ഒരു വലിയ സന്ദേശത്തിൻറ്റെ ഒരു ഭാഗം അടർത്തിയെടുത്ത് സ്വന്തം സ്വാർത്ഥതക്കായും, ചിലരുടെ നാശത്തിനായും ഉപയോഗിക്കുകയും ചെയ്യുമ്പോൾ ആദർശധീരന്മാരല്ല, ഉടായിപ്പ് വീരന്മാരാണു ജനിക്കുന്നത്.
"Religious distress is at the same time the expression of real distress and the protest against real distress. Religion is the sigh of the oppressed creature, the heart of a heartless world, just as it is the spirit of a spiritless situation. It is the opium of the people. The abolition of religion as the illusory happiness of the people is required for their real happiness. The demand to give up the illusion about its condition is the demand to give up a condition which needs illusions."
ഇത് കാൾ മാർക്സ്സ് പറഞ്ഞതാണെന്ന് അറിയുമോ?
ഹേയ്, ഒരിക്കലുമില്ല, താടിവച്ച, കോട്ടിട്ട, റഷ്യൻ വോഡ്ക്ക മാത്രം കുടിച്ചിരുന്ന, ഏംഗൽസ്സുമായി ചേർന്ന് കമ്മ്യൂണിസ്റ്റ്മാനിഫെസ്റ്റോ എഴുതിയ, ദാസ്ക്യാപിറ്റൽ എഴുതിയ നമ്മുടെ പ്രിയസഖാവ്, ഒരിക്കലും അങ്ങനെ പറയില്ല; കേരളത്തിൽ തഴച്ചുവളരുന്ന കമ്മ്യൂണിസ്റ്റ്പച്ച ചെടിയാണെസത്യം!
"Religion is the opium of the people", ഇപ്പോഴോ?
"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്", ഇപ്പോൾ ശരിയായില്ലേ?
ഇത് കറക്റ്റ്, ഇത് നമ്മുടെ ഗുരു കാറൽമാർക്സ് പറഞ്ഞതുതന്നെ; അതിനു മുമ്പും പിമ്പും പറഞ്ഞത് നമ്മുടെ കാര്യങ്ങൾക്കുതകില്ല; അതിനാൽ ഏതവൻ പറഞ്ഞാലും നമ്മൾ ചവുട്ടിതാഴ്ത്തും, അല്ല പിന്നെ!
അല്ല എന്താണതിൻ്റെ മുഴുവനായ അർത്ഥം? കേട്ടുകളയാം, സ്വീകരിക്കാനൊന്നുമല്ല, ഇനിവല്ലവനും പറയുമ്പോൾ ഓടിരക്ഷപ്പെടാൻ....
അല്ല എന്താണതിൻ്റെ മുഴുവനായ അർത്ഥം? കേട്ടുകളയാം, സ്വീകരിക്കാനൊന്നുമല്ല, ഇനിവല്ലവനും പറയുമ്പോൾ ഓടിരക്ഷപ്പെടാൻ....
മതപരമായ ഉത്ക്കണ്ഠ, സമ്മർദ്ദം, ദു:ഖം ഒരേ സമയം യഥാർത്ഥ ദു:ഖത്തിൻറ്റെ ബഹുർ-സ്ഫുരണവും അതിനെതിരായ പ്രതിഷേധവും ആകുന്നു.
മതം അടിച്ചമർത്തപ്പെട്ടവൻറ്റെ നെടുവീർപ്പാണ്.
മതം ഹൃദയമില്ലാത്ത ഈ ലോകത്തിൻറ്റെ ഹൃദയമാണ്.
മതം കേവലം ആത്മാവില്ലാത്ത സാഹചര്യത്തിൻറ്റെ ആത്മാവാകുന്നു.
മതം മനുഷ്യന് കറുപ്പാകുന്നു.
മാന്ത്രികമായ സന്തോഷമെന്ന നിലയിൽ നിന്നും മതത്തിൻറ്റെ ഇടിച്ച് നിരത്തലിലൂടെ മാത്രമേ മനുഷ്യനു യഥാർത്ഥസന്തോഷം നൽകാനാവൂ.
ആ മാന്ത്രികലോകം ഉപേക്ഷിക്കുക എന്ന അവസ്ഥ സൃഷ്ടിക്കാൻ അത്തരം മന്ത്രികലോകങ്ങൾ ആവശ്യമായി വരുന്ന അവസ്ഥ ഇല്ലാതാക്കണം.
അതായത് സ്വപ്നം കാണാൻ ഇനി ഒന്നും അവശേഷിക്കാത്ത രീതിയിൽ എല്ലാവർക്കും ഒരേ രീതിയിൽ പുരോഗതി ഉണ്ടാകണം, ഇതിനപ്പുറം ഒരു പുരോഗതി ഇല്ല എന്ന നിലയിൽ പുരോഗതിക്ക് അതിര് നിശ്ചയിക്കുക. മാനസ്സികമായി വിരക്തി അഥവാ സംതൃപ്തി കൈവരണം. അതാണു യാഥാർത്ഥ സോഷ്യലിസ്സം, അതില്ലെങ്കിൽ, അത് വരും വരെ മനുഷ്യന്റെ നിരാശ അകറ്റാനുള്ള മാന്ത്രികലോകങ്ങൾ സൃഷ്ടിക്കാൻ മതം ആകാം.
ഇനി പറയൂ.....കാൾ മാർക്സ്സ് പറഞ്ഞത് മതത്തിനനുകൂലമായാണോ? പ്രതികൂലമായാണോ?
ആരും മോശമല്ല, വിപ്ളവക്കാർ ഇത് ഉപയോഗിക്കുന്നതുപോലെ വിപ്ളവം ഇല്ലാത്തവർക്കുമുണ്ട് ചില പൊടിക്കൈകൾ
ഈ കലാപരിപാടിയുടെ മറ്റൊരു പതിപ്പാണു നാം
ഈ കലാപരിപാടിയുടെ മറ്റൊരു പതിപ്പാണു നാം
"സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം”
എന്നു കൊട്ടിഘോഷിക്കുന്നത്. “സ്ത്രീയുടെ മനസ്സാണു പുരുഷന്റെ ഭാഗ്യം” എന്ന അര്‍ത്ഥത്തിലാണിത് പ്രയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുഴുവൻ ശ്ളോകവും അറിയുമ്പോൾ അങ്ങനെയൊരു അർത്ഥമേയല്ല ആ വരികൾക്കെന്ന് മനസ്സിലാവും.
"അശ്വപ്ലവഞ്ചാംബുദഗര്‍ജ്ജിതം ച
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണം ചാപ്യതിവര്‍ഷണം ച
ദേവോ ന ജാനാതി കുതോ മനുഷ്യഃ"
അശ്വപ്ലവം - കുതിര എപ്പോള്‍ ഓടുമെന്നത്.
അംബുദഗര്‍ജ്ജനം - എപ്പോള്‍ ഇടി മുഴങ്ങുമെന്നത്
സ്ത്രീണാം ചിത്തം - സ്ത്രീകളുടെ മനസ്സ്.
പുരുഷസ്യ ഭാഗ്യം - പുരുഷന്റെ ഭാഗ്യം
അവര്‍ഷണം - മഴ പെയ്യാതിരിക്കുന്നത്, വരൾച്ച
അതിവര്‍ഷണം - എപ്പോള്‍ അമിതമായ മഴ ഉണ്ടാവുമെന്ന്.
ഇവ ദൈവത്തിനു പോലും അറിയാത്ത കാര്യങ്ങളാണ്.
അതായത് വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു. വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താധരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല; ഇപ്പോൾ മനസ്സിലായോ?

No comments:
Post a Comment