 വട്ടം ആക്രമിയ്ക്കപ്പെടുകയും, തോൽപ്പിയ്ക്കപ്പെടുകയും ചെയ്ത മഥുര തലസ്ഥാനമായ വൃഷ്ണിരാജ്യത്തിലെ യുവരാജാവ്. മറ്റൊരാക്രമണം കൂടി ചെറുക്കാൻ കഴിവില്ലാതെ സ്വന്തം പ്രജകളെ സമുദ്രമധ്യത്തിലെ ദ്വീപായ ദ്വാരകയിലേയ്ക്ക് പറിച്ച് നട്ട ജനനേതാവ്. ഇവിടെ മഹാഭാരതം വ്യത്യസ്തമായി ഒരു കഥ പറയുന്നു. കംസൻറ്റെ രണ്ട് ഭാര്യമാർ ജരാസന്ധൻറ്റെ പുത്രിമാർ ആയിരുന്നു, കംസനെ കൃഷ്ണൻ വധിച്ചതറിഞ്ഞ്, ജരാസന്ധൻ മഥുര ആക്രമിയ്ക്കുന്നു, പിന്നീടിങ്ങോട്ട് 18 യുദ്ധങ്ങൾ, ഇവയിലെല്ലാം ജരാസന്ധൻ തോൽക്കുന്നു, പക്ഷേ ജയിച്ച യാദവർ തലസ്ഥാനം മഥുരയിൽ നിന്നും ദ്വാരകയിലേയ്ക്ക് മാറ്റുന്നു. എന്താ കഥ?
1972 ൽ ഇന്ത്യാ - പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ ജയിച്ചു, പാകിസ്ഥാൻ തോറ്റു, പക്ഷേ സർദാർ വല്ലഭായി പട്ടേലും, നമ്മുടെ നാട്ടുകാരൻ വാപ്പാൽ പങ്കുണ്ണി മോനോനും കൂടി പിടിച്ചെടുത്ത കാശ്മീരിൻറ്റെ പകുതി ചരിത്രപുസ്തകങ്ങളിൽ മാത്രം നമുക്ക് സ്വന്തമായി,അത് പാകിസ്ഥാൻ "പോക്ക്" ആക്കി. ജയിച്ചവനും സ്ഥലം നഷ്ടപ്പെടുകയും തോറ്റവനു സ്ഥലം കൂടുകയും ചെയ്യുന്ന ഈ വിദ്യ ദ്വാപരയുഗത്തിലേ ഉണ്ടായിരുന്നു എന്നർത്ഥം. അഷ്ടപദിയിലെ നായിക വെറും കാമുകി ആയി തന്നെ നിന്നതും, രുഗ്മിണി എന്ന രാജകുമാരി ഭാര്യയായതും, ശിശുപാലൻ - രുഗ്മി - ജരാസന്ധൻ എന്ന അച്ചുതണ്ടിൽ ഭാരതഭൂമി തിരിയാതിരിയ്ക്കാനും വേണ്ടത് ചെയ്യുവാൻ ശ്രമിച്ചു. ആ ശ്രമങ്ങൾ തുടർച്ചയായ പരാജയങ്ങൾക്കും സമുദ്രമദ്ധ്യത്തിലെ ദ്വീപായ ദ്വാരകയിലേയ്ക്ക് മധുരാ നിവാസ്സികളെ പറിച്ച് നടുന്നിടത്തും വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു.
മഗഥയിൽ ദ്വന്ദയുദ്ധത്തിനെത്തി സ്വയം പരിചയപ്പെടുത്തിയപ്പോൾ പാണ്ഡവർ, പ്രത്യേകിച്ചും ഭീമൻ സ്ടുഅടുത്ത് നിൽക്കുന്ന ധൈര്യത്തിൽ അൽപ്പം അഹങ്കാരത്തോടെ കൃഷ്ണൻ സ്വയം പരിചയപ്പെടുത്തി
" ദ്വാരകയിലെ ഞാൻ വാസുദേവൻ കൃഷ്ണൻ".
ജരാസന്ധൻ ഒന്ന് സൂക്ഷിച്ച് നോക്കി, പിന്നെ ഒരു ചെറുചിരിയാ മുഖത്ത് വിടർന്നു, ഒപ്പം ഇങ്ങനെ പറഞ്ഞു
"കുമാരൻ ക്ഷമിയ്ക്കണം, 18 തവണ പിന്തിരിഞ്ഞോടുമ്പോൾ പുറകുവശം മാത്രമേ കാണാൻ സാധിച്ചിട്ടുള്ളൂ; മുഖം ദർശിയ്ക്കുന്നതിതാദ്യമാണ്, അതിലാണു തിരിച്ചറിയാതെ പോയത്"
കൃഷ്ണൻ ഒന്നു പരുങ്ങി, അർജ്ജുനൻ പകച്ചു, ഭീമൻറ്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു; ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.
സാഗരദ്വീപായ ദ്വാരക ജരാസന്ധനാൽ ആക്രമിയ്ക്കപ്പെട്ടാൽ ഓടി രക്ഷപ്പെടാൻ പോലും കഴിയില്ല എന്നും മരണം സുനിശ്ചിതമെന്നും ഉള്ള തിരിച്ചറിവിൽ ശക്തരായ ബന്ധുക്കളെ സൃഷ്ടിയ്ക്കുക, അവരാൽ ശത്രുനിഗ്രഹം ചെയ്യുക എന്ന ലക്ഷ്യവുമായി സ്വദേശം വെടിഞ്ഞവൻ. പിതൃസഹോദരിയെ വിവാഹം കഴിച്ച് നൽകിയ ഹസ്തിനപുരത്തെ ആണാശ്രയിച്ചത്. ഹസ്തിനപുരത്തെത്തി ചുരുങ്ങിയ ദിനങ്ങളിൽ തന്നെ കൃഷ്നനൊരു കാര്യം ബോധ്യമായി, ഇത് ഒരു സ്വർണ്ണഖനി ആണ്; ശതു നിഗ്രഹത്തിൽ അവസാനിപ്പിയ്ക്കേണ്ട ഒന്നല്ല ചന്ദ്രവംശസൗഹൃദം. ഉചിതമായ അവസരത്തിൽ വാരി വിതറുന്ന ഭേദവിത്തുകൾ ഇവിടെ നൂറുമേനി വിളയും; ഈ രാജ്യമല്ല ഭാരതഖണ്ഡം തന്നെ സ്വന്തംവംശത്തിന് അധീനതയിൽ വരുത്താൻ ഈ സൗഹൃദത്തിനു കഴിയും. അല്ലെങ്കിൽ തന്നെ അതിൻ്റെ യഥാർത്ഥാവകാശികൾ യാദവരല്ലേ?
ചന്ദ്രവംശത്തിലെ ആ ചരിത്രം തിരഞ്ഞാൽ സക്ഷാൽ പരമശിവൻ്റേയും പാർവ്വതിയുടെയും പുത്രി അശോകസുന്ദരിയുടെ പുത്രൻ യയാതിയുടെ കാലം വരെ പോകേണ്ടിവരും. അസുരഗുരു ശുക്രാചര്യരുടെ പുത്രി ദേവയാനിയുടെ അടിമയാകേണ്ടിവന്ന പാവം രാജകന്യക, അസുരരാജൻ വൃഷ്പപർവ്വൻ്റെ പുത്രി ശർമ്മിഷ്ഠയോട് യയാതിക്ക് തോന്നിയ സഹതാപം അനുരാഗമായി വളർന്ന് അത് ഗാന്ധർവ്വവിവാഹത്തിൽ എത്തിയത് ദേവയാനി വൈകിയാണറിഞ്ഞത്, കരഞ്ഞുവിളിച്ചെത്തിയ പുതിയുടെ കണ്ണീരിൽ ശുക്രാചാര്യർ കോപാകുലനായി യയാതിക്ക് അകാലവാർദ്ധക്യം ശാപമായി നൽകി. പിന്നീട് പുത്രന്മാരിലാരെങ്കിലും ആ വാർദ്ധക്യം ഏറ്റെടുത്ത് പകരം യൗവ്വനം കൈമാറാൻ തയ്യാറാണെങ്കിൽ വിരോധമില്ലെന്ന് ആചാര്യൻ ഇളവനുവദിച്ചു. ദേവയാനിയിൽ പിറന്ന യദു ആയിരുന്നു ഏറ്റവും മുതിർന്നവൻ ശർമ്മിഷ്ഠയിൽ പിറന്ന പുരു ഏറ്റവും ഇളയവനും, ആയുസ്സൊടുങ്ങാറായിട്ടും ആശ ഒടുങ്ങാത്ത പിതാവിനെ ജേഷ്ഠസഹോദരങ്ങൾ നാലും കൈവിട്ടു ഒടുവിൽ പുരു അതിനു തയ്യാറായി. ഒടുവിൽ യൗവ്വനവും രാജ്യവും പുരുവിനു സ്വന്തമായി. അത് വെറും രാജ്യമല്ലെന്നോർക്കണം ലോകം മുഴുവൻ കീഴടക്കിയ ആദ്യ രാജാവ്, "ചക്രവർത്തിൻ സമ്രാട്ട്" അതായത് മുഴുവൻ ലോകത്തിൻ്റെ ഭരണമാണ് യദുവിനു നഷ്ടമായത്, മഥുരയുടെ മാത്രം അധികാരമുള്ള ഒരു സാമന്തനായി യദു ജീവിച്ചു, തുടർന്ന് യദുവംശവും, യാദവരും വൃഷ്ണി വന്ന് രാജ്യവിസ്തൃതി വരുത്തുവോളം അത് തുടർന്നു. അപ്പോൾ അന്ന് നഷ്ടപ്പെട്ട ലോകഭരണം അത് പാണ്ഡവരിലൂടെ അശ്വമേധം, കർണ്ണനിലൂടെ വിശ്വവിജയം എന്നീ രീതിയിൽ ഹസ്തിനപുരത്തിലേക്ക് ഒതുക്കിയെടുത്ത് അത് സ്വന്തമാക്കമെന്ന് പോകെപ്പോകെ മനസ്സിലാക്കി.
പിന്നീടതിനായി നീക്കങ്ങൾ. സഹോദരങ്ങൾക്കിടയിൽ തീപ്പൊരി വീണു, അത് കെടുത്താൻ ഗാന്ധാരിയും, ആളിപ്പടർത്താൻ ഒരു ഭാഗത്ത് ഗാന്ധാരിയുടെ സഹോദരൻ സൗബലൻ (ശകുനി) മറുവശത്ത് കൃഷ്ണൻ, അതങ്ങനെ നീറിയും പുകഞ്ഞും, കത്തിയും വളർന്നു വന്നു. അശ്വമേധവിജയത്തിനു യുധിഷ്ഠിരനെ പ്രേരിപ്പിച്ച് കൊണ്ട് കൃഷ്ണൻ ജരാസന്ധവധത്തിനു വിത്ത് പാകി. ജരാസന്ധൻ ജീവിച്ചിരിക്കേ അശ്വമേധം പ്രായോഗികമല്ല, വധിയ്ക്കാൻ ശക്തമായ സൈന്യമുള്ള മഗധയോട് ഏറ്റുമുട്ടിയാൽ ഫലം വിപരീതവുമാകാം. തണ്ടും തടിയുമുള്ള യുവാവായ ഭീമസേനനും, മല്ലയുദ്ധവിദഗ്ദ്ധനും വയോധികനുമായ ജരാസന്ധനും; കൃഷ്ണൻ മനസ്സിൽ നിശ്ചയിച്ചുറച്ചു. അർജ്ജുനനേയും, ഭീമനേയും കൂട്ടി മല്ലയുദ്ധത്തിനു പുറപ്പെടാൻ നിന്നപ്പോൾ ദ്രൗപദി ആദ്യമായി കൃഷ്ണനെ എതിർത്തു,
"മഗഥയുമായോ, ജരാസന്ധനെന്ന് വയോധികനോടോ ഇന്ദ്രപ്രസ്ഥത്തിനു ഒരു ശത്രുതയുമില്ല"
പിന്നെ ഭീമനോട്
"ഇനി ഒരു മല്ലയുദ്ധം കൂടിയേ കഴിയൂ എങ്കിൽ ജരാസന്ധനോടെതിർക്കേണ്ടത് അങ്ങാണ്"
അനുജൻറ്റെ ജീവനു വേണ്ടി അവനെ മാത്രം പ്രണയിയ്ക്കുന്ന തൻറ്റെ കൂടി ഭാര്യയായവളുടെ വാക്കുകൾ ഭീമനെ നൊമ്പരപ്പെടുത്തിയിരിയ്ക്കാം. എന്തായാലും ഭീമനെ തന്നെ ജരാസന്ധൻ തിരഞ്ഞെടുത്തു, അദ്ദേഹം യുവാവായ ഭീമനാൽ വധിക്കപ്പെട്ടു, ദ്വാരകയുടെ ഭീതി ഒഴിഞ്ഞു.
ജരാസന്ധൻ്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ശക്തരായ ശത്രുനിരയെ, സ്വന്തം പക്ഷത്തെ ഒരുതുള്ളി രക്തം പൊടിയാതെ ഒന്നൊന്നായി ഇല്ലാതാക്കി. രുഗ്മിണിയെ അപഹരിച്ച് ഭര്യയാക്കി രുഗ്മിയെ തളർത്തി, ചേദിനരേശൻ ശിശുപാലനെ യുദ്ധത്തിലല്ലാതെ ശിരസ്സറുത്തു, ദന്തവക്രൻ, സാല്വൻ, വിദുരഥൻ, പൗണ്ഡ്രീകൻ, ഏകലവ്യൻ എന്നിങ്ങനെ ഓരോരുത്തരെയായി ഒറ്റയ്ക്ക് വധിച്ച് തൻ്റെ ഉദ്ദേശത്തിന് വിഘ്നമാകാവുന്ന തടസ്സങ്ങൾ തുടച്ചുനീക്കി!
വ്യക്തിവികാസം
----------------------------
ജരാസന്ധവധത്തിനു ശേഷം ബുദ്ധിപരമായി, തന്ത്രപരമായി നടത്തിയ നീക്കങ്ങൾ ആണു കൃഷ്ണനെ യാഗത്തിലെ അഗ്രപൂജാ സ്ഥാനത്തിനർഹനും,അംഗീകരിയ്ക്കപ്പെടുന്നവനും ആക്കിതീർത്തത്. കണ്ണിനു കാഴ്ചയുള്ളവർ എല്ലാം മായക്കാഴ്ച്ചകളിൽ മയങ്ങി, അന്ധനായ ധൃതരാഷ്ട്രരും അന്ധത സ്വയം വരിച്ച ഗാന്ധാരിയും മാത്രം നിസ്സഹായരെങ്കിലും വാസ്തവമറിഞ്ഞു. ഒരു വശത്ത് അർജ്ജുനനെ സുഭദ്രയിലേയ്ക്ക് ബന്ധിപ്പിച്ചപ്പോൾ മറുഭാഗത്ത് ദുര്യോധനപുത്രി ലക്ഷണയെ സ്വപുത്രൻ സാംബനു വിവാഹം ചെയ്ത് ആ വഴിയും തുറന്നിടുന്നു. മഹാബലിയുടെ പൗത്രി ഉഷയുമായുള്ള വിവാഹം വഴി അനിരുദ്ധനിലൂടെ അസുരവംശവുമായും ബന്ധം സ്ഥാപിയ്ക്കുന്നു. സംശയാലുവായ ദ്രൗപദിയെ, കൗരവരുടെ ബുദ്ധിശൂന്യതയിലും, ഭീഷ്മാദികളുടെ ദൗർബ്ബല്യത്തിലും, വീണുകിട്ടിയ അവസരത്തിൽ വികർണ്ണനെ മറികടന്ന് നയചാതുരിയാൽ രക്ഷകപരിവേഷം ചൂടി തൻ്റെ വഴിയ്ക്കാക്കി. രാജ്യഭരണം ജേഷ്ഠനു നല്കി യാത്രകൾ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഇടപെടലുകൾ, കൈ പൊള്ളാതെ മറ്റുള്ളവരുടെ ചിലവിൽ പരീക്ഷണങ്ങൾ , നിരീക്ഷണങ്ങൾ, പഠനങ്ങൾ, വിജയവും പരാജയവും മറ്റുള്ളവരാൽ ശ്രദ്ധിയ്ക്കപ്പെടാത്ത ദൂരത്തിൽ വാഴ്ത്തപ്പെടാത്ത ഗണരാജ്യങ്ങളിൽ നിന്നും നേടിയ അറിവുകൾ, എല്ലാം രാജ്യതന്ത്രത്തിലെ ലോകം കണ്ട ഏറ്റവും സമ്പൂർണ്ണഗുരുവിനെ സൃഷ്ടിയ്ക്കുകയായിരുന്നു.
അധികാരപുനർലബ്ധി
-----------------------------------
പൂർവ്വികർക്ക് നഷ്ടമായ അധികാരം തിരിച്ചുപിടിക്കാൻ, ഒരു യാദവസ്ത്രീയായ കുന്തിയിൽ, കൃത്യമായി ഏതെങ്കിലും വംശത്തിൻ്റെ പേരു പറഞ്ഞ് വരാൻ സാദ്ധ്യതയില്ലാത്ത പിതാവിനു പിറന്ന ആ മൂന്ന് സഹോദരന്മാരായിരുന്നു അതിനായി കണ്ടെത്തിയ കരുക്കൾ. പരസ്പരം കലഹിയ്ക്കുന്നതിൽ മാത്രം ശ്രദ്ധിയ്ക്കുന്ന പുരുവംശത്തിലെ ആ നൂറ്റഞ്ച് ജേഷ്ഠാനുജന്മാരെ ഇല്ലായ്മ ചെയ്ത് സ്വന്തം വംശത്തെ ഒരു വിശാല രാജ്യത്തിൻറ്റെ അവകാശികളാക്കാനുള്ള സധ്യത മുന്നിൽ തെളിഞ്ഞപ്പോൾ അതിനു മാത്രമായി പിന്നീട് പരിശ്രമങ്ങൾ.
സുഭദ്രാഹരണം കൃഷ്ണൻ ആസൂത്രണം ചെയ്തത് അതിനു വേണ്ടി ആയിരുന്നു. അത്രമേൽ സുന്ദരികളല്ലാത്ത യാദവകന്യകകളിൽ ഒരുവളായ സുഭദ്രയെ അപഹരിച്ച് കൊണ്ട് പോകാൻ പ്രേരിപ്പിയ്ക്കുന്ന കൃഷ്ണൻ പറയുന്നു
" ഇന്ന് ഈ ചെയ്യുന്നതിൻറ്റെ പ്രാധാന്യം നീ ശരിയായി ഗ്രഹിച്ചു, എന്ന് വരില്ല, എന്നാൽ ഭാവിയിലെ ഭാരതത്തിൻറ്റെ ശിലാസ്ഥാപനമാണിതെന്ന് നീ അറിയുക".
ബലരാമൻ ഈ കഥകളിൽ പറയുന്നത് പോലെ അത്ര മദ്യപാനിയും, മടിയനും ഒന്നുമായിരുന്നില്ല, അതി ബുദ്ധിമാനായിരുന്നു. സ്വന്തം സഹോദരി സുഭദ്രയെ ദുര്യോധനനു വിവാഹം കഴിച്ച് നൽകാൻ അദ്ദേഹം തീരുമാനിച്ചു. കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളിൽ വിളവെടുപ്പിൻറ്റെ ഉത്സവം നടക്കുമ്പോൾ ആണാ വാർത്ത അദ്ദേഹത്തെ തേടിയെത്തുന്നത്
" തീർത്ഥാടകനായി കൊട്ടാരത്തിൽ കഴിഞ്ഞിരുന്ന പാർത്ഥൻ സുഭദ്രയെ കടത്തിക്കൊണ്ട് പോയി".
അവനെ കണ്ട് പിടിച്ച് വധിച്ച് രാജകുമാരിയെ വീണ്ടെടുക്കാൻ ആയുധങ്ങളും പടയുമായി കുതിയ്ക്കാൻ തുടങ്ങിയ സത്യകി, കൃതവർമ്മാവ് തുടങ്ങിയ യാദവസേനാധിപതിമാരെ ബലരാമൻ ശാസിച്ചു
" നിങ്ങൾ എവിടെ പോകുന്നു? അവനെവിടെ? ആ മഹാ ബുദ്ധിമാനായ കൃഷ്ണൻ?"
ഉത്തരമുണ്ടായി
" ഒഴിഞ്ഞ പ്രദർശനശാലകളിലൊന്നിൽ താടിയ്ക്ക് കയ്യും കൊടുത്ത് ഇരിപ്പുണ്ട്"
അടുത്ത നിമിഷം ബലരാമൻറ്റെ കൽപ്പന വന്നു
" ഹസ്തിനപുരത്തെയ്ക്ക് ദൂതൻ പോകട്ടേ ധനധാന്യങ്ങളുമായി, അർജ്ജുനൻറ്റെ ബന്ധുക്കളുടെ സമ്മതം വാങ്ങാൻ.. അർജ്ജുനനെയും സുഭദ്രയേയും ആഘോഷപൂർവ്വം കൂട്ടി കൊണ്ട് വരൂ...കൊട്ടാരമുറ്റത്ത് കല്യാണപ്പന്തൽ ഉയരട്ടേ"
ബലരാമൻ ചിന്തിച്ചതിങ്ങനെ ആണ്
"ഈ കൃഷ്ണനു സുഭദ്രയെന്ന സഹോദരി ജീവനാണ്, ആരെങ്കിലും അവളുടെ നേരേ നോക്കിയാൽ അവനെ വധിയ്ക്കാനിറങ്ങുന്ന ഇവൻ അർജ്ജുനൻ അവളെ ഹരിച്ച് കൊണ്ട് പോയിട്ടും ഒന്നിനും മുതിരാതെ താടിയ്ക്ക് കയ്യും വച്ചിരിയ്ക്കണമെങ്കിൽ എല്ലാത്തിനും പിന്നിൽ ഇവൻ തന്നെ"
പാണ്ഡവർക്ക് പത്ത് ആൺമക്കൾ പിറന്നു.
ആദ്യം പിറന്നത് യുധിഷ്ഠിരനു യാദവരാജകുമാരി ദേവികയിൽ യുധാജിത്ത്, ഭീമനു ഹിഡുംബിയിൽ ഘടോത്ക്കജൻ, അർജ്ജുനനു ഉലൂപിയിൽ ഇരാവാൻ, അർജ്ജുനനു ചിത്രാംഗദയിൽ ബഭ്രുവാഹനൻ, അർജ്ജുനനു സുഭദ്രയിൽ അഭിമന്യു, ദ്രൗപതിയിൽ യുധിഷ്ഠിരനു പ്രതിവിന്ധ്യൻ, ഭീമനു ശ്രുതസോമൻ, അർജ്ജുനനു ശ്രുതികീർത്തി, നകിലനു ശതനികൻ, സഹദേവനു ശ്രുതികർമ്മൻ.
ആദ്യം പിറന്നവൻ യാദവവംശത്തിലായതിനാൽ അവൻ്റെ മാതാവിനെ ഭയപ്പെടുത്തി പേരുപോലും ഉപയോഗിക്കാൻ അവകാശമില്ലാത്തവനാക്കി, മാതുലൻ സത്യകിയുടെ വളർത്തുപുത്രനാക്കി, വെറും "സാത്യകി" മാത്രമാക്കി, ഒടുവിൽ ദ്വാരകയിലെ കൂട്ടക്കൊലയിൽ ഇല്ലാതാക്കി ഭാരതം വഴേണ്ടിയിരുന്ന യഥാർത്ഥ അവകാശിയെ, യുധാജിത്തിനെ! (10)
മഹാഭാരത യുദ്ധത്തിൽ ആദ്യം യുദ്ധജയത്തിനായി ബലി കൊടുക്കണം എന്ന നിർദ്ദേശം, പിന്നീട് തലമുടി എഴുന്നു നിൽക്കുന്ന ആളിനെ വേണം ബലി നൽകാൻ എന്ന നിർദ്ദേശം, അങ്ങനെ രണ്ട് പേരേ പാണ്ഡവപക്ഷത്തുള്ളൂ, ഒന്ന് കൃഷ്ണൻ മറ്റത് ഇരാവാൻ. കൃഷ്ണൻ സ്വയം ബലിയ്ക്ക് തയ്യാറായി സ്വാഭാവികമായും ഇരാവാനും സ്വയം സമർപ്പിച്ചു, ഇരാവാൻറ്റെ ജീവൻ ബലി നൽകപ്പെട്ടു. "ഒന്ന്" എന്ന് കൃഷ്ണൻ എണ്ണി.
രാത്രിയുദ്ധത്തിൽ അർജ്ജുനനായി കർണ്ണൻ കാത്ത് വച്ച വൈജയന്തി എന്ന മറുപടിയില്ലാത്ത ഇന്ദ്രദത്തമായ വേലിനാൽ, ഘ്ടോത്ക്ക്ജൻ വധിയ്ക്കപ്പെട്ടു. നീയല്ലാത്തെ പാണ്ഡവർക്കാരും തുണയില്ല എന്ന് പുകഴ്ത്തി ഘടോത്ക്കജനെ യുദ്ധത്തിനയച്ച കൃഷ്ണൻ പിന്നീട് അവൻറ്റെ മരണവാർത്തയറിഞ്ഞ് പറഞ്ഞു
" അർജ്ജുനൻ രക്ഷപ്പെട്ടിരിയ്ക്കുന്നു, അതിനാൽ ഈ മരണത്തിൽ ശോകമല്ല, ആഘോഷമാണു വേണ്ടത്"; ഇത്രകൂടി അർജ്ജുനനോട് " വധിയ്ക്കപ്പെട്ടത് നന്നായി, നിഷാദഗോത്രമാണ്, നാളെ നമ്മൾ അത് ചെയ്യേണ്ടി വന്നേനേ".
മനസ്സിൽ "രണ്ട്". എന്നെണ്ണി!
സ്വന്തം മാതുലനെ വധിച്ച കൃഷ്ണൻറ്റെ മനസ്സിൽ എന്നും തൻറ്റെ അനന്തിരവൻ തന്നെ വധിയ്ക്കുമോ എന്ന ഒരു ഭയാശങ്ക കിടന്നിരിയ്ക്കണം, അതിനാൽ തന്നെ പദ്മവ്യൂഹത്തിൽ അഭിമന്യു കൊല്ലപ്പെട്ടു. (3)
യുദ്ധം കഴിഞ്ഞ രാത്രി, സ്യമന്തപഞ്ചകക്കരയിൽ തുടയെല്ലു തകർന്ന് മരണാസക്തനായ് സുയോധനൻ അവസാനത്തെ സേനാധിപനായി അശ്വദ്ധാമാവിനെ വാഴിച്ച രാത്രി. അവശേഷിയ്ക്കുന്നവരിൽ കൃപരും, കൃതവർമ്മാവും, ദ്രൗണിയും എന്തിനും തയ്യാറാവും എന്നറിയാവുന്ന കൃഷ്ണൻ പാണ്ഡവരുമായി നദീതടത്തിലൂടെ ഏറെ താഴേയ്ക്ക് പോയി അവിടെ സമയം ചിലവഴിച്ചു.
ഇരുളിൻറ്റെ മറപിടിച്ചെത്തിയ കുരവമൂവർസേന പാണ്ഡവരെന്ന ധാരണയിൽ പ്രതിവിന്ധ്യൻ, ശ്രുതസോമൻ, ശ്രുതികീർത്തി, ശതനികൻ, ശ്രുതികർമ്മൻ എന്നിവരെ വധിച്ചു (8)
ഇനി അവശേഷിയ്ക്കുന്ന ബ്രഭ്രുവാഹനൻ അയാളുടെ മുത്തച്ചനും അതി ബുദ്ധിമാനുമായ ചിത്രാംഗദനാൽ സംരക്ഷിയ്ക്ക്പ്പെട്ടു, ഗന്ധർവ്വ രാജ്യം വിട്ട് ഇങ്ങോട്ടില്ല, അവിടെ രാജാവായി കഴിഞ്ഞോളാം എന്ന് പറഞ്ഞൊഴിഞ്ഞു. (9)
അങ്ങനെ കൃഷ്ണൻറ്റെ അനന്തിരവൻറ്റെ കുട്ടിയായ അശ്വദ്ധാമാവിനാൽ ചാപിള്ളയാക്കപ്പെട്ട, കൃഷ്ണനാൽ ജീവിയ്ക്കപ്പെട്ട എന്ന് വിശ്വസിയ്ക്കുന്ന പരീക്ഷിത്ത് രാജാവായി. ( ദൈവികപരിവേഷം മാറ്റി നിർത്തി അശ്വദ്ധാമാവ് ചവുട്ടി ഗർഭച്ഛിദ്രം സംഭവിച്ചെന്നും, കൃഷ്ണൻ പിന്നീട് ഉത്തരയിൽ സന്താനോത്പ്പാദനം നടത്തി എന്നും പാശ്ചത്യർ പഠനങ്ങളിൽ പറയുന്നു ) അതെന്ത് തന്നെ ആയാലും കുന്തിയുടെ യാദവവംശം ഭാരതത്തിലെ അധികാര കേന്ദ്രമായി.
ശാപം
---------
ഗാന്ധാരിയുടെ ശാപം, ദ്വാരകയും, യാദവകുലവും നശിക്കുമെന്ന ശാപം, തനിക്ക് ഫലിക്കും എന്ന് മറ്റാരേക്കാളും നന്നായി കൃഷ്ണനറിയാമായിരുന്നു, കാരണം കൃഷ്ണൻ ചെയ്തതൊന്നും അത്ര വെടിപ്പായ കാര്യങ്ങൾ ആയിരുന്നില്ല. ഒരു പക്ഷേ കൗരവർ ആയിരുന്നു ജയിച്ചിരുന്നതെങ്കിൽ നാം ഇന്ന് കൃഷ്ണൻറ്റെ സ്ഥാനത്ത് സൗബലൻ എന്ന ശകുനിയെ ആയിരുന്നേനേ പൂജിയ്ക്കുന്നത്.
അവിടേയും കൃഷ്ണൻ ആത്മധൈര്യത്തോടെ പ്രതിസന്ധി നേരിട്ടു " യാദവകുലവും, ദ്വാരകയും മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം നശിക്കണം എന്നത് എൻറ്റെ മുങ്കൂട്ടിയുള്ള തീരുമാനമാണ്, നിൻറ്റെ ദുഖത്തിനു ശമനമുണ്ടാകാൻ നിൻറ്റെ ശാപമാണതിനു കാരണം എന്ന് നീ ആശ്വസിച്ച് കൊള്ളൂക" എന്ന് ശാന്തമായി പ്രതികരിച്ച് ലോകത്തെ വീണ്ടും അമ്പരപ്പിച്ചു.
അതേ അപകടങ്ങളെ അവസരങ്ങളാക്കി മാറ്റിയ രാജ്യതന്ത്രജ്ഞൻ എന്ന നിലയിൽ അനുകരിയ്ക്കപ്പെടേണ്ടവൻ തന്നെ ശ്രീകൃഷ്ണൻ!
ഗീതയും ആൾദൈവവും
----------------------------------------
എന്തിനാണു കൃഷ്ണൻ സ്വയം ദൈവം ആണെന്ന് പറഞ്ഞത്?
അദ്ദേഹം ഒരു സത്യം പറയുക മാത്രമേ ചെയ്തുള്ളൂ, എന്നാൽ നീയും ദുര്യോധനനും ഒക്കെ അതുപോലെ ദൈവമാണെന്ന് അൽപ്പം വളച്ച് കെട്ടി മാത്രമേ പറഞ്ഞു.
ഇത്രമേൽ വിഷാദയോഗത്തിൽ നിൽക്കുന്ന അർജ്ജുനനോട്
" ദൈവം ഉണ്ട്, അതിനാൽ നീ യുദ്ധം ചെയ്തു കൊള്ളൂ, ഭയപ്പെടേണ്ട, ജയിയ്ക്കും, ദൈവം നിന്നോട് ആവശ്യപ്പെടുന്നു യുദ്ധം ചെയ്യാൻ, ദൈവത്തിനു നീ യുദ്ധം ചെയ്യുന്നതാണിഷ്ടം"
എന്നൊക്കെ പറഞ്ഞാൽ...അർജ്ജുനൻ വീര്യവാനാവുമോ? സംശയമാണ്.എന്നാൽ
"ഞാൻ ദൈവമാകുന്നു, ദൈവമാകുന്ന ഞാൻ നിന്നോടൊപ്പം നിൽക്കുന്നു, ആ ഞാൻ പറയുന്നു നീ ജയിക്കും, നീ യുദ്ധം ചെയ്യണം എന്ന് ദൈവമായ ഞാൻ കൽപ്പിയ്ക്കുന്നു.."
എന്ന് പറയുമ്പൊൾ ഉണ്ടാകുന്ന ഒരു ഉത്തേജനം വ്യത്യസ്ഥവും ഫലപ്രദവും ആണ്. പിന്നെ നമ്മുടെ മുതുകാട് രീതിയിൽ വല്ല ഇല്ല്യൂഷനും കാട്ടിയോ (വിശ്വരൂപം) മായക്കാരൻ എന്ന് അക്കാലത്തേ വിളിപ്പേരുണ്ടല്ലോ ചങ്ങാതിക്ക്!
അപ്പോൾ ദൈവമാകുന്ന കൃഷ്ണനല്ല ഗീത ഉപദേശിച്ചതെന്ന് പറഞ്ഞ ആ സന്ദീപാനന്ദഗിരിയെ വെറുതേ പെടയ്ക്കാൻ നിൽക്കണമോ?
ഗീതയെ മനുഷ്യജീവിതവിജയത്തിനുള്ള മാർഗ്ഗനിർദ്ദേശമായി കണ്ടാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ; അതുരചെയ്ത ആ രാജ്യതന്ത്രജ്ഞനെ, മായക്കാരനെ മനസ്സാ നമസ്സ്കരിയ്ക്കുന്നു.
അപരബ്രഹ്മമൂർത്തേ...അങ്ങേയ്ക്ക് സ്വസ്തി!

No comments:
Post a Comment