വേദങ്ങളെ അത്രയ്ക്ക് ഭയക്കാനൊന്നുമില്ല!
അതിൻറ്റെ ഉള്ളടക്കത്തിലെ പോരായ്മകൾ കാരണമാണ് "ഭഗവത് ഗീത" എന്ന അധകൃതൻ ഉപദേശിച്ച കൃതിയെ മതഗ്രന്ഥമായും, ഉപദേശിച്ച ആ യാദവനെ ദൈവമായും വർണ്ണാശ്രമികൾക്ക് കടം കൊള്ളേണ്ടി വന്നത്.
ഇന്നും അടച്ചിട്ട ശ്രീകോവിലുകളിൽ ആ കറുത്ത ദേവൻറ്റെ രൂപത്തെ കണ്ണുരുട്ടി കാട്ടിയും പുലഭ്യം പറഞ്ഞും ആത്മനൊമ്പരങ്ങൾക്ക് അറുതി വരുത്തേണ്ട ഗതികേടിലേയ്ക്ക് വർണ്ണാശ്രമികളെ എത്തിച്ചതും മറ്റൊന്നല്ല.
ഋഗ്വേദം - സൂക്തങ്ങളിലൂടെ
1. "ഇന്ദ്ര വായു ഇമേ സുതാ ഉ പ പ്രയോഭിർ
ആ ഗതം ഇന്ദ്രവോ വം ഉശന്തി ഹി"
അർത്ഥം
അല്ലയോ ഇന്ദ്രാ, വായു, ഇവിടെ സോമരസം തയ്യാറായിരിയ്ക്കുന്നു, അത് നിങ്ങൾക്ക് വേണ്ടി-യുള്ളതാണ്.അതിനാൽ അന്നാദികളോട് കൂടി ആഗതരാകുവിൻ.
(ഇന്ന് :- ബൈജൂ, രാജൂ ഇവിടെ കുപ്പി ഞാനൊപ്പിച്ച് വച്ചിട്ടുണ്ട്; ആവശ്യമായ ടച്ചിംഗ്സ്സുമായി വേഗം വാ....)
2. വായുവിന്ദ്രശ്ച സുന്വത ആയാതം ഉ പ
നിഷ്കൃതം മക്ഷ്വി ഇ ഥാ ധിയാ നരാ
അർത്ഥം
അല്ലയോ വായു, ഇന്ദ്രാ, സംസ്ക്കരിച്ച് വച്ചിരിയ്ക്കുന്ന ഈ സോമരസത്തിനടുത്തേയ്ക്ക് എത്രയും വേഗം വരിക, നിങ്ങൾ രണ്ട് പേരും ശുദ്ധമായ ഈ വസ്തുവിനെ സ്വീകരിയ്ക്കുക.
(ഇന്ന് :- ബൈജൂ, രാജൂ വാറ്റി വച്ചിരിയ്ക്കുന്ന ഈ ചാരായത്തിനടുത്തേയ്ക്ക് ഓടി വരൂ; നീറ്റായി നിങ്ങൾ രണ്ടാളും ഇത് കുടിയ്ക്കുക.)
3. ഇന്ദ്ര യാഹി ധിയേഷിതോ വി പ്രജുത:
സുതാവത: ഉപ ബ്രഹ്മാണി വാഘത:
അർത്ഥം
അല്ലയോ ഇന്ദ്രാ, ഭക്തിയോട് കൂടി തയ്യാറാക്കിയിരിയ്ക്കുന്ന ഈ സോമരസം, അത് തയ്യാറാക്കിയ സ്തോതാവിൻറ്റെ സ്തുതി-കളോടൊപ്പം സ്വീകരിയ്ക്കുക.
(ഇന്ന് :- ബൈജൂ, ശ്രദ്ധയോടെ വാറ്റി വച്ചിരിയ്ക്കുന്ന ഈ മദ്യം; വിജയ് മല്യയുടെ സ്മരണയോടെ നീ കുടിയ്ക്കുക.)
4. ഉപ ന: സവനാ ഗഹി സോമസ്യ സോമപാ:
പിബ ഗോദാ ഇദ്രേവതോ മദ:
അർത്ഥം
അല്ലയോ സോമപാനിയായ ഇന്ദ്രാ, സോമ പാനത്തിനായി ഞങ്ങളുടെ യജ്ഞസ്ഥലത്തേയ്ക്ക് വരിക, നിങ്ങൾ ഐശ്വര്യവാനായി വന്ന് അത് നുകർന്ന് ഞങ്ങൾക്ക് പശുക്കൾ മുതലായ ധനം പ്രദാനം ചെയ്യുക.
(ഇന്ന് :- ബൈജൂവേ, ബാറിൽ പോകാനിറങ്ങുമ്പോൾ പേഴ്സെടുക്കാൻ മറക്കരുത്, കുടിച്ച് കഴിഞ്ഞ് ഞഞ്ഞാപിഞ്ഞാ കടം പറയരുത്, ഒടുവിൽ വാച്ചും, തുണിയും അഴിച്ച് കൊടുത്ത് തടി തപ്പേണ്ടി വരരുത്.)
അതായത് വർണ്ണാശ്രമികൾ മദ്യം ഉണ്ടാക്കിയിരുന്നു, പരസ്യം ചെയ്തിരുന്നു, കുടിച്ചിരുന്നു, വിറ്റ് അതിനു പ്രതിഫലം വാങ്ങിയിരുന്നു, എന്നാൽ ആഹാരമോ, ടച്ചിംഗ്സ്സോ കൊടുത്തിരുന്നില്ല, അത് ആവശ്യമുള്ളവൻ കൊണ്ട് വരണമായിരുന്നു. ഇങ്ങനെ ഒക്കെ ആണ് അല്ലെങ്കിൽ ഇത്രയൊക്കേ ഉള്ളൂ ഈ കൊട്ടിഘോഷിയ്ക്കുന്ന ഋഗ്വേദം!

No comments:
Post a Comment