ഏകലവ്യൻ......
വനരാജ്യത്തെ നിഷാദരാജകുമാരനായ ഏകലവ്യൻ...
ദ്രോണചാര്യനെ മനസ്സാ ഗുരുവായി വരിച്ച്... അദ്ദേഹത്തിൻറ്റെ പ്രതിമയ്ക്ക് മുന്നിൽ അസ്ത്രവിദ്യ അഭ്യസിച്ചവൻ....
പ്രിയശിഷ്യൻ അർജ്ജനൻ കാട്ടുപന്നിയുടെ തുറന്ന വായിൽ 5 അമ്പുകളെയ്തപ്പോൾ, അതിൽ കൂടുതൽ കയ്യടക്കത്തിൽ, വേഗത്തിൽ, കൃത്യതയോടെ 7 അസ്ത്രങ്ങൾ ചൊരിഞ്ഞവൻ..
അവനെ ഭയന്ന ശിഷ്യൻറ്റെ മനസ്സിലെ ഭയമകറ്റാൻ അവൻറ്റെ വലം കയ്യിലെ പെരുവിരൽ ഗുരുദക്ഷിണയായി അറുത്ത് വാങ്ങിയ ഗുരു.
ഏകലവ്യൻറ്റെ കഥ അവിടെ അവസാനിയ്ക്കുന്നില്ല.
വലം കയ്യിലെ പെരുവിരൽ ചതിയാൽ നഷ്ടപ്പെട്ട അവൻ വർദ്ധിതവീര്യനായി ഇടംകയ്യാൽ അസ്ത്രവിദ്യ അഭ്യസിച്ചു. ദൃഢനിശ്ചയത്താൽ, കഠിനപ്രയത്നത്താൽ, എകാഗ്രതയാൽ വലം കയ്യോളം ഇല്ലെങ്കിലും താരതമ്യേന മികച്ച ഒരു വില്ലാളി ആയി തീർന്നു.
അവനെ മഗധ നരേശൻ ജരാസന്ധൻ തന്റെ സൈന്യത്തിലെ പ്രമുഖനും, സൈനികർക്ക് അസ്ത്രവിദ്യയിലെ ഗുരുവും ആയി നിയമിച്ചു. ജരാസന്ധൻറ്റെ സേനയിലെ വില്ലാളികൾ ഏകലവ്യൻറ്റെ നേതൃത്വത്തിൽ ദുർജ്ജയരായി വളർന്നു. 17 തവണ ഇവരോട് പരാജയപ്പെട്ട ബലഭദ്രരാമൻറ്റെ യാദവസേന ഒടുവിൽ മഥുര ഉപേക്ഷിച്ച് കടലിൻറ്റെ നടുവിലെ ദ്വീപായ ദ്വാരകയിലേയ്ക്ക് ജനങ്ങളെ പറിച്ച് നട്ടു രാജ്യം രക്ഷിച്ചു.
പിന്നേയും ആക്രമിയ്ക്കാൻ എത്തിയാൽ കടലിനു നടുവിൽ എല്ലാം അവസാനിയ്ക്കും എന്നതിനാൽ, ശത്രുവിനെ ഇല്ലാതാക്കാനും, സ്വയരക്ഷയ്ക്കും, ബലവാന്മാരായ ബന്ധുക്കളെ തേടിയുള്ള യാത്രയാണ് കൃഷ്ണനെ പിതാവായ വസുദേവരുടെ സഹോദരി കുന്തിയിലേയ്ക്കും , അവളുടെ ബലവാന്മാരായ മക്കളിലേയ്ക്കും എത്തിച്ചത്. ഏകലവ്യൻ അടങ്ങുന്ന മഗധയുടെ സൈനികബലം കാരണമാണ് മഗധയെ സൈനികമായി ആക്രമിയ്ക്കാൻ ശ്രമിയ്ക്കാതെ, വേഷപ്രശ്ചന്നരായി ഭീമനും, അർജ്ജുനനും, കൃഷ്ണനും ദ്വന്ദയുദ്ധത്തിനായെത്തി ജരാസന്ധനെ വധിച്ചത്.
രുഗ്മിണീ സ്വയംവരസമയത്ത് അപഹരിയ്ക്കപ്പെട്ട രുഗ്മിണിയെ തിരഞ്ഞ് പോയവരിൽ ഏകലവ്യനും ഉണ്ടായിരുന്നു, അന്നേ ഏകലവ്യൻറ്റെ അസ്ത്രവിദ്യാ പാടവം, അതിലൂടെ യാദവസേനയിൽ അവൻ വരുത്തിയ നാശം മനസ്സിലാക്കിയ കൃഷ്ണൻ അവനെ ഒരെതിരാളിയായി മനസ്സിൽ കുറിച്ചിട്ടു.
പിന്നീട് ശിശുപാലവധത്തെ തുടർന്ന് നടന്ന കലാപത്തിലും ഏകലവ്യൻ യാദവർക്കെതിരെ പൊരുതി വൻനാശനഷ്ടം വരുത്തി. ജരാസന്ധവധത്തെ തുടർന്ന് യാദവരെ ഉന്മൂലനം ചെയ്യാൻ പദ്ധതി തയ്യാറാക്കിയ ഏകലവ്യൻ അതിനായി കാത്തിരുന്നു. എന്നാൽ വിധിയുടെ ഗതിയിൽ മഹാഭാരതയുദ്ധത്തിൽ ദുര്യോധനൻറ്റെ സേനയുടെ ഭാഗമായി അതേ യാദവരുടെ 7 അക്ഷൗണിപ്പടയുടെയൊപ്പം പൊരുതാൻ നിയോഗിയ്ക്കപ്പെട്ടു ഏകലവ്യൻ.
ഭാരതയുദ്ധത്തിൽ പാണ്ഡവർക്ക്, പ്രത്യേകിച്ച് അർജ്ജുനനു കർണ്ണനേക്കാൾ ഭീഷണി ആകാവുന്ന ഏകലവ്യനെ കണ്ട് യുദ്ധത്തിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ കൃഷ്ണൻ അവന്റെ ദേശമായ വനരാജ്യത്ത് എത്തി. അഞ്ജനശിലയിൽ കടഞ്ഞെടുത്തത് പോലെ മനോഹരമായ മുഖവും ശരീരവുമുള്ള അപരിചിതനായ അതിഥിയെ അവൻ സ്വീകരിച്ചു. ഓർമ്മയിലെ കൃഷ്ണവർണ്ണരായ തേജസ്വികളുടെ രൂപങ്ങൾക്കിടയിൽ അവൻ ഈ രൂപം ഓർത്തെടുക്കുവാൻ ശ്രമിച്ചു. ആദ്യം അർഹ്ഹതയില്ലാത്ത ഒരു ഗുരുദക്ഷിണയുടെ മറവിൽ പെരുവിരൽ ആവശ്യപ്പെട്ട ക്ഷത്രിയധർമ്മത്തിലേർപ്പെട്ട ബ്രാഹ്മണൻ തെളിഞ്ഞ് വന്നു, അവന്റെ ദൃഷ്ടി സ്വയമറിയാതെ വലം കയ്യിലെ പെരുവിരലിന്റെ സ്ഥാനത്തേയ്ക്ക് പാഞ്ഞു, മനസ്സിൽ ഒരു പിടച്ചിലോടെ... ഒരു ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ. പിന്നീട് ഗുരുവിന്റെ പ്രിയശിഷ്യൻ ലോകൈകധനുർദ്ധരൻ എന്ന് കൊട്ടിഘോഷിയ്ക്കപ്പെടുന്ന പാണ്ഡവൻ, അതിനുശേഷം രുഗ്മിണീസ്വയംവരത്തിൽ സാധാരണവേഷത്തിൽ കണ്ട ഒരസാധാരണന്റെ രൂപം അവ്യക്തമായി നിറഞ്ഞു.
ഓർത്തെടുക്കുവാൻ കഴിയാത്ത ആ വനചാരിയുടെ രീതിയും, ആഗമനസമയവും അവനിൽ സംശയം ജനിപ്പിച്ചു, വനത്തിലെ കൂട്ടുകാരായ വന്യമൃഗങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്ത കെണിയോട് തോന്നുന്ന ഒരുതരം അപകടസൂചനയും. ഏറെ ശ്രദ്ധയോടെ ആഗതന്റെ ചുവടുകളും, ചലനങ്ങളും നിരീക്ഷിച്ച വനരാജപുത്രൻ ആക്രമണത്തെ നേരിടാനും, പ്രത്യാക്രമണം നടത്താനും ആവശ്യമായ അകലത്തോടെ നിലയുറപ്പിച്ചു. അവനിലെ മാറ്റങ്ങൾ ശ്രദ്ധിച്ച കൃഷ്ണൻ, സൌമ്യവും, ലളിതവുമായ ഭാവചലങ്ങളോടെ അവനെ ആകർഷിയ്ക്കുകയും പിന്നീട് അവർ തമ്മിൽ യുദ്ധത്തിൻറ്റെ ധർമ്മാധർമ്മങ്ങളെ പറ്റി തർക്കവും, വാഗ്വാദവും നടന്നു. വനത്തെ തന്നോളമറിയാവുന്ന, മുരളിയൂതി പക്ഷികളെയും മൃഗങ്ങളേയും ആകർഷിയ്ക്കുന്ന, അനുസരിപ്പിയ്ക്കുന്ന, അവനെ ഏകലവ്യൻ ഉള്ളാലെ ഇഷ്ടപ്പെട്ടു.
രാത്രി അവനോടൊത്ത് തങ്ങാൻ ക്ഷണിച്ച ഏകലവ്യനോട് കൃഷ്ണൻ അടുത്ത് നിന്ന ഒരു വൃക്ഷത്തെ ചൂണ്ടിക്കാട്ടി ചോദിച്ചു " ആ വൃക്ഷം ഏതാണ്?"
ഏകലവ്യൻ മറുപടി പറഞ്ഞു " ബകുളം; പക്ഷികളുടെ വൃക്ഷം. ഉത്തരദിശയിൽ നിന്നും വേനലിൽ വരുന്ന ദേശാടനപ്പക്ഷികൾക്ക് അഭയമാകുന്ന വൃക്ഷം. മധുരമുള്ളതാണെങ്കിലും ആ വൃക്ഷത്തിലെ ഫലങ്ങൾ വനരാജ്യത്തെ ജനങ്ങൾ കഴിയ്ക്കാറില്ല; അത് ആ ദേശാടനപക്ഷികൾക്കായി കരുതി വയ്ക്കുന്നു"
ഏകലവ്യന്റെ മനസ്സ് പൂർണ്ണമായും ആ കാടിന്റെ കൂട്ടുകാരന്റേതായി മാറിയിരുന്നു, അവനിൽ ഇനിയും താനാരാണെന്ന് വ്യക്തമാക്കാൻ മടിയ്ക്കുന്ന ആഗതനോടുള്ള വിശ്വാസം വളർന്നു, മുൻകരുതലുകൾ ഉപേക്ഷിച്ചു കൊണ്ട് അവൻ ദൃഷ്ടി വനത്തിലെ ജനവാസകേന്ദ്രത്തിലേയ്ക്കുള്ള വഴിയിലേയ്ക്ക് തിരിച്ചു.
ഏകലവ്യൻ കൃഷ്ണനു പ്രതിമുഖമായി അവനു തൻറ്റെ ഭവനത്തിലേയ്ക്ക് വഴികാട്ടി നടന്നു കൊണ്ട് തുടർന്നു.... അവൻറ്റെ അവസാന വാക്കുകൾ...
" നിങ്ങളും ഞങ്ങളെ പോലെ പക്ഷികളേയും, ഹരിതഭൂമിയേയും സ്നേഹിയ്ക്കുന്നവനെങ്കിൽ.. ഞാനാദ്യം കരുതിയത് പോലെ അത്ര ക്രൂരനോ, ദുഷ്ടനോ ആവാൻ വഴിയില്ല..സ്വാഗതം...."
പറഞ്ഞ് മുഴിവനാക്കാൻ ഏകലവ്യനു കഴിഞ്ഞില്ല.. കൃഷ്ണൻ അവനെ അതിനനുവദിച്ചില്ല... പിന്നിൽ നിന്നും ഒരു മൂർച്ചയേറിയ കത്തി ഏകലവ്യൻറ്റെ ശരീരത്തിൽ ആഴത്തിൽ കുത്തിയിറക്കിക്കളഞ്ഞു കൃഷ്ണൻ!
പിടഞ്ഞ് വീണ ഏകലവ്യൻ ചോദിച്ചു
"എന്തിനാണിത് ചെയ്തത്?
യുദ്ധത്തിൽ നിന്നെന്നെ തടയാനോ?
നിങ്ങൾ യാദവനായ ആ കൃഷ്ണനാണോ?
എൻറ്റെ മാതാവിൻറ്റെ ദുഖം നിങ്ങളറിയുന്നോ?
എൻറ്റെ മരണശേഷം അവർക്കരുമില്ല, സ്നേഹിയ്ക്കാനും, ജീവിയ്ക്കാനും"
ഏകലവ്യൻ ഇനി ആക്രമിയ്ക്കില്ല, അവൻറ്റെ മർമ്മം ആണു പിളർന്നത് എന്ന് ബോദ്ധ്യമായ കൃഷ്ണൻ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു
" നിൻറ്റെ അമ്മയ്ക്ക് ഇനി ആ ദുഖം സഹിയ്ക്കേണ്ടി വരില്ല, അത് ഞാൻ നോക്കിക്കൊള്ളാം"
പ്രാണൻ ചോർന്ന് നിശ്ചലനായി കൊണ്ടിരുന്ന അവൻറ്റെ ശരീരത്തിലെ കത്തി ഊരിയെടുത്ത കൃഷ്ണൻ, അവൻറ്റെ ഭവനം ലക്ഷ്യമാക്കി നടന്നു, ചന്ദ്രികാചർച്ചിതമയ രാത്രിയിൽ വനതരുലതകൾ തീർത്ത നിഴലുകൾക്കിടയിൽ, മറ്റൊരു നിഴലായി അവൻ മറഞ്ഞു.
തൻറ്റെ മാതാവ് തനിയ്ക്ക് ശേഷവും യാദവനായ കൃഷ്ണനാൽ സംരക്ഷിയ്ക്കപ്പെടും എന്ന ആശ്വാസത്തൊടെ ഏകലവ്യൻ കണ്ണുകൾ അടച്ചു.. അവനിലെ അവസാനശ്വാസവും നിലച്ചു.
മഹാനായ നിഷാദഗോത്രജാ..നിനക്ക് സ്വസ്തി!

No comments:
Post a Comment