ഒരു ബുക്കിലെ പേജുകൾ മറിയ്ക്കുന്നതിനിടയിൽ, ആ കടലാസ്സിന്റെ മൂല കണ്ണിൽ കൊണ്ട് കണ്ണീന്റെ കൃഷ്ണമണിയ്ക്ക് മുറിവ് പറ്റിയാൽ അത് ഹസ്സാർഡ്ഡ് ആണ് .
ഒരു സൈനികൻ വീഴുന്ന ബോംബുകളുടേയും, മിസൈലുകളുടേയും നടുവിൽ പെടുന്നത് അയാൾ എടുത്ത റിസ്ക്കാണ്. എന്നാൽ അതിൽ നിന്നൊക്കെ പരുക്കേല്ക്കാതെ രക്ഷപ്പെട്ട്, വീട്ടിലെത്തി മുറ്റത്തെ കൊന്നത്തെങ്ങിന്റെ ചുവട്ടിൽ, ജോലിയുടെ ഭാഗമായി ശീലിച്ച സ്വാഭാവികമായ റിസ്ക്ക് അനാലിസ്സിസ്സിൽ ആ തെങ്ങിൽ കൊഴിയാറായ തെങ്ങയോ, അടരാനായി നിൽക്കുന്ന ഓലയോ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ട് തന്നെ നാടിന്റെ ഭംഗി ആസ്വദിച്ച് പല്ലുതേയ്ക്കവേ...ഇളംകാറ്റിൽ തലേ ദിവസം രാത്രിയിൽ ഏതോ എലി കരണ്ട് വച്ച ഞെടുപ്പറ്റ് തെങ്ങാ തലയിൽ വീണാൽ അതിനെ ഹസ്സാർഡ്ഡ് എന്നാണ് വിളിയ്ക്കെണ്ടത്.
റിസ്ക്ക് ഉണ്ടോ എന്നതില കാര്യമില്ല, ഒരു വാഹനത്തിൽ റോഡിലൂടെ സഞ്ചരിയ്ക്കുന്നത് റിസ്ക്കായതിനാൽ ആരും സഞ്ചരിയ്ക്കാതിരിയ്ക്കുന്നില്ല. ആ റിസ്ക്കിനെ നേരിടുക എന്നതാണ് കരണീയം. അതിനുള്ള വഴികൾ
1. റിസ്ക്ക് ഒഴിവാക്കുക - മൂലകരണം കണ്ടെത്തി പ്രതിവിധി ചെയ്യുക.
2. തീവ്രത കുറയ്ക്കുക - എല്ലാ റിസ്ക്കുകളും ഒഴിവാക്കുവാൻ സാധിയ്ക്കില്ല, എന്നാൽ അതി തീവ്രമായ ഒന്നിനെ കുറഞ്ഞ തീവ്രത ഉള്ളതാക്കി മാറ്റാം. ഡ്രൈവ്വ് ചെയ്യുമ്പോൾ മൊബൈൽ കൈകൊണ്ട് ഉപയോഗിയ്ക്കുന്നത് അതീവഗുരുതരമായ റിസ്ക്ക് ആണ് , എന്നാൽ ഹാൻഡ്സ്സ് ഫ്രീ ഉപയോഗിയ്ക്കുമ്പോൾ ശ്രദ്ധക്കുറവ്, മറ്റ് ശബ്ദങ്ങൾ കേൾക്കാതെ പോകൽ ഇവയൊക്കെ അവിടെ തന്നെ ഉണ്ടെങ്കിലും, രണ്ട് കയ്യും ഫ്രീ ആയതിനാൽ റിസ്ക്ക് കുറഞ്ഞിട്ടുമുണ്ട്.
3. മാറ്റിവയ്ക്കുക / താമസിപ്പിയ്ക്കുക - ചില റിസ്ക്കുകൾ ഒന്നും ചെയ്യാതിരുന്നാൽ കാലക്രമേണ ഇല്ലാതാകും, അല്ലെങ്കിൽ പ്രസക്തി നഷ്ടപ്പെടും.
4. പങ്കിടുക - വലിയ ഒരു റിസ്ക്കിനെ പങ്കിട്ടെടുക്കുമ്പോൾ താരതമ്യേന തീവ്രത കുറഞ്ഞ അല്ലെങ്കിൽ സ്വീകരിയ്ക്കാവുന്ന റിസ്ക്ക് ആയി മാറും .പൂവാലന്മാർ കലുങ്കിൽ ഉണ്ടെന്നത് റിസ്ക്കാണ്, എന്നാൽ പെണ്‍കുട്ടി ഒറ്റയ്ക്ക് അതുവഴി പോകാതെ കൂട്ടുകാരികൾക്കായി കാത്ത് അവരോടൊപ്പം കടന്ന് പോകുമ്പോൾ ആദ്യത്തെ റിസ്ക്ക് അവിടെ തന്നെ ഉണ്ട്, എങ്കിലും അത് പങ്ക് വയ്പ്പിലൂടെ ചെറുതായി.
5. കൈമാറുക - നമുടെ റിസ്ക്ക് അത് ഏറ്റെടുക്കുവാൻ കരുത്തുള്ള ഒരുവനു കൈമാറുക. ഇൻഷ്വറൻസ്സ് ആണു ഏറ്റവും നല്ല ഉദാഹരണം.
6. സ്വീകരിയ്ക്കുക - ഇനി മറ്റൊരു വഴിയും ഇല്ലെങ്കിൽ റിസ്ക്ക് അംഗീകരിയ്ക്കുക, സ്വീകരിയ്ക്കുക. അതിനുള്ള വിഹിതം കൂടെ ഉൾക്കൊള്ളിയ്ക്കുക.
റിസ്സ്ക്കിനെ മനസ്സിലാക്കുന്നതിൽ, ഈ തീരുമാനങ്ങൾ എടുക്കുന്നതിലെ ഔചിത്യം ആണു ഒരുവനെ മാനേജരും ഡാമേജരും ആക്കി വേർതിരിയ്ക്കുന്നത്!
No comments:
Post a Comment