Thursday, July 26, 2018

മാറിൽതുള്ളും മധുഫലങ്ങൾ

ഇന്നൊരു അറബിക്കഥയുടെ ഗാനം ആവാം.

ആലിബാബയും 41 കള്ളന്മാരും എന്ന സിനിമയ്ക്ക് വേണ്ടി പി. ഭാസ്ക്കരൻ രചിച്ച്, ദേവരാജൻ മാഷ് സംഗീതം നൽകി മാധുരി ആലപിച്ച ഗാനമാണ് 'സുവർണ്ണരേഖാ നദിയിൽ'.

സംഗതി ഒരടിമക്കച്ചവടത്തിൻ്റെ മണമുള്ള ഗാനമാണ്, സുവർണ്ണരേഖാനദിയിലാണ് സുന്ദരി നീന്താനിറങ്ങിയത്. സുവർണ്ണരേഖാനദി ഭാരതത്തിലെ ഝാർഖണ്ടിലും, ബംഗാളിലുമായി ഒഴുകുന്നു, എന്നാൽ അതാവില്ല സുന്ദരിയിറങ്ങിയ നദി. ബാഗ്ദാദിലാവുമ്പോൾ അത് സുവർണ്ണമലയിലെ യൂഫ്രട്ടീസ്സ് നദിയാവണം. അതിൽ നീന്താനിറങ്ങിയ സുന്ദരിയെ കണ്ട് കൊതിച്ച സുൽത്താൽ ഒരുലക്ഷം പവൻ വിലപറഞ്ഞു. അതായത് നല്ല പെണ്ണിനെ എവിടെ കണ്ടാലും വിലക്ക് വാങ്ങാമായിരുന്നു എന്നർഥം. ആ വിലയോ മോഹവിലയാണ്, ഒരു പവന് 20,000 രൂപവച്ച് നോക്കിയാൽ 10,000,000,000, ഒരുലക്ഷംകോടി രൂപ!  ശ്ശോ... ഒരുമാതിരിവിലയായിപ്പോയി, സ്ത്രീ ധനമാണ്.

അവളുടെ പൂമേനിയ്ക്ക് ഇളംതേനിൻ്റെ നിറമായിരുന്നു, പുഞ്ചിരി കണ്ടാൽ പുഷ്യരാഗം എന്നാൽ പല്ലുകൾ മുല്ലമുട്ടുകൾ പോലെ വെള്ളനിറത്തിലെന്നാണ്, കണ്ണിൻ്റെ നിറം കടുത്ത നീല, സാഗരത്തിൻ്റെ ആഗാധതദൃശ്യമകുന്ന കണ്ണുകൾ, കവിളിനു പൂർണ്ണചന്ദ്രൻ്റെ നിറവും തിളക്കവും, അങ്ങനെയുള്ള പെൺകൊടിയാണ് സുന്ദരിയായ സുവർണ്ണരേഖാനദിയിൽ മേനിയുടെ നിറം കാണത്തക്കരീതിയിൽ നീന്തി സൗന്ദര്യത്തിൽ നദിയോട് മത്സരിക്കുന്നത്. സുൽത്തനല്ല ആരായാലും ആസ്വദിച്ചുപോകും, അതിനെ വെറും കുളിസീൻ പിടിത്തമായി ചിന്തിക്കുന്നത് മഹാപാപമാണ്.

ഇനിയാണ് ആ അരലക്ഷം പവൻ വിലയുടെ ഗുട്ടൻസ്സ്. നീലമലയിൽ വെളഞ്ഞുകിടക്കുന്ന നീർമാതളങ്ങൾ പോലെ ആ സുന്ദരിയുടെ മാറിൽ തുള്ളുകയാണ് രണ്ടുമധുഫലങ്ങൾ. പെൺകൊടി നീന്തുകയല്ലേ? ഫലങ്ങൾ തുള്ളും, തുളുമ്പും, സ്വഭാവികം! അത് നോക്കിനിന്ന പാദുഷാ പരവശനായതിൽ ഒട്ടും അത്ഭുതമില്ല.  അന്തംവിട്ട പ്രതിക്ക് എന്തും ചെയ്യാമല്ലോ, വിലപറഞ്ഞുപോയി, സ്ത്രീജനങ്ങൾ പൊറുക്കണം.

എം.ജി.ആർ ഇതുപോലെ ഒരു ഗാനം അഭിനയിച്ചിട്ടുണ്ട്. ഉലകം ചുട്രും വാലിബൻ എന്ന ചിത്രത്തിനുവേണ്ടി വാലി ആണാ വരികൾ എഴുതിയത്, 'പച്ചൈക്കിളി മുത്തുച്ചരം മുല്ലൈക്കൊടി യാരോ' എന്നതാണ് ഗാനം.
മെതാ റൂംഗ്രാത്ത് എന്ന തായ്ലാണ്ട് നടിയുടെ മാറിൽ നോക്കി അണ്ണൻ ചോദിക്കുന്നു "ഇപ്പോൾ കണ്ണിൽ ആടുന്ന ഈ മാങ്കനി എൻ്റെ കയ്യിൽ ആടുമോ?" എന്ന്. നായിക മറുപടി പറയുന്നു "ഞനായി തരുന്ന നേരം വരുമല്ലോ പിന്നെ ഇപ്പോൾ എന്തിനാണ് ഈ ആക്രാന്തം എന്ന്?". അടുത്ത ചരണത്തിൽ ചോദിക്കുന്നു അങ്ങനെ തന്നാൽ ആ സമയം ശരിക്കും സ്വർഗ്ഗം കാണുമോ?" എന്ന്. നായകൻ എന്തൊക്കെയോ പറഞ്ഞ് തടിയൂരി! ആ ഗാനവും നമ്മുടെ സിലബസ്സിൽ ഇല്ലെങ്കിലും ശിഷ്യഗണങ്ങൾ പഠനവിധേയമാക്കാവുന്നതാണ്.

അപ്പോൾ ഇന്നത്തെ പാഠം പൂർത്തിയായി ഇനി ഗാനം കേൾക്കുക....

ആ....

സുവർണ്ണരേഖാ നദിയിൽ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി
അവളെക്കണ്ടു കൊതിച്ചൊരു സുൽത്താൻ
അരലക്ഷം പവൻ വില പറഞ്ഞു

പൂമേനി കണ്ടാൽ ഗോമേദകം
പുഞ്ചിരി കണ്ടാൽ പുഷ്യരാഗം
കണ്മിഴി രണ്ടും ഇന്ദ്രനീലം
കവിളിൽ പൊടിഞ്ഞതു ചന്ദ്രകാന്തം
ആ...ആ...

നീല മലയിൽ വിളഞ്ഞു നിൽക്കും
നീർമാതളത്തിൻ പഴങ്ങൾ പോലെ
മാറിൽ തുള്ളും മധുഫലങ്ങൾ
പരവശനാക്കി പാദുഷയെ
ആ..ആ...ആ..

https://www.youtube.com/watch?v=GuWUalIvK6s

No comments:

Post a Comment