വെറുപ്പിയ്ക്കുന്ന ക്ളിഷേ ആയിപ്പോയ "മധുവിധു ആർക്ക്?" എന്ന ചോദ്യവും കുറേ ഉത്തരങ്ങളും ആണ് ആദ്യം മനസ്സിലേയ്ക്ക് വരിക എങ്കിലും ചോറ്റാനിയ്ക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി ഭരണിക്കാവ് ശിവകുമാർ എഴുതി ആർ.കെ.ശേഖർ സംഗീതം നൽകിയ ഗാനത്തിൽ നമുക്ക് പറയാൻ ചിലതുണ്ട്.
"മനസ്സു മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിയ്ക്കും മധുവിധുരാത്രി...."
അതായത് കേട്ടും, കണ്ടും അറിഞ്ഞതൊക്കെ കഴിഞ്ഞ് ഇനി അനുഭവിച്ചറിയുക, അതിപ്പോൾ രഹസ്യമായാലും, പരസ്യമായാലും!
"നഖമുള്ള നമ്മുടെ രാഗവികാരങ്ങള്‍
നീഹാരമണിയുന്ന രാത്രി...."
ചുട്ടുപഴുത്ത ആവേത്തിന്റെ നഖമുള്ള പ്രണയവികാരങ്ങൾ മഞ്ഞ് ആണ് അണിയുന്നത്, "ചൂടുള്ള കുളിർ" എന്നൊക്കെ പറയുന്ന പോലൊരു സംഗതി ആയി നമുക്കത് അങ്ങ് കരുതാം.
"കതിരുപോലുള്ള നിന്‍ താരുണ്യത്തിന്റെ
കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കും....."
താരുണ്യത്തിന്റെ കദളീമുകുളങ്ങൾ നുള്ളിയോ, അള്ളിയോ വേദനിപ്പിച്ചേ പറ്റൂ, കാരണം വിരൽനഖപ്പാടുകൾ പതിപ്പിയ്ക്കണം, സീലടിയ്ക്കുന്നത് പോലെ, "നഖക്ഷതം" എന്നാണല്ലോ അപ്പോൾ കുറഞ്ഞത് ഒരു മുറിവും പിന്നീടതിന്റെ കലയും എന്നാണ് സങ്കൽപ്പം; സുഖമുള്ള വേദനയാണെങ്കിൽ അതും സരമില്ല!
"ഈ മലരില്‍ മലര്‍ പൂക്കും രാവില്‍....... "
സ്ത്രീയാകുന്ന മലരിൽ മറ്റൊരു മലർ വിടരുന്ന രാവ്! അതിപ്പോൾ വിടരാനനുവദിച്ച സംഭവങ്ങൾ വിരളമാണെന്നാണ് കേൾവി; ബലമായ വിടർത്തിയെടുക്കൽ ആയിരുന്നു എന്നും സ്വയം വിടരാൻ അനുവദിയ്ക്കാമായിരുന്നു എന്നുമൊക്കെ ഒരഞ്ച് വർഷം കഴിഞ്ഞ് പലരും പരാതി പറയാറുണ്ടത്രേ!
"അപ്പോള്‍ മദനധനുസ്സുകള്‍ ഒടിയും
എന്നില്‍ നീ നീലസര്‍പ്പമായ് ഇഴയും...."
കാമദേവന്റെ അമ്പ് തറയ്ക്കുകയല്ല, വില്ല് ഒടിയും എന്നതാണ്, സ്ത്രീയുടെ ശരീരം നിതംബത്തിനും പുറത്തിനുമിടയിലെ അകത്തേയ്ക്കുള്ള വളവ്, ഒരു വില്ലായി സങ്കൽപ്പിയ്ക്കുന്ന കാമന്റെ ധനുസ്സ് അതെന്ത് തന്നെ ആയാലും കല്യാണപ്പെണ്ണീന്റെ ലംബാർ മുതൽ സെർവിക്കൽ വരെയുള്ള നട്ടെല്ലാണ് ഈ ധനുസ്സ് ആയി ആഘോഷിയ്ക്കപ്പെടുന്നത് എങ്കിൽ, ആദ്യരാത്രിയിലേ പെണ്ണീന്റെ നട്ടെല്ലൊടിച്ച് മദനകേളിയാടുന്നതിന്റെ ഒരു ഇത് അങ്ങോട്ട് മനസ്സിലാകുന്നില്ല!!!!
എന്നാലും കുന്നോളം സങ്കടമുണ്ടെന്റെ ചങ്ങാതീ... ആ മദനധനുസ്സ് കുലച്ചാൽ പോരായിരുന്നോ, അത് ഒടിയ്ക്കണോ?
ഇവിടെ ശിവകുമാർ അങ്ങനെയായിരിയ്ക്കില്ല അർത്ഥമാക്കിയത് എന്ന് നമുക്കറിയാം."ആയിരം വില്ലൊടിഞ്ഞു, ആരോമന മെയ് മുറിഞ്ഞു, ആശ്രമക്കിളി നിന്നെ എയ്തെയ്തെന്റെ ആവനാഴിയിലമ്പു തീർന്നു" എന്ന് പറയുന്ന രീതിയിലുള്ള ഒരു പ്രയോഗമാണത്. "എടുക്കുമ്പോൾ നാണം, തൊടുക്കുമ്പോൾ ദാഹം,കൊള്ളുമ്പോൾ അനുരാഗമനുരാഗം" എന്നും പ്രയോഗമുണ്ട്. അപ്പോൾ എങ്ങനെയാണ് വില്ലൊടിയുന്നത്?
തീർച്ചയായും ആദ്യസമാഗത്തിന്റെ അമിതാവേശത്തിൽ ഞാൻ ചെവിയ്ക്ക് പുറകിൽ വരെ പരമാവധി വലിച്ച് കാമബാണങ്ങളെയ്യുമ്പോൾ ചിലപ്പോൾ വില്ലൊടിഞ്ഞേയ്ക്കാം! ഒന്നും ഒന്നും എപ്പോഴും രണ്ടാകണമെന്നുമില്ല. ഹൃദയത്തിൽ തറയ്ക്കുന്ന അസ്ത്രം ആഴ്‌ന്നിറങ്ങുമ്പോഴും പൊടിയുന്നത് നിണമാകണമെന്നില്ല, ഉണരുന്നത് വേദനയാകണമെന്നില്ല. മുറിവ് ചിലപ്പോൾ സന്തോഷാശ്രുക്കളും, ഹർഷോന്മാദവും സൃഷ്ടിച്ച് കൂടെന്നില്ല! എന്തായാലും പരമാവധി ശുഷ്ക്കാന്തിയോടെ പോരാടി എന്ന് മാത്രം ആ ധനുസ്സൊടിയ്ക്കലിനെ കണ്ടാൽ മതി!
സർപ്പമായ് ഇഴയും! ഇഴയുകയോ, നീന്തുകയോ ഒക്കെ ആവാം, കാളിയമർദ്ദനം പാടില്ല, പിന്നെ സർപ്പമെങ്കിൽ സർപ്പം, നീല അത് സാഹചര്യത്തിനു ചേർന്ന ഉത്തമ വർണ്ണം തന്നെ!

"കനകം പോലുള്ളൊരെന്‍ യൗവ്വനത്തിന്റെ
കളഭകലശങ്ങളില്‍ അനുരാഗലഹരികള്‍ നീ നിറയ്ക്കും....."
യൗവ്വനത്തിന്റെ ചന്ദനക്കുടങ്ങളിൽ ലഹരി നിറയ്ക്കും!
"ഈ സിരകള്‍ സിരകളെ പൊതിയുമ്പോള്‍.....അപ്പോള്‍
ശൃംഗാരകാവ്യങ്ങള്‍ എഴുതും
എന്നില്‍ നീ ചൈത്രസുഗന്ധമായ് പടരും...
സുഗന്ധമായ് പടരും........"
സിരകൾ സിരകളെ പൊതിയുമ്പോൾ ചൈത്രസുഗന്ധം!
അപ്പൊൾ പറഞ്ഞ് വന്നത് രണ്ടാമത്തെ വരിയിലെ ഒരു "മന്ത്രിയ്ക്കും" എന്ന വാക്കിൽ ഒതുക്കേണ്ട ഒരു ഗാനമല്ല ഇത്, അതിനപ്പുറം പലതും ഗോപ്യമായി പറഞ്ഞ് പോകുന്നു ശിവകുമാർ...
ഇനി പാട്ട് കേൾക്കാം....

No comments:
Post a Comment