Thursday, April 25, 2019

കമനൻ്റെദാഹം എഴുതിയചിത്രം

നിർമ്മാല്യം എന്നത് അത്ര പ്രാധാന്യമുള്ള ഒന്നായി കേരളത്തിനു പുറത്തുള്ള ഹിന്ദുമതവിശ്വാസികളും ക്ഷേത്രാചാരങ്ങളും കണക്കാക്ക്പ്പെടുന്നുണ്ടോ എന്ന് സംശയമാണ്; എന്തായാലും നമ്മൾ മലയാളികൾക്ക് അതെവിടെ ആയാലും വളരെ ഇഷ്ടമുള്ള ഒരു സംഗതിയാണത്. യഥാർത്ഥത്തിൽ നിർമ്മാല്യം എന്നാൽ പരിശുദ്ധമായത് എന്നാണെങ്കിലും തലേദിവസം ചാർത്തിയ പൂവും, ആടയാഭരണങ്ങളും, ചാർത്തുകളുമായുള്ള ദർശ്ശനമാണ്, നിർമ്മലനായ ഈശ്വരനിൽ ചാർത്തിയതിനാൽ എല്ലാം അഴുക്ക് പുരളാതെ നിർമ്മലമായി തുടരുന്നു, ആ ദർശ്ശനം പുണ്യമാണെന്ന് സങ്കൽപ്പം.

എന്നാൽ പലപ്പോഴും കഴിഞ്ഞ രാത്രിയുടെ മദോന്മാദ ഓർമ്മകളിലേയ്ക്കുള്ള വാതിൽ തുറക്കുന്ന നിർമ്മാല്യദർശ്ശനങ്ങൾ കിടക്കറകളിൽ ഉണ്ടാകാറുണ്ട്; പ്രത്യേകിച്ചു മധുവിധുകാലത്ത്. സ്വപ്നങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് പോലെ ആസ്വാദ്യമായ, സ്വപ്നതുല്യനിമിഷങ്ങളെ മനസ്സിലുണർത്താൻ കഴിയുന്ന "നിർമ്മാണ" (നഗ്നത) ദർശ്ശനങ്ങൾ... ആ നിർമ്മാണ ദർശ്ശനസുഖമാണോ മലയാളികളെ നിർമ്മാല്യദർശ്ശനപ്രിയരാക്കിയത്? ഏതായാലും അങ്ങനെയൊന്നാണ് പത്മരാഗം എന്ന ചിത്രത്തിനായി ശ്രീ എഴുതി, അർജ്ജുനന്മാഷ് സംഗീതം നൽകി, യേശുദാസ്സ് പാടിയ ഉഷസാം "സ്വർണ്ണത്താമര വിടർന്നൂ" എന്ന ഗാനം....

ഉഷസ്സാകുന്ന സ്വർണ്ണത്താമര വിടർന്നു, ഉപവനങ്ങൾ ഉറക്കമുണർന്നു.... ഉപവനമെന്നാൽ വനമല്ല, സ്വയംഭൂവായ കാടല്ല, നിർമ്മിച്ചതാണ് അത് വൃക്ഷങ്ങൾ വച്ച കാടുമാകാം, പൂന്തോട്ടവുമാവാം, അവയെല്ലാം ഉണർന്നു എന്നാണ് പറയുന്നത്... എന്നാൽ രജനീഗന്ധനിലാവിൽ മയങ്ങിയ... ഉറങ്ങിയത് രാത്രിയിലെ നിലാവിൽ ആണെന്ന്, വെറും നിലാവല്ല അതിനൊരു സുഗന്ധമുണ്ടായിരുന്നു.. നിശാഗന്ധിയുടെ ... അത് അത്ര പന്തിയല്ല, നിശഗന്ധിയുടെ മണം പലരീതിയിലും അടുത്തടുപ്പിച്ച ഗന്ധങ്ങൾ ഉള്ളതിനാൽ തന്നെ... മയങ്ങിയ 
രതി, നല്ല അസലുപേര്, ഇനിയും ഉണർന്നിട്ടില്ല അതിനാൽ നീ ഉണരൂ പൊൻ‌വെയിലായ്...

ഇവിടേയും ഒരു നിർമ്മാല്യദർശ്ശനമാണ്, നിർമ്മാണദർശ്ശനമാണോയെന്ന് നോക്കാം, ഒരറ്റത്തൊന്ന് ആണ് തുടങ്ങിയിരിക്കുന്നത്... മുഖത്ത് പുഞ്ചിരിയോടെയാണ് ഉണരുന്നതെങ്കിലും അതുവിരിയുന്ന അനുരാഗം തുളുമ്പുന്ന അധരങ്ങളുടെ സ്ഥിതിയത്ര ഭദ്രമല്ല, പ്രേമമുദ്രകൾ അതിൽ പതിഞ്ഞ് കിടപ്പുണ്ട്, മൂകമായി അവ പാടുന്നത് വിഷാദരാഗമാണോയെന്ന് അറിയില്ല എങ്കിലും പുഞ്ചിരി സുഖമുള്ള വേദനയെന്നൊക്കെ പറയുന്ന ഒരു വികാരത്തെ സൂചിപ്പിക്കുന്നു; ചുരുക്കിപ്പറഞ്ഞാൽ പെണ്ണീൻ്റെ ചുണ്ട് ചുംബിച്ചുലച്ചിരിക്കുന്നു, ദന്തക്ഷതങ്ങൾ അവിടെ പതിഞ്ഞുകിടക്കുന്നു,

"....... മോനേ എന്നാ പണിയാണീ കാണിച്ചത്"

എന്നൊട്ട് ചോദിക്കുന്നുമില്ല, അല്ല പിന്നെ.... കഴിഞ്ഞരാത്രിയുടെ കഥയോർത്ത് കരിനീലപ്പൂമിഴികൾ ചിമ്മിയാണ് വിടരുന്നതെന്ന പ്രയോഗത്തിൽ പോയരാത്രിയിലെസംഗതി അവൾക്ക് അങ്ങട് തൃപ്തിയായി എന്ന മുന്വിധിയുണ്ട്. എഴുന്നേൽക്കുമ്പോൾ നാണിച്ചുതളരുമെന്നതിനാലും, പൂപോലെയുള്ള മേനിയിൽ രോഞ്ചമുണ്ടെന്നും പറയുന്നതിനാൽ ഈ നിർമ്മാല്യം നിർമ്മാണമാകാം എന്ന ശങ്കയുണ്ട്. എതായാലും ആ രീതിയിൽ വരവർണ്ണിനെ മുന്നിൽ വന്നാൽ, തുള്ളുന്ന, തുളുമ്പുന്ന, ഓളംതല്ലുന്ന അത് സൗന്ദര്യത്തിരമാലയായി അനുഭവപ്പെടും, സംശ്യയില്ല്യാ....

ഇനിയത്തെ വർകൾ അൽപ്പം ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.. സ്വേദമുത്തുകൾ ബാഷ്പമായി മാറുന്ന ലോലമായ നെറ്റിത്തടമോ മുഖമോ താമരപ്പൂ പോലെ വിടരുകയാണ്... ഈ അതി രാവിലെ എവിടുന്ന് സ്വേദമുത്തുകൾ? നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥയാവുമോ? എണീക്കുമ്പോഴും വിയർക്കാൻ... അതോ പ്രഭാതശ്രീബലി കൂടെ കഴിഞ്ഞിട്ടാണോ ഈ നിർമ്മാണനിർമ്മാല്യം? സംഗതി ഒരുമാതിരി പറകൊടുക്കാൻ തളിച്ചിട്ടിരുക്കുന്ന നിലത്തെ വെള്ളയ്ക്ക പോലൊന്നുമല്ല, പ്രൗഢസ്തനങ്ങളാൽ നിറഞ്ഞമാറിൽ കമനൻ, അതായത് ഒന്നുകിൽ കാമദേവൻ്റെ കുസൃതികൾ, അതുമല്ലെങ്കിൽ കാമുകൻ്റെ ദാഹം എഴുതിയ ചിത്രങ്ങൾ... നഖക്ഷതങ്ങളൊ, ദന്തക്ഷതങ്ങളോ, വിരലമർന്ന പാടുകളോ ഒക്കെയാവാം, അത് കസവാൽ മൂടി നടന്നുനീങ്ങുന്നു... കാർകൂന്തൽ ധാരാളമായി ഉള്ളതിനാൽ അവൾ മുന്നോട്ട് നടക്കുമ്പോൾ മുടിയിഴകൾ തിരമാലകൾ പോലെ പിന്നോട്ട് വിളിക്കുന്ന ആ കാഴ്ച്ച ഒരൊന്നൊന്നരക്കാഴ്ച്ചയാവിമെന്നതിൽ സംശയമില്ല, ആ കസവ് ഇടയ്ക്ക് ഒരിടങ്ങേറായെന്നതൊഴിച്ചാൽ... അങ്ങനെ ഒരുവൾ മുന്നിൽ വന്നാൽ അവളുടെ അംഗപ്രത്യംഗം മധുരവും, ആകെക്കൂടി നക്ഷത്രക്കതിർമാല പോലേയും തോന്നിയാൽ ആരേയും കുറ്റം പറയാനാവില്ല....

എന്തായാലും ഈ കണി മുഷിയില്ല......

പ്രിയ ഛാത്രന്മാരേ ഛാത്രികളേ... കുട്ടിച്ചാത്തന്മാരേ.... ഗാനം ആസ്വദിക്കൂ....


"ഉഷസ്സാം സ്വർണ്ണത്താമര വിടർന്നു
ഉപവനങ്ങളുറക്കമുണർന്നു
രജനീഗന്ധനിലാവിൽ മയങ്ങിയ
രതി നീ ഉണരൂ പൊൻ‌വെയിലായ്

പ്രേമമുദ്രകൾ മൂകമായ് പാടും
രാഗാധരത്തിൽ പുഞ്ചിരിചാർത്തി
കഴിഞ്ഞരാവിൻ കഥയോർത്തു വിടരും
കരിനീലപ്പൂ മിഴിയിമചിമ്മി
എഴുന്നേൽക്കുമ്പോൾ നാണിച്ചു തളരും
മലർമെയ്ക്കൊടിയിൽ രോമാഞ്ചവുമായ്
വരികമുന്നിൽ - വരവർണ്ണിനി നീ
വരിക സൗന്ദര്യത്തിരമാല പോലെ

സ്വേദമുത്തുകൾ ബാഷ്പമായ് മാറും
ലോലകപോലസരോജം വിടർത്തി
നിറഞ്ഞമാറിൽ കമനന്റെദാഹം
എഴുതിയ ചിത്രം കസവാൽമൂടി
അടിവെയ്ക്കുമ്പോൾ പുറകോട്ടുവിളിയ്ക്കും
കരിമുകിൽവേണീ അലകളുമായി
വരികമുന്നിൽ - മധുരാംഗിയാളെ
വരിക നക്ഷത്ര കതിർമാല പോലെ"

https://www.youtube.com/watch?v=WepgYme3ck8

No comments:

Post a Comment